21/03/2026
കാതോലിക്കാദിനം
(മലങ്കര ഓർത്തഡോക്സ് സഭാ ദിനം)
2026 മാർച്ച് 22
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്വയം ശീർഷകത്വത്തിന്റേയും, സ്വാതന്ത്ര്യത്തിന്റേയും, സ്വത്വബോധത്തിന്റേയും ഉദാത്തമായ ശ്ളൈഹീകമായ സ്ഥാപനമാണ് കാതോലിക്കേറ്റ്."
പുനരുത്ഥാനം ചെയ്ത ക്രിസ്തുനാഥന്റെ, ആണിപ്പഴുതുള്ള തിരുവിലാവിൽ തൊട്ട് വിശ്വാസ സ്ഥൈര്യം പൂണ്ട് "എന്റെ കർത്താവും എന്റെ ദൈവവുമേ" എന്ന് ഉറക്ക പ്രഖ്യാപിച്ച മാർത്തോമ്മാ ശ്ലീഹായാൽ പേർഷ്യയിലും, മലങ്കരയിലും സ്ഥാപിതമായ കർത്താവിന്റെ തിരുസഭാ ഗാത്രത്തിൽ മഹാപുരോഹിത നല്‍വരവും നൽകപ്പെട്ടു. തന്റെ സിംഹാസനം ആദ്യം സെലൂക്യയിലം പിന്നീട് തിഗ്രീസിലേക്കും മാറ്റി. അവിടെ നിന്നും 1912 സെപ്റ്റംബർ 15ന് മലങ്കരയിൽ മാറ്റിസ്ഥാപിക്കപ്പെട്ടതാണ്
ഈ കാതോലിക്കേറ്റ്.
പരിശുദ്ധ അബ്ദേദ് മശിഹാ പാത്രീയർക്കീസ് ബാവായാൽ, പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെയും മറ്റും ആവശ്യപ്രകാരം മലങ്കരയിൽ മാറ്റി സ്ഥാപിക്കപ്പെട്ട, കാതോലിക്കേറ്റ് ഓരോ സഭാംഗങ്ങളും സ്വാഭിമാനത്തോടുകൂടി അതിന്റെ ശക്തിയും, സ്വാതന്ത്ര്യവും നിലനിർത്തേണ്ടതിന് പ്രവർത്തിക്കേണ്ടതാണ്.
"കാതോലിക്കേറ്റ്" എന്ന വാക്കിന് സാർവത്രികം എന്ന് അർത്ഥമുണ്ട് 'ബസേലിയോസ് 'എന്ന അതിന്റെ സ്ഥാന നാമത്തിന് രാജതേജസിന്റെ ഉത്തമമായ ഉദാഹരണമാണ് .
https://qrgo.page.link/Pe76L
1934 ഡിസംബർ 26 എം ഡി സെമിനാരിയിൽ കൂടിയ ചരിത്ര പ്രസിദ്ധമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ, കാതോലിക്കേറ്റിന്റെ ശക്തി ദുർഗമായ പരിശുദ്ധ സഭാ ഭാസുരൻ വട്ടശ്ശേരി തിരുമേനിയാൽ വിരചിതമായ ഭരണഘടനയുടെ അംഗീകാരത്തോടൊപ്പം വലിയ നോയമ്പിലെ 36-ാം ഞായറാഴ്ച കാതോലിക്കാ ദിനമായി (സഭാ ദിനം) 1935 മുതൽ ആചരിക്കുവാൻ തീരുമാനിച്ചു. സഭയുടെ പൊതുവായ ചെലവുകൾക്ക് വേണ്ടി 'കാതോലിക്കേറ്റ് നിധി' എന്ന സംഭരണവും തുടങ്ങി.സഭയുടെ പൊതുവായ പ്രവർത്തനത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കും കാതോലിക്കാ ദിന സംഭാവന ഉതകുന്നു.
സഭയുടെ ആകമാന വളർച്ചയ്ക്കും സഭയുടെ കെട്ടുപണിക്കും സഭാംഗങ്ങൾ ഒന്നിച്ചുകൂടി കാതോലിക്കേറ്റ് പതാക ഉയർത്തുകയും കാതോലിക്കാ ദിന പ്രതിജ്ഞ എടുക്കുകയും സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും സഭാ ചരിത്രത്തിലൂടെ സഞ്ചരിക്കുന്നതിനും, സഭയുടെ ഉൽകൃഷ്ട പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നതിനും, വൈദേശിക വൈതാളീക, ആന്തരീക, ശത്രുക്കളെ ആത്മധൈര്യത്തോടെ നേരിടുവാനും, ഈ കാതോലിക്കാ ദിനാചരണം നമ്മെ സഹായിക്കട്ടെ.
https://qrgo.page.link/Pe76L
മാർത്തോമ്മായുടെ സിംഹാസനത്തിൽ പൗരസ്‌ത്യ ദേശത്തെ 92-ാം കാതോലിക്കയും, 22-ാം മലങ്കര മെത്രാപ്പോലീത്തയും മലങ്കരയിലെ 9-ാം കാതോലിക്കായുമായി വാണരുളുന്ന
പരി.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നീണാൾ വാഴട്ടെ...
ജയ്.. ജയ്... കാതോലിക്കോസ്!!!
മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നീണാൾ വാഴട്ടെ!!!
https://qrgo.page.link/Pe76L
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്