ചേലക്കര പഴയപള്ളി - St.George Orthodox Syrian Church Chelakkara

  • Home
  • India
  • Chelakkara
  • ചേലക്കര പഴയപള്ളി - St.George Orthodox Syrian Church Chelakkara

ചേലക്കര പഴയപള്ളി - St.George Orthodox Syrian Church Chelakkara Un-Official page of "St.George Orthodox Syrian Church - Chelakkara"

മരണ അറിയിപ്പ്നമ്മുടെ ഇടവകയയിൽ ചേലക്കര താമസം  പരേതനായ മേക്കാട്ടുകുളം ചാക്കുട്ടി ഭാര്യ ലില്ലി (78) ഇന്ന് കർത്താവിൽ നിദ്രപ്...
06/05/2026

മരണ അറിയിപ്പ്

നമ്മുടെ ഇടവകയയിൽ ചേലക്കര താമസം പരേതനായ മേക്കാട്ടുകുളം ചാക്കുട്ടി ഭാര്യ ലില്ലി (78) ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ചവിവരം വ്യസനസമേധം അറിയിക്കുന്നു. സംസ്ക്കാരശുശ്രൂഷകൾ നാളെ 07-05-2026 വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് സംസ്ക്കാരം ചേലക്കര സെന്റ് ജോർജജ് ഓർത്തഡോക്സ് പഴയ പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു . കുടുംബത്തോടുള്ള കൂട്ടായ്മയുടെ അനുശോചനം അറിയിക്കുന്നു 💐💐💐💐🙏🏻🙏🏻🙏🏻

മരണ അറിയിപ്പ്നമ്മുടെ ഇടവകയയിൽ വെള്ളാർകുളം താമസം കുന്നത്തുപറമ്പിൽ പരേതനായ ചെറിയാൻ ഭാര്യ റോസിലി (73)(വെള്ളാർകുളം സജി & റെജ...
03/05/2026

മരണ അറിയിപ്പ്

നമ്മുടെ ഇടവകയയിൽ വെള്ളാർകുളം താമസം കുന്നത്തുപറമ്പിൽ പരേതനായ ചെറിയാൻ ഭാര്യ റോസിലി (73)(വെള്ളാർകുളം സജി & റെജി എന്നിവരുടെ മാതാവ് ) ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ചവിവരം വ്യസനസമേധം അറിയിക്കുന്നു. സംസ്ക്കാരശുശ്രൂഷകൾ നാളെ 04-05-2026 തിങ്കളാഴ്ച്ച 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് സംസ്ക്കാരം ചേലക്കര സെന്റ് ജോർജജ് ഓർത്തഡോക്സ് പഴയ പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു . കുടുംബത്തോടുള്ള കൂട്ടായ്മയുടെ അനുശോചനം അറിയിക്കുന്നു 💐💐💐💐🙏🏻🙏🏻🙏🏻

മരണ അറിയിപ്പ് ഈ ഇടവകയിൽ വെങ്ങാനെല്ലൂർ താമസം വലിക്കോടത്ത് നിക്സൺ (54) ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേധം അറ...
10/04/2026

മരണ അറിയിപ്പ്

ഈ ഇടവകയിൽ വെങ്ങാനെല്ലൂർ താമസം വലിക്കോടത്ത് നിക്സൺ (54) ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേധം അറിയിക്കുന്നു. ഭവനത്തിലെ ശുശ്രുഷകൾ 11-04-2026 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. തുടർന്ന് ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.
ചേലക്കര സെൻട്രൽ ഫ്രൂട്സ് സ്ഥാപന ഉടമസ്ഥനാണ്
ഭാര്യ: ജിബി. മക്കൾ :നിജിൽ,നിമ്മി
കുടുംബത്തോടുള്ള പഴയപ്പള്ളി കൂട്ടായ്മയുടെ അനുശോചനം അറിയിക്കുന്നു 🙏🙏🙏🙏🙏

17/03/2026

ഗോഗുൽത്താ.........
വലിയ നോമ്പ് വിശുദ്ധ ആഴ്ചയിലേക്ക് ഒരുങ്ങുന്നു
Spl tnx to:

മരണ അറിയിപ്പ് ഈ ഇടവകയിൽ വെങ്ങാനെല്ലൂർ മേലാങ്കോവിൽ താമസം പരേതനായ ജോൺ ഭാര്യ അന്നമ്മ (92) ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വി...
28/02/2026

മരണ അറിയിപ്പ്

ഈ ഇടവകയിൽ വെങ്ങാനെല്ലൂർ മേലാങ്കോവിൽ താമസം പരേതനായ ജോൺ ഭാര്യ അന്നമ്മ (92) ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേധം അറിയിക്കുന്നു. ഭവനത്തിലെ ശുശ്രുഷകൾ 01-03-2026 ഞായറാഴ്ച്ച വൈകീട്ട് 3:00 മണിക്ക് ആരംഭിക്കും. തുടർന്ന് ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ സുറിയാനി പള്ളി സെമിതേരിയിൽ സംസ്ക്കാരം നടത്തപ്പെടും. കുടുംബത്തോടുള്ള പഴയപ്പള്ളി കൂട്ടായ്മയുടെ അനുശോചനം അറിയിക്കുന്നു 🙏🙏🙏🙏🙏

മരണ അറിയിപ്പ് നമ്മുടെ ഇടവകയിൽ മുള്ളൂർക്കര ഇരുന്നിലേകോട് താമസം പുതിയപ്പറമ്പിൽ ജോസ് (60) ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വി...
26/02/2026

മരണ അറിയിപ്പ്

നമ്മുടെ ഇടവകയിൽ മുള്ളൂർക്കര ഇരുന്നിലേകോട് താമസം പുതിയപ്പറമ്പിൽ ജോസ് (60) ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേധം അറിയിക്കുന്നു. ഭവനത്തിലെ ശുശ്രുഷകൾ 27-02-2026 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിക്കും. സംസ്ക്കാരം 11:00 മണിക്ക് ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ സുറിയാനി പള്ളി സെമിതേരിയിൽ വച്ച് നടത്തപെടും. കുടുംബത്തോടുള്ള പഴയപ്പള്ളി കൂട്ടായ്മയുടെ അനുശോചനം അറിയിക്കുന്നു 🙏🙏🙏🙏🙏

ഈ ഇടവകയിൽ കിള്ളിമംഗലം താമസം നെയ്യൻ വീട്ടിൽ വർഗീസ് മകൻ റിൻസൺ (51) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.   23-01-2026...
22/01/2026

ഈ ഇടവകയിൽ കിള്ളിമംഗലം താമസം നെയ്യൻ വീട്ടിൽ വർഗീസ് മകൻ റിൻസൺ (51) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. 23-01-2026 വെള്ളിയാഴ്ച്ച 4:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സംസ്ക്കാരം ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ പഴയ പള്ളി സെമിത്തേരിയി നടത്തപെടും 💐💐💐💐

പെരുന്നാൾ നോട്ടിസ് പ്രകാശനം
28/09/2025

പെരുന്നാൾ നോട്ടിസ് പ്രകാശനം

കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മലങ്കരസഭയുടെ ഓടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകാംഗമായ  പി.ജി.ഇട്ടീരയുടെ...
28/08/2025

കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മലങ്കരസഭയുടെ ഓടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകാംഗമായ പി.ജി.ഇട്ടീരയുടെ സംസ്ക്കാരശുശ്രുഷ മലങ്കര സഭയുടെ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദികരുടെ കാർമ്മികത്വത്തിൽ ഓടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു.
വിഘടിത യാക്കോബായ വിഭാഗം സംസ്‌കാരശുശ്രുഷ തടഞ്ഞതിനാൽ ബഹു.ഹൈകോടതിയുടെ അനുമതിയും കർശനനിർദേശത്തോടെയുമാണ് ശുശ്രുഷ നടത്താൻ സാധിച്ചത്.
കട്ടച്ചിറയിൽ കഴിഞ്ഞ ആഴ്ചയും മൃതദേഹത്തെയും ശുശ്രുഷയേയും അവഹേളിക്കുന്നു , തടയുന്നു എന്ന് കള്ളപ്രചാരണവും സംഘർഷവും സൃഷ്ട്ടിക്കുന്ന വിഘടിത യാക്കോബായ വിഭാഗം, ബഹു.ഹൈകോടതിയുടെ ഉത്തരവ് പ്രകാരം പോലും നടന്ന ഇന്ന് ശുശ്രഷയെ അവഹേളിക്കുവാൻ കയ്യേറിവെച്ചിരിക്കുന്ന ഓടക്കാലിപള്ളിയിൽ ശ്രമിക്കുന്നതിന്റെ ഭാഗമായി ത്രോണോസിൽ നിന്ന് കുരിശ് ഒഴികെ മറ്റ് വസ്തുക്കൾ ഒളിപ്പിച്ചു വെച്ചത് ചിത്രങ്ങളിലൂടെ രാപ്പകൽ കള്ളപ്രചാരണം നടത്തുന്ന വിഘടിത യാക്കോബായ വിഭാഗത്തിന്റെ യഥാർത്ഥ സമീപനവും മാന്യതയും തുറന്നു കാട്ടുന്നു.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ സംസ്ക്‌കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്‌നമുണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശംകൊച്ചി : സഭാ...
27/08/2025

ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ സംസ്ക്‌കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്‌നമുണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം

കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മലങ്കരസഭയുടെ ഓടയ്ക്കാലി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം പി.ജി.ഇട്ടീരയുടെ സംസ്ക്കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്നം ഉണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം. സംസ്ക്കാരച്ചടങ്ങുകൾ മലങ്കര ഓർത്തഡോക്സ‌് സഭയുടെ ആചാരപ്രകാരം നടത്താം. 28ന് ( വ്യാഴം) രാവിലെ 11 നും 3 മണിയ്ക്കും ഇടയിൽ ചടങ്ങുകൾ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നുള്ള 3 ദിവസങ്ങൾ ആരാധനയും നടത്താം. ചടങ്ങുകളിൽ ക്രമസമാധാന പ്രശ്ന‌നങ്ങൾ ഉണ്ടാകുന്നില്ലെന്ന് കുറുപ്പംപടി എസ്.എച്ച്.ഒ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.അന്തരിച്ച പി.ജി.ഇട്ടീരയുടെ മകൻ പി.ഐ വൽസലൻ, ഓടയ്ക്കാലിപള്ളിയുടെ നിയമാനുസൃത വികാരി ഫാ.ബിസൺ സണ്ണി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷിൻ്റെ ഉത്തരവ്. ഹർജിക്കാർക്ക് വേണ്ടി അഡ്വ.റോഷൻ ഡി അലക്സ‌ാണ്ടർ ഹൈക്കോടതിയിൽ ഹാജരായി.

Address

St George Orthodox Syrian Church Chelakkara
Chelakkara
680586

Website

Alerts

Be the first to know and let us send you an email when ചേലക്കര പഴയപള്ളി - St.George Orthodox Syrian Church Chelakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category