Patthisseril Shiva Temple, Areekara «ॐ» പത്തിശ്ശേരിൽ ശിവ ക്ഷേത്രം, അരീക്കര

  • Home
  • India
  • Chengannur
  • Patthisseril Shiva Temple, Areekara «ॐ» പത്തിശ്ശേരിൽ ശിവ ക്ഷേത്രം, അരീക്കര

Patthisseril Shiva Temple, Areekara «ॐ» പത്തിശ്ശേരിൽ ശിവ ക്ഷേത്രം, അരീക്കര The PathiserilSivaTempl.islocted at Areekkara, nearMulakuzha,ChengannurofAlappuzhaDistrict.this temple is at pathisseril moolasthanam of parayarukala Devi

Pathiseril Siva Temple, Areekara, Chengannur
═════════════════════════════

The Pathiseril Siva Temple is located at Areekkara, near Mulakuzha, Chengannur of Alappuzha District (near Parayarukala Devi Temple, Areekara,Chenagannur). This temple is part of Pathiseril Family, a family which is having the history of centuries.It is believed that this temple is first build many centuries ago. Lord Shiva facing west
----------------------------

The Patthisseril Shiva Temple is facing the west, which is rare. It is believed that Lord Shiva facing west is having supreme power and is very helpful for the believers. Lord Nandhi Keshan's image was visible on the Koovalam tree till the temple was reconstructed. Patthisseril Family - The root place of Parayarukaala Devi
************************************************

Patthisseril Family is believed as the root place of Parayarukaala Devi. ( www.facebook.com/ParayarukalaDeviTemple ) Till 1955 both the temples were maintained by the Patthisseril family. The Patthisseril Temple is still having the presence of Devi inside the new temple complex which is recently rebuild.

卐卐卐卐卐卐卐卐卐卐卐卐卐卐卐卐卐卐卐

പത്തിശ്ശേരിൽ ശിവ ക്ഷേത്രം, അരീക്കര,
ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ

ॐ ഓം നമഃ ശിവായഃ ॐ
പ്രശസ്തമായ 'പറയരുകാലാ ദേവി'യുടെ മൂലസ്ഥാനമായ 'പത്തിശേരിൽ കുടുംബ' ആസ്ഥാനത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ളതും പടിഞ്ഞാറേയ്ക്ക് ദർശനമുള്ളതുമായ ക്ഷേത്രം. പടിഞ്ഞാറേയ്ക്ക് ദർശനമുള്ള ശിവ ക്ഷേത്രത്തിലെ ദേവ സങ്കല്പം വർദ്ധിതമായ ശക്തിയുള്ളതും ക്ഷിപ്ര കോപിയും, ക്ഷിപ്ര പ്രസാദിയും ആണെന്നാണ് വിശ്വാസം. അനുഭവവും അതു തന്നെ. ക്ഷേത്ര പുനഃരുദ്ധാരണത്തിന് മുൻപ് 'പറയരുകാലാ ദേവീ ക്ഷേത്ര'ത്തിൽ നടന്ന എല്ലാ ദേവപ്രശ്ഞളിലും മ്മയുടെ മൂലസ്ഥാനമായ 'പത്തിശേരിയിലെ ശിവ ക്ഷേത്രം' പുനഃരുദ്ധരിക്കേണ്ടതിൻറെ ആവശ്യം വീണ്ടും വീണ്ടും തെളിയുകയുണ്ടായി. ക്ഷേത്ര പുനഃരുദ്ധാരണം തുടങ്ങാൻ വൈകിയപ്പോൾ ക്ഷേത്ര മുറ്റത്തെ കൂവള മരത്തിൽ ഭഗവാൻറെ വാഹനമായ നന്ദികേശൻറെ രൂപം വ്യക്തമായി തെളിഞ്ഞു വരികയും,ക്ഷേത്ര പുനഃരുദ്ധാരണം പൂർത്തിയാകാറായപ്പോൾ കൂവളം വേരോടെ പിഴുതു വീഴുകയും ചെയ്തു

പ്രശസ്ത താന്ത്രികാചാര്യനായ അന്തരിച്ച 'ബ്രഹ്മശ്രീ പറവൂർ ശ്രീധരൻ തന്ത്രികൾ' ഏറ്റവും ഒടുവിലായി പ്രതിഷ്ഠ (പുനഃപ്രതിഷ്ഠ) നടത്തിയ ക്ഷേത്രം. അദ്ദേഹത്തിൻറെ കാല ശേഷം അദ്ദേഹത്തിൻറെ മകൻ 'ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി'കളാണ് ക്ഷേത്രത്തിൻറെ തന്ത്രികൾ.

ഐതിഹ്യം :-
--------------------
നൂറ്റാണ്ടുകളുടെ പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. അതി പുരാതനവും പ്രശസ്തവുമായ 'പത്തിശ്ശേരിൽ കുടുംബ'ത്തിലെ അന്നത്തെ കാരണവർ (അദ്ദേഹത്തെ യോഗീശ്വരനായി കണ്ട് ആരാധിച്ചു വരുന്നു) തികഞ്ഞ ശിവ ഭക്തനും തപസ്വിയുമായിരുന്നു. അദ്ദേഹമാണ് ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച്‌, ശിവ പ്രതിഷ്ഠ നടത്തി ആരാധന തുടങ്ങിയത്. പിൽക്കാലത്ത് അദ്ദേഹത്തിൻറെ ഭക്തിയിലും തപോബലത്തിലും സംപ്രീതനായ ഭഗവാൻറെ ഇഷ്ടാനുസരണം ദേവീ സാന്നിധ്യം പത്തിശ്ശേരിയിൽ ഉണ്ടായി. പത്തിശ്ശേരിൽ എത്തിയ ദേവിയെ അവിടുത്തെ ആശ്രിതനായിരുന്ന ചെറുമൻ കാണുകയും, വിവരം കാരണവരെ അറിയിക്കുകയും ചെയ്തു. സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിൽ ക്ഷേത്ര കുളത്തിൽ നിന്നും കുളിച്ചു കയറിയതായി ചെറുമൻ കണ്ട രൂപം, ദേവിയുടെതാണെന്ന് കണ്ടറിയാൻ തപസ്വിയായ കാരണവർക്ക് പ്രയാസമുണ്ടായില്ല. തുടർന്ന് ദേവിയേയും പത്തിശ്ശേരിയിൽ തന്നെ കുടിയിരുത്തി ആരാധിച്ചു പോന്നു. പിൽക്കാലത്ത് ദേവിക്കായി പ്രത്യേക ക്ഷേത്രം നിർമ്മിച്ച്‌ അവിടെ പ്രതിഷ്ഠിച്ചു. അതാണ്‌ പ്രശസ്തമായ 'പറയരുകാല ദേവീ ക്ഷേത്രം'. 1955 ൽ ഈ ക്ഷേത്രവും അതിനോട് ചേർന്ന 3 ഏക്കർ 85 സെൻറ് സ്ഥലവും നാട്ടുകാർക്കായി വിട്ടു കൊടുത്തു. ഇപ്പോൾ എട്ടു കരകൾ ചേർന്ന ഭരണ സമിതി ദേവീ ക്ഷേത്രത്തിൻറെ ഭരണം നടത്തുന്നു. എന്നിരുന്നാലും ദേവീ സാന്നിധ്യം ഇപ്പോഴും 'പത്തിശ്ശേരിയിൽ' കൂടിയുണ്ട് എന്ന് ദേവ പ്രശനങ്ങളിൽ തെളിഞ്ഞതിനാൽ 'പത്തിശ്ശേരി'യിലെ ക്ഷേത്ര സമുച്ചയത്തിൽ ദേവിയുടെ പ്രതിഷ്ഠയും ഉണ്ട് .
ശിവ ക്ഷേത്രവും ഏതാണ്ട് മൂന്നര ഏക്കർ സ്ഥലവും കുടുംബത്തിൻറെ പേരിൽ തന്നെ തുടർന്നും നിലനിൽക്കുന്നു. ദേവപ്രശ്ന വിധിപ്രകാരവും, 'പറയരുകാലാ ദേവി'യുടെ ആഗ്രഹമനുസരിച്ചും കൂവള മരത്തിൽ പ്രത്യക്ഷപ്പെട്ട നന്ദികേശൻറെ രൂപത്തിലൂടെ ഭഗവാൻ സ്വയം വെളിപ്പെടുത്തിയ നിർദേശത്തിൻറെ അടിസ്ഥാനത്തിലും, ശിവ ക്ഷേത്രത്തിൻറെ പുനഃരുദ്ധാരണം തുടങ്ങുകയും വളരെ മനോഹരമായ ഒരു ക്ഷേത്ര സമുച്ചയം നിർമ്മിച്ച്‌ 2011 മെയ്‌ 6 ന് മകയിരം നക്ഷത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.

പ്രധാന പ്രതിഷ്ഠ : കൃഷ്ണ ശിലയിൽ തീർത്ത ശിവലിംഗം

ഉപദേവതകൾ : ഗണപതി, ദേവി, യോഗീശ്വരൻ, ബ്രഹ്മരക്ഷസ്സ്

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ:-
----------------------------------------------------------
എല്ലാ മലയാള മാസവും ആദ്യ ശനിയാഴ്ച്ച വിശേഷാൽ മൃത്യുഞ്ജയ ഹോമം നടക്കുന്നു. വമ്പിച്ച ഭക്തജന പ്രവാഹം ഇതിനുണ്ട്. ചൊവ്വ ,വെള്ളി ദിവസങ്ങളിൽ മുട്ടതക്കൽ വഴിപാട് നടത്തപ്പെടുന്നു .എല്ലാ തിരുവാതിര നക്ഷത്രത്തിലും നടക്കുന്ന കലശ പൂജ കല ശാഭിഷേകം എന്നിവയിൽ ഭക്തജനങ്ങൾക്കും കലശാഭിഷേകം വഴിപാടായി സമർപ്പിക്കാം . നിത്യ പൂജ നടക്കുന്ന ക്ഷേത്രത്തിൽ അർച്ചന, പുഷ്പാഞ്ജലി, നീരാന്ജനം, ശിവധാര, ദീപക്കാഴ്ച്ച, ദിവസപൂജ, ഗണപതി ഹോമം, കറുകഹോമം, പിതൃപൂജ തുടങ്ങിയ പതിവു പൂജകൾ കൂടാതെ വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ട്.

ക്ഷേത്ര ഭരണം:-
------------------------- മൂന്നു വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് അംഗങ്ങളുള്ള ഭരണസമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്

ഇപ്പോഴത്തെ ഭാരവാഹികൾ
================================

Trust President - Mr .ജയപ്രകാശ് 'തൊട്ടാവാടിയിൽ
Vice President - Mr. K R രാജേന്ദ്രൻ
Secretary - Mr.k ശരീന്ദ്രൻ
Jt.Secretary - Mr.രാധാകൃഷ്ണൻ
Treasurer - Mr.v .വിനോദ്
-----------------------------------------------------
ക്ഷേത്ര പുനരുദ്ധാരണത്തിനു ശേഷം ക്ഷേത്രം എല്ലാ ഭക്ത ജനങ്ങൾക്കുമായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്-

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ
------------------------------------------------------------

പൊതു ജനങ്ങളുടേയും ഭക്ത ജനങ്ങളുടേയും ക്ഷേമവും താല്പര്യവും മുൻനിർത്തി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ട്രസ്റ്റ്‌ ചെയ്യുന്നുണ്ട്.മെഡിക്കൽ ക്യാമ്പുകൾ , രോഗ നിർണ്ണയ ക്യാമ്പുകൾ,കൃഷിയുടെ പ്രോത്സാഹനം,വളർന്നു വരുന്ന പ്രതിഭകളെ ആദരിക്കൽ തുടങ്ങിയവ ഇവയിൽ പെടുന്നു .
അദ്ധ്യാത്മിക പ്രവർത്തനത്തോടൊപ്പം സമൂഹത്തിൻറെ ഭൗതിക ആവശ്യങ്ങൾ കൂടി പരിഗണിച്ചുള്ള പ്രവർത്തനങ്ങളാണ് ട്രസ്റ്റ്‌ ലക്ഷ്യം വയ്ക്കുന്നത്
ക്ഷേത്രത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങളിലും ട്രസ്റ്റിന്റെ മറ്റു സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറിയുടെ പേരിൽ DDയായോ ചെക്ക് ആയോ സംഭാവനകൾ അയാക്കേണ്ടാതാണ്.ക്ഷേത്രത്തിലെ പൂജാതി കർമ്മങ്ങൾക്കും വഴിപാടുകളും ആഗ്രഹിക്കുന്നവർ വിശദാംശങ്ങൾ കൂടി അറിയിക്കണം. Patthisseril Shiva | Kshetram
Areekara P.O,
Chengannur,
Pin - 689505

Phone : 91 82899 58400
Email : [email protected]
Website : www.pathiseril.com
Follow us on facebook - www.facebook.com/PatthisserilShivaTemple

Address

Patthisseril Family Trust, Areekara P. O, Mulakuzha
Chengannur
689505

Opening Hours

Monday 5am - 10:30am
5pm - 7:30pm
Tuesday 5am - 10:30am
5pm - 7:30pm
Wednesday 5am - 10:30am
5pm - 7:30pm
Thursday 5am - 10:30am
5pm - 7:30pm
Friday 5am - 10:30am
5pm - 7:30pm
Saturday 5am - 10:30am
5pm - 7:30pm
Sunday 5am - 10:30am
5pm - 7:30pm

Telephone

+918289958400

Alerts

Be the first to know and let us send you an email when Patthisseril Shiva Temple, Areekara «ॐ» പത്തിശ്ശേരിൽ ശിവ ക്ഷേത്രം, അരീക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share