SMT Islamic Center മസ്ജിദ് നൂർ

SMT Islamic Center   മസ്ജിദ് നൂർ SMT islamic Centre is an Islamic Educational Corner.

SMT Islamic Center .....

ഇസ്ലാമിക മത നിയമങ്ങളും വേണ്ട വിധം ദീനീ ബോധവും ഇല്ലാത്ത ഒരു സമൂഹം ജീവിച്ചിരുന്നു ...അങ് കേരളത്തിന്റെ ഒരു ഗ്രാമപ്രദേശത് ... തൃശൂർ , ചേലക്കര , തങ്ങൾപടി എന്ന സ്ഥലം ... പകൽ സമയങ്ങളിൽ പോലും നടന്നു പോകുവാൻ ജനങ്ങൾ പേടിച്ചിരുന്ന ഒരു കാലഘട്ടം ... കുട്ടികൾക്ക് ദീൻ പഠിക്കാൻ പോകണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം ... അങ്ങനത്തെ ഒരു കാലഘട്ടത്തിലായിരുന്നു സയ്യിദ് അബൂബക്കർ തങ്ങൾ അവിടെ വന്ന് താമസം തുടങ്ങിയത് . തമിഴ്നാടിൻറെ അങ്ങേ അറ്റം മുടീസ് എന്ന സ്ഥലത്തു നിന്നും കേരളത്തിന്റെ ഈ മണ്ണിലേക്കു സയ്യിദ് അവർകളുടെ ആഗമനം അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള തീരുമാനമായിരുന്നു എന്നതിൽ വിശ്വാസികൾക്ക് യാതൊരു സംശയവും ഇല്ല ...
ഇരുപതു വര്ഷങ്ങള്ക്കു മുൻപ് സയ്യിദ് അവർകളുടെ കഠിന പ്രയത്നം കൊണ്ട് ഇരുപത് ലക്ഷത്തിലേറെ രൂപ ചിലവഴിച് ഒരു അറബിയുടെയും നയാ പൈസയില്ലാതെ സയ്യിദവര്കളുടെ മാത്രം കഠിന പ്രയത്നത്താൽ വളർത്തിയെടുത്തു മസ്ജിദ് നൂർ .
പിതാവിന്റെ സ്മരണ നിലനിർത്തുവാൻ പിതാവ്ന്റെ നാമത്തിൽ സയ്യിദ് അവർകൾ എസ് എം ടീ ഇസ്ലാമിക് സെന്റര് എന്ന ചാരിറ്റി രൂപീകരിക്കുകയും അതിന്റെ കീഴിലായി മസ്ജിദ് നൂർ എന്ന പള്ളിക് മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ തറക്കല്ലിടുകയും ചെയ്തു . പള്ളിയുടെ ഉത്ഘാടനം സയ്യിദ് അവർകൾ തന്നെ നിർവഹിച്ചു . ആ മഹനീയ സദസ്സിൽ വെച്ച് തന്നെ ശൈഖുനാ പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ദര്സിന്റെ ഉത്ഘാടനവും നിർവഹിച്ചു .

1997 മുതൽ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആയിരക്കണക്കിന് മുതഅല്ലിമീങ്ങൾ ദീൻ പഠിച്ചു പുറത്തിറങ്ങി ... മസ്ജിദ്‌നൂറിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനത്തിന്റെ മുഴുവൻ ചിലവും അഞ്ചു നേരത്തെ ഭക്ഷണവും ഇപ്പോഴും സയ്യിദ് അവർകളുടെ വീട്ടിൽ തന്നെ നൽകി വരുന്നു ... അതോടൊപ്പം തന്നെ അൽ മദ്രസത്തുന്നൂറാനിയ്യ എന്ന മദ്രസക്ക്‌ തുടക്കം കുറിച്ചു... മറ്റു പല സ്ഥാപനങ്ങളെ പോലെ നൂറുകണക്കിന് റസീവർമാരും സംഘടനാ പിൻബലവും ഒന്നും ഈ സ്ഥാപനത്തിനില്ല .. സയ്യിദ് അവർകളെ കാണാനും ബറകത്തു എടുക്കാനും വരുന്ന വിശ്വാസികളുടെ അകമഴിഞ്ഞ സഹായം കൊണ്ട് മാത്രമാണ് സ്ഥാപനം ഇതുവരെ വളർന്നു വന്നത് ... ഇനിയും നിങ്ങളുടെ സഹായവും സഹകരണവും കൂട്ടത്തിൽ ആത്മാർത്ഥമായ ദുആയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ...

22/04/2026

Masjidnoor Beautiful view

Address

Thrissur . Chelakkara
Chelakkara
680587

Website

Alerts

Be the first to know and let us send you an email when SMT Islamic Center മസ്ജിദ് നൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category