Thiruvanvandoor Mahakshetram

Thiruvanvandoor Mahakshetram Thiruvanvandoor temple is one of the famous Panchapandava temples in kerala near to Chengannur.
(1)

വൈഷ്ണവ ദിവ്യദേശങ്ങളിലും പാണ്ഡവക്ഷേത്രങ്ങളിലും ഒരേ പോലെ സ്ഥാനമലങ്കരിക്കുന്ന മലനാട് തിരുപ്പതികളില്‍ ഉള്ള്പെട്ടിട്ടുള്ള തിരുവന്‍വണ്ടൂര്‍മഹാവിഷ്ണു ക്ഷേത്രം. കേരളത്തിലെ ആലപ്പുഴജില്ലയിലേ ചെങ്ങന്നൂരിനു വടക്ക്പടിഞ്ഞാറായി തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയുന്നു.
പാണ്ഡവരില്‍ നാലാമനായ നകുലന്റെ തേവാരമൂര്‍ത്തിയായ ശ്രീഹരി നില്കുന്ന രൂപത്തില്‍ പടിഞ്ഞാട്ടു ദര്‍ശനം നല്കു്ന്ന ഏക പാണ്ഡവതിരുപ്പതിയാണ് തിരുവന്‍വണ

്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം.
നമ്മാള്‍വാര്‍ ഇവിടെ ദര്‍ശനം നല്കി്യ കമലനാഥന്‍ എന്നുകൂടെ നാമകരണമുള്ള ഭഗവാനെ അനന്തശായിയായ ശ്രീഹരി എന്നര്‍ത്ഥം വരുന്ന “പാമ്പണയപ്പന്‍” എന്ന പേരിലാണ് നമ്മാള്‍വാര്‍ ഭഗവാനെ സ്തുതിച്ചത്.
ഒരിക്കല്‍ ബ്രഹ്മാവിന്റെ ശാപമേറ്റ ദേവര്‍ഷി നാരദന്‍ പാമ്പണയപ്പനെ പൂജിച്ചപ്പോള്‍ ഭഗവാന്‍ നാരദമുനിക്ക് ദര്‍ശനമേകി നാരദേയപുരാണം ഉപദേശിച്ചു ശാപമുക്തി നല്കി യതും ഇവിടെ വെച്ച് ആണെന്നും, ചിരംഞ്ജീവിയായ മാര്‍ക്കണ്ടേയ മുനിക്കു കമലവല്ലി ദേവിയോടോപ്പം കമലനാഥനായി ഭഗവാന്‍ ഇവിടെ ദര്‍ശനം നല്കകയുണ്ടായി എന്നും ഐതിഹ്യങ്ങളുണ്ട്.
പാണ്ഡവരോടോത്ത് വനവാസമേറ്റ യജ്ഞസേന സൂര്യദേവനെ പ്രീതിപ്പെടുത്തി അക്ഷയപാത്രം സ്വന്തമാക്കിയതു തിരുവന്‍വണ്ടൂരില്‍ വെച്ചാണെന്നാണ് ഐതിഹ്യം.
“ഭൃഗപുര”മെന്നു നാലായിരം പ്രബന്ധത്തില്‍ പ്രതിപാദിക്കുന്ന ഈ സ്ഥലം വാനപ്രസ്ഥമേറ്റ പാണ്ഡവര്‍ താമസിച്ചിരുന്നതിനാല്‍ “പാണ്ഡവരൂര്‍” എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുപാണ്ഡവരൂരാണ് കാലക്രമേണ തിരുവന്‍വണ്ടൂരായെതെന്നാണ് സ്ഥാനനാമ ഐതിഹ്യം.
എ.ഡി 1615 –ല്‍ ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം ഇന്നുകാണുന്ന രീതിയില്‍ പുതുക്കിപണിതപ്പോള്‍ ലക്ഷണയുക്തമായ ശ്രീകൃഷ്ണവിഗ്രഹം ലഭിക്കാനായി തിരുവന്‍വണ്ടൂരിനെ ആക്രമിക്കാന്‍ മാത്തൂര്‍ പണിക്കരുടെ നേതൃത്വത്തില്‍ ചെമ്പകശേരിപ്പട വരുന്നതറിഞ്ഞ ക്ഷേത്രപൂജാരി ഗോശാലകൃഷ്ണ വിഗ്രഹംഎടുത്ത് ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള കുളത്തില്‍ നിക്ഷേപിച്ച് നാടുവിട്ടു പോയി.
എ.ഡി 1911- ല്‍ ശ്രീ മൂലംതിരുനാള്‍ മഹാരാജാവാണ് ഇന്നു കാണുന്ന ഇരുനില വട്ടശ്രീകോവിലോട് കൂടിയ നയനമനോഹരമായ ക്ഷേത്രം പണികഴിപ്പിച്ച് പുന:പ്രതിഷ്ട നടത്തിയെങ്കിലും ഗോശാലകൃഷ്ണ വിഗ്രഹം കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
എ.ഡി 1963 –ല്‍ രോഗമുക്തിനേടാന്‍ ക്ഷേത്രത്തില്‍ ഭജനമിരുന്ന ദാമോദരന്‍ മാഷിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോശാലകൃഷ്ണ വിഗ്രഹം കിഴക്കുവശത്തുള്ള വിഷ്ണുപുഷ്കരണി എന്നകുളംവറ്റിച്ചുകുഴിച്ചു നോക്കിയാല്‍ ലഭിക്കുമെന്നു സ്വപ്നദര്‍ശനമുണ്ടായി. ദേവപ്രശ്നത്തിലും ദേവന്റെ ഹിതം ഇതു തന്നെയാണെന്നു തെളിഞ്ഞതിനാല്‍ ക്ഷേത്രകുളം കുഴിക്കാനുള്ള യജ്ഞം ആരംഭിച്ചു.
51 ദിവസം നീണ്ടുനിന്ന വിഗ്രഹലബ്ധിക്കായിയുള്ള യജ്ഞത്തില്‍ സാളഗ്രാമം, പൂജാപാത്രങ്ങള്‍ ധന്വന്തരിയുടെയും ഗണപതിയുടെയും ചെറുവിഗ്രഹങ്ങള്‍ എന്നിവയാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന്‍ 1963 മെയ്‌ മാസം 19 തീയതി ഗോശാലകൃഷ്ണ വിഗ്രഹം ലഭിച്ചു അതിമനോഹരമായ ഗോശാലകൃഷ്ണ വിഗ്രഹം പ്രധാന ക്ഷേത്രത്തിനു വലതു വശത്ത് പുതിയ ശ്രീകോവില്‍ നിര്‍മ്മിച്ച്‌ കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചു. അന്നുമുതല്‍ എല്ലാവര്‍ഷവും ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ 51 ദിവസംനീണ്ടുനില്ക്കുവന്ന വിഗ്രഹലബ്ധി യജ്ഞം നടന്നുവരുന്നു.
ഉപദേവതകള്‍:- പ്രധാന ശ്രീകോവിലിനുള്ളില്‍ തന്നെ തെക്കോട്ടു ദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയും ഗണപതിയും
ഗണപതി, ശാസ്താവ്, ശിവന്‍, നാഗങ്ങള്‍ എന്നിവരും വലിയമ്പലത്തിന് ഉള്ളില്‍ പ്രത്യേക ക്ഷേത്രങ്ങളില്‍ വിരാജിക്കുന്നു.
ക്ഷേത്രത്തിലെ തന്ത്രം കുഴിക്കാട്ട് ഇല്ലവും താഴമണ്‍മഠവും പങ്കിടുന്നു.
ഉത്സവങ്ങള്‍:- പ്രധാന ഉത്സവം കുംഭമാസത്തിലാണ്. അനിഴം നാള്‍ കൊടിയേറി ഉത്രിട്ടാതിക്ക് ആറാട്ടോടുകൂടി പത്തുദിവസത്തെ തിരുവുത്സവം. ദശാവതാരചാര്‍ത്തും , അഷ്ടമിരോഹിണിയും, മണ്ഡലചിറപ്പും ഇവിടെ ആഘോഷിക്കുന്നു.
51 ദിവസം നീണ്ടുനില്കു്കന്ന ഗോശാലകൃഷ്ണ വിഗ്രഹലബ്ധി സ്മാരക യജ്ഞത്തില്‍ 7 ഘട്ടങ്ങളിലായി നടക്കുന്ന സപ്താഹം, 50 മത്തെ ദിവസം സമൂഹസദ്യ സമാപന ദിനമായ 51 മത്തെ ദിവസം തൃച്ചിറ്റാറ്റു മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് 51 ഗജവീരന്മാുരെ ഉള്പ്പെ്ടുത്തികൊണ്ടുള്ള സമാപന ഘോഷയാത്രയും ഗജമേളയും. Among Panchapandava Temples in Kerala Thiruvanvandoor Temple has been made unique by LORD NAKULA and SRI GOSALAKRISHNA .51 year’s back a blessed devotee who had received a vision in the form of a dream had resulted in finding THE GOSALAKRISHNA idol that had been lost for centuries. In remembrance of the campaign that led to the finding of the idol till today 51days VIGRAHALABDHI SMARAKA YAGJAM is held.

23/02/2026

അമ്മേ ദേവി 🥰🥰

23/02/2026

തിരു ആറാട്ട് കഴിഞ്ഞ് ഇരമല്ലിക്കര ശ്രീധർമ്മശാസ്തതാവിൻ്റെ ശ്രീലകത് തിരുവൻവണ്ടൂരപ്പന്റെ പ്രസ്സനപൂജ.

ഹരേ രാമ ഹരേ രാമ...
രാമ രാമ ഹരേ ഹരേ...
Credits: Sreeram S Nair

പൊന്ന് തമ്പുരാൻ 🥰🥰
23/02/2026

പൊന്ന് തമ്പുരാൻ 🥰🥰

ഉത്സവക്കാഴ്ചകൾ 🥰🥰
21/02/2026

ഉത്സവക്കാഴ്ചകൾ 🥰🥰

21/02/2026

🥰🥰

21/02/2026

ആറാട്ടുകടവിൽ കൊട്ടിപ്പാടിസേവ 🥰🥰

21/02/2026

ദേശത്തിന് അധിപൻ 🥰🥰

21/02/2026

Power of our mind 🥰🥰🙏🙏

21/02/2026

ഭഗവാൻ്റെ ആറാട്ട്

Address

Thiruvanvandoor
Chengannur
689109

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Telephone

+918921253262

Website

Alerts

Be the first to know and let us send you an email when Thiruvanvandoor Mahakshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thiruvanvandoor Mahakshetram:

Share