St. George Horeb Jacobite Syrian Church, Chennithala

St. George Horeb Jacobite Syrian Church, Chennithala Church under the holy apostolic see of antioch and all the east. Around 300 families are committed. Church is under the name of Saint. Ge Geevarghese Sahada.

six active sectional prayer groups and different Associations for childrens, youngsters and elders are also going on. Church under the holy apostolic see of antioch and all the East. The church main perunal was held colorfully on every year at May 7,8 dates.

പ്രിയപ്പെട്ടവരെ,നമ്മുടെ പ്രവാസി അസോസിയേഷൻ അംഗവും യൂത്ത് അസോസിയേഷൻ പ്രവത്തകനുമായ ശ്രീ. സുമിത്തിന്റെ പിതാവും ഇരമത്തൂർ പ്രാ...
20/05/2026

പ്രിയപ്പെട്ടവരെ,

നമ്മുടെ പ്രവാസി അസോസിയേഷൻ അംഗവും യൂത്ത് അസോസിയേഷൻ പ്രവത്തകനുമായ ശ്രീ. സുമിത്തിന്റെ പിതാവും ഇരമത്തൂർ പ്രാർത്ഥനായോഗത്തിൽ മുളനിൽക്കുന്നതിൽ (പള്ളി വടക്കേതിൽ) കുടുംബാംഗവുമായ
ശ്രീ. മാത്യൂ മത്തായി (തമ്പി) (65 വയസ്) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

പരേതന്റെ ഭൗതിക ശരീരം 21-ാം തീയതി വ്യാഴാഴ്ച രാവിലെ 7.30 ന് ഭവനത്തിൽ എത്തിക്കുന്നതും, തുടർന്ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലെ ശുശ്രൂഷകൾ നടത്തി ഇടവക സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

പരേതന്റെ വേർപാടിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഹോറേബ് പള്ളിയുടെയും എല്ലാ ഭക്തസംഘടനകളുടെയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

FUNERAL SERVICE LIVE- MATHEW MATHAI (65) (THAMPI) MULANILKUNNATHIL, (PALLIVADAKKETHIL) ERAMATHOOR

Live Streaming Starts @ 07.00 am (21 May 2026)

Youtube Live Link - https://youtube.com/live/zdYfIeW2XXw?feature=share (4S Digital Media | fdsmads)

കർത്താവിൽ പ്രിയരെ,നമ്മുടെ ഇടവകയിൽ ഇരമത്തൂർ പ്രാർത്ഥനായോഗത്തിൽ  മുളനിൽക്കുന്നതിൽ( പള്ളി വടക്കേതിൽ) ശ്രീ. മാത്യൂ മത്തായി (...
18/05/2026

കർത്താവിൽ പ്രിയരെ,

നമ്മുടെ ഇടവകയിൽ ഇരമത്തൂർ പ്രാർത്ഥനായോഗത്തിൽ മുളനിൽക്കുന്നതിൽ( പള്ളി വടക്കേതിൽ)
ശ്രീ. മാത്യൂ മത്തായി ( തമ്പി) 65 വയസ്സ്
ഇന്ന് വൈകിട്ട് (18/05/2026) കർത്താവിൽ നിദ്രപ്രാപിച്ചു. നമ്മുടെ യൂത്ത് അസോസിയേഷന്റെ സജീവ പ്രവത്തകനായിരുന്ന പ്രിയപ്പെട്ട സുമിത്തിന്റെ പിതാവാണ്.

ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും വൈകിട്ട് 5.30 ന് പരേതൻ്റെ ഭവനത്തിൽ. സന്ധ്യാ നമസ്‌ക്കാരം നടത്തപ്പെടുന്നതായിരിക്കും

പരേതൻ്റെ ഭൗതിക ശരീരം 21-ാം തീയതി വ്യാഴാഴ്ച്ച രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതായിരിക്കും.
സംസ്ക്കാരശുശ്രൂഷ 21/05/2026 വ്യാഴാഴ്ച്ച രാവിലെ 10.30 ന് ഭവനത്തിലും തുടർന്ന് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഇടവക സെമിത്തേരിയിൽ ശവസംസ്ക്കാരം നടത്തപ്പെടുന്നതായിരിക്കും
സെന്റ് ജോർജ്ജ് ഹോറേബ് യാക്കോബായ ഇടവകയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹

ശ്രീ. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ❤️കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ...
18/05/2026

ശ്രീ. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ❤️

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും, നമ്മുടെ നാട്ടുകാരനും നിയുക്ത ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശ്രീ. രമേശ് ചെന്നിത്തലയ്ക്കും, പുതിയ മന്ത്രിസഭാംഗങ്ങൾക്കും തിരുവനന്തപുരത്ത് എത്തി സഭയുടെ ആശംസകൾ നേർന്നു.

ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ആയ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ തിരുമേനിയും, സഭയുടെ മീഡിയ സെൽ ചെയർമാൻ മോർ തേയോഫിലോസ് കുര്യാക്കോസ്, നിരണം ഭദ്രാസനാധിപൻ മോർ കൂറിലോസ് ഗീവർഗീസ്, സഭ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവർ സംബന്ധിച്ചു.

നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി സർക്കാർ കൈക്കൊള്ളുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും സഭയുടെ പൂർണ്ണമായ പിന്തുണയും സഹകരണവും പ്രാർത്ഥനയും വാഗ്ദാനം ചെയ്തു. നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ പുതിയ സർക്കാരിന് സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

❤️സ്നേഹാശംസകൾ ❤️

കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന ശ്രീ. വി.ഡി. സതീശന് അഭിനന്ദനങ്ങൾ ❤️V D Satheesan
14/05/2026

കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന ശ്രീ. വി.ഡി. സതീശന് അഭിനന്ദനങ്ങൾ ❤️
V D Satheesan

10/05/2026

🩵🩵

പെരുന്നാൾ പ്രദക്ഷിണത്തിന്റെ നിറവിൽ ഹോറേബ് പള്ളി അങ്കണം ♥️കടപ്പാട് :
09/05/2026

പെരുന്നാൾ പ്രദക്ഷിണത്തിന്റെ നിറവിൽ ഹോറേബ് പള്ളി അങ്കണം ♥️
കടപ്പാട് :

09/05/2026

കൊടിഇറക്ക്

09/05/2026

LIVE | വി. അഞ്ചിന്മേൽ കുർബാന | ചെന്നിത്തല ഹോറേബ് പള്ളി | വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ, മെയ് 9
അഭി: ഐസക് മോർ ഒസ്താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ..
|
Links:-
Youtube | https://www.youtube.com/live/of6bcA32rC8?si=aMehtvHTNchPdoyL
Facebook | https://www.facebook.com/share/18hRbEJWRP/
|
Horeb Pravasi Association - HPA, Chennithala

09/05/2026

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഭക്തിനിർഭരമായ റാസയും വെടിക്കെട്ടും.

Address

Horeb Church Chennithala
Chennithala
689622

Alerts

Be the first to know and let us send you an email when St. George Horeb Jacobite Syrian Church, Chennithala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share