ഒളതലയിലമ്മ

ഒളതലയിലമ്മ Olathalayil Sri Khandakaranan Annapoorneshwari temple is situated in a walkable distance from pattanakkad and is easily acessible from po

പാർവ്വതീദേവിയുടെ ഒരു ഭാവമാണ് അന്നത്തിന്റെ ദേവിയായ അന്നപൂർണ്ണേശ്വരി. ഈ ദേവിയുടെ ഒരു കൈയിൽ അന്നപാത്രവും മറു കൈയിൽ ഭക്ഷണം വ...
17/07/2026

പാർവ്വതീദേവിയുടെ ഒരു ഭാവമാണ് അന്നത്തിന്റെ ദേവിയായ അന്നപൂർണ്ണേശ്വരി. ഈ ദേവിയുടെ ഒരു കൈയിൽ അന്നപാത്രവും മറു കൈയിൽ ഭക്ഷണം വിളമ്പാനുള്ള കരണ്ടിയുമുണ്ട്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാല് കൈകളോടുകൂടിയ മറ്റൊരു സങ്കല്പവും ചില ശില്പങ്ങളിൽ കാണുന്നുണ്ട്.

ഏവർക്കും ആഹാരം നൽകുന്ന ആദിപരാശക്തിയാണ് അന്നപൂർണയെന്ന് പുരാണങ്ങൾ പറയുന്നു. ശാകംഭരിയാണ് സമാനമായ മറ്റൊരു ശക്തിരൂപം. കാശിയിലെ (വാരണാസി) അന്നപൂർണ്ണാക്ഷേത്രം ഏറെ പ്രസിദ്ധമാണ്.

ശിവന് അന്നമൂട്ടുന്ന ശ്രീപാർവതിയെയാണ് അന്നപൂർണേശ്വരിയായി സങ്കല്പിക്കുന്നത്..ശ്രീ അന്നപൂർണ്ണേശ്വരി ദേവിയെ നിത്യവും ഭജിച്ചാൽ ദാരിദ്ര്യദുഃഖം ബാധിക്കില്ല. അന്നത്തിന് ഒരിക്കലും ഒരു
ബുദ്ധിമുട്ടും ഉണ്ടാകില്ല. കേരളത്തിലെ മുഖ്യ അന്നപൂർണ്ണേശ്വരി ക്ഷേത്രം കണ്ണൂർ ചെറുകുന്നിലാണ്.അന്നപൂർണേശ്വരിയെക്കുറിച്ച് അനേകം സ്തോത്രങ്ങൾ ഉണ്ടെങ്കിലും ആദിശങ്കരാചാര്യർ എഴുതിയ നിത്യാനന്ദകരീ, വരാഭയകരീ, സൗന്ദര്യരത്നാകരീ എന്ന രചനയാണ് ദേവ്യുപാസകർക്കിടയിൽ ഏറ്റവും പ്രസിദ്ധം. കേരളത്തിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രങ്ങൾ ധാരാളമുണ്ട്. ഇതിന് പുറമെ പല തറവാടുകളുടേയും കുടുംബദേവതയായും അന്നപൂർണ്ണേശ്വരി വാഴുന്നു. ധനധാന്യങ്ങളുടേയും സമ്പത്തിന്റെയും അധിദേവത എന്ന സങ്കല്പത്തിലാണ് അന്നപൂർണ്ണേശ്വരിയെ അറയുടേയും നിലവറയുടേയും വാതിലിനു മുകളിലായി ദേവതാരൂപത്തിൽ കൊത്തിവെച്ചിരിക്കുന്നത്. ഈ രൂപത്തെ മനസ്സിൽ ധ്യാനിച്ചാണ് അറയും നിലവറയും തുറക്കുന്നത്. ഭക്തിയോടെയും ശുദ്ധിയോടെയും അന്നപൂർണ്ണേശ്വരിയെ ജപിച്ചാൽ കുടുംബാഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുമെന്നും വിശ്വസിക്കുന്നു..സർവ്വജീവജാലങ്ങൾക്കും ആഹാരം നൽകുന്ന പാർവ്വതീദേവിയുടെ ഭാവമായാണ് അന്നപൂർണ്ണയെ ആരാധിക്കുന്നത്. വെള്ളിയാഴ്ചകളും പൗർണ്ണമിയും അക്ഷയതൃതീയയും ദേവിക്ക് പ്രധാനപ്പെട്ട ദിവസങ്ങളാണ്.

" ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി... "

17/07/2026
28/06/2026

ഘണ്ടാകർണ്ണ സ്വാമിയുടെ ജനനം

ആസുര ശക്തികൾ പ്രപഞ്ചത്തിൽ തിൻമയുടെ വിത്ത് വിതച്ചപ്പോൾ എല്ലാം മഹാശക്തിയായ അമ്മ അവതരിച്ച്  അവയെല്ലാം തന്നെ ഉൻമൂലനം ചെയ്തു,...
21/06/2026

ആസുര ശക്തികൾ പ്രപഞ്ചത്തിൽ തിൻമയുടെ വിത്ത് വിതച്ചപ്പോൾ എല്ലാം മഹാശക്തിയായ അമ്മ അവതരിച്ച് അവയെല്ലാം തന്നെ ഉൻമൂലനം ചെയ്തു, വിധിക്ക് അനുസരിച്ച് കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിലും അസുര ശക്തികളുടെ സർവ്വ നാശം എന്നത് സുനിശ്ചിതമായിരുന്നു. അതു പോലെ തന്നെ നന്മയും കരുണയും സത്യസന്ധതയും നീതീബോധവും അർപ്പണവും കൈമുതലാക്കി പ്രവർത്തിക്കുന്ന തന്റെ മക്കൾക്ക് എതിരെ കോപ്പ് കൂട്ടുന്ന ആസുരിക ശക്തികളെ എല്ലാം തന്നെ അമ്മ മുച്ചൂടും മുടിക്കും.
കരുണാമയിയായ അമ്മ പാർവ്വതി തന്നെയാണ് സംഹാര ദുർഗ ആയതും മഹാകാളിയായതും ചണ്ഡികയായതും......

"നന്മയും കരുണയും സത്യസന്ധതയും നീതീബോധവും അർപ്പണവും കൈമുതലാക്കു അമ്മ എന്നും എപ്പോളും കൂടെ ഉണ്ടാകും.

Big shout out to my newest top fans! 💎 Aneesh Anirudhan, Jayanthi Shibu, Reji Ajayan, Raji RajanDrop a comment to welcom...
20/06/2026

Big shout out to my newest top fans! 💎 Aneesh Anirudhan, Jayanthi Shibu, Reji Ajayan, Raji Rajan

Drop a comment to welcome them to our community,

Address

Pattanakkad
Cherthala
688531

Alerts

Be the first to know and let us send you an email when ഒളതലയിലമ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category