കുതിരവട്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രം,കോടുകുളഞ്ഞി, ചെങ്ങന്നൂർ

  • Home
  • India
  • Chengannur
  • കുതിരവട്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രം,കോടുകുളഞ്ഞി, ചെങ്ങന്നൂർ

കുതിരവട്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രം,കോടുകുളഞ്ഞി, ചെങ്ങന്നൂർ Kuthiravattathu Shree Dharma Sastha temple is one of the most prominent and ancient Sastha temples

കൃത്യമായ ദൃഷ്ടാന്തങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും ,കുതിരവട്ടത്ത് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിനു ആയിരത്തിൽപ്പരം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ഈ ക്ഷേത്ര പരിസരം ഒരു നിബിഡ വനത്തിന്റെ ഭാഗമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. ക്ഷേത്രത്തിലെ കൽവിഗ്രഹം ഇപ്പോൾ ക്ഷേത്രം നില്ക്കുന്ന സ്ഥലത്ത് 'സ്വയംഭൂ' ആയി വന്നു ചേർന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ആ പ്രദേശം കാലാന്തരത്തിൽ മനുഷ്യവാസം ഉള്ള ഇടമായി മാറുകയും, അവിടെ ഒരു ക്ഷേത്രം നിർമ്മിക്കപ്പെടുകയും ആയിരുന്നു. നിറഞ്ഞ ഹരിത ഭംഗിയും , തല ഉയർത്തി നില്ക്കുന്ന ആൽമരങ്ങളും, ചിറയും ഒക്കെ മാറ്റു നല്കുന്ന ക്ഷേത്ര പരിസരം ഏതൊരു ഭക്തനും നയനാനന്ദകരമാണ് .

ചരിത്രത്തിന്റെ എടുകളിലും കുതിരവട്ടം ക്ഷേത്രത്തിനു പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു. ഭാരതം ബ്രിട്ടീഷ്‌ ഭരണത്തിന് കീഴിലായിരുന്ന സമയത്ത് ലന്തപ്പട ഈ ക്ഷേത്രം ആക്രമിച്ചു കൊള്ളയടിക്കാൻ വന്നതായി പറയപ്പെടുന്നു. ഈ നാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ആ കുതിരപ്പടയെ ചെറുത്തു തോൽപ്പിച്ചു എന്ന് ഐതിഹ്യങ്ങൾ ഇവിടെ നില നില്ക്കുന്നുണ്ട്. അടിമുടി കറുത്ത വസ്ത്രം കൊണ്ട് മൂടിയ ഭീമാകാരമായ ഒരു രൂപത്തെ മുന്നിൽ നിർത്തിയാണ് ജനങ്ങൾ ലന്ത പടക്കെതിരെ പോരടിയതെന്നു പറയപ്പെടുന്നു. അന്നത്തെ യുദ്ധത്തിൽ ലന്തപ്പടയുടെ ധാരാളം കുതിരകൾ ഈ പ്രദേശത്ത് ചത്തൊടുങ്ങി എന്നും അതിനാൽ ഇവിടം'കുതിരപ്പട്ടട ' എന്ന പേരില് അറിയപ്പെട്ടു എന്നും പറയുന്നു. 'കുതിരപ്പട്ടട' കാലാന്തരത്തിൽ ലോപിച്ച് കുതിരവട്ടമായി പരിണമിച്ചു എന്നും കരുതുന്നു. ഈ ആക്രമണത്തിന്റെ, വിജയത്തിന്റെയും സ്മരണക്കായി "ലന്തയും പടയും" എന്ന ഒരു ആചാരം ഇന്നും തിരുവുത്സവത്തിന്റെ ഭാഗമായി ക്ഷേത്രമൈതാനത്ത് അരങ്ങേറാറുണ്ട്.

Address

Kuthiravattam
Chengannur
689508

Opening Hours

Monday 5:30am - 9:30am
5pm - 7:30pm
Tuesday 5:30am - 9:30am
5pm - 7:30pm
Wednesday 5:30am - 9:30am
5pm - 7:30pm
Thursday 5:30am - 9:30am
5pm - 7:30pm
Friday 5:30am - 9:30am
5pm - 7:30pm
Saturday 5:30am - 9:30am
5pm - 7:30pm
Sunday 5:30am - 10am
5pm - 7:30pm

Telephone

+914792968355

Alerts

Be the first to know and let us send you an email when കുതിരവട്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രം,കോടുകുളഞ്ഞി, ചെങ്ങന്നൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share