Puthencavilstmarysorthodoxcathedral

Puthencavilstmarysorthodoxcathedral My believes in Jesus Christ and My Prayer

Chengannur-StMarysOrthodoxCathedral ( edavaka) The church was consecrated in the name of St. On 9 December 1896, Rev.

Mary in 1793 (malayalam year 969 Vrishchikam 19) by Mar Thoma VI. ... Mar Thoma VI stayed in Puthencavu from 1794 to 1808. Due to which the place become the centre of Suriyani Christians of Puthenkoor of the Malankara Church. Ayrookuzhiyil Abraham Kathanar (Sr.), youngest son of Ayrookuzhiyil Idicula Tharakan (Sr.) was the first vicar of this church in 1793 and was ordained by Marthoma VI. Thomas

Kizhakethalaykkal, the father of Mar Philoxenos Thirumeni, Ayrookuzhiyil Abraham Kathanar (Jr.) etc., served long years as the vicars of this Church. Thomas Mar Athanasius (current Metropolitan of Chengannur Diocese) and nephew of Puthencavil Kochuthirumeni, Rev. C M Philipose Cor Episcopa are members of this church. The body of Ayrookuzhiyil Abraham Kathanar (Sr.) was buried inside the church. During the times of Abraham Kathanar (Sr.), Puthencavu church was the centre of the Puthencoor section of the Malankara Church. Ayrukuzhiyil Chandy Kathanar, youngest son of Abraham Kathanar (Sr.) followed the vicarship of the church after his father. Chandy Kathanar was ordinated to the priesthood by Mar Thoma VIII. Chandy Kathanar's youngest son, Abraham Kathanar (Jr.) (1818–1901), who was raised to priesthood by Cheppad Philipose Mar Dionysius, become the vicar of the church later. As the vicar of the participating church, Abraham Kathanar (Jr.) co-signed the famous Mavelikara Padiyola (1836)[10] and Kallumkathra Padiyola (1843). Joseph Kathanar (1863–1947), son of Abraham Kathanar (Jr.) was the assistant vicar of the church. The body of Ayrookuzhiyil Abraham Kathanar (Jr.) was also buried inside the church even though he had moved as vicar of Puthencavu Marthoma church upon the formation of Marthoma Sabha. P.J. Dethos was consecrated as Titus II Mar Thoma Metropolitan at the Puthencavu Palli
(then shared between both Orthodox and Mar Thoma churches). He was consecrated by Titus I Mar Thoma with the assistance of Geevarghese Mar Koorilose (Karumamkuzhi Pulikkottil) Metropolitan of the Malabar Independent Syrian Church. Two perunals (church festivals) of Mar Anthrayos, the 17th-century Syrian saint who was buried at Kallada, and Geevarghese Mar Philoxenos are celebrated in this church yearly. The wooden horse of Mar Anthrayos is still preserved in the church. There are a lot of folktales about the horse, on which the Anthrayos Bava used to travel at night. The church is also the parent parish of several parishes within and around of
the same diocese which includes Arattupuzha, Kurichimuttam, Piralassery, Mulakuzha, Koorthamala, Nellikkal, Idanadu, and Mangalam

About Thirumeni.

പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി
(1897-1951)



പമ്പ നദിക്കരയിലുള്ള പുത്തൻകാവ്‌ എന്ന ഗ്രാമത്തിൽ 1897 ജൂൺ മാസം പത്താം തീയതി കിഴക്കേതലയ്ക്കൽ കുടുംബത്തിലെ തോമ കത്തനാരുടെയും, കോയിപ്പുറം ചുങ്കത്തിൽ കുടുംബത്തിലെ റാഹേലമ്മയുടെയും രണ്ടാമത്തെ പുത്രനായി ഗീവർഗ്ഗീസ് ജനിച്ചു.

പുത്തൻകാവിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, മാവേലിക്കരയിൽ നിന്ന് മിഡിൽ സ്‌കൂൾ പഠനവും, ചെങ്ങന്നൂരിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും കരസ്ഥമാക്കി. കൽക്കട്ടയിൽ നിന്ന് സെർറ്റിഫിക്കേഷൻ നേടിയതിന് ശേഷം, സെറാമ്പൂർ കോളേജിൽ നിന്ന് വേദശാസ്ത്രത്തിൽ ബാച്‌ലർ ബിരുദം കരസ്ഥമാക്കി. ശേഷം 1921 ൽ എം ഡി . ഡെമിനാരി സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

പിന്നീട് 1926 ൽ കൽക്കട്ടയിലേയ്ക്ക് തിരികെ വരികയും സാഹിത്യത്തിൽ മാസ്റ്റർ ബിരുദം പൂർത്തീകരിക്കുകയും ചെയ്തു. 1929 ൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി ഗീവർഗീസിനെ ശെമ്മാശനായും തുടർന്ന് പുരോഹിതനായും വാഴിച്ചു.

1929 നവംബർ മാസം ആറാം തീയതി റമ്പാനായും 1930 നവംബർ മാസം മൂന്നാം തീയതി പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവാ തിരുമനസിന്റെ തൃക്കരങ്ങളാൽ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് എന്ന നാമധേയത്തിൽ മെത്രാപ്പോലിത്താ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടുകയും, തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി പരിശുദ്ധ സഭ നിയമിക്കുകയും ചെയ്തു.

ആ കാലത്തുള്ള മറ്റു മെത്രാപ്പോലീത്തന്മാരിൽ വെച്ച് വളരെ ചെറിയ പ്രായം ആയിരുന്ന പുത്തൻകാവിൽ തിരുമേനിയെ "കൊച്ചു തിരുമേനി" എന്ന് വിളിക്കപ്പെട്ടു.

1931 മുതൽ 1951 വരെ ഉള്ള ഇരുപതു വർഷക്കാലം തുമ്പമൺ ഭദ്രാസനത്തെ അഭിവന്ദ്യ തിരുമേനി നയിച്ചു.

അഭിവന്ദ്യ പിതാവ്‌ നിരവധി സ്ഥാപനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുകയും ഒപ്പം നിരവധി സ്ഥാപനങ്ങളും, ആശ്രമങ്ങളും, പള്ളികളും, ദയറാകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുകയും ചെയ്തു. കാതോലിക്കേറ്റ് ഹൈസ്കൂൾ - പത്തനംതിട്ട, മെത്രാപ്പോലീത്തൻ ഹൈസ്കൂൾ -പുത്തൻകാവ്, പത്തനംതിട്ട അധ്യാപക പരിശീലന കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് (കൊച്ചു തിരുമേനിയുടെ ആശയം ആയിരുന്നു, എന്നാൽ സ്ഥാപിതമായത് കൊച്ചു തിരുമേനിയുടെ കാലശേഷം ആണ്), ഓതറ ദയറാ, ചെങ്ങന്നൂർ ഭദ്രാസന ആസ്ഥാനം ബെഥേൽ അരമന, പറന്തൽ പൊങ്ങലാടി പള്ളി, തുമ്പമൺ മർത്ത മറിയം സെന്റർ, മാക്കാംകുന്ന് തിയോളജിക്കൽ കോളേജ്, ഇരവിപേരൂർ ആശുപത്രി എന്നിവ അതിൽ ഉൾപ്പെടുന്നു. .

സൺ‌ഡേ സ്കൂൾ പ്രസ്ഥാനം പ്രസിഡന്റ്, ഗോസ്പൽ ടീം പ്രസിഡന്റ് എന്നീ ചുമതലകളും അഭിവന്ദ്യ പുത്തൻകാവിൽ കൊച്ചു തിരുമേനി വഹിച്ചിരുന്നു.

മികച്ച ഒരു ഭരണാധികാരി, വാഗ്മികി, അഭിഭാഷകൻ അങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു അഭിവന്ദ്യ തിരുമേനിയുടേത്. മലങ്കര സഭയെ തള്ളി പറഞ്ഞ് അഭിവന്ദ്യ ഇവാനിയോസ് തിരുമേനി (സിറോ മലബാർ - കാത്തോലിക്ക സഭ സ്ഥാപകൻ) സഭയുടെ നിരവധി വിദ്യാലയങ്ങളും, സ്ഥാപനങ്ങളും ചതിവിൽ കൈക്കലാക്കി നിന്നിരുന്ന സമയം മലങ്കര മെത്രാപ്പോലീത്തയുടെ അഭാവത്തിൽ മലങ്കരയുടെ വിദ്യാലയങ്ങളും സ്ഥാപനങ്ങളും തിരികെ വാങ്ങുവാനുള്ള നിയമ യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചത് അഭിവന്ദ്യ പുത്തൻകാവിൽ തിരുമേനി ആയിരുന്നു.

1951 ഏപ്രിൽ മാസം പതിനേഴാം തീയതി മരത്തംകോട് മാർ ഗ്രീഗോറിയോസ് ചാപ്പലിൽ വെച്ച് അഭിവന്ദ്യ കൊച്ചു തിരുമേനി ഇഹലോക വാസം വെടിഞ്ഞ് കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

പ്രസ്തുത ചാപ്പലിൽ അഭിവന്ദ്യ തിരുമേനി ഉപയോഗിച്ച മുറിയും, കട്ടിലും ഇന്നും തിരുശേഷിപ്പായി സൂക്ഷിക്കുന്നു. ഭൗതീക ശരീരം പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ കബറടക്കപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ഏപ്രിൽ മാസം 16, 17 തീയതികളിൽ അഭിവന്ദ്യ പുത്തൻകാവിൽ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് പിതാവിന്റെ ദുക്റോനോ പെരുന്നാൾ പരിശുദ്ധ സഭ വളരെ ഭക്തി ആദരവോടെ കൊണ്ടാടുന്നു. 2013 ഏപ്രിൽ മാസം പതിനേഴാം തീയതി അഭിവന്ദ്യ തിരുമേനിയുടെ അറുപത്തി രണ്ടാം ദുക്റോനോ പെരുന്നാൾ വേളയിൽ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ അംഗീകാരത്തോടെ പുത്തൻകാവിൽ കൊച്ചു തിരുമേനിയെ "കാതോലിക്കേറ്റ് രത്നദീപം" എന്ന നാമധേയം നൽകി ആദരിച്ചു.
ഇത് സംബന്ധിച്ചുള്ള പരിശുദ്ധ ബാവ തിരുമനസിന്റെ (പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവ തിരുമനസ്) കല്പന അന്ന് വായിച്ചത് അഭിവന്ദ്യ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ അനന്തരവൻ കൂടെ ആയ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് പിതാവ് ആയിരുന്നു (ചെങ്ങന്നൂർ ഭദ്രാസനാധിപൻ).

23/05/2026

എന്താണ് പെന്തക്കോസ്തി ?
പരിശുദ്ധാത്മാവ് അഥവാ ദൈവാത്മാവ് കൊണ്ടുള്ള സ്നാനം ആണ് പെന്തക്കോസ്തി എന്നറിയപ്പെടുന്നത്. അതുപോലെതന്നെ ഈസ്‌റ്റർ കഴിഞ്ഞിട്ടുള്ള 50 ാംമത്തെ ദിവസംകൂടിയാണ് പെന്തക്കോസ്തി പെരുന്നാള്‍.
പരിശുദ്ധാത്മാവിന്റെ അഭിഷേകം
1. വിശുദ്ധ മാമ്മോദീസ വഴി
2. പെന്തക്കോസ്തി വഴി
മത്തായി 3 :11
ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.
അപ്പോസ്തോലപ്രവർത്തി 1:5
യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
വെള്ളം കൊണ്ടുള്ള സ്നാനം- വിശുദ്ധ മാമ്മോദീസ
പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം- പെന്തക്കോസ്തി
1 വിശുദ്ധ മാമ്മോദീസ വഴി ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം(ദൈവീക ജീവൻ )
ഏദൻ തോട്ടത്തിൽ വെച്ച് പിതാവാം ദൈവം ഊതിയപ്പോൾ ആദത്തിന്റെമേൽ കടന്നുവന്ന ദൈവീകജീവൻ(പരിശുദ്ധാത്മാവ്) പാപം മൂലം നഷ്ട്ടപ്പെടുത്തിയപ്പോൾ, യേശു തന്റെ കുരിശിലെ രക്തത്താൽ പരിഹാരം ചെയ്തു നമുക്ക് തിരികെ നൽകി.നമ്മൾ എല്ലാവരും ഈ അഭിഷേകം സ്വീകരിച്ചത് വിശുദ്ധ മാമോദീസായിൽ ആണ് .
2 പെന്തക്കോസ്തി വഴി ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം (ദൈവീക ശക്തി)
- ക്രിസ്തീയ ആത്മീയജീവിതം നയിക്കുവാൻ ഉള്ള ദൈവീകശക്തി ദൈവം നമുക്ക് നൽകുന്നത് പെന്തക്കോസ്തി വഴിയാണ്.
- പിശാചിന്റെ ശക്തിയെ തടുത്തുനിൽക്കാൻ ( പാപരഹിതമായ ജീവിതം നയിക്കുവാൻ) മാനുഷിക ശക്തിക്കു ഒരിക്കലും കഴിയുകയില്ല ,അതിനെ തടുത്തു നിൽക്കുവാൻ ഒരു സഹായകൻ അഥവാ ദൈവീക ശക്തി നമുക്ക് ആവശ്യമാണ്.അത് നാം പ്രാപിക്കുന്നത് പെന്തക്കോസ്തിയിൽ ആണ്
- നമ്മുടെ നാഥനായ യേശുവിന്റെ സ്വർഗാരോഹണം വഴിയും, താൻ പിതാവിനോട് അപേക്ഷിക്കുന്നതിന്റെയും ഫലമായിട്ടാണ് നാം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത്.
യോഹന്നാൻ 16:7
എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.

https://qrgo.page.link/Pe76L

നമ്മൾക്കിന്നാ ശ്ളീഹരിലാവാസം ചെയ്ത വിശു-
-ദ്ധാത്മാവിനെ വന്ദിക്കാം ദേവാ ദയ ചെയ്തീടണമേ......

"അവൻ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ഏക സ്വഭാവത്തോടും ഏക അധികാരത്തോടും ഏക മനസ്സോടും കുടിയ സത്യേകദൈവമാകുന്നു. ക്നുമാ കൂടാതെ അവന് ഒരു നാമമില്ല. ഒരു ക്നുമാ മറ്റൊരു ക്നുമായെക്കാൾ ചെറുതോ പ്രായം കൂടിയതോ അല്ല. വലുപ്പത്തിലോ ചെറുപ്പത്തിലോ ക്നുമാകൾക്ക് അന്തരമോ വ്യത്യാസമോ ഇല്ല. യാതൊരു ക്നുമായും നാമവും അവന്റെ നിത്യതയിൽ നിന്ന് ചെറുതോ അന്യമോ അല്ല. പിതാവെന്നു പറഞ്ഞാൽ പുത്രനും റൂഹായും അവനിൽ നിന്നുള്ളവരാകുന്നു. പുത്രനെന്നു പറഞ്ഞാൽ പിതാവും റൂഹായും അവൻ മൂലമാകുന്നു അറിയപ്പെടുന്നത്. റൂഹായെന്നു പറഞ്ഞാൽ പിതാവും പുത്രനും അവനിൽ പൂർത്തിയായിരിക്കുന്നു. പിതാവ് ജനകനാകുന്നു ജനിച്ചവനല്ല. പുത്രൻ ജനിച്ചവനാകുന്നു ജനകനല്ല. പരിശുദ്ധ റൂഹാ പിതാവിൽ നിന്നു പുറപ്പെടുന്നവനും പുത്രനിൽനിന്ന് എടുക്കുന്നവനും പിതാവിന് സമസ്വഭാവിയും തുല്യ നിത്യതയുള്ളവനും ആകുന്നു
https://qrgo.page.link/Pe76L
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

നാനാദേശത്തു നിന്നുള്ള മലങ്കര സഭാ വാർത്തകൾ മലങ്കര സഭാ വിശ്വാസികളിലേക്ക് എത്തിക്കാനുള്ള മീഡിയ

20/05/2026
പുരസ്‌ക്കാര നിറവിൽ🎉🎉പോളണ്ടിൽ നടന്ന അന്താരാഷ്ട്ര ഓർത്തഡോക്സ് ക്വയർ കോംപറ്റീഷൻ ഫെസ്റ്റിവലിൽ മലങ്കരസഭയുടെ സൂമോറോ ഗായകസംഘത്ത...
17/05/2026

പുരസ്‌ക്കാര നിറവിൽ🎉🎉

പോളണ്ടിൽ നടന്ന അന്താരാഷ്ട്ര ഓർത്തഡോക്സ് ക്വയർ കോംപറ്റീഷൻ ഫെസ്റ്റിവലിൽ മലങ്കരസഭയുടെ സൂമോറോ ഗായകസംഘത്തിന് രണ്ടാം സ്ഥാനം. വെരി റവ എം.പി ജോർജ് കോർ എപ്പിസ്ക്കോപ്പയ്ക്കും ടീമിനും അഭിനന്ദനങ്ങൾ💝

പത്രങ്ങളിലൂടെ
17/05/2026

പത്രങ്ങളിലൂടെ

"കതിരുകളെ ഓർത്തിടവത്തിൽ - വിത്തിന് മകരത്തിൽ ................" (പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആരാധനാ ഗീതത്ത...
15/05/2026

"കതിരുകളെ ഓർത്തിടവത്തിൽ - വിത്തിന് മകരത്തിൽ ................"
(പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആരാധനാ ഗീതത്തിൽ നിന്നും)

കതിരുകൾക്ക് വേണ്ടി വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ ✝️ (മെയ്‌15)
(ഇടവമാസത്തിലെ പെരുന്നാൾ)

വിശുദ്ധ ദൈവമാതാവിന്റെ കതിരുകൾക്കു വേണ്ടിയുള്ള പെരുന്നാൾ :

ഹേരോദാ രാജാവിന്റെ പടയാളികൾ ശിശുവായ യേശുവിനെ കൊല്ലാൻ ആയുധങ്ങളുമായി പിന്തുടരുന്നപ്പോൾ ഒരു വയലിൽ അടുത്ത് എത്തിയ വി. യൗസേഫ് പിതാവും വി. മറിയാമും വയലിൽ വിത്ത് വിതച്ചു കൊണ്ടിരിക്കുന്ന കർഷകരുടെ അടുക്കൽ അഭയം പ്രാപിച്ചു. പിന്തുടർന്ന് എത്തിയ പടയാളികൾ കർഷകരോട് ഒരു സ്ത്രീയും പുരുഷനും ഒരു കുഞ്ഞുമായി ഇതു വഴി വന്നിരുന്നോ ചോദിച്ചു. ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്ന ആ യഹൂദ കർഷകർക്ക് കള്ളം പറയുന്നത് പ്രമാണലംഘനം ആയതിനാൽ ഞങ്ങൾ വിത്ത് വിതച്ചു കൊണ്ടിരുന്ന സമയത്ത് അവരിവിടെ ഉണ്ടായിരുന്നു എന്നു പറഞ്ഞു.
വയലിലേക്ക് നോക്കിയ പടയാളികൾ വയലിൽ നെല്ല് ചെടികൾ വളർന്നു നെൽക്കതിരുകൾ കായിച്ചു നിൽക്കുന്നതാണ് കണ്ടത്. കർഷകർ വിത്ത് വിതച്ചിരുന്ന സമയത്ത് അമ്മയും കുഞ്ഞും അവിടെ ഉണ്ടായിരുന്നു എന്നത് സത്യം. എന്നാൽ ഇപ്പോൾ കൊയ്യാൻ പാകമായി നിൽക്കുന്ന പാടത്തു വിത്തുകൾ വിതച്ചത് മാസങ്ങൾക്ക് മുന്നിൽ ആയിരിക്കുമല്ലോ.. എന്ന ധാരണയിൽ കർഷകരുടെ വാക്ക് വിശ്വസിച്ചു പടയാളികൾ തിരികെ പോയി.

നിമിഷങ്ങൾക്ക് മുമ്പ് തങ്ങൾ വിതച്ച നെൽവിത്തുകൾ വളർന്നു വലുതായി കതിരിട്ടു ആ അമ്മയും കുഞ്ഞിനെയും പടയാളികളുടെ കണ്ണിൽ നിന്നും മറച്ചുപിടിച്ചു സംരക്ഷിച്ച ആ മഹാസംഭവം കർഷകരുടെ മനസ്സിൽ അത്ഭുതം ഉണ്ടായി. ആ കുഞ്ഞിനെയും അമ്മയും വണങ്ങി കൊണ്ട് കർഷകർ ആ കുടുംബത്തെ സന്തോഷത്തോടെ യാത്രയാക്കി.
വി. ദൈവമാതാവിന്റെ പ്രാർത്ഥനയാൽ ആ വിത്തുകൾ നുറ് മേനി ഫലം കായിച്ചു അതിനാൽ വിത്തുകൾക്ക് വേണ്ടി മാതാവിന്റെ മധ്യസ്ഥത പെരുന്നാൾ വി. സഭ എല്ലാ വർഷവും ഇടവമാസത്തിൽ ആഘോഷിക്കുന്നു.....

വിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കേണമേ.... 🙏

15/05/2026
പുനരുത്ഥാനത്തിനുശേഷം നാൽപത് ദിവസത്തിന് ശേഷം ക്രിസ്തുയേശുവിന്റെ അസൻഷൻ (സ്വർഗാരോഹണം) ആഘോഷിക്കപ്പെടുന്നു.  എല്ലാ സൃഷ്ടികളില...
13/05/2026

പുനരുത്ഥാനത്തിനുശേഷം നാൽപത് ദിവസത്തിന് ശേഷം ക്രിസ്തുയേശുവിന്റെ അസൻഷൻ (സ്വർഗാരോഹണം) ആഘോഷിക്കപ്പെടുന്നു. എല്ലാ സൃഷ്ടികളിലും ക്രിസ്തുവിന്റെ മഹത്വീകരണത്തിന്റെയും കർത്തൃത്വത്തിന്റെയും പൂർത്തീകരണത്തെ ഇത് അടയാളപ്പെടുത്തുന്നു. അവതാരത്തിൽ, ക്രിസ്തു തന്റെ ദൈവിക സ്വഭാവം മനുഷ്യ സ്വഭാവത്തിലേക്ക് കൊണ്ടുവന്നു. ക്രിസ്തു മനുഷ്യപ്രകൃതിയെ ദിവ്യരാജ്യത്തിലേക്ക് കൊണ്ടുവരുന്നു. അവൻ തന്റെ മഹത്വപ്പെടുത്തിയ ശരീരത്തിൽ പിതാവിനോടും പരിശുദ്ധാത്മാവിനോടും വാഴുന്നു, തന്റെ മഹത്വവൽക്കരിക്കപ്പെട്ട മനുഷ്യ സ്വഭാവം വെളിപ്പെടുത്തുന്നു, വാസ്തവത്തിൽ, മനുഷ്യ മാംസം - മുഴുവൻ മാലാഖമാരുടെയും ആരാധനയ്ക്കായി. സ്വർഗ്ഗാരോഹണത്തിന്റെ ചില ഐക്കണുകളിൽ, ലോകത്തിന്റെ വീണ്ടെടുപ്പിനായി അവന്റെ രക്തം ചൊരിയുന്നതിനെയും ആ ജീവൻ നൽകുന്ന രക്തം സ്വർഗത്തിലേക്ക് കയറുന്നതിനെയും സൂചിപ്പിക്കുന്നതിന് ക്രിസ്തുവിന്റെ വെളുത്ത വസ്ത്രങ്ങൾ ചുവപ്പ് നിറത്തിലാണ്. ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം ദൈവിക അധികാരത്തിന്റെയും മഹത്വത്തിന്റെയും പൂർണതയിലുള്ള അവന്റെ സിംഹാസനമാണ്. സ്വർഗ്ഗത്തിൽ പോകുകയാണോ അതോ മടങ്ങിവരികയാണോ എന്ന് ഒരാൾക്ക് പറയാൻ കഴിയാത്ത വിധത്തിൽ സ്വർഗ്ഗാരോഹണത്തിന്റെ ചിഹ്നങ്ങൾ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു. അവിടുത്തെ തിരിച്ചുവരവിനായി കാത്തിരിക്കുമ്പോൾ നാം അവന്റെ ഭരണത്തിൻകീഴിൽ ജീവിക്കുന്നു എന്ന അഗാധമായ സത്യം ഇത് പകർത്തുന്നു. അങ്ങനെ, ഐക്കൺ ക്രിസ്തുവിനെ എടുത്തതായി കാണിക്കുന്നു (പ്രവൃ. 1:11), അതേ രീതിയിൽ വീണ്ടും വരുന്നു (പ്രവൃ. 1:11), എന്നിട്ടും നിരന്തരം ഹാജരാകുന്നു (മത്താ. 28:20). വിശ്വാസികൾ നിഷ്ക്രിയമായി സ്വർഗത്തിലേക്ക് ഉറ്റുനോക്കലല്ല, മറിച്ച് ക്രിസ്തുവിന്റെ മടങ്ങിവരവ് വരെ ഈ ലോകത്തിലെ സദ്ഗുണ വിശ്വാസത്തിലേക്കും പ്രവർത്തനത്തിലേക്കും വിളിക്കപ്പെടുന്നു.

ദൈവ കരുതലിൽ 16 വർഷങ്ങൾ..
12/05/2026

ദൈവ കരുതലിൽ 16 വർഷങ്ങൾ..

12/05/2026

ഗുരുസവിധേ... 🎶🎶
വെരി റവ ഡോ. എം പി ജോർജ് കോർഎപ്പിസ്കോപ്പ
(പോളണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര ഓർത്തഡോക്സ്‌ ക്വയർ കോംപെറ്റീഷൻ ഫെസ്റ്റിവലിലേക്കുള്ള യാത്രമദ്ധ്യേ ദുബായ് കത്തീഡ്രലിൽ എത്തിച്ചേർന്ന വന്ദ്യ ഡോ.എം പി ജോർജ് കോർഎപ്പിസ്കോപ്പ ദുബായ് - അൽ കുസൈസ്‌ ‌ പ്രാർത്ഥനയോഗത്തിൽ ഗാനപരിശീലനത്തിൽ.)

Address

M. C. Road
Chengannur
689121

Telephone

+917560988222

Website

Alerts

Be the first to know and let us send you an email when Puthencavilstmarysorthodoxcathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Puthencavilstmarysorthodoxcathedral:

Share