17/09/2024
🙏
ബാലഗോകുലം പാണാവള്ളി മണ്ഡലത്തിൽ ഗോകുല ദിനോത്സവവും ഓണാഘോഷ പരിപാടികളും നടത്തി.
ബാലഗോകുലം ജില്ലാ അധ്യക്ഷൻ ശ്രീ.നന്ദകുമാറിൻ്റെ അധ്യക്ഷതയിൽ കാര്യപരിപാടിയിൽ സിനിമ സംവിധായകൻ ചോട്ടാ വിപിൻ ,ബാലതാരമായ നക്ഷത്ര(പളുങ്ക്) എന്നിവർ ചേർന്ന് ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തു ഉദ്ഘാടനം നിർവ്വഹിച്ചു. ബാലഗോകുലം ആലപ്പുഴ റവന്യൂ ജില്ലാ ഖജാൻജി ശ്രീ മന്മഥകുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം പാണാവള്ളി മാന്യ ഖണ്ഡ് സംഘചാലക് ശ്രീ ടി.ജി മുരളീധരൻ, (വിശിഷ്ട സാന്നിധ്യം) രാഷ്ട്രീയ സ്വയംസേവക സംഘം പാണാവള്ളി ഖണ്ഡ് ശാരീരിക് ശിക്ഷൺപ്രമുഖ് എൻ പി .ഉണ്ണി, ബാലഗോകുലം ഗോകുലജില്ലാ കാര്യദർശി വി.വിജേഷ്, ബാലഗോകുലം ഗോകുലജില്ലാ സഹകാര്യദർശി കെ .ജി സജിമോൻ,ബാലഗോകുലം എറണാകുളം ജില്ലാ ഭഗിനി പ്രമുഖ ശ്രീമതി മായാദേവി തുടങ്ങിയവർ ഗോകുല സന്ദേശം നൽകി. ബാലഗോകുലം പാണാവള്ളി താലൂക്ക് കാര്യദർശി ശ്രീ.ആർ.രമേശ് കൃതജ്ഞത അറിയിച്ചു.
ഓണനിലാവ് 2024 എന്ന നമ്മുടെ ഓണാഘോഷ പരിപാടിയിൽ ഓണത്തിൻ്റെ ഐതിഹ്യം ഉൾക്കൊണ്ടു കൊണ്ട് വർഷത്തിൽ ഒരിക്കൽ തൻ്റെ നാട്ടിലെ പ്രജകളെ കാണാൻ വരുന്ന മഹാബലി തമ്പുരാനായും വാമനദേവനായും പുലികളുടേയും വേഷമണിഞ്ഞും പൂവിളിയും പൂക്കളങ്ങളൊരുക്കിയും ഓണപ്പാട്ടുകൾ പാടിയും കുട്ടികൾ ആഘോഷ പരിപാടികൾ മികവുറ്റതാക്കി. ഗോകുല കുടുംബത്തിലെ അമ്മമാർ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെ കലാ കായികമത്സരങ്ങളും ഓണക്കളികളും നടന്നു .30 ഓളം കുട്ടികൾ ഉൾപ്പടെ 80പേർ പങ്കെടുത്തു.
പാണാവള്ളി താലൂക്ക് സഹകാര്യദർശി ശ്രീ. NR സജു , പാണാവള്ളി താലൂക്ക് ഭഗിനി പ്രമുഖ ദിവ്യ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു, കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ് ശ്രീ. K.M.മഹേഷ് നൽകുകയും ചെയ്തു.
ഇതിൽ സഹകരിച്ച എല്ലാ ഗോകുല പ്രവർത്തകരോടും കുടുംബാംഗങ്ങളോടും വിവിധ ക്ഷേത്ര സംഘടനാ പ്രവർത്തകരോടും പാണാവള്ളി ബാലഗോകുലത്തിന്റെ പേരിൽ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.