Youth movement chengannur union official

Youth movement chengannur union official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth movement chengannur union official, Religious organisation, SNDP Yogam Cyber Sena Chengannur union official, Chengannur.

ശ്രീനാരായണ ധർമ്മപരിപാലന യോഗം ചെങ്ങന്നൂർ യൂണിയൻ വനിതാ സംഘം പ്രവർത്തകയോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ സം...
30/01/2023

ശ്രീനാരായണ ധർമ്മപരിപാലന യോഗം ചെങ്ങന്നൂർ യൂണിയൻ

വനിതാ സംഘം പ്രവർത്തകയോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ സംസാരിക്കുന്നു

ശ്രീ വെള്ളാപ്പള്ളി നടേശൻ സ്നേഹം ഭവന പദ്ധതിയിലൂടെ അനിരുദ്ധൻ - സുമ ദമ്പതികൾക്കുള്ള വീടിന്റെ താക്കോൽ ദാനം നടന്നു.എസ്.എൻ.ഡി....
28/01/2023

ശ്രീ വെള്ളാപ്പള്ളി നടേശൻ സ്നേഹം ഭവന പദ്ധതിയിലൂടെ അനിരുദ്ധൻ - സുമ ദമ്പതികൾക്കുള്ള വീടിന്റെ താക്കോൽ ദാനം നടന്നു.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി പദത്തിൽ 25 _ വർഷം പൂർത്തീകരിച്ച വെള്ളാപ്പള്ളി നടേശനോടുള്ള ആദരവിന്റെ ഭാഗമായി ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയനിലെ 1827ാം നമ്പർ ബുധനൂർ കിഴക്ക് ശാഖാംഗവും നിത്യരോഗിയുമായ മണ്ണാർത്തുണ്ടിയിൽ അനിരുദ്ധനും കുടുംബത്തിനുമുള്ള വീടിന്റെ താക്കോൽ ദാന ചടങ്ങ് നടന്നു.. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ നടപ്പിലാക്കി വരുന്ന വെള്ളാപ്പള്ളി നടേശൻ സ്നേഹം ഭവന പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച ഈ വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 9:30 ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നിർവ്വഹിച്ചു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മുൻ കൺവീനർ അനിൽ പി. ശ്രീരംഗം, ശാഖാ സെക്രട്ടറി പി.ജെ. പ്രഭ, ഡയറക്ടർ എസ്.ബി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ബാഗ്ലൂർ റിന്റോ പോൾ, വനിതാ സംഘം പ്രസിഡന്റ് മനോമണി, സെക്രട്ടറി സിന്ധു സുരേഷ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അപ്പു.കെ. പ്രസന്നൻ , വൈസ് പ്രസിഡന്റ് അമ്പിളി ഗിരീഷ്, ജയലാൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ചടങ്ങിൽ കെ. മോഹനൻ , ഷീലു സുനിൽ , ക്യാപ്റ്റൻ പുരുഷോത്തമൻ , റിന്റോ പോൾ എന്നിവരെ ആദരിച്ചു.

യൂണിയൻ വനിതാ സംഘം കേന്ദ്ര സമിതി പ്രതിനിധി ശോഭനാ രാജേന്ദ്രൻ , യൂണിയൻ യൂത്ത് മൂവ്മെന്റ് ട്രഷറാർ , മുൻ യൂണിയൻ അഡ് കമ്മിറ്റിയംഗം മോഹനൻ കൊഴുവല്ലൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ശാഖാ വൈസ് പ്രസിഡന്റ് രാജു പി.ഡി. സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം കെ.റ്റി. സതീശൻ കൃതജ്ഞതയും പറഞ്ഞു. നിത്യരോഗിയായ അനിരുദ്ധന് ചികിത്സാ സഹായമായി റിന്റോ പോൾ പതിനായിരം രൂപ കൈമാറി. കഴിഞ്ഞ എട്ട് വർഷമായി ജോലിക്കു പോകുന്നില്ല. ഭാര്യ സുമയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന ഏക വരുവാനത്തിലാണ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ ഉൾപ്പടെയുള്ള കുടുംബം കഴിഞ്ഞുപോകുന്നത്. ഭവന നിർമ്മാണത്തിന്റെ ചിലവ് ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന എസ്.എൻ.ഗൈഡ് പൊയിന്റ് എന്ന സ്ഥാപനവും ശാഖാംഗങ്ങളും ചേർന്നാണ് വഹിച്ചത്.

ശ്രീ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതി...
26/01/2023

ശ്രീ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതി...

ആദരാഞ്ജലികൾ🌹.         കടമ്പൂർ 1608 ാം നമ്പർ ശാഖാ അംഗമായ വിജീഷ് ഭവനത്തിൽ ശ്രീ.വിജയൻ ( ചെങന്നൂർ യൂണിയൻ ഓഫീസ് സ്റ്റാഫ് വിജി...
24/01/2023

ആദരാഞ്ജലികൾ🌹.
കടമ്പൂർ 1608 ാം നമ്പർ ശാഖാ അംഗമായ വിജീഷ് ഭവനത്തിൽ ശ്രീ.വിജയൻ
( ചെങന്നൂർ യൂണിയൻ ഓഫീസ് സ്റ്റാഫ് വിജിയുടെ പിതാവ്)
പെട്ടെന്നുണ്ടായ അസുഖം മൂലം നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു....
സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പരേതൻ്റെ കുടുംബവീടായ മുണ്ടുവേലിൽ വച്ച് നടത്തപ്പെടുന്നു

23/01/2023

⭕⭕🛑 Very Urgent 🛑⭕⭕

ത്രിശ്ശൂർ മെഡിക്കൽ കോളേജിൽ അത്യസന്ന നിലയിൽ കഴിയുന്ന ആത്മ സഹോദരൻ രാജാക്കാട് യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത്ത് പുറക്കാട്ടിന് നാളെ രാവിലെ 14 യൂണിറ്റ് ബ്ലഡ്ഡ് ആവശ്യം ഉണ്ട് (ഏതെങ്കിലും ഗ്രൂപ്പ് നൽകിയാൽ മതി) ..... നമ്മുടെ സഹോദരനായി നമ്മുക്കും കൈകോർക്കാം. ബ്ലഡ് നൽകുവാൻ കഴിയുന്നവർ ത്രിശ്ശൂർ എത്തുക.

കോൺടാക്റ്റിങ്ങ് പേഴ്സൺ -
ഐബി പ്രഭാകരൻ,

ഫോൺ - +91 94475 23436

ശ്രീനാരായണ ധർമ്മപരിപാലന യോഗം ചെങ്ങന്നൂർ യൂണിയൻ 1127 കോട്ട ശാഖശ്രീനാരായണ ധർമ്മമീം മാംസാ പരീഷത്തും മകര ചതയ മഹോത്സവവും പരിപ...
23/01/2023

ശ്രീനാരായണ ധർമ്മപരിപാലന യോഗം ചെങ്ങന്നൂർ യൂണിയൻ
1127 കോട്ട ശാഖ

ശ്രീനാരായണ ധർമ്മമീം മാംസാ പരീഷത്തും മകര ചതയ മഹോത്സവവും പരിപാടിയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അവറുകൾ സംസാരിക്കുന്നു

എസ്.എന്‍.ഡി.പി. യോഗം ചെങ്ങന്നൂര്‍ യൂണിയന്റെയും എറണാകുളം മുക്തിഭവന്‍ കൗണ്‍സിലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍  യൂണിയന്...
23/01/2023

എസ്.എന്‍.ഡി.പി. യോഗം ചെങ്ങന്നൂര്‍ യൂണിയന്റെയും എറണാകുളം മുക്തിഭവന്‍ കൗണ്‍സിലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ യൂണിയന്‍ ബില്‍ഡിംഗ് ഹാളില്‍ വെച്ച് നടന്ന പ്രീമാര്യേജ് കൗണ്‍സിലിംഗ് ക്ലാസ്സ് സമാപനത്തിൽ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. സുരേഷ് പരമേശ്വരന്‍ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു

21/01/2023

എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂണിയനില്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ 2023 ജനുവരി 21, 22 തീയതികളില്‍ (ശനി, ഞായര്‍)

എസ്.എന്‍.ഡി.പി. യോഗം ചെങ്ങന്നൂര്‍ യൂണിയന്റെയും എറണാകുളം മുക്തിഭവന്‍ കൗണ്‍സിലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ യൂണിയന്‍ ബില്‍ഡിംഗ് ഹാളില്‍ വെച്ച് പ്രീമാര്യേജ് കൗണ്‍സിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. 21 ന് രാവിലെ 10.00 ന് എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എസ്.എന്‍.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. പി.എസ്.വിജയന്‍ കൗണ്‍സിലിംഗ് ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ്.എന്‍.ഡി.പി.യോഗം വനിതാസംഘം ചെങ്ങന്നൂര്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീകുമാരി സ്വാഗതം പറയും

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലാസ്സുകളില്‍ ശ്രീ. രാജേഷ് പൊന്മല, ശ്രീ. സുരേഷ് പരമേശ്വരന്‍, ശ്രീമതി. ഷൈലജ രവീന്ദ്രന്‍, ശ്രീ. കൊടുവഴങ്ങ ബാലകൃഷ്ണന്‍, ഡോ.ശരത് ചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിക്കും.

ജനുവരി 22 ന് ഞായറാഴ്ച വൈകിട്ട് 4.00 ന് ക്ലാസ്സുകള്‍ സംബന്ധിച്ച അവലോകനം 4.30 ന് സമാപന സമ്മേളനം തുടര്‍ന്ന് എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. സുരേഷ് പരമേശ്വരന്‍ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും

Address

SNDP Yogam Cyber Sena Chengannur Union Official
Chengannur
689121

Telephone

9947907461

Website

Alerts

Be the first to know and let us send you an email when Youth movement chengannur union official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share