Thiru Nagamkulangara Mahadeva Temple

Thiru Nagamkulangara Mahadeva Temple it is famous temple in Vayalar. The main prathistas are Lord Shiva and Nagayaskshi with sarpakavu Nagamkulangara temple is over 1500 years old.

Nagamkulangara temple is situated in Vayalar east village adjacent to Vayalar Panchayat. Nagamkulangara temple is famous for serpent worship.There are 3 forests inside the compound in which various kinds of serpents exist. There are golden coloured and silver coloured snakes in the forest.There are abundant number of plant species in the forest. It is believed that premier Adi Sankara had visited

this temple many times. Nagamkulangara and serpent music (Pulluvan pattu)

Pulluvan Pattu is a special kind of music to appease serpent GODS . It is sung by a special community callled pulluvars.There are some pulluva families adjacent to this temple engaged in this hereditary profession.People believe that offering of this music in front of mother deity will solve their problems.

05/02/2023
തൃക്കാർത്തിക വിളക്ക്
29/11/2020

തൃക്കാർത്തിക വിളക്ക്

31/03/2020

നാഗദൈവങ്ങൾക്കുള്ള വഴിപാടുകൾ...

1) വെള്ളരി

നാഗദൈവങ്ങൾക്കുള്ള പ്രത്യേക വഴിപാടാണ് വെള്ളരി. ഉണങ്ങല്ലരി, നാളികേരം എന്നിവ സഹിതം ഭഗവാനു സമർപ്പിക്കുന്നു. നിവേദ്യങ്ങളോടെ പത്മമിട്ട് പൂജ നടത്തുമ്പോഴാണ് വെള്ളരി പൂർണമാവുന്നത്.

2) നൂറുംപാൽ

മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം എന്നിവ ചേർന്ന മിശ്രിതമാണ് നൂറുംപാൽ. ഇത് നാഗങ്ങൾക്ക് ഏറ്റവും ഇഷ്‌ടമുള്ളതും അമൃതിനു തുല്യവുമാണ്.

3) സർപ്പരൂപപൂജ

നിത്യപൂജയിൽ ഓരോരുത്തരുടെയും നക്ഷത്രത്തിൽ ഒരു സർപ്പരൂപം വച്ചു നടത്തുന്നതാണ് സർപ്പരൂപപൂജ.

4) ആയില്യപൂജ

നാഗദൈവങ്ങളുടെ പ്രധാന നക്ഷത്രമാണ് ആയില്യം. ഈ നാളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽ പൂജകളും ഇവിടെ നടക്കുന്നു. മൂന്നുതവണ മുടങ്ങാതെ (വർഷത്തിൽ ഒന്ന്) ആയില്യപൂജ നടത്തുന്നത് സർവൈശ്വര്യത്തിനും ഉദ്ദിഷ്‌ടകാര്യസിദ്ധിക്കും വളരെ ഗുണപ്രദമാകുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഈ മൂന്നു പൂജകളും അനുഷ്‌ഠിക്കുമ്പോൾ സർവവിഘ്‌നങ്ങളും തീർന്ന് ഗുണപ്രാപ്‌തി കൈവരുമെന്നാണ് കണ്ടിരിക്കുന്നത്. സർപ്പദോഷ പരിഹാരമായി ഓരോ ദിവസവും എത്തുന്ന വഴിപാടിന്റെ സമാപന പൂജ അതതു മാസത്തെ ആയില്യം നാളിലാണ്. മംഗല്യഭാഗ്യത്തിനും സർവഭീഷ്‌ടസിദ്ധിക്കും സന്താനലബ്‌ധിക്കും സർവൈശ്വര്യത്തിനും പ്രാർഥിക്കാനായി മാസംതോറുമുള്ള ആയില്യപൂജയ്‌ക്ക് അയൽ സംസ്‌ഥാനങ്ങളിൽനിന്നുപോലും ധാരാളം ഭക്‌തർ എത്തിച്ചേരുന്നു.

5) പ്രത്യേക ആയില്യപൂജ

ആയില്യം നാളിലല്ലാതെ ഭക്‌തർക്ക് അവരുടെ സ്വന്തം നക്ഷത്രത്തിലോ ഇഷ്‌ടമുള്ള മറ്റു നക്ഷത്രത്തിലോ പ്രത്യേകമായി ആയില്യപൂജ നടത്താം.

6) സർപ്പദോഷ പരിഹാരപൂജ

സർപ്പദോഷ പരിഹാരാർഥം ദോഷത്തിൽനിന്നു നിവൃത്തികിട്ടാൻ നടത്തുന്ന പൂജയാണ് സർപ്പദോഷപരിഹാരപൂജ. ജ്യോത്സ്യവിധിപ്രകാരം മാത്രമേ സർപ്പദോഷ പരിഹാരപൂജ നടത്താറുള്ളൂ. ശുദ്ധമായ സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ രൂപം നിർമിച്ചു കൊണ്ടുവന്നു നടയ്‌ക്കുവച്ചുവേണം സർപ്പദോഷ പരിഹാരപൂജ നടത്താൻ. രൂപത്തിന് വലിപ്പമോ തൂക്കമോ ബാധകമല്ല.

7) സർപ്പപ്പാട്ട്

സർപ്പപ്രീതിക്കുവേണ്ടി നാഗദൈവങ്ങളെ സ്‌തുതിച്ചുകൊണ്ട് പുള്ളുവന്മാർ പാടുന്നതാണ് സർപ്പപ്പാട്ട്.

8) സർപ്പബലി, പായസഹോമം: നാഗദൈവങ്ങളെ സംപ്രീതരാക്കാൻ ഏറ്റവും ഉത്തമമായ പൂജയാണ് സർപ്പബലി. പരശുരാമന്റെ കൽപനപ്രകാരമാണ് സർപ്പങ്ങളെ സ്‌ഥലദേവതകളായി സ്വീകരിപ്പിച്ച് സർപ്പക്കാവുകൾ പണിതീർപ്പിച്ചത്. ഓരോ പറമ്പുകളിലും പ്രത്യേക ചില സ്‌ഥലങ്ങളെ പാമ്പുംകാവുകളാക്കി തിരിച്ച് നാഗപ്രതിഷ്‌ഠ നടത്തുകയും കൊല്ലംതോറും സർപ്പപ്രീതി വരുത്തിക്കൊള്ളണമെന്നും കൽപ്പിച്ചുവത്രേ. ഇപ്രകാരം ചെയ്‌തപ്പോൾ സർപ്പദോഷം തീർന്ന് അഭിവൃദ്ധി പ്രാപിച്ചുവെന്ന്

31/08/2018
50th sapthahamahayajnam....parayanam
02/06/2017

50th sapthahamahayajnam....parayanam

04/05/2017
16/04/2017
05/04/2017

തിരുനാഗം കുളങ്ങരയപ്പനെപ്പറ്റി മനസിൽ വന്ന വരികൾ
കുറിക്കുന്നു. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

തിരുനാഗം കുളങ്ങരയിൽ
തിരുനെററി കണ്ണുകളിൽ
തിരിതെളിയും ജ്യോതിസ്സേ
തിരുവാതിര നോറ്റീടാൻ
തിരുമുമ്പിൽ തൊഴുകൈയ്യാൽ
മമ നാവിൽ ശിവനാമം.

തിരുനാഗം കാവുകളിൽ
കരിനാഗം തുണയായി
ശ്രീയായ് വിളങ്ങുന്ന
യക്ഷിയമ്മതൻ അനുഗ്രഹത്തിൻ
പാൽപ്പായസ നൈവേദ്യം
മനസാലേ നൽകിടാം.

തിരുവൈക്കം കുടികൊള്ളും
തിരുവൈക്കത്തപ്പന്നേം
ദർശിക്കാം ഭക്തർക്ക്
തിരുനാഗം കുളങ്ങരതൻ
തിരുസന്നിധി വരമായി
മമ മനസിൽ പഞ്ചാക്ഷരി.

Aryadevi Krishna

Address

Vayalar
Cherthala
688536

Telephone

0478 2593429

Website

Alerts

Be the first to know and let us send you an email when Thiru Nagamkulangara Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share