16/08/2026
ആറാട്ടുപുഴ സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന് ഇത് അഭിമാന നിമിഷം!
കഴിഞ്ഞ പ്രവർത്തന വർഷത്തിലെ യുവജനപ്രസ്ഥാനം ഡിസ്ട്രിക്റ്റ്, ഭദ്രാസന, കേന്ദ്ര കലാമേളയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പ്രസ്ഥാനത്തിന്റെ അഭിമാനങ്ങളായ യുവതീ യുവാക്കൾക്ക് ഇന്നേ ദിവസം നടത്തപ്പെട്ട യുവജനപ്രസ്ഥാനം ഭദ്രാസന വാർഷിക സമ്മേളനത്തിൽ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത തിരുമനസ്സിൻ്റെ തൃക്കരങ്ങളിൽ നിന്ന് സമ്മാനങ്ങൾ ലഭിച്ചു.
അതോടൊപ്പം കഴിഞ്ഞ പ്രവർത്തന വർഷത്തിലെ പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾക്ക് ആറാട്ടുപുഴ സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന് "Excellence Award" ലഭിക്കുകയും ആയതിന്റെ മെമെന്റോ അഭിവന്ദ്യ തിരുമനസ്സിൻ്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.