Chengamanattappan - ചെങ്ങമനാട്ടപ്പൻ

Chengamanattappan - ചെങ്ങമനാട്ടപ്പൻ A heartfelt page created by the devotees of Chengamanattappan, born out of pure love and devotion.

A space to share His divine grace, spiritual thoughts, sacred memories, and the timeless presence of Chengamanattappan in our hearts and prayers. കിരാത മൂര്‍ത്തി

ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു.

തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍ക

ുവാന്‍ അമാന്തിക്കുന്നതു കണ്ടു പാര്‍വതി പരിഭവിച്ചു.

അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു.

അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്.

23/02/2026

ഉത്രാളിയുടെ പഴയ വീര്യം വീണ്ടും കാട്ടി സാമ്പിൾ വെടിക്കെട്ട് - എങ്കക്കാട് ദേശം..

ശുഭദിനം  🙏കാശിയിൽ വിശ്വനാഥനായി വാഴുന്ന ദേവൻ ഉമാമഹേശ്വരൻ വിശ്വാസികൾക്കരുളേകുമീശൻവിശ്വപിതാവായ ലോകനാഥൻ ദൈവം ഒരാളുടെ സ്വന്തമ...
03/02/2026

ശുഭദിനം 🙏

കാശിയിൽ വിശ്വനാഥനായി
വാഴുന്ന ദേവൻ ഉമാമഹേശ്വരൻ
വിശ്വാസികൾക്കരുളേകുമീശൻ
വിശ്വപിതാവായ ലോകനാഥൻ

ദൈവം ഒരാളുടെ സ്വന്തമല്ല
ദൈവം അഖിലർക്കുമൊന്നുപോലെ
നന്മയുള്ളേടത്തു വാഴുമീശൻ
തിന്മതൻവൈരി ജഗന്നിവാസൻ

ഓം നമഃശിവായ🙏

ശുഭദിനം 🙏

🕉🪔🌷🪔🌹🌷🪔🕉

🌸🪔 ഐശ്വര്യ ദായകനായ മഹാഗണപതി🪔🌸ഏത് കാര്യമാകട്ടെ, അത് ഗണപതി വന്ദനത്തോടെ തുടങ്ങണം എന്നാണ് പറയാറ്. വിഘ്‌നവിനായകനാണ് ഗണപതി. ഗണ...
01/02/2026

🌸🪔 ഐശ്വര്യ ദായകനായ മഹാഗണപതി🪔🌸

ഏത് കാര്യമാകട്ടെ, അത് ഗണപതി വന്ദനത്തോടെ തുടങ്ങണം എന്നാണ് പറയാറ്. വിഘ്‌നവിനായകനാണ് ഗണപതി. ഗണപതിയെ വന്ദിച്ചാല്‍ തടസങ്ങള്‍ മാറുമെന്നാണ് വിശ്വാസം.
ഏതുകാര്യവും വിഘ്്നം കൂടാതെ നടത്തുന്നതിന് ഗണപതിഭഗവാന്റെ അനുഗ്രഹം ആവശ്യമാണ്. തടസങ്ങള്‍ നീങ്ങാനും ഐശ്വര്യത്തിനും ഗണേശപൂജ ഉത്തമമെന്നും ആചാര്യഅഭിപ്രായം. കേതുവിന്റെ ദശാകാലത്തും കേതു അനിഷ്ടഭാവത്തില്‍ നില്‍ക്കുന്ന സമയത്തും ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഉത്തമഫലം നല്‍കും.

ഓം ശ്രീമഹാഗണപതായെ നമ: എന്ന മന്ത്രം ശുദ്ധമനസോടെ ജപിച്ചാല്‍ അത്യുത്തമം.

ഗണപതിക്ക് ഒരു തവണ പ്രദക്ഷിണമാണ് വിധി. ദേവീ സങ്കപ്പത്തില്‍ എന്നപോലെ ഗണേശഭഗവാനും പല ഭാവങ്ങളുണ്ട്. ഇതനുസരിച്ച്‌ പ്രത്യേക മന്ത്രങ്ങളും പൂജാക്രമങ്ങളും വിധിച്ചിട്ടുണ്ട്. പ്രത്യേകം ധ്യാനശ്ലോകങ്ങളും അനുഷ്ഠാനമന്ത്രങ്ങളുമുണ്ടാകും. ഓരോ ഭാവത്തെയും ആരാധിക്കുമ്പോള്‍ പ്രത്യേക ഫലങ്ങളെന്ന് സാരം.

വിഘ്‌നഗണപതി: തടസനിവാരണം

മഹാഗണപതി: അഭീഷ്ടസിദ്ധി

ക്ഷിപ്രഗണപതി: അപ്രതീക്ഷിത തടസങ്ങള്‍ നീങ്ങാന്‍

ബാലഗണപതി: ആഗ്രഹസാഫല്യം

ശക്തിഗണപതി: വശ്യം

ലക്ഷ്മിഗണപതി: ഐശ്വര്യം

ഋണമോചനഗണപതി: കടത്തില്‍ നിന്നും മോചനം

സിദ്ധിഗണപതി: മന്ത്രസിദ്ധി

ഉഛിഷ്ടഗണപതി: വിജയം

വീരഗണപതി: ശത്രുദോഷനിവാരണം

🌸 വഴിപാടുകള്‍ 🌺

ഗണപതിഹോമം, നാളികേരമുടയ്‌ക്കല്‍. ഏത്തമിടല്‍ ഗണപതിയുടെ ആരാധനാക്രമത്തില്‍ ഏറ്റവും പ്രധാനമാണ്. കറുകയാണ് പ്രിയപുഷ്പം.

പ്രധാന നിവേദ്യങ്ങള്‍

മോദകം, അപ്പം

🔔 വ്രതങ്ങള്‍ 🕉️

വിനായകചതുര്‍ത്ഥി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നത് ഉത്തമം.

ഓം ഗണേശായ നമഃ 🙏🏻

🪔🌸🪔🏵️🪔

മഹാവിഷ്ണുസ്തുതി പാലാഴിതന്നിൽലക്ഷ്മിസമേതനായ്ചേലോടേസർപ്പതല്പേവസിക്കുന്നമാലോകർക്കുമാദേവഗണത്തിനുംമാലകറ്റുന്നനാരായണാനമോമത്സ്യ...
25/01/2026

മഹാവിഷ്ണുസ്തുതി

പാലാഴിതന്നിൽലക്ഷ്മിസമേതനായ്
ചേലോടേസർപ്പതല്പേവസിക്കുന്ന
മാലോകർക്കുമാദേവഗണത്തിനും
മാലകറ്റുന്നനാരായണാനമോ
മത്സ്യമായതുംകൂർമ്മമതായതും
ചിത്സ്വരൂപൻവരാഹമങ്ങായതും
ഉത്സുകാൽനരസിംഹമതായതും
ഉത്സവമായിഹൃത്തിൽവിളങ്ങുന്നു
വാമനൻജാമദഗ്നിയാംരാമനും
രാമനായയോദ്ധ്യാധിപനായതും
ഭൂമിയിൽബലരാമനായ് വന്നതും
കാമിനിമാർക്ക്കാ മനാംകൃഷ്ണനും
കാലമന്ത്യംകലിയുഗമെത്തുമ്പോൾ
മാലിൽസത്തുക്കൾവീണുഴറീടുമ്പോൾ
ചാലേഖൾഗിയായ് വന്നുജനിച്ചുടൻ
പാലിക്കുംസത്യധർമ്മങ്ങൾനിശ്ചയം.
നിത്യമായുള്ളജീവിതവൃത്തിയിൽ
സത്യചിത്തനായ് വാഴാനനുഗ്രഹം
ഹൃത്തിൽചേർത്തുമാംനല്കീടവേണമേ
ഉത്തമനായവിഷ്ണോനമോസ്തുതേ.

ശുഭദിനം 🙏

ശിവരാത്രി വിശേഷം... ത്രിമൂര്‍ത്തികളില്‍ അതിവേഗം പ്രസാദിക്കുന്ന ദേവന്‍ ശിവനാകുന്നു. മറ്റുരണ്ട് ദേവന്മാരും ദീര്‍ഘകാലത്തെ ത...
24/01/2026

ശിവരാത്രി വിശേഷം...

ത്രിമൂര്‍ത്തികളില്‍ അതിവേഗം പ്രസാദിക്കുന്ന ദേവന്‍ ശിവനാകുന്നു. മറ്റുരണ്ട് ദേവന്മാരും ദീര്‍ഘകാലത്തെ തപസ്സുകൊണ്ടേ തൃപ്തരാകുകയുള്ളു. ഉപാസകന്‍റെ ഗുണദോഷങ്ങളൊന്നും പരമശിവന്‍ അത്ര കണക്കാക്കാറില്ല. തന്നെ ആശ്രയിക്കുന്ന ആര്‍ക്കും കലവറയില്ലാതെ അഭീഷ്ടമരുളുന്ന ദേവനാണ് ശിവന്‍. അതുമൂലം പല വിഷമഘട്ടത്തിലും വിഷമിക്കേണ്ടിയും വന്നിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തിന്‍റെ അപാരമായ കാരുണ്യത്തിന് തെളിവാണ്. അന്യാദൃശ പ്രഭാവനും യുഗാരാധ്യനുമായ ശ്രീമഹാദേവനെ ആരാധിക്കുന്ന സുദിനമാണ് ശിവരാത്രി. ഭാരതത്തിലെമ്പാടും ആഡംബരരഹിതമായി ആഘോഷിക്കുന്ന നിത്യശാന്തിപ്രദമായ വ്രതമഹോത്സവമാണിത്.

ശിവരാത്രി ഐതിഹ്യങ്ങള്‍

ജീവിതത്തില്‍ നന്മയും തിന്മയും എന്ന പോലെ പ്രകൃതിയില്‍ രാവും പകലുമെന്നപോലെ പാലാഴിമഥനവേളയില്‍ ലഭ്യമായ രണ്ട് ദ്രവവസ്തുവാണ് കാളകൂട വിഷവും അമൃതും. ആദ്യത്തേത് മരണത്തെ എളുപ്പം സാധ്യമാക്കുന്നതും രണ്ടാമത്തേത് മരണമില്ലാതാക്കുന്നതുമാണ്. പാലാഴിമഥനത്തില്‍ പങ്കെടുത്ത ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ആവശ്യം മരണമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് അവരെല്ലാം ആഗ്രഹിച്ചത് അമൃതാണ്. അമൃത് പാലാഴി കടയുന്നതിന്‍റെ ഭാഗമായുള്ള അവസാനത്തെ ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേക്കുള്ള മഥനത്തിനിടയില്‍ പൊന്തിവന്ന കാളകൂടവിഷം പാനം ചെയ്യാന്‍ ഏത് ദേവനും അസുരനുമാണ് തയ്യാറാവുക. അങ്ങനെ ആരും തയ്യാറാകാത്ത അവസരത്തില്‍ ലോകത്തെ ഇല്ലാതാക്കാന്‍ തന്നെ ശക്തിയുള്ള വിഷത്തെ കൈക്കുടന്നയില്‍ ഏറ്റുവാങ്ങി പാനം ചെയ്ത് പ്രപഞ്ചത്തെ രക്ഷിച്ച ദേവനാണ് പരമശിവന്‍.

താന്‍ ഇല്ലാതായാലും വേണ്ടില്ല പ്രപഞ്ചം നിലനില്‍ക്കണമെന്ന് സ്വാര്‍ത്ഥരഹിതമായും ആത്മാര്‍ത്ഥമായും ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത ദേവന്‍. ശിവന്‍ വിഷം പാനം ചെയ്തശേഷം അദ്ദേഹത്തെ ഉറക്കാതിരിക്കാനുള്ള ശ്രമമായി പിന്നെ ദേവഗണങ്ങള്‍ക്ക്. സാധാരണ വിഷം തീണ്ടിയാല്‍ ഉറക്കമൊഴിയണം എന്ന തത്ത്വപ്രകാരം ദേവന്മാരെല്ലാം ശിവന് ചുറ്റും നാമസങ്കീര്‍ത്തനങ്ങളോടെ ഉറക്കമില്ലാതെ ഉണര്‍ന്നിരുന്ന രാത്രിയാണ് ശിവരാത്രി എന്നാണ് ഒരു വിശ്വാസം.

മറ്റൊരു വിശ്വാസം ഇങ്ങനെയാണ്. ഒരിക്കല്‍ മഹാവിഷ്ണുവിന്‍റെ നാഭീകമലത്തില്‍ പിറന്ന ബ്രഹ്മാവിന് വിഷ്ണുവിന് തന്‍റെ മേലുള്ള നിയന്ത്രണം അംഗീകരിക്കാന്‍ കഴിയാതെ വന്നു. അത് സൃഷ്ടിയും സ്ഥിതിയും തമ്മിലുള്ള മത്സരമായും യുദ്ധമായും പരിണമിച്ചു. ബ്രഹ്മാവ് ബ്രഹ്മാസ്ത്രം ഉപയോഗിച്ചു. അതിനെ നേരിടാന്‍ വിഷ്ണു പാശുപതാസ്ത്രം തൊടുത്തു. ലോകം മുഴുവന്‍ ചുറ്റിനടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാന്‍ വിഷ്ണുവിനോ ബ്രഹ്മാവിനോ കഴിഞ്ഞില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ അവരുടെ ഇടയില്‍ ഒരു ശിവലിംഗം പൊന്തിവന്നു. അതിന്‍റെ കീഴറ്റവും മേലറ്റവും അദൃശ്യമായിരുന്നു. വിഷ്ണുവും ബ്രഹ്മാവും അതിന്‍റെ വിപരീത ദിശയിലുള്ള അഗ്രഭാഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഉടന്‍ ശിവന്‍ അവരുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ട് പാശുപതാസ്ത്രത്തെ ഉപസംഹരിച്ചു.

ശിവന്‍ പ്രത്യക്ഷപ്പെട്ടത് കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി രാത്രിയിലായിരുന്നു. അന്ന് മുതല്‍ എല്ലാവര്‍ഷവും പ്രസ്തുത രാത്രി ഒരു വ്രതമായി അനുഷ്ഠിക്കാന്‍ തുടങ്ങി. അത് ശിവരാത്രി വ്രതം എന്ന് അറിയപ്പെട്ടുതുടങ്ങി. മാഘമാസത്തില്‍(കുംഭം) കൃഷ്ണചതുര്‍ദ്ദശിയാണ് ശിവരാത്രി വ്രതത്തിനുള്ള തിഥി. അന്ന് അര്‍ദ്ധരാത്രിയില്‍ ആദിദേവനായ ശിവന്‍ കോടിസൂര്യപ്രഭയോടെ ശിവലിംഗത്തിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് ‘ഈശാനസംഹിത’യില്‍ പറയുന്നത്. ഭക്താനുഗ്രഹത്തിനുവേണ്ടി ലിംഗരൂപത്തില്‍ പ്രകാശിച്ച ശ്രീമഹാദേവനെ ഈ ശുഭദിനത്തില്‍ ഭജിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

സ്നാനാനന്തരം പൂജാസാമഗ്രികളൊരുക്കല്‍, മഹാത്മ്യപാരായണം, ഉപവാസം, ക്ഷേത്രത്തിലോ ഗൃഹത്തിലോ വച്ച് രാത്രിയിലെ നാല് യാമങ്ങളിലും വിധിപ്രകാരമുള്ള പൂജ, ജാഗരണം, വില്വപത്രാര്‍ച്ചന, നാമസങ്കീര്‍ത്തനം, അപരാധ ക്ഷമാപണത്തോടും ആത്മസമര്‍പ്പണത്തോടും കൂടിയ ഉദ്യാപനം എന്നിവയാണ് വ്രതച്ചടങ്ങുകള്‍. അതിവിശിഷ്ടമായ ഈ വ്രതത്തിന്‍റെ മാഹാത്മ്യം വെളിപ്പെടുത്തുന്ന ഒട്ടനേകം കഥകള്‍ ശൈവ- സ്കന്ദ പുരാണങ്ങളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. നായാട്ടിന് പോയ ഒരു വേടന്‍ രാത്രി മുഴുവന്‍ ഒരു കൂവളമരത്തിലിരുന്ന് മൃഗങ്ങളെക്കാത്തുവെന്നും യാദൃച്ഛികമായി മരത്തിന്‍റെ ചുവട്ടിലുണ്ടായിരുന്ന ശിവലിംഗത്തില്‍ അവന്‍റെ കയ്യില്‍ നിന്ന് കൂവളത്തിന്‍റെ ഇലയും ജലവും വീഴുവാന്‍ ഇടയായെന്നും, ആ പുണ്യത്താല്‍ അയാള്‍ മോക്ഷപ്രാപ്തനായെന്നും ശിവപുരാണത്തില്‍ കാണാം.അയാളാണ് പുനര്‍ജന്മത്തില്‍ രാമായണത്തില്‍ പ്രതിപാദിക്കപ്പെടുന്ന ശ്രീരാമഭക്തനും നിഷാദരാജാവുമായ ഗുഹന്‍.

തിന്മകള്‍ മാത്രം ജീവിതത്തില്‍ ചെയ്തുവന്ന ഗുണനിധി എന്ന ബ്രാഹ്മണകുമാരന്‍ ശിവരാത്രി ദിവസം അപ്രതീക്ഷിതമായി ശിവക്ഷേത്രത്തില്‍ വിളക്ക് തെളിയിച്ചതുകൊണ്ടും നിവേദ്യം ഭക്ഷിച്ചതുകൊണ്ടും സര്‍വ്വപാപങ്ങളും നീങ്ങി ശിവലോകം പൂകിയതായൊരു കഥയുണ്ട്.
സ്കന്ദപുരാണത്തിലെ മിത്രസഹന്‍റെ ചരിത്രം ശിവരാത്രിയുമായി ബന്ധപ്പെട്ട് പ്രസിദ്ധമാണ്. വസിഷ്ഠശാപം കൊണ്ട് രാക്ഷസ്സനായ അദ്ദേഹത്തിന് ബ്രഹ്മഹത്യാപാപമേല്‍ക്കേണ്ടി വന്നു. ഒടുവില്‍ ഗൗതമമുനിയുടെ ഉപദേശമനുസരിച്ച് ഗോകര്‍ണ്ണത്തുചെന്ന് ശിവരാത്രി വ്രതമനുഷ്ഠിച്ച് മിത്രസഹന്‍ ജീവന്‍മുക്തനായി.

ജാരസംസര്‍ഗ്ഗം, മദ്യപാനം, ഗോവധം മുതലായ ഒരുപാട് ദുരിതങ്ങള്‍ നിമിത്തം ചണ്ഡാലിയായ ഒരുവള്‍ ആരോ കൊടുത്ത കൂവളത്തില ശിവലിംഗത്തില്‍ അര്‍ച്ചിക്കുകയും രാത്രി ഉറങ്ങാതിരിക്കുകയും ചെയ്തതിന്‍റെ ഫലമായി ശിവലോകം പ്രാപിച്ച മറ്റൊരു കഥയുമുണ്ട്. ഇതെല്ലാം ശിവരാത്രിയുടെ അത്ഭുത മഹിമ വെളിപ്പെടുത്തുന്ന കഥകളാണ്. മനുഷ്യരുടെ ഗുരുവും ദേവനും ബന്ധുവും ആത്മാവും ജീവനുമെല്ലാം ശിവനാണ്. ഇവിടെ ശിവനല്ലാതെ ഒന്നുമില്ല എന്ന സ്കന്ദ പ്രതിപാദിതമായ അനുഭൂതിയിലെത്തിക്കുവാന്‍ പര്യാപ്തമാണ് ശിവരാത്രി. ഈ വ്രതോത്സവത്തിന്‍റെ സമുചിതമായ ആഘോഷം നമുക്ക് വിശുദ്ധിയും ശക്തിയും പകര്‍ന്നുതരുന്നു എന്നതാണ് സവിശേഷമായ പ്രത്യേകത....

ഓം നമഃശിവായ.............

*ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി...*

*ഓം നമഃ ശിവായ..*

സാക്ഷാൽ ശിവഭഗവാനെ വിളിക്കുകയാണു ഏതോരു ദുരിതത്തിനും ഏക പരിഹാരം ..തന്റെ ഭക്തർക്കുവേണ്ടി ഭഗവാൻ എന്തും ചെയ്യും..അതിനുള്ള ഒരു ഉത്തമ ഉദാഹരണം ആണ് മാർക്കണ്ടെയന്റെ കഥ... ബാലനായ മാർക്കണ്ടെയനെ രക്ഷിക്കാൻ സാക്ഷാൽ യമനെ തന്നെ ഭാസ്മമാക്കുകയാണ് ഭഗവാൻ...

ഓം നമ: ശിവായ 🙏

ശ്രീ ശിവമഹാപുരാണം       💖💖💖💖💖💖💖💖💖 *ശിവനാമജപം, ഭസ്‌മധാരണമാഹാത്മ്യം, ത്രിപുണ്ഡദേവതയും സ്ഥാനവും*           *ഋഷിമാർ:- മഹാഭാഗ...
23/01/2026

ശ്രീ ശിവമഹാപുരാണം
💖💖💖💖💖💖💖💖💖

*ശിവനാമജപം, ഭസ്‌മധാരണമാഹാത്മ്യം, ത്രിപുണ്ഡദേവതയും സ്ഥാനവും*

*ഋഷിമാർ:- മഹാഭാഗനും വ്യാസശിഷ്യനുമായ അല്ലയോ സൂത, അങ്ങേയ്ക്കു നമസ്‌കാരം. ഇനി അവിടന്ന് അത്യുത്തമമായ ആ ഭസ്‌മമാഹാത്മ്യം വിശദീകരിക്കുക. ഭസ്‌മമാഹാത്മ്യം , രുദ്രാക്ഷമാഹാത്മ്യം ഉത്തമനാമമാ ഹാത്മ്യം ഈ മൂന്നും വളരെ സന്തോഷത്തോടെ പ്രതിപാദിച്ച് ഞങ്ങൾക്ക് ആനന്ദം നല്‌കിയാലും !*

*സൂതൻ: - ഹേ മഹർഷിമാരേ, നിങ്ങൾ വളരെ ഉത്തമമായ കാര്യമാണ് ആവശ്യപ്പെടുന്നത്. ഇത് സകല ജനങ്ങൾക്കും നന്മ ചെയ്യുന്ന ഇഷ്‌ടപ്പെടുന്ന കാര്യമാണ്. ഭഗവാൻ ശിവന്റെ ഉപാസകർ ധന്യരാണ്. കൃതാർത്ഥരാണ് . അവർക്കു മനുഷ്യദേഹം ലഭിച്ചതു സഫലമായിരിക്കുന്നു. അവരുടെ വംശം മുഴുവൻതന്നെയും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ആരുടെ മുഖത്താണോ ഭഗവാൻ ശിവൻ നാമമുള്ളത്. ആരാണോ നാവുകൊണ്ട് സദാശിവനെന്നും ശിവനെന്നുമുള്ള നാമങ്ങൾ ഉച്ചരിക്കുന്നത് അവരെ പാപം സ്‌പർശിക്കുന്നതല്ല . എങ്ങനെയെന്നാൽ കരിങ്ങാലി വൃക്ഷത്തിലുള്ള തീപ്പൊരിയെ സ്‌പർശിക്കാൻ ഒരു പ്രാണിക്കും കഴിയാത്തപോലെ അല്ലയോ ശ്രീശിവ അങ്ങേയ്ക്കു നമസ്കാരം (ശ്രീശിവായ നമസ്തു‌ഭ്യം)ഇങ്ങനെയുള്ള വാക്ക് ഉച്ചരിച്ചുകഴിയുമ്പോൾ മുഖം സകലപാപങ്ങളെയും നശിപ്പിക്കുന്ന പാവനതീർത്ഥമായി ഭവിക്കുന്നു . സസന്തോഷം അങ്ങനെയുള്ള മുഖം ദർശിക്കുന്നയാൾ നിശ്ചയമായും തീർത്ഥസ്‌നാനം ചെയ്ത‌ ഫലം നേടുന്നതാണ്. ഹേ ബ്രാഹ്മണരേ, ശിവനാമം , വിഭൂതി (ഭസ്‌മം), രുദ്രാക്ഷം- ഈ മന്നും ത്രിവേണിക്കു തുല്യം അംഗീകരിക്കപ്പെട്ടി രിക്കുന്നു. പരമപവിത്രമായ ഈ മൂന്നു വസ്‌തുക്കളും എപ്പോഴും ഉള്ള സ്ഥലം ദർശിച്ചാൽത്തന്നെ മനുഷ്യന് ത്രിവേണീസ്‌നാനഫലം ലഭിക്കുന്നു. ഭഗവാൻ ശിവന്റെ നാമം 'ഗംഗ'യാണ്. വിഭൂതി 'യമുന'യാണ്. സരസ്വതി രുദ്രാക്ഷവുമായി പറയപ്പെട്ടിരിക്കുന്നു. ഈ മൂന്നും ചേർന്ന ത്രിവേണി സകലപാപങ്ങളെയും നശിപ്പിക്കുന്നവളാണ്. ഹേ ബ്രാഹ്മണശ്രേഷ്ഠരേ , ഈ മൂന്നിന്റെയും മാഹാത്മ്യം സത്തും അസത്തും പ്രത്യേകരീതിയിൽ അറിയുന്ന ഭഗവാൻ ശിവനല്ലാതെ മറ്റാർക്കാണ് അറിയാൻ കഴിയുന്നത്. ബ്രഹ്മാണ്ഡത്തിൽ എന്തെല്ലാമുണ്ടോ അതെല്ലാം കേവലം മഹേശ്വരൻ മാത്രമാണ് അറിയുന്നത്........*🙏🏻

ഓം നമഃശ്ശിവായ 🙏
കടപ്പാടി

🔱ശിവപദ മഹാത്മ്യം🔱        🕉🌷🔱🌸🕉🔱🕉" സ്വയം ഭുവം, സദാശിവം, അവിനാശം, " എന്ന ത്രിഗുണങ്ങൾ ശിവന്റെ സത്വമാണ്, ശൈശവം എന്തെന്ന് അറി...
21/01/2026

🔱ശിവപദ മഹാത്മ്യം🔱
🕉🌷🔱🌸🕉🔱🕉

" സ്വയം ഭുവം, സദാശിവം, അവിനാശം, " എന്ന ത്രിഗുണങ്ങൾ ശിവന്റെ സത്വമാണ്, ശൈശവം എന്തെന്ന് അറിയാൻ അമ്പാടിയിലേക്ക് ഗോപാലകൃഷണനെ കാണുവാൻ ശ്രീ പരമേശ്വരൻ ചെന്നാതായി ഗർഗ്ഗഭഗവതത്തിൽ ഉണ്ട്. കാലാതിവർത്തിയും, യോഗധ്യാനമൗനങ്ങളുടെ വൈരാഗ്യവും, മൗനജ്ഞനവും ഘനീഭവിച്ച്, സാന്ദ്രമായരൂപമാണ് ദക്ഷിണാമൂർത്തി സ്വരൂപം. മുനിയും, യോഗിയും, സമാധിസ്ഥനും ആയ ദേവൻ തമോരൂപനാണെന്ന് പറയപ്പെടുന്നു. എന്നാൽ പഞ്ചമുഖങ്ങളിൽ ഒന്നായ സദ്യോജാതത്തിൽ നിന്ന് സപ്തസ്വരങ്ങളിലൂടെ സംഗീതം നിർഗ്ഗളിച്ചുവെന്ന് ത്യാഗോശരുടെ പ്രശസ്ത കീർത്തമായ "നാദതനും അനിശം ശങ്കരം" അടിവരവരയിട്ടു പ്രകീർത്തിക്കുന്നു. അക്ഷരങ്ങൾ , ചില്ലക്ഷരങ്ങൾ, വിസർഗ്ഗങ്ങൾ, വിരാമങ്ങൾ എന്നിവ വാചാലമായും നിർഗ്ഗളിച്ചുവെന്ന് ഭാഷാശാസ്ത്രം ഘോഷിക്കുന്നു.
യോഗശാസ്ത്രം പതഞ്ജലിക്കും, താണ്ഡവം, തണ്ഡുവിനും ദ്രാവിഡഭാഷയായ തമിഴ് മൊഴി പുത്രനായ ശ്രീമുരുകനും, അഗസ്ത്യർക്കും ശിവദത്തം തന്നെയാണ്. വൈദ്യശാസ്ത്രമായ സിദ്ധവൈദ്യം , അർക്കവൈദ്യം, വിഷവൈദ്യം എന്നിവയുടെയും ഉപജ്ഞാതവായി മഹാദേവൻ വാഴ്ത്തപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളും, പ്രതീകത്മരീതിയിൽ നൃത്തം ചെയ്തു പരിപാലിക്കുന്ന നടരാജ സ്വരൂപം വിശ്വപ്രസ്വിദ്ധമാണ്.

ബോധിവൃക്ഷചുവട്ടിൽ , സനകൻ, സനാതനൻ, സനന്ദനൻ, സനൽകുമാരൻ, എന്നിവർക്ക് ദക്ഷിണാമൂർത്തിരൂപത്തിൽ ദേവൻ ജ്ഞാന ബോധം ചെയ്യുന്നു. ആദിയും അന്തവും തേടിപ്പോയ ബ്രഹ്മ-വിഷ്ണുമാർക്ക് അപ്രാപ്യമായിരുന്നതാണ് ശിവവരൂപം. പഞ്ചഭൂത രൂപനായും ദ്വാദശാ ലിംഗരൂപനായും, ദേവൻ വിരാചിക്കുന്നു. അഗ്നി, ചന്ദ്രൻ, സൂര്യൻ, എന്നീ ത്രിലോചനങ്ങളും, സമാധിരൂപത്തിലും പ്രപഞ്ചത്തെ പരിപാലിക്കുന്നു. പ്രദോഷത്തെകാത്തുള്ള അന്തികാളരൂപത്തിലുള്ള ആനന്ദനൃത്തം കണ്ട് ആസ്വദിയ്കുവാൻ എല്ല ദേവഗണങ്ങളും എത്താറുണ്ട്, കാലപാശം, വരുണപാശം എന്നി മൃത്യുബന്ധനങ്ങളിൽ നിന്നും ദേവൻ ത്രാണനം ചെയ്യുന്നതിനാൽ മഹാമൃത്യുഞ്ജയനാകുന്നു ,ഡക്കാ, ഡമരു,മൃദംഗം, ഉടുക്ക്, എന്നീ തുകൽ വാദ്യങ്ങളിൽ പ്രഗത്ഭരാണ് ശിവനും അനുചരന്മാരും. ആനത്തുകൽ വസ്ത്രമായണിഞ്ഞിരിക്കുന്നതിനാൽ കൃത്തിവാസനും, പുലിതോൽ ധരിച്ചിരിക്കുന്നതിനാൽ സന്തുഷ്ടനുമാണ് ശങ്കരൻ. മൃഗചർമ്മം അംബരമായും , കപാലം, രുദ്രാക്ഷം, വാസുകി എന്നിവ ആഭരണങ്ങളായും , ശ്മശാനഭസ്മം മേലാകെ പൂശിയും , പ്രാകൃതമായ ദരിദ്രരൂപം ബാഹ്യത്തിൽ പ്രകടിപ്പിക്കുമ്പോഴും സ്വർണ്ണാകർഷണ ഭൈരവനായി സാക്ഷാൽ ലക്ഷ്മീകുബേരന്മാർക്കും ശിവൻ സ്വർണ്ണാദി നവനിദികൾ ചൊരിയുന്നു.

നാഗങ്ങളെ മേലാകെ ആഭരണങ്ങളാക്കിയ നാഗഭൂഷണനാണ് തൃനാഗേശ്വരൻ. വ്യോമകേശനായി ചെഞ്ചെടിയിൽ സാക്ഷാൽ ആകാശഗംഗയുടെ ഹുങ്കുപോലും അടക്കിയ ധുർജ്ജടിയുമാണ് ദേവൻ. ഹാലാഹലം പാനം ചെയ്ത് മാനവ, ദാനവ, വാനവവരുടെയും ആപത്തിന്റെ കോലാഹലങ്ങൾ മാറ്റിയ ദേവനാണ് നീലകണ്ഠ്ൻ. വൃദ്ധിക്ഷയങ്ങളാൽ ഉഴറി ദക്ഷശാപമേറ്റ ചന്ദ്രദേവനെ സ്വന്തം ശിരസ്സിലണിഞ്ഞ് ഭഗവാൻ ചന്ദ്രശേഖരനായിത്തിർന്നു. "സ്വന്തം ദേഹത്തിന്റെ നല്ല പാതി ശക്തിപ്രതീകമായ സ്ത്രീ വർഗ്ഗത്തിനും മറുപാതി നാരയണനും നൽകി രുദ്രൻ അർദ്ധനാരീശ്വരനും ശങ്കരനാരയണനുമായി. ലിംഗരൂപത്തിൽ സൃഷ്ടി പ്രതീകമായി അരൂപിയായ ലിംഗേശ്വരൻ, പഞ്ചരൂപങ്ങളായ അപ്, വായു, അഗ്നി, പൃഥ്വി, ആകാശ രൂപങ്ങളിലും വിളങ്ങുന്നു. സുമേരു പർവ്വതത്തെ വില്ലാക്കി, വാസുകിയെ ഞാണാക്കി, ബ്രഹ്മാവിനെ സാരഥിയാക്കിയ മഹാരഥിയാണ് ത്രിപുരാന്തക ദേവൻ. ധനഞ്ജയന്റെ ധനുർഗർവ്വഭംഗം കീരാതരൂപത്തിൽ നടത്തിയ കിരാതമൂർത്തിയുമാണ് ശർവ്വൻ. മുരുക പ്രവചനം അന്വർത്ഥമാക്കി ഭിക്ഷാടനേശ്വനായി സാക്ഷാൽ അന്നപ്തിയായ ശിവന് അലയേണ്ടിവന്നു. " ജ്യോതിഷശാസ്ത്രം പകുതി സത്യവും പകുതി മിഥ്യയും ആയിതീരട്ടെ" എന്ന ശിവശാപവും തുടർന്നുണ്ടായി. രുദ്രാക്ഷത്തിലൊളിഞ്ഞ് ദേവൻ ശനി ബാധയേയും അതിശയിച്ച കഥ വിസ്മയാവാഹമാണ് .

സ്മരന്റെ സുമസായകമേറ്റ് ക്രുദ്ധനായ ഹരൻ , സ്മരനെ തൃക്കണ്ണാൽ ദഹിപ്പിച്ച് അനംഗനാക്കി. ഇതുമൂലം പാർവ്വതീ സമാഗമവും സുബ്രമണ്യ ജനനവും ഹേതുവുമായി. ഇതേ ഹരൻ മോഹനീ രൂപത്തിൽ സംഗമം ചെയ്ത് ഭഗവാൻ ഹരിഹര പുത്രനും ഭൂജാതനായി. അംശാവതാരമായി അഞ്ജ്നേയ ജന്മമെടുത്ത് രുദ്രഭഗവാൻ പുരാണസ്മരണീയനുമായി. ഹനുമാന്റെ അപദാനങ്ങൾ വിശ്വസാഹിത്യത്തിലെ നിത്യസ്തുതമായ പൊന്നേടുകളാണ്.......... ഹര ഹര മഹാദേവാ.....

⚜️ഓം നമഃശിവായ 🙏🏻

🔥🔱🌸🕉🔱🌹🕉🔱🔥

20/01/2026

സ്വാമി ശരണം 🙏

തിരുവാഭരണ മടക്കയാത്ര പന്തളത്തേക്ക്🥰

🕉 ശുഭദിനം 🔱ഓം അസ് മിന്വസു വസവോ ധാരയന്തവിന്ദ്ര:പൂഷാ വരുണോ മിത്രോ അഗ്നി:.ഇമമാദിത്യാ ഉത വിശ്വേ ച ദേവാഉത്തരസ്മിഞ് ജ്യോതിഷി ധ...
20/01/2026

🕉 ശുഭദിനം 🔱

ഓം അസ് മിന്വസു വസവോ ധാരയന്തവിന്ദ്ര:
പൂഷാ വരുണോ മിത്രോ അഗ്നി:.
ഇമമാദിത്യാ ഉത വിശ്വേ ച ദേവാ
ഉത്തരസ്മിഞ് ജ്യോതിഷി ധാരയന്തു.
(അഥർവവേദം)
🕉🔱🕉🔱🕉
അർഥം:
ഈ ശരീരത്തിൽ പ്രാണന്മാർ പ്രാണശക്തിയെ ധരിക്കട്ടെ. ഇന്ദ്രനും പൂവാഷും വരുണനും മിത്രനും അഗ്നിയും ആദിത്യന്മാരും മറ്റെല്ലാദേവതകളും ഒന്നിച്ചുചേർന്ന് എന്നെ സർവോൽകൃഷ്ടമായ ആ ജ്യോതിസ്സിൽ ധരിക്കട്ടെ.

🕉🔱🕉🔱🕉

ശിവനെ സംഹാരകൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്, സംഹാരം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?അതിന് ഒന്നിലധികം തലങ്ങളും പാളികള...
19/01/2026

ശിവനെ സംഹാരകൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്, സംഹാരം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
അതിന് ഒന്നിലധികം തലങ്ങളും പാളികളുമുണ്ട്. എന്നാൽ ബ്രഹ്മം അവാച്യമാണ്, അതിനാൽ വിഷ്ണു, ശിവൻ തുടങ്ങിയ ഏതെങ്കിലും രൂപങ്ങളിൽ ബ്രഹ്മം നടത്തുന്ന ഏതൊരു ലീലയും മനുഷ്യ മനസ്സിന് പൂർണ്ണമായി മനസ്സിലാകുന്നില്ല, മാത്രമല്ല അവ കർശനമായ മനുഷ്യ യുക്തിയിൽ പരിമിതപ്പെടുത്തിയിട്ടില്ല. ചിലർ നാശം എന്ന പദത്തെ പോസിറ്റീവ് ബന്ധങ്ങളില്ലാത്ത കാര്യങ്ങൾക്ക് ഒരുതരം ആക്രമണാത്മകവും അന്ത്യവുമായി കണക്കാക്കുന്നു. അത് തെറ്റാണ്, അതുകൊണ്ടാണ് ചില ആളുകൾ ലയനം അല്ലെങ്കിൽ പരിവർത്തനം എന്ന വാക്കുകൾ ഇഷ്ടപ്പെടുന്നത്. ശരിയായ വീക്ഷണകോണിൽ നിന്ന് എടുത്താൽ, നാശം എന്ന വാക്ക് പോലും കൃത്യമായി തെറ്റല്ല.

രുദ്രന്റെ രൂപത്തിലുള്ള ശിവൻ സംഹാരകനാണ്, കാരണം ഈ സംസ്‌കാരം രേഖീയമല്ല, അത് ചാക്രിക സ്വഭാവമുള്ളതാണ്. അതിന് ഒരു തുടക്കമോ ഒരു അവസാനമോ ഇല്ല. അതിനാൽ പൊതുവായ പുരോഗതിയുടെ ചട്ടം പോലെ, സൃഷ്ടി സംഭവിച്ചതിനുശേഷം സംഭവിക്കുന്ന നാശം വ്യത്യസ്ത സമയങ്ങളിൽ സംഭവിക്കുന്നു, ഈ ചക്രം എല്ലായ്പ്പോഴും തുടരുന്നു. അതിനാൽ ബ്രഹ്മാവ് സൃഷ്ടിയെക്കാളും വിഷ്ണു സംരക്ഷണത്തെക്കാളും ഈ നാശപ്രവൃത്തിയെ നയിക്കുന്നത് രുദ്ര/ശിവൻ ആണ്.

ലോകം ഈ പ്രകൃതിയാണ്, അത് നശിക്കുന്നതും സ്ഥിരമല്ലാത്തതും പ്രകൃതിയിൽ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമാണ്. അതിനാൽ വളർച്ച, തകർച്ച, വിഭജനം, പ്രാഥമിക ഏകത്വാവസ്ഥയിലേക്ക് മടങ്ങുക എന്നിവയാണ് പ്രകൃതിയുടെ അടിസ്ഥാന മാതൃക. അതിനാൽ ഈ പ്രകൃതി മാറ്റത്തിന് വിധേയമാണ്, സൃഷ്ടി, നാശം, വിനോദം എന്നിവയുടെ മാതൃക പിന്തുടരുന്നു. കാര്യങ്ങൾ പഴയതും ക്ഷീണിച്ചതുമായതിനുശേഷം അവ മരിക്കുകയും പിന്നീട് പുതിയ ജീവിതം ജനിക്കുകയും ചക്രം തുടരുകയും ചെയ്യുന്നു. ഭൂമിയിൽ നിന്ന് പലതരം സസ്യങ്ങൾ ഉയർന്നുവരുന്നു, അവ അങ്ങനെ ഭൂമിയിലേക്ക് തിരികെ പോയി അടിസ്ഥാന അവസ്ഥയിലേക്ക് തിരികെ പോകുന്നു, അവിടെ നിന്ന് പുതിയ ജീവിതം ആരംഭിക്കുന്നു. അതിനാൽ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും സ്വാഭാവിക ക്രമവും നിലനിർത്തുന്നതിനും, പുതിയ സൃഷ്ടി സംഭവിക്കുന്നതിനായി ചക്രം പ്രവർത്തിപ്പിക്കുന്നതിനും രുദ്രൻ നശിപ്പിക്കുന്നു.
🙏

Address

Chengamanad

Opening Hours

Monday 5am - 10am
5:30pm - 8pm
Tuesday 5am - 10am
5:30pm - 8pm
Wednesday 5am - 10am
5:30pm - 8pm
Thursday 5am - 10am
5:30pm - 8pm
Friday 5am - 10am
5:30pm - 8pm
Saturday 5am - 11am
5:30pm - 8pm
Sunday 5am - 10:30am
5:30pm - 8pm

Telephone

+918848921608

Alerts

Be the first to know and let us send you an email when Chengamanattappan - ചെങ്ങമനാട്ടപ്പൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chengamanattappan - ചെങ്ങമനാട്ടപ്പൻ:

Share