ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവ ക്ഷേത്രം

  • Home
  • India
  • Cherpulassery
  • ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവ ക്ഷേത്രം

ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവ ക്ഷേത്രം പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി?

12/12/2024

🙏ഓം നമഃ ശിവായ 🙏
അമ്മേ നാരായണ

തൃക്കാർത്തിക

ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ തൃക്കാർത്തികയുടെ ഭാഗമായി നാളെ
(13/12/2024)- വെള്ളിയാഴ്ച്ച വൈകുന്നേരം 5-30 ന്
കാർത്തിക ദീപം തെളിയിയ്ക്കുന്നതാണ്.
കാർത്തിക ദീപ സമർപ്പണത്തിൽ എല്ലാ ഭക്ത ജനങ്ങളുടേയും സഹകരണങ്ങൾ ഉണ്ടാവണമെന്ന് പ്രത്യേകം താൽപ്പര്യപ്പെടുന്നു.
ദീപം തെളിയിക്കുവാൻ എല്ലാവരും നേരത്തേ അമ്പലത്തിലേയ്ക്ക് എത്തിച്ചേരണമെന്നും അറിയിയ്ക്കുന്നു
കാർത്തിക ദീപ സമർപ്പണം മുൻകൂട്ടി ശീട്ടാക്കാവുന്നതാണ്
(പായസ നിവേദ്യം
ഉൾപ്പെടെ)
വഴിപാട് സംഖ്യ - 100 രൂപ.
നമ്പർ 8547297468

16/10/2024

കളം പാട്ട് ആരംഭം.

ചെർപ്പുളശ്ശേരി ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ നാളെ (17.10.2024)കളംപാട്ട് ആരംഭം.
രാവിലെ 8.30ന് പാട്ട് കൂറയിടൽ ചടങ്ങും, ഉച്ചപ്പാട്ടും ഉണ്ടായിരിക്കും.
തുലാമാസം മുഴുവൻ നീണ്ടുനിൽക്കുന്ന കളംപാട്ടിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള പാട്ട് താലപ്പൊലി തുലാം - 30
നവംബർ 15 വെള്ളിയാഴ്ച നടക്കും.

നവരാത്രി ആഘോഷം
12/10/2024

നവരാത്രി ആഘോഷം

വിനായക ചതുർഥിയുടെ ഭാഗമായി  നടന്ന അപ്പം  മൂടൽ
07/09/2024

വിനായക ചതുർഥിയുടെ ഭാഗമായി നടന്ന അപ്പം മൂടൽ

18/07/2024

🙏പ്രദോഷരുദ്രായ നമഃ ശിവായ.

ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ പ്രദോഷത്തിന്റെ ഭാഗമായി *(19/07/2024)* വൈകുന്നേരം 6 മണിയ്ക്ക് ശേഷം വിശേഷാൽ അഭിഷേകങ്ങളോടെ പ്രദോഷ പൂജ ഉണ്ടായിരിയ്ക്കുന്നതാണ്.
പ്രദോഷ വ്രതം നോൽക്കുന്നതും, പ്രദോഷ പൂജ നടത്തുന്നതും,പ്രദോഷ സന്ധ്യാവേളയിൽ പഞ്ചാക്ഷരമന്ത്ര ജപത്തോടു കൂടി പ്രദക്ഷിണം വെച്ച് മഹാദേവനെ ദൾശനം നടത്തുന്നതും വളരെ ശ്രേയസ്‌കരമാണ്.

മഹാദേവന്റെ അനുഗ്രഹത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും, കുടുംബശ്രേയസ്സിനും വളരെ വിശേഷമാണ്
പ്രദോഷപൂജ.
വഴിപാട് സംഖ്യ -100 രൂപ.
വഴിപാടുകൾ മുൻകൂട്ടി ശീട്ടാക്കുവാൻ ബന്ധപ്പെടേണ്ട നമ്പർ:8547297468

20/04/2024

🙏പ്രദോഷരുദ്രായ നമഃ ശിവായ.

ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ പ്രദോഷത്തിന്റെ ഭാഗമായി *(21/04/2024)* വൈകുന്നേരം 6 മണിയ്ക്ക് ശേഷം വിശേഷാൽ അഭിഷേകങ്ങളോടെ പ്രദോഷ പൂജ ഉണ്ടായിരിയ്ക്കുന്നതാണ്.
പ്രദോഷ വ്രതം നോൽക്കുന്നതും, പ്രദോഷ പൂജ നടത്തുന്നതും,പ്രദോഷ സന്ധ്യാവേളയിൽ പഞ്ചാക്ഷരമന്ത്ര ജപത്തോടു കൂടി പ്രദക്ഷിണം വെച്ച് മഹാദേവനെ ദൾശനം നടത്തുന്നതും വളരെ ശ്രേയസ്‌കരമാണ്.

മഹാദേവന്റെ അനുഗ്രഹത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും, കുടുംബശ്രേയസ്സിനും വളരെ വിശേഷമാണ്
പ്രദോഷപൂജ.
വഴിപാട് സംഖ്യ -100 രൂപ.
വഴിപാടുകൾ മുൻകൂട്ടി ശീട്ടാക്കുവാൻ ബന്ധപ്പെടേണ്ട നമ്പർ:8547297468

19/12/2023

🙏ഓം നമഃ ശിവായ 🙏
ഓം ശ്രീകൃഷ്ണായനമഃ

ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവ ക്ഷേത്രത്തിൽ ധനുമാസത്തിലെ മുപ്പെട്ട് ബുധനാഴ്ച കുചേല ദിനത്തിന്റെ ഭാഗമായി *നാളെ (20/12/2023)*
രാവിലെ 8 മണിയ്ക്ക് ശേഷം ഗോശാലകൃഷ്ണന് അവിൽ നിവേദ്യം, അവിൽക്കിഴി സമർപ്പണം എന്നിവ ഉൾപ്പെടെ വിശേഷാൽ കുചേല ദിന പൂജ ഉണ്ടായിരിയ്ക്കും.

ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും സഹപാഠിയും ആയിരുന്ന സുദാമാവ് എന്ന കുചേല ബ്രാഹ്മണനുമായുള്ള സൗഹൃദ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ ദിനം കൂടിയാണ് നാളെ.

സൗഹൃദ - സ്നേഹ ബന്ധങ്ങൾക്ക് മൂല്യശോഷണം വന്നുകൊണ്ടിരിയ്ക്കുന്ന ഈകാലഘട്ടത്തിൽ ആത്മാർത്ഥമായ സൗഹൃദ കൂട്ടായ്മ, സത് സംഗങ്ങൾ എന്നിവയിലൂടെ അതെല്ലാം ഊട്ടിയൂറപ്പിയ്ക്കുവാൻ സാധിയ്ക്കുമാറാവട്ടെ.
ഇന്നത്തെ സാഹചര്യത്തിൽ മറ്റുദാ രിദ്ര്യങ്ങൾക്കെല്ലാം ഒരു പരിധിവരെ കുറവുണ്ട് എങ്കിലും പരസ്പരമുള്ള സുഹൃദ - സഖ്യ ബന്ധങ്ങൾ ആണ് ഉലഞ്ഞുകൊണ്ടി രിയ്ക്കുന്നത്. അതിൽനിന്നെല്ലാം മാറി ഭാഗവാനും ഭക്തനും ഒന്നാവുന്ന ശ്രീകൃഷ്ണ - സുദാമാ ബന്ധംപോലെ എന്നെന്നും നിലനിൽക്കുവാനായി പ്രാർത്ഥിയ്ക്കാം.

ദാരിദ്ര്യ - ദുഃഖ ശമനത്തിന് സവിശേഷമായ, ഓരോ ഭക്തന്റെയും ദുഖങ്ങളും, പ്രാരാബ്ധങ്ങളുമാകുന്ന അവിൽക്കിഴി സമർപ്പിച്ചുകൊണ്ട്, ഇനിയും ഏതേത് ജന്മം എടുക്കേണ്ടിവന്നാലും ഭാഗവാനുമായി ആത്മാർത്ഥമായ സുഹൃദ -സഖ്യ -മൈത്രീ ബന്ധങ്ങൾ ഉണ്ടാവണേ എന്ന് കുചേല ബ്രാഹ്മണൻ എന്ന സദ്ഗുരുവിന്റെ പിന്നിൽ നിന്നുകൊണ്ട് നമുക്കും പ്രാർത്ഥിയ്ക്കാം.

തസ്യൈവ മേ സൗഹൃദ സഖ്യ മൈത്രീദാസ്യം
പുനർജന്മനി ജന്മനിസ്യാൽ
മഹാനു ഭാവേനഗുണാലയേന
വിഷജ്ജതസ്തൽ പുരുഷപ്രസംഗ:

വിശേഷാൽ പൂജകൾ മുൻകൂട്ടി ശീട്ടാക്കാവുന്നതാണ്.

വഴിപാട് സംഖ്യ 100 രൂപ
വഴിപാടുകൾ ശീട്ടാക്കുവാൻ ബന്ധപ്പെടുക -8547297468
🙏🙏🙏🙏🙏🙏🙏🙏

സമഗ്രപൂജ 500 രൂപ (ഒരു കുടുംബത്തിലെ എല്ലാവരുടെയും പേര് ഉൾപ്പെട്ടുത്താവുന്നതാണ്)
04/12/2023

സമഗ്രപൂജ 500 രൂപ (ഒരു കുടുംബത്തിലെ എല്ലാവരുടെയും പേര് ഉൾപ്പെട്ടുത്താവുന്നതാണ്)

09/11/2023

🙏പ്രദോഷരുദ്രായ നമഃ ശിവായ.

ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ പ്രദോഷത്തിന്റെ ഭാഗമായി *(10/11/2023)* നാളെ വൈകുന്നേരം 5 മണിയ്ക്ക് ശേഷം വിശേഷാൽ അഭിഷേകങ്ങളോടെ പ്രദോഷ പൂജ ഉണ്ടായിരിയ്ക്കുന്നതാണ്.
പ്രദോഷ വ്രതം നോൽക്കുന്നതും, പ്രദോഷ പൂജ നടത്തുന്നതും,പ്രദോഷ സന്ധ്യാവേളയിൽ പഞ്ചാക്ഷരമന്ത്ര ജപത്തോടു കൂടി പ്രദക്ഷിണം വെച്ച് മഹാദേവനെ ദൾശനം നടത്തുന്നതും വളരെ ശ്രേയസ്‌കരമാണ്.

മഹാദേവന്റെ അനുഗ്രഹത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും, കുടുംബശ്രേയസ്സിനും വളരെ വിശേഷമാണ്
പ്രദോഷപൂജ.
വഴിപാട് സംഖ്യ -100 രൂപ.
വഴിപാടുകൾ മുൻകൂട്ടി ശീട്ടാക്കുവാൻ ബന്ധപ്പെടേണ്ട നമ്പർ:8547297468

03/11/2023

🙏ഓം നമഃ ശിവായ 🙏
ഓം മൃത്യുഞ്ജയായ നമഃ

*മൃത്യുഞ്ജയായരുദ്രായ*
*നീലകണ്ഠായ ശംഭവേ*
*അമൃതേശായശർവ്വായ*
*മഹാദേവായ തേ നമഃ.*

ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ
ഭക്ത ജനങ്ങളുടെ ക്ഷേമ- ഐശ്വര്യങ്ങൾക്കും, എല്ലാവിധ രോഗദുരിതങ്ങളും, കാലദോഷങ്ങളും മാറുവാനും, ആയുരാരോഗ്യസൗഖ്യത്തിനും പ്രത്യകം പ്രാർത്ഥിച്ചുകൊണ്ട്,
മൃത്യുദോഷങ്ങളിൽനിന്നും മർത്ത്യന്മാരെ കാത്തുരക്ഷിയ്ക്കുന്നതിനായി മൃത്യുഞ്ജയനായ ഇല്ലിക്കോട്ടുകുറുശ്ശി തേവരുടെ സന്നിധിയിൽ എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ ഞായറാഴ്ച സപ്ത ദ്രവ്യങ്ങളായ ചിറ്റമൃതിൻ വള്ളി, പേരാൽ മൊട്ട്, എള്ള്, കറുക, പാല്, നെയ്യ്, പാൽപ്പായസം എന്നിവ ഓരോന്നും 144 സംഖ്യ വീതം ഹോമിച്ചുകൊണ്ടുള്ള വിശേഷാൽ മൃത്യുഞ്ജയഹോമം ഉണ്ടായിരിയ്ക്കുന്നതാണ്.
*2023- നവംബർ 5 ഞായറാഴ്ച* വിശേഷാൽ മൃത്യുഞ്ജയഹോമം ഉണ്ടായിരിയ്ക്കും.
വഴിപാട് സംഖ്യ - 250രൂപ
ഒരു വഴിപാട് ശീട്ടിൽ രണ്ടു പേരുടെ നാളും പേരുകളും ഉൾപ്പെടുത്താവുന്നതാണ്.
ഭാഗവാൻ അനുഗ്രഹിച്ചുതരുന്ന ഈ അസുലഭ അവസരം പാഴാക്കാതെ വിശേഷാൽ മൃത്യുഞ്ജയഹോമത്തിൽ പങ്കുചേർന്ന് ശ്രീ മഹാദേവന്റെ പ്രത്യേകമായ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ എല്ലാഭക്ത ജനങ്ങളോടും സവിനയം താല്പര്യപ്പെടുന്നു.
വഴിപാട് ശീട്ടാക്കുന്ന എല്ലാവർക്കും ഹോമ സന്നിധിയിൽ വന്നിരുന്ന്
ഈ സവിശേഷയജ്ഞത്തിൽ പങ്കുകൊള്ളാവുന്നതാണ്
വിശേഷാൽ മൃത്യഞ്ജയഹോമം സമയം രാവിലെ 7-30 മുതൽ .
9 മണിയ്ക്ക് ശേഷം ഹോമപ്രസാദമായി പഞ്ചസാര പായസവും,നെയ്യും ലഭിയ്ക്കുന്നതാണ്. ക്ഷേത്രത്തിനും, ഭക്തജനങ്ങൾക്കും ശ്രേയസ്കരമായ ഈ സത്കർമ്മത്തിന് എല്ലാവരുടേയും സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു .
വഴിപാടുകൾ മുൻകൂട്ടി ശീട്ടാക്കാവുന്നതാണ്
നമ്പർ :8547297468
🙏ഓം നമഃ ശിവായ 🙏

20/09/2023

🙏ഓം നമഃ ശിവായ 🙏

ഷഷ്‌ഠിവ്രതം

സ്കന്ദായ കാർത്തികേയായ
പാർവ്വതീ നന്ദനായ ച
മഹാദേവ കുമാരായ
സുബ്രഹ്മണ്യായ തേ നമഃ.

*നാളെ* (21/09/2023)
സുബ്രഹ്മണ്യ സ്വാമിയ്ക്ക് വളരെ പ്രധാനപ്പെട്ട ഷഷ്ഠിയുടെ ഭാഗമായി
ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ രാവിലെ 8 മണിയ്ക്ക് ശേഷം
വിശിഷ്ട ദ്രവ്യങ്ങളാൽ അഭിഷേകങ്ങളോടുകൂടി വിശേഷാൽ ഷഷ്‌ഠി പൂജ ഉണ്ടായിരിയ്ക്കുന്നതാണ്.
ഈ സുദിനത്തിൽ വ്രതം നോക്കുന്നത് വളരെ നല്ലതാണ്,സന്താന ശ്രേയസ്സിനും, സത് സന്താന ലബ്ധിയ്ക്കും, കുടുംബ ശ്രേയസ്സിനും എല്ലാം വളരെ വിശേഷമാണ് ഷഷ്‌ഠി പൂജയും, വ്രതവും.
വിശേഷാൽ പൂജ മുൻകൂട്ടി ശീട്ടാക്കാവുന്നതാണ്.
100 രൂപയാണ് വഴിപാട് സംഖ്യ .നമ്പർ
8547297468 .

🙏ഓം നമഃ ശിവായ 🙏ഉത്രാടം കാഴ്‌ചക്കുല സമർപ്പണവും, പുത്തരി നിവേദ്യവുംശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ 28/08/2023- ...
24/08/2023

🙏ഓം നമഃ ശിവായ 🙏

ഉത്രാടം കാഴ്‌ചക്കുല സമർപ്പണവും, പുത്തരി നിവേദ്യവും

ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവക്ഷേത്രത്തിൽ 28/08/2023- തിങ്കൾ രാവിലെ 8 മണിയ്ക്ക് മഹാദേവന്റെ തിരുസന്നിധിയിൽ ഉത്രാടം കാഴ്ചക്കുല സമർപ്പണവും,9 മണിയ്ക്ക് വിശേഷാൽ പുത്തരി പായസ നിവേദ്യവും ഉണ്ടായിരിയ്ക്കും.
ഭാഗവാന് കാഴ്ചക്കുല സമർപ്പിയ്ക്കുവാൻ ആഗ്രഹമുള്ളവർക്ക് കൊണ്ടുവന്ന് സർപ്പിയ്ക്കാവുന്നതാണ്.
ഉത്രാടദിനത്തിൽ സമർപ്പണം ചെയ്ത പഴങ്ങൾ പിറ്റേദിവസം തിരുവോണനാളിൽ മഹാദേവന് നിവേദിച്ചശേഷം ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നതാണ്.
വിശേഷാൽ പുത്തരിപായസം വഴിപാട് തലേദിവസം (27/08/2023) ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപായി ശീട്ടാക്കേണ്ടതാണ്.
വഴിപാട് സംഖ്യ -100രൂപ .ഉത്രാടസുദിനത്തിൽ എല്ലാഭക്തജനങ്ങളുടേയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാവണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു.

Address

Cherpulassery
679503

Telephone

+919495172383

Website

Alerts

Be the first to know and let us send you an email when ശ്രീ ഇല്ലിക്കോട്ടുകുറുശ്ശി ശിവ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category