14/08/2026
ബഹുമാനപ്പെട്ട ഭക്ത ജനങ്ങളെ....
നമ്മുടെ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരുന്ന *മഹാ ശ്രീചക്രപൂജ* ഇത്തവണ 2026 ഓഗസ്റ്റ് 15-ാം തീയതി ശനിയാഴ്ച വൈകിട്ട് 7.00 മണി മുതൽ നടക്കുന്നു. ശ്രീചക്ര സ്ഥിതയായ ശ്രീരാജരാജേശ്വരി ദേവിയേയും അമ്മയുടെ നവാവരണ ദേവതകളേയും ശ്രേഷ്ഠമായുള്ള മന്ത്രങ്ങൾ കൊണ്ടും, നൈവേദ്യങ്ങൾ അർപ്പിച്ചുകൊണ്ടും നടക്കുന്ന ഈ മഹത് കർമ്മത്തിൽ പങ്കെടുത്ത് സുകൃതികളാകുവാൻ എല്ലാ ഭക്തജനങ്ങളെയും ദേവീ നാമത്തിൽ സ്വാഗതം ചെയ്യ്‌തുകൊള്ളുന്നു...
അതോടൊപ്പം താങ്കൾ *ഈ പോസ്റ്റ് താങ്കളുടെ facebook, watsapp തുടങ്ങിയ നവമാധ്യമങ്ങളിലൂടെ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണമെന്നും, ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു*.