Sri vigneshwara temple

Sri vigneshwara temple Sri vigneshwara temple is located in chengannur ,keezhcherimel location
'bala ganapathy' is worshiped here. the temple is under nss karayogam chengannur

18/08/2015
18/11/2014

ഗണപതി എന്തിനെ സൂചിപ്പിക്കുന്നു.
ഗണപതിയുടെ വാഹനം എലിയാണ്. ആഗ്രഹങ്ങള്‍ ആണ് മനുഷ്യനെ യാത്ര ചെയ്യിക്കുന്നത്. അതെ, നാം ഒന്ന് അനങ്ങുന്നത് പോലും ഒരു ആഗ്രഹത്തിന്റെ പുറത്താണ്. എലിയാണ് ഇവിടെ ആഗ്രഹം. എലിയും ആഗ്രഹങ്ങളേപ്പോലെ കാര്‍ന്നു തിന്നുന്നതാണ്. പക്ഷെ, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും , ഗണപതിയുടെ എലി, കയില്‍ ലഡു (അല്ലങ്കില്‍ മോതകം) പിടിച്ചുകൊണ്ടു നില്‍ക്കുകയാണ്. ഗണപതി പറയാതെ അത് തിന്നില്ല. നമ്മുടെ അറിവ് കൂടാതെ ആഗ്രഹം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണു സാരം. ഗണപതി ഒരു കാല്‍ മറ്റേ കാലിനു മുകളില്‍ പിണച്ചു വച്ചിരിക്കുന്നത് കാണാം. മനോബുദ്ധികളെ സൂചിപ്പിക്കുന്നു ഇവ. മനോബുദ്ധികളെ ഏകമാക്കിയാല്‍ ആഗ്രഹങ്ങളെ അടക്കാന്‍ കഴിയം; ആഗ്രഹങ്ങള്‍ എലിയെപ്പോലെ വിനയത്തോടെ ആജ്ഞയും കാത്തു നില്‍ക്കും. അതുകൊണ്ട് നാം ഗണപതിയെ മാതൃക ആക്കുക. ഗണപതി ആയിത്തീരുക.

ഗണപതി പപ്പാ മോറിയ മംഗള മൂര്‍ത്തേ മോറിയ --------------------------------------ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥി...
28/08/2014

ഗണപതി പപ്പാ മോറിയ

മംഗള മൂര്‍ത്തേ മോറിയ
--------------------------------------

ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥിയാണ് വിനായകചതുര്‍ത്ഥി. ശിവപാര്‍വതീ പുത്രന്‍ ഗണനായകന്റെ ജന്മദിനം. ഗണങ്ങളുടെ പതിയും, കവികളില്‍ കവിയും, തേജസ്വികളില്‍ തേജസ്വിയും ബ്രഹ്മജ്ഞരില്‍ ബ്രഹ്മജ്ഞനും അഗ്രഗണ്യനുമായ ഗണപതേ അങ്ങ് അനുഗ്രഹിച്ചാലും.

ഗണേശചതുര്‍ഥി ആഘോഷിക്കുന്നതിനു കാരണമായി സ്കന്ദപുരാണത്തില്‍ പറയുന്ന രസകരമായ ഒരു കഥയുണ്ട്.

ഒരിക്കല്‍ ഗണപതിയെ ചന്ദ്രലോകത്തില്‍ വിരുന്നിനു ക്ഷണിച്ചു. വിശപ്പിനു പേരുകേട്ട ഗണപതി ഭഗവാന്‍ വിരുന്നിന് ഒരുക്കിയ ലഡു കണ്ടു ഭ്രമിച്ചു പോയി. ഊണു കഴിഞ്ഞ്, ലഡു കഴിച്ച് മല പോലെ വീര്‍ത്ത വയറുമായി നടക്കാനിറങ്ങിയ വിഘ്നേശ്വരന്‍ നില തെറ്റി നിലത്തുവീണു. കാഴ്ചകളെല്ലാം കണ്ടുനിന്ന ചന്ദ്രന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. വിരുന്നിനു വിളിച്ചു വരുത്തിയിട്ട് തന്‍റെ വീഴ്ച നോക്കി ചിരിച്ച ചന്ദനെ പ്രപഞ്ചത്തില്‍ നിന്ന് അപ്രത്യക്ഷമാകട്ടെ എന്ന് ഗണപതി ശപിച്ചത്രേ. തുടര്‍ന്ന് രാത്രികാലങ്ങളില്‍ നിലാവില്ലാതെയായി. പ്രപഞ്ചത്തിന്‍റെ താളം തെറ്റുന്നതു കണ്ട ദേവീദേവന്മാര്‍ പരമശിവനെ സമീപിച്ചു. തെറ്റുപറ്റിയതിനു മാപ്പു പറഞ്ഞ ചന്ദ്രനോട് ഗണപതി ക്ഷമിച്ചു. മാത്രമല്ല ശാപത്തിന് ഒരു ഇളവും നല്‍കി. ഒരു മാസത്തില്‍ ഒരു ദിവസം മാത്രമേ ചന്ദന്‍ അപ്രത്യക്ഷമാകൂ എന്ന് ഉറപ്പു നല്‍കി.

ഭദ്രപാദ മാസത്തിലെ നാലാം ദിവസത്തിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. അതുകൊണ്ട് ഈ ദിവസത്തില്‍ ചന്ദ്രനെ നോക്കുന്നവര്‍ അപവാദം കേള്‍ക്കേണ്ടി വരുമെന്നും ഗണപതി ശപിച്ചു. ഈ ദിവസമാണ് ഗണേശ ചതുര്‍ഥിയായി ആഘോഷിക്കുന്നത്. ചതുര്‍ഥി നാളില്‍ ചന്ദ്രനെ നോക്കരുതെന്നാണ് വിശ്വാസം. ഉത്തരേന്ത്യയില്‍ വലിയ ആഘോഷങ്ങളും ഒരുക്കങ്ങളുമാണ് ചതുര്‍ത്ഥി നാളില്‍ നടക്കുന്നത്. വീടും പരിസരങ്ങളും വൃത്തിയാക്കുകയും പുതു വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പത്തുദിവസം ആളുകള്‍ ഗണപതി വിഗ്രഹങ്ങള്‍ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു.

പൂജക്കായി താമരയും കറുകപ്പുല്ലും മോദകം എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ചതുര്‍ഥി ദിവസത്തേത്തുടര്‍ന്ന് നടക്കുന്ന ഗണേശോത്സവം പത്ത് ദിവസം നീണ്ട് നില്‍ക്കുന്നു. പത്തു ദിവസത്തിനു ശേഷം വിഘ്നേശ്വരന്‍ ഭൂമിയില്‍ നിന്നു ദേവലോകത്തേക്കു മടങ്ങുന്നു എന്നാണ് വിശ്വാസം. ഉത്സവത്തിന് ശേഷം ഗണപതി വിഗ്രഹങ്ങള്‍ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.

എല്ലാവര്ക്കും വിനായക ചതുര്‍ത്ഥി ആശംസകള്‍.......................................

16/09/2013
08/09/2013

Address

Keezhcherimel Chengannur
Chengannur
689121

Telephone

9539204303

Website

Alerts

Be the first to know and let us send you an email when Sri vigneshwara temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category