St. George Orthodox Church Ala

St. George Orthodox Church Ala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. George Orthodox Church Ala, Church, Ala, Chengannur.

20/04/2025

ഉയിർപ്പ് പെരുന്നാൾ✝️

HE IS NOT HERE; HE HAS RISEN, JUST AS HE SAID.🤍

HAPPY EASTER🤍

19/04/2025

ദുഃഖവെള്ളി 🖤✝️

ഓശാനപ്പെരുന്നാൾ🌿💚
14/04/2025

ഓശാനപ്പെരുന്നാൾ🌿💚

14/04/2025

Palm Sunday🌿🤍

ആല സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ഇടവക വികാരി റവ.ഫാ.സെബി തോമസ് ബേബി നിർവഹിച്ചു.ഇ...
23/06/2024

ആല സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ഇടവക വികാരി റവ.ഫാ.സെബി തോമസ് ബേബി നിർവഹിച്ചു.ഇതോടൊപ്പം തന്നെ വായനവാരത്തോട് അനുബന്ധിച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിൽ ഒരു വായനശാലയ്ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഉദ്ഘാടനം ഇടവക വികാരി റവ.ഫാ.സെബി തോമസ് ബേബി ഇടവക ട്രെസ്റ്റി ശ്രീ.സജി എം ജോസഫിന് പുസ്തകം നൽകി നിർവഹിച്ചു.ഇടവങ്കാട് ഡിസ്ട്രിക്ട് ഓർഗനൈസർ ശ്രീ.റിനു തോമസ് ആശംസകൾ അറിയിച്ചു.

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആല സെന്റ് ജോർജ്ജ് ദേവാലയത്തിന്റെ  ഫലവൃക്ഷത്തോട്ടത്തിൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്ത...
06/06/2024

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആല സെന്റ് ജോർജ്ജ് ദേവാലയത്തിന്റെ ഫലവൃക്ഷത്തോട്ടത്തിൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകവികാരി ഫാ.സെബി തോമസ് ബേബി വൃക്ഷതൈ നട്ടു.🌱🌱

03/05/2024
ആല സെന്റ് ജോർജ്ജ് ദേവാലയത്തിലെ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷ ഇടവക വികാരി ഫാ.സെബി തോമസ് ബേബിയുടെ കർമികത്വത്തിൽ നടത്തപ്പെട്ടപ്...
29/03/2024

ആല സെന്റ് ജോർജ്ജ് ദേവാലയത്തിലെ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷ ഇടവക വികാരി ഫാ.സെബി തോമസ് ബേബിയുടെ കർമികത്വത്തിൽ നടത്തപ്പെട്ടപ്പോൾ..

ആല സെന്റ് ജോർജ്ജ് ദേവാലയത്തിലെ ഇടവകദിനവും അതിനോടനുബന്ധിച്ച് കുടുംബസംഗമവും ഈ ഞായറാഴ്ച വി. കുർബാനയ്ക്ക് ശേഷം നടത്തപ്പെട്ടു...
21/02/2024

ആല സെന്റ് ജോർജ്ജ് ദേവാലയത്തിലെ ഇടവകദിനവും അതിനോടനുബന്ധിച്ച് കുടുംബസംഗമവും ഈ ഞായറാഴ്ച വി. കുർബാനയ്ക്ക് ശേഷം നടത്തപ്പെട്ടു.പ്രാർത്ഥന ഗാനത്തോടും വേദ വായനയോടും കൂടി യോഗം ആരംഭിച്ചു.ഇടവകവികാരി ഫാ.സെബി തോമസ് ബേബി മാമ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജിതിൻ ജോസഫ് മംഗലം ഉദ്ഘാടനം നിർവഹിക്കുകയും അതേ തുടർന്ന് ക്ലാസ് നയിക്കുകയും ചെയ്തു. യോഗത്തിൽ ഇടവക പട്ടക്കാരൻ ഫാ.രാജൻ വർഗീസ് വടക്കേതിൽ,ഇടവക ട്രെസ്റ്റി ശ്രീ.സജി ജോസഫ് മണ്ണാരേത്ത് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന്,യുവജനപ്രസ്ഥന ട്രെഷറർ ബെറ്റി അന്ന ബിജു ഗാനം ആലപിക്കുകയും,സൺ‌ഡേ സ്കൂൾ വിദ്യാർത്ഥിനി ബേർട്ടി സൂസൻ ബൈജു കീബോർഡ് വായിക്കുകയും, ഇടവക ഗായകസംഘം ഗാനം ആലപിക്കുകയും ചെയ്തു.യോഗത്തിൽ ഇടവകയിലെ 50വർഷം കുടുംബജീവിതം പൂർത്തീകരിച്ചവരെ ആദരിച്ചു.തുടർന്ന്,ഇടവകയുടെ വാർഷിക റിപ്പോർട്ട്‌ ഇടവക സെക്രട്ടറി ശ്രീ.കെ.വി വർഗീസ് അമരുത്തറയിൽ അവതരിപ്പിക്കുകയും അതോടൊപ്പം തന്നെ മറ്റു എല്ലാ ആത്മീയപ്രസ്ഥാനങ്ങളുടെയും വാർഷിക റിപ്പോർട്ട്‌ അതാത് പ്രസ്ഥാനത്തിന്റെ സെക്രട്ടറിമാർ അവതരിപ്പിച്ചു.സംഗമത്തിൽ സൺ‌ഡേ സ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനം നടത്തപ്പെടുകയും അതേതുടർന്ന് അധ്യാപകർക്കുള്ള സമ്മാനവും നൽകി.സംഗമത്തിൽ ക്ഷണം സ്വീകരിച്ചു കടന്നു വന്ന ഇടവക ജനങ്ങളെയും അവരുടെ ബന്ധുജനങ്ങളെയും അതോടൊപ്പം തന്നെ നമ്മുടെ ദേവാലയത്തെ സ്നേഹിക്കുകയും കരുതുകയും എല്ലാ പ്രവർത്തനങ്ങൾക്കും ദേവാലയത്തോടൊപ്പം നിൽക്കുകയും ചെയ്യുന്ന മറ്റു കുടുംബാംഗങ്ങളെയും ഇടവക വികാരി പരിചയപ്പെടുത്തുകയും അവരോടുള്ള സ്നേഹം അറിയുകയും ചെയ്തു.ഇടവക സെക്രട്ടറി ശ്രീ. കെ. വി. വർഗീസ് കടന്നു വന്ന ഏവർക്കും പൊതുവായി നന്ദി അറിയിക്കുകയും ചെയ്തു.തുടർന്ന് വിഭവസമൃതമായ സദ്യയോട് കൂടി ഇടവകദിനവും കുടുംബസംഗമവും സമാപിച്ചു.

ആല സെന്റ് ജോർജ്ജ് ദേവാലയത്തിലെ പുതുക്കിയ പരിശുദ്ധ മദ്ബഹാ.
15/02/2024

ആല സെന്റ് ജോർജ്ജ് ദേവാലയത്തിലെ പുതുക്കിയ പരിശുദ്ധ മദ്ബഹാ.

Address

Ala
Chengannur
689126

Website

Alerts

Be the first to know and let us send you an email when St. George Orthodox Church Ala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category