Chengannur Mahadeva Temple ദക്ഷിണ കൈലാസം

Chengannur Mahadeva Temple ദക്ഷിണ കൈലാസം Chengannur Mahadevar Temple is one of the oldest and famous temple, situated in Allappuzha dist. (Kerala). Differing from other
(8)

It is a sprawling temple complex with a circular Sanctum.Lord Shiva and Parvathi Devi are the main investitures of this temple. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന 108 ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ശോണാദ്രി എന്നറിയപ്പെടുന്ന തൃച്ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം രൂപകൽപ്പന ചെയ്യപ്പെട്ടത് പെരുംതച്ചന്റെ മേൽനോട്ടത്തിൽ വഞ്ഞിപ്പുഴ തമ്പുരാക്കന്മാർ നാട് ഭരിച്ചിരുന്ന കാലത്താണ്.
ധനുമാസ തിരുവാതിരയിൽ കൊടിയേറി 28

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മഹോത്സവത്തോടെ മകര മാസ തിരുവാതിര ദിവസം ആറാട്ടു നടക്കുന്ന ഏക ക്ഷേത്രമെന്ന പ്രൌഡിയും ചെങ്ങന്നൂരിന് സ്വന്തം. ആണ്ടുവിശേഷങ്ങളിൽ പെട്ട ശിവരാത്രി, നവരാത്രി, ആടിച്ചൊവ, മാസ വിശേഷങ്ങളിപ്പെട്ട തൃപ്പുത്താറാട്ടു, ഉത്രം തൊഴീൽ, പ്രദോഷം തുടങ്ങി വർഷം മുഴുവൻ ഉത്സവങ്ങൾ കൊണ്ടാടുന്ന തെക്കൻ കൈലാസ ക്ഷേത്രവും ഇത് തന്നെയാണ്.
മൂന്നു നിലകളോടു കൂടിയ പൂർണമായും കേരളീയ ശൈലിയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ ക്ഷേത്ര ഗോപുരം ആണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നന്ദിയെ ശിരസ്സിലേറ്റിയ ഏകദേശം 100 അടി ഉയരം വരുന്ന സ്വർണ്ണകൊടിമരവും വലിയ വട്ട ശ്രീകോവിലിനു മുകളിൽ ഉള്ള സ്വർണ്ണ താഴികക്കുടവും ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം തന്നെയാണ്. കുക്കുട ആകൃതിയിൽ പണികഴിപ്പിച്ച കൂത്തമ്പല തറയും വലിയ നാലമ്പലവും രണ്ടു ഗോപുരങ്ങളും
വിശാലമായ രണ്ടു ആനക്കൊട്ടിലുകളും ഊട്ടുപുരകളും ഓഡിറ്റോറിയവും സർപ്പക്കാവുകളും ഉപദേവതാ പ്രതിഷ്ഠകളും നക്ഷത്ര വനവും ഒക്കെ നിറഞ്ഞ ഈ വശ്യ സുന്ദര ക്ഷേത്രം സ്‌ഥിതി ചെയ്യുന്ന മതിൽക്കകം ഏതാണ്ട് പത്തേക്കറിൽ നിറഞ്ഞു തിരുവിതാം കൂർ ദേവസ്വത്തിന്റെ അധീനതയിൽ പുണ്യവതിയായ പമ്പയാറിന് സമീപം സ്‌ഥിതി ചെയ്യുന്നു .

പെരുംതച്ചൻ ക്ഷേത്ര നിർമിതിയ്ക്കായി തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന തമിഴ് വിശ്വ ബ്രാഹ്മണരുടെ പിന്മുറക്കാർ ഇന്നും ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിൽ അധിവസിക്കുന്നു. ഉത്സവത്തോട് അനുബന്ധിച്ചു ക്ഷേത്രകൊടിമരത്തിനു ചുറ്റുമുള്ള 4തൂണുകളും ഇന്നും അലങ്കരിക്കുന്നത് ഈ കുടുംബക്കാരാണ്. ഇവരുടെ ഭരദേവതാ ക്ഷേത്രങ്ങളായ വണ്ടിമല, കിഴക്കേവിള, കുതിരവട്ടം, കുന്നുംപുറം എന്നീ ക്ഷേത്രങ്ങൾ ഇന്നും നഗര ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്നു. ഏകദേശം 300ഇൽ പരം വർഷങ്ങൾക് മുൻപ് ഉണ്ടായ അഗ്നി ബാധയാൽ ക്ഷേത്രം നശിക്കുകയും അനന്തരം ദേവീ വിഗ്രഹം പമ്പയാറ്റിൽ പാറക്കടവിൽ നിന്നും അരയ സമുദായ അംഗങ്ങൾക്ക് ഒരു ശിവരാത്രി നാളിൽ ലഭ്യമാകുകയും വിഗ്രഹലബ്ധി ദിനത്തിന്റെ സ്മരണനിലനിർത്തികൊണ്ട് ദേവിയുടെ പിതൃ സ്‌ഥാനീയരായി ഇന്നും ആലപ്പാട് അരയ സമൂഹം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിനാളിൽ കിഴിപ്പണം സ്ത്രീധനതുകയായി സമർപ്പിക്കുന്ന #പരിശംവയ്പ്പ് ചടങ്ങുകൾ മുടങ്ങാതെ പിന്തുടരുന്നു.
ചെങ്ങന്നൂർ ഭഗവതി #രജസ്വലയാകുന്ന ദിനങ്ങളിൽ പ്രത്യേക അറയിൽ മാറ്റിയിരുത്തി വിശേഷാൽ പൂജകൾ നടത്തി പിടിയാന പുറത്തു കടവിലേയ്ക് എഴുന്നള്ളിച്ചു നീരാട്ടും നടത്തി തിരികെ എത്തുമ്പോ ഭഗവാൻ ദേവിയെ സ്വീകരിച്ചു അകത്തേയ്ക് ആനയിക്കുന്നു തൃപ്പുത്ത് ആറാട്ട് എന്നറിയപ്പെടുന്ന ഈ #ഋതുമഹോത്സവം കൊണ്ടാടാപ്പെടുന്ന ഏക ക്ഷേത്രവും ഇത് തന്നെ.
ഇരുപത്തിഎട്ടര കരകളുടെ അധിപനായി കുടികൊള്ളുന്ന തൃച്ചെങ്ങന്നൂർ മഹാദേവന്റെ തിരു ആറാട്ട് പുരാതന കാലത്ത് അങ്ങാടിക്കൽ പുത്തെൻകാവ് വഴി ഇന്നത്തെ പത്തനംതിട്ട ജില്ലയിൽപ്പെട്ട ആറാട്ടുപുഴ എന്ന സ്‌ഥലത്തു പോയി പമ്പാ നദിയിൽ ആറാടിരുന്നു എന്നും ചരിത്ര രേഖകളിൽ സുവ്യക്തം.
അതിന്റെ സ്മരണാർത്ഥo ആറാട്ടുപുഴയിൽ നിന്നും സാംബവ മഹാസഭയുടെ നേതൃത്വത്തിൽ പമ്പാ തീർത്ഥവും വഹിച്ചു കൊണ്ടുള്ള ഒരു ആറാട്ട് ഘോഷയാത്ര തിരികെ ചെങ്ങന്നൂരിലേക്ക് ആറാട്ട് സമിതി ഭാരവാഹികൾ കാലങ്ങളായി നടത്തിവരുന്നതാകുന്നു . ഉത്സവഅനുബന്ധിയായി നടക്കുന്ന കാഴ്ച ശ്രീ ഭൂതബലിയും ആനക്കൊട്ടിലിൽ അഞ്ചാനപ്പുറത്തു നടക്കുന്ന ആലവട്ട വെഞ്ചാമരങ്ങളും വാദ്യമേളങ്ങളും സമ്മേളിക്കുന്ന നയനാനന്ദകരമായ #സേവ ചെങ്ങന്നൂർ ഉത്സവത്തിന്റെ പ്രൌഡ ഗംഭീര ആചാരപ്പെരുമ വിളിച്ചോതുന്നു.
ഇന്നും ബുധനൂർ പടിഞ്ഞാറ്റും ചേരി സുബ്രഹ്മണ്യ സ്വാമി എഴുന്നള്ളി ചെങ്ങന്നൂർ മതിൽക്കെട്ടിൽ പ്രവേശിച്ചു ക്ഷേത്ര കാവൽ ഏറ്റെടുത്ത ശേഷമേ ദേവനും ദേവിയും ഗണപതിയും അയ്യപ്പനും നീലഗ്രീവനും ഉൾപ്പെടുന്ന ദേവ പരിവാരം പഞ്ചവാദ്യ അകമ്പടിയിൽ ആചാരപ്പെരുമയോടെ ആറാട്ടിനായി പുറത്തേയ്ക് ഇറങ്ങാറുള്ളൂ.

01/05/2026

ചിത്ര പൗർണമി ദിനത്തിലെ ചെങ്ങന്നൂർ മഹാദേവന്റെയും ദേവിയുടെയും പ്രഭാത ശീവേലി 🙏🏻
🎥Sunil Shivoham

29/04/2026

തിരുവൈരൂരപ്പൻ്റെ കൊടിയിറക്ക്🔥

29/04/2026

ഇന്ന് പ്രദോഷം 🙏🏻പ്രദോഷദിനത്തിലെ പ്രഭാത ശിവേലി🙏🏻🔥🙏🏻
🎥Sunil Shivoham

26/04/2026

പാറമേക്കാവിലമ്മേ ശിരസ്സിലേറ്റി തൃക്കടവൂർ ശിവരാജു🔥❤️❤️❤️
Gajarajaratnam Thrikkadavoor Shivaraju

24/04/2026

സർവ്വാഭരണവിഭൂഷിതനായി ഹരിഗീതപുരം വാഴും പൊന്നുതമ്പുരാൻ..🦚🪷

24/04/2026

ബുധനൂർ കുന്നത്തൂർകുളങ്ങര പള്ളിവിളക്ക്🪔🪔🪔
Sunil Shivoham

23/04/2026

ശ്രീ ബാലഭദ്ര കുത്തിയോട്ട സമിതിയുടെ 2027 ലേക്കുള്ള കുംഭഭരണി കുത്തിയോട്ട വഴിപാടിന്റെ ദക്ഷിണ ചടങ്ങുകൾ ലോകാംബികയായ സാക്ഷാൽ ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മയുടെ തിരുസന്നിധിയിൽ വെച്ച് നടന്നപ്പോൾ...

#അമ്മേശരണം... ദേവീ ശരണം...
#ചെട്ടികുളങ്ങര #തമ്പുരാട്ടിയമ്മേ ശരണം...🙏🏻🙏🏻

22/04/2026

ഓം നമഃ ശിവായ🙏🏻
Chengannur Mahadeva Temple ദക്ഷിണ കൈലാസം

22/04/2026

പല്ലാട്ടു ബ്രഹ്മദത്തനു ഹരിഗീതപുരത്തപ്പന്റെ മണ്ണിൽ സ്വീകരണം🐘😍

Address

ചെങ്ങന്നൂർ/കിഴക്കേനട
Chengannur
689121

Opening Hours

Monday 3:50am - 11am
5pm - 8pm
Tuesday 3:50am - 11am
5pm - 8pm
Wednesday 3:50am - 11am
5pm - 8pm
Thursday 3:50am - 11am
5pm - 8pm
Friday 3:50am - 11am
5pm - 8pm
Saturday 3:50am - 11am
5pm - 8pm
Sunday 3:50am - 11am
5pm - 8pm

Telephone

9446166130

Website

Alerts

Be the first to know and let us send you an email when Chengannur Mahadeva Temple ദക്ഷിണ കൈലാസം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category