Mar Gregorios Orthodox Church

Mar Gregorios Orthodox Church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mar Gregorios Orthodox Church, Religious organisation, Mar gregories orthodox syrian church. (Malayil pally), Chengannur.

01/09/2025
15/06/2025
01/03/2025

കൊത്തിനെ ഞായർ- കാനാവിലെ കല്യാണ വീട്ടിൽ ഇല്ലായ്മകളെ തിരിച്ചറിഞ്ഞ നാഥൻ പച്ചവെള്ളത്തെ മേൽത്തരമായ വീഞ്ഞാക്കി തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ച നാൾ ക്രൂശിനെ ദർശിച്ച് കാൽവറിയിലേക്കുള്ള അമ്പത്‌ ദിന പ്രയാണത്തിന്റെ ആദ്യ ഞായർ അഥവാ പേത്തുർത്താ ഞായർ.....
ദൈവമേ നിന്റെ കല്ല്യാണ വിരുന്നിലേക്കുള്ള തോഴന്മാരും നിന്റെ പെസഹായുടെ പന്തിയിലേക്കുള്ള അവകാശികളുമാക്കി ഞങ്ങളെ തീർക്കേണമേ...ആമേൻ.

04/11/2024
25/10/2024

*The surprise has arrived!*

The director of the George Washington University School of Medicine maintains that the brain of an elderly person is much more practical than is commonly believed. At this age, the interaction of the left and right hemispheres of the brain becomes harmonious, which expands our creative possibilities. That is why among people over the age of 60 you can find many personalities who have just started their creative activities.

*Of course, the brain is no longer as fast as it was in youth. However, it gains in flexibility. Therefore, with age, we are more likely to make the right decisions and less exposed to negative emotions. The peak of human intellectual activity occurs around the age of 70, when the brain begins to work in full force.*

Over time, the amount of myelin in the brain increases, a substance that facilitates the rapid passage of signals between neurons. *Due to this, intellectual abilities increase by 300% compared to the average.*

Also interesting is the fact that *after 60 years a person can use 2 hemispheres at the same time.* This allows you to solve much more complex problems.

Professor Monchi Uri, from the University of Montreal, believes that the elderly brain chooses the path that consumes less energy, eliminates the unnecessary and leaves only the right options to solve the problem. A study was conducted in which different age groups participated. *The young people were very confused while passing the tests, while those over 60 years old made the right decisions.*

Now, *let's look at the characteristics of the brain between the ages of 60 and 80. They are really pink.*

*CHARACTERISTICS OF THE BRAIN OF AN OLDER PERSON.*

*1.* The neurons of the brain do not die, as everyone around you says. The connections between them simply disappear if one does not engage in mental work.

*2.* Distraction and forgetfulness arise due to an overabundance of information. Therefore, you do not need to focus your whole life on unnecessary trifles.

*3.* From the age of 60, a person when making decisions does not use only one hemisphere of the brain, like young people, but both.

*4. Conclusion:* if a person leads a healthy lifestyle, is mobile, has viable physical activity and is fully mentally active, *intellectual abilities DO NOT decline with age, they simply GROW,* reaching a peak at the age of 80-90 years.

*HEALTHY TIPS:*
*1)* Don't be afraid of old age. *2)* Strive to develop intellectually. *3)* Learn new crafts, make music, learn to play musical instruments, paint pictures! Dance!
*4)* Take an interest in life, meet and communicate with friends, make plans for the future, travel as best you can.
*5)* Don't forget to go to shops, cafes, shows.
*6)* Don't shut up alone, it's destructive for anyone.
*7)* Be positive, always live with the thought: following: *_"all good things are still ahead of me!"_*

*SOURCE: _New England Journal of Medicine._*

*Please Pass This Information Along to Your 60, 70 and 80 year Old Family and Friends so they can be PROUD OF THEIR AGE.*

09/10/2024

ജീവിതത്തിൽ നിന്നുള്ള പാഠം.
ബന്ധങ്ങൾ ഉള്ളി പോലെയാണ്, അതിൽ വിശ്വാസത്തിന്‍റെയും കരുതലിന്‍റെയും നിരവധി പാളികൾ ഉണ്ട്...
മുറിയ്ക്കാൻ ശ്രമിച്ചാൽ നമ്മുടെ കണ്ണിലെ കണ്ണുനീർ അല്ലാതെ മറ്റൊന്നും കാണില്ല.
സുപ്രഭാതം. നല്ലൊരു ദിവസം ആശംസിക്കുന്നു!

08/10/2024

*_സ്വയം തോറ്റു തരുന്നവര്‍ കലഹത്തെക്കാള്‍ ബന്ധത്തിന് പ്രാധാന്യം കല്പിക്കുന്നവരായിരിക്കും.._*

*_പരസ്പരം ക്ഷമ ചോദിച്ച് ഹൃദയത്തില്‍ ഇടം നേടുക എന്നതാണ് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.!!_*

*ശുഭദിനം..*💝💝

09/09/2024

തിരക്ക് ഇല്ലാത്ത മനുഷ്യർ ആരെങ്കിലും ഉണ്ടോ?*

ഉണ്ട് !

അയാളെ കണ്ടെത്താൻ ഇത് മുഴുവൻ വായിച്ച് നോക്കിയാൽ കണ്ടെത്താനാവും തീർച്ച👇🏼

40 വയസ്സ് മുകളിൽ പ്രായമുള്ളവർ ഇത് തീർച്ചയായും വായിച്ചിരിക്കണം!

🎯 മനസ്സ് ഉടനെ അംഗീകരിക്കില്ല'! എന്നാലും സത്യമാണത്.!

🎯 നമ്മളാരും ഇനിയും വർഷങ്ങൾ ജീവിക്കാൻ പോകുന്നില്ല.!

🎯 പോകുമ്പോൾ ഒന്നും എടുത്തുകൊണ്ട് പോകുവാനും പോകുന്നില്ല.!

🎯 അതിനാൽ ലുബ്ധനാവാതിരിക്കുക.!
ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുക. സന്തോഷവാനായി ഇരിക്കേണ്ടപ്പോൾ സന്തോഷവാനായിരിക്കുക.!

🎯 അധികം ചിന്തിക്കാതെ, നിങ്ങളാൽ കഴിയുന്ന ദാനധർമ്മങ്ങൾ ചെയ്യുക!

🎯 ഒന്നിനെക്കുറിച്ചും വിഷമിക്കാതിരിക്കുക.
നിങ്ങൾ വിഷമിക്കുന്നതിനാൽ എന്തെങ്കിലും നിർത്താൻ കഴിയുമോ?
വരാനുള്ളത് വന്നേ തീരൂ.!

🎯 നാം മരിച്ചതിനു ശേഷം, നമ്മുടെ
സ്വത്തുക്കൾക്ക് എന്ത് സംഭവിക്കുമെന്ന് വിഷമിക്കേണ്ടതില്ല.
ആ അവസ്ഥയിൽ, മറ്റുള്ളവരുടെ പ്രശംസകളോ വിമർശനങ്ങളോ നമ്മൾ അറിയാൻ പോകുന്നില്ല.!

🎯 നിങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയതെല്ലാം നിങ്ങളുടെ ജീവിതത്തോടൊപ്പം അവസാനിക്കും.!

🎯 നിങ്ങളോട് ചോദിക്കാതെ തന്നെ അവ വീതിക്കപ്പെടും.!

🎯 നിങ്ങളുടെ കുട്ടികളെ ഓർത്ത് വിഷമിക്കേണ്ടതില്ല. അവരുടെ ജീവിതം അവരുടെ വിധിപോലെ വരും.!

🎯 നിങ്ങൾക്ക് അതിൽ യാതൊരു മാറ്റവും വരുത്താൻ കഴിയില്ല.!

🎯 സമ്പാദിക്കാനുള്ള അത്യാഗ്രഹം കൊണ്ട് പണം തേടി അലയരുത്.

🎯 വ്യക്തമായ അറിവില്ലാതെ ഓഹരി വിപണിയിൽ ഇറങ്ങരുത്.!

🎯 നിങ്ങളുടെ ആരോഗ്യം പണത്തേക്കാൾ പ്രധാനമാണ്.! പണം കൊണ്ട് ആരോഗ്യം വാങ്ങാനാവില്ല!

🎯 ആയിരം ഏക്കർ കൃഷിയിറക്കിയാലും ദിനേന ഒരാൾക്ക് അര കിലോയിൽ കൂടുതൽ അരി കഴിക്കാൻ പറ്റില്ല.!

🎯 കൊട്ടാരം തന്നെയാണെങ്കിലും ഒരാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ 10 x 10 സ്ഥലംമാത്രം ധാരാളം മതിയാകും.. അതിനാൽ അത്യാവശ്യമുള്ളത് നേടിയെങ്കിൽ ഉള്ളത് മതിയെന്ന് കരുതി മന:സമാധാനത്തോടെ ഇരിക്കുക!

🎯 ഓരോ കുടുംബത്തിലും, ഓരോ വ്യക്തിക്കും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ലാത്ത ഒരു മനുഷ്യനെ കാണിക്കാമോ.? ആയതിനാൽ ആരുമായും സ്വയം താരതമ്യം ചെയ്യാതിരിക്കുക.!

🎯 പണം, പ്രശസ്തി, സാമൂഹിക പദവികളെകുറിച്ച് ആശങ്കപ്പെടരുത്.!

🎯 നിങ്ങൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയു ജീവിച്ചു മറ്റുള്ളവർക്ക് മാതൃകയാകുക.!

🎯 ആരും മാറില്ല. ആരെയും മാറ്റാൻ ശ്രമിക്കേണ്ടതുമില്ല.! അതിനാൽ നിങ്ങളുടെ സമയവും ആരോഗ്യവും പാഴാകും.!

🎯 നിങ്ങൾ സ്വയം നിങ്ങൾക്കു ചേർന്ന സാഹചര്യം സൃഷ്ടിച്ചു, അത്കൊണ്ട് എന്നേക്കും സന്തോഷവാനായിരിക്കുക.!

നല്ലതെന്ന് തോന്നുന്നവ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു നോക്കൂ......
✍🏻 എല്ലാവരും തിരക്കിലാണ്..!!
തിരക്കില്ലാത്ത ആളുകൾ ഇന്ന് ലോകത്ത് ഉണ്ടോ എന്ന് തന്നെ അറിയില്ല..?

എനിക്കുപോലും പലപ്പോഴും തിരക്കാണ്,അല്ലെങ്കിൽ തിരക്ക് അഭിനയിക്കുകയാണ്..!!

അടുത്ത സുഹൃത്ത് ഫോൺ വിളിച്ചപ്പോൾ അവന്റെ കാൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല,കാരണം തിരക്കായിരുന്നു..!!

വേണ്ടപ്പെട്ടവർ പലകാര്യങ്ങൾക്കും ക്ഷണിച്ചു പക്ഷേ അവന് പങ്കെടുക്കാൻ കഴിഞ്ഞില്ല,അന്നൊക്കെ തിരക്കായിരുന്നു..!!

തിരക്കിനിടയിൽ പലപ്പോഴും,തലവേദനയും ടെൻഷനും അവനെ അലട്ടുകയും അലോസരപ്പെടുത്തുകയും ചെയ്യാറുണ്ട്.
ചെറിയ ഒരു തലവേദന ദിവസങ്ങളായി അവന്റെ കൂടെയുണ്ട്,പലവിധ ബാമുകൾ തേച്ച് അതിനെ ലഘൂകരിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു..!!

അവസാനം തിരക്കിനിടയിൽ ഡോക്ടറെ കാണാം എന്ന് കരുതി..!!

ഫ്രീ ആയതുകൊണ്ടല്ല,തിരക്ക് തന്നെയാണ്. എന്നാലും,ഒന്നു കണ്ടേക്കാം എന്ന് മനസ്സ് മന്ത്രിച്ചു.എത്ര ദിവസമായി ഇങ്ങനെ തള്ളിനീക്കുന്നു..!

ഡോക്ടറുടെ അടുക്കലേക്ക് തിരക്കിനിടയിൽ അവൻ ചെന്നു,അപ്പോഴാണ് അത്ഭുതം അവിടെയും തിരക്ക്..!!

ഏതായാലും വന്നതല്ലേ എന്ന് കരുതി,കുറച്ച് കാത്തുനിന്നു,അവന്റെ ഊഴമെത്തി.ഡോക്ടർ വിശദമായി പരിശോധിച്ചു ഒരു സ്കാനിങ്ങിന് എഴുതി കൊടുത്തു.!!

അവന്റെ മനസ്സ് വല്ലാതെ പിറു പിറുത്തു..!!
എന്തിനാണ് ഒരു തലവേദനക്ക് സ്കാൻ ചെയ്യുന്നത്..?

അയാൾക്ക് കമ്മീഷൻ ഉണ്ടായിരിക്കും..?

ഇപ്പോൾ മുഴുവൻ മാർക്കറ്റിംഗ് ആണല്ലോ..?

തലവേദനയ്ക്ക് സ്കാൻ ചെയ്യേണ്ട ആവശ്യമുണ്ടോ..?

രണ്ടു വേദനാ സംഹാരി തരേണ്ട കാര്യമല്ലേ ഉള്ളൂ..?

സ്കാനിങ്ങ് റൂം അന്വേഷിച്ചു കണ്ടുപിടിച്ചു, അത്ഭുതമെന്ന് പറയട്ടെ,അവിടെയും തിരക്ക്..!!
ഏതായാലും ഇവിടെ വരെ എത്തി ഇനി സ്കാൻ ചെയ്തിട്ട് തന്നെ പോകാം എന്ന് കരുതി..!!

സ്കാനിംഗ് കഴിഞ്ഞു,ഒരു മണിക്കൂർ കഴിഞ്ഞേ റിപ്പോർട്ട് കിട്ടൂ.കാരണം തിരക്ക് തന്നെ..!!

മൊബൈൽ തുരുതുരാ ശബ്ദിക്കുന്നുണ്ട്. പലരോടും കയർത്തും ദേഷ്യപ്പെട്ടും സംസാരിച്ചു.പല കോളുകളും അറ്റൻഡ് ചെയ്തില്ല,കാരണം എനിക്ക് തിരക്കല്ലേ..!!

അതിനിടയിൽ അവന്റെ പേര് വിളിച്ചു,റിസൾട്ട് വാങ്ങിച്ചു ഡോക്ടറുടെ അടുക്കലേക്ക് അവൻ ചെന്നു..!!

കൂടെ ആരെങ്കിലും ഉണ്ടോ എന്ന് ഡോക്ടർ ചോദിച്ചു.ഇല്ലെന്ന് അവൻ പറഞ്ഞു,ഈ തിരക്കിനിടയിൽ ഒരാളെ കൂടെ കൂട്ടാൻ എവിടെ സമയം എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു..!!

ഡോക്ടർ പതുക്കെ പറഞ്ഞു,
നിങ്ങൾ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്ക് ഒന്ന് പോകുന്നത് നന്നായിരിക്കുമെന്ന്..!!

ഇതിനുള്ള വിദഗ്ധ ചികിത്സ ആദ്യമേ നൽകിയാൽ ചിലപ്പോൾ ഭേദമാകും എന്ന്.

തീരെ ഭയപ്പെടേണ്ടതില്ല എന്നും ഇത് പ്രാരംഭ ദശയിലെ എത്തിയിട്ടുള്ളൂ എന്നും കൂടി ഉണർത്തിച്ചു.സമാധാനത്തിനുള്ള വക നൽകാൻ അദ്ദേഹം ശ്രമിച്ചു..!!

അത് കേട്ട പാടെ അവന്റെ എല്ലാ തിരക്കുകളും അവസാനിച്ചു..!!

അവന്റെ വാക്കുകൾ:

"ഇപ്പോൾ ഞാൻ 100% ഫ്രീയാണ്, ആരെങ്കിലുമൊക്കെ എന്നെ വിളിക്കുമോ എന്ന് ആശിച്ചു പോകുന്നു..!!

തിരക്കിനിടയിൽ ഞാൻ മറന്നു പോയ അയൽപക്കം,എൻറെ ബന്ധുക്കൾ, എൻെറ നാട്ടിലുള്ള ബന്ധങ്ങൾ,അവരെല്ലാം എൻറെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സമാശ്വസിപ്പിചിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കുകയാണ്,ഇല്ല ഇന്ന് എനിക്ക് ഇനി ഒരു തിരക്കുമില്ല.ഇത്രയും നാൾ അഭിനയിച്ച നടന്ന തിരക്കുകൾ,ഡോക്ടറുടെ ഒരൊറ്റ വാക്കുകൊണ്ട് അവസാനിച്ചിരിക്കുന്നു"

ഹേ മനുഷ്യാ..

ഇതാണ് നിന്റെ ജീവിതം..!!
ഇത്രയേ ഉള്ളൂ ജീവിതം..!!

ഇതു മാത്രമാണ് നിന്റെ ജീവിതം..!!

തിരക്കുകൾ വെറും അഭിനയങ്ങൾ മാത്രമാണ്..!!

സ്കാനിങ്ങിന് എഴുതുന്നതിനു മുമ്പ് നമുക്ക് ഉണരാൻ കഴിയണം..!!

ഒരു സ്കാനിങ്ങ് റിപ്പോർട്ടിൽ തീരാവുന്ന യാത്രയെ നമുക്കുള്ളൂ...
വായിച്ച് കഴിഞ്ഞാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക....*നിങ്ങൾ തിരക്കിലല്ല എങ്കിൽ👍*
(വാട്സ്ആപ്പ് മെസ്സേജിൽ വായിച്ചത്)

08/08/2024

അല്പം ഉപ്പ് തരുമോ?

മകൾ: അമ്മേ നമ്മുടെ വീട്ടിൽ ഉപ്പില്ലേ അമ്മ: ഉണ്ടല്ലോ.
മകൾ: പിന്നെന്തിനാണ് അമ്മ അങ്ങേ
വീട്ടിലെ സ്ത്രീയോട് ഉപ്പ് വായ്പ
വാങ്ങിയത്?
അമ്മ: മകളെ അവരൊക്കെ
പാവപ്പെട്ടവരല്ലേ?
മകൾ: അതുകൊണ്ട്?
അമ്മ: അവർക്ക് പലപ്പോഴും നമ്മുടെ
സഹായം ആവശ്യമായി വരും. മകൾ: അപ്പോൾ സഹായിക്കണം.
അതിന് അവിടെ നിന്നും അമ്മ
എന്തിനാണ് ഉപ്പു വാങ്ങുന്നത്?
അമ്മ: മോളെ, പാവപ്പെട്ടവർക്കും
അവരുടെ ആത്മാഭിമാനം
വലുതാണ്.
മകൾ: ഈ അമ്മ എന്തൊക്കെയാണ്
പറയുന്നത്.
അമ്മ: മോളെ, അവർക്ക് നമ്മോട്
വായ്പ വാങ്ങുന്നതിന്
യാതൊരു മടിയും വിഷമവും
തോന്നാൻ ഇടയാവരുത്.
മകൾ: അവർ എന്തെങ്കിലും
ചോദിക്കുമ്പോൾ കൊടുക്കാൻ
നാം മടി കാണിച്ചെങ്കിലല്ലേ
അവർക്കും മടി തോന്നേണ്ടി
വരികയുള്ളൂ?
അമ്മ: അങ്ങനെയല്ല മകളെ.
മകൾ: പിന്നെ.
അമ്മ: നമ്മളും അവരിൽ ഒരാളാണ്
എന്ന് അവർക്ക് തോന്നണം.
മകൾ: അതിന് നമ്മൾ എന്തിനാണ്
വായ്പ വാങ്ങുന്നത്?
അമ്മ: മകളെ, നമ്മൾ അവരോട് വായ്പ
വാങ്ങുമ്പോൾ, നമുക്കും അവരെ
ക്കൊണ്ട് ആവശ്യമുണ്ടെന്നും
അതിനാൽ നാം വലിയവരും
അവർ താണവരും ആണെന്നു
അവർ ചിന്തിക്കില്ല. അതിനാണ്
വലിയ വിലയില്ലാത്ത ചിലത് നാം
വായ്പവാങ്ങുന്നത്.
മകൾ: അതു കൊള്ളാമല്ലോ.
അമ്മ: അതേ മകളെ, പാവപ്പെട്ടവർക്ക്
നമ്മുടെ അത്രയും പണമില്ല
എന്നേയുള്ളൂ. പക്ഷേ അവരും
മനുഷ്യരാണ്, മാന്യത ഉള്ളവരാണ്.
നാം അവരെ സ്നേഹിക്കുകയും
കരുതുകയും ചെയ്യേണ്ടതാണ്.
നാം ഒരിക്കലും അവരുടെ
മുൻപിൽ വലിപ്പം കാണിപ്പാൻ
പാടില്ല. അവരിൽ ഒരാളായി
അവർക്ക് നമ്മെ കാണുവാൻ
കഴിയണം

എളിയവരെ കരുതുന്ന ധാരാളം നല്ല മനുഷ്യരുണ്ട്. അവർ എളിയവരുടെ വളർച്ചയിൽ സന്തോഷിക്കുന്നവരാണ്. പക്ഷേ എളിയവരിൽ ഒരാളായി സ്വയം വിനയപ്പെടുത്തുവാൻ അനേകർക്കും കഴിയില്ല.എളിയവരുടെ മുൻപിൽ വലിപ്പം കാട്ടുന്നതാണ് പലർക്കും ഇഷ്ടം. അവരുടെ ആത്മാഭിമാനത്തെ, സ്വന്തം അഭിമാനത്തെ പോലെ കണക്കാക്കുവാൻ കഴിയുന്നത് ജീവിതത്തിന്റെ വലിയ മഹത്വമാണ്. ദരിദ്രരെയും എളിയവരെയും അരികുവൽ കരിക്കപ്പെട്ടവരെയും വളർത്തുക എന്നത് നല്ല കാര്യമാണ്. എന്നാൽ നാമും മറ്റൊരു വിധത്തിൽ വളർച്ച ആവശ്യമുള്ളവർ ആണെന്ന് മനസ്സിലാക്കി എളിയവരോടും മറ്റും ഒപ്പം വളരുന്ന ഒരു അവസ്ഥാവിശേഷം സംജാതമാവണം. ഇവിടെ ഈ സ്ത്രീയുടെ ഒരു ചെറിയ പ്രവൃത്തി അവരുടെ മകളെ ഒരു വലിയ പാഠം പഠിപ്പിക്കുവാൻ കാരണമായി. തത്ഫലമായി എളിവരോടൊപ്പം ധനികരായ അവരും വളരുകയാണ്. നാം ഒരു കുറവും ഇല്ലാത്തവരാണ് എന്ന് ചിന്തിപ്പാൻ കഴിയില്ലല്ലോ. ധനവാന്മാരായ അനേകരും മാനസികമായും ആത്മികമായും എത്ര ദാരിദ്ര്യം ഉള്ളവരാണ് എന്ന് അവർ അറിയുന്നില്ല. അവരോടൊപ്പം നിൽക്കാൻ കഴിയുമ്പോൾ നാം ഔദാര്യം കാട്ടുകയല്ല, അവരും നാമും ഒരുമിച്ചു വളരുകയാണ്. അങ്ങനെ നാമും നമ്മുടെ സമൂഹവും മാനസികമായും ആത്മീയമായും ഉന്നതാവസ്ഥയിലേക്ക് വളരട്ടെ! "തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു." (ബൈബിൾ).*
ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

പി. റ്റി. കോശിയച്ചൻ.
+ 91 9495913953

-------------

*റോമർ 12:16

Address

Mar Gregories Orthodox Syrian Church. (Malayil Pally)
Chengannur
689122

Website

Alerts

Be the first to know and let us send you an email when Mar Gregorios Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Gregorios Orthodox Church:

Share