Pavaratty Shrine Parishioners

Pavaratty Shrine Parishioners The page for Pavaratty Parishioners News. This Page managed by the Parishioners of St.Joseph Parish Shrine.

Pavaratty Thirunal managed by Group of Pavaratty parishioners.

12/08/2026
പൊന്നോണത്തെ വരവേൽക്കാൻ  പാവറട്ടി ഇടവക ഗായകസംഘം ഡിവൈൻ മെലഡീസിൻ്റെ  നേതൃത്വത്തിൽ ഓണത്തിനോടനുബന്ധിച്ച് ഓഗസ്‌റ്റ് 23 ഞായറാഴ്...
31/07/2026

പൊന്നോണത്തെ വരവേൽക്കാൻ പാവറട്ടി ഇടവക ഗായകസംഘം ഡിവൈൻ മെലഡീസിൻ്റെ നേതൃത്വത്തിൽ ഓണത്തിനോടനുബന്ധിച്ച് ഓഗസ്‌റ്റ് 23 ഞായറാഴ്ച യൂണിറ്റ് അടിസ്ഥാനത്തിൽ
"ആർപ്പോ....
ഇർർറോാ ....."
ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ഒരു യൂണിറ്റിൽ നിന്നും ഒരു ഗ്രൂപ്പ് എന്ന രീതിയിൽ ക്രമീകരിക്കുന്ന ഈ മത്സരത്തിൽ ഇടവകയിലെ എല്ലാ യൂണിറ്റുകളുടെയും സാന്നിദ്ധ്യവും സഹകരണവും ഏറെ സ്നേഹത്തോടെ പ്രതീക്ഷിക്കുന്നു. വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫി വിതരണവും പങ്കെടുക്കുന്ന യൂണിറ്റിന് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന യൂണിറ്റുകൾ ആഗസ്റ്റ് 5 -ാം തിയ്യതി 5 മണിക്ക് മുൻപായി ഓഫീസിൽ പേര് നൽകേണ്ടതാണ്.

വികാരി
റെക്ടർ. ഡോ. ഫാ. ആൻ്റണി ചെമ്പകശ്ശേരി

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി പാവറട്ടി പള്ളി മാനേജർ ആയി സേവനമനുഷ്ഠിച്ചിരുന്നു സി വി റോബിന്സണ്  യാത്രയയപ്പ് നൽകി.  റെക്ടർ ഡോ...
31/07/2026

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി പാവറട്ടി പള്ളി മാനേജർ ആയി സേവനമനുഷ്ഠിച്ചിരുന്നു സി വി റോബിന്സണ് യാത്രയയപ്പ് നൽകി. റെക്ടർ ഡോ. ആന്റണി ചെമ്പകശ്ശേരി പൊന്നാട അണിയിച്ചു .

30/07/2026

Perpetual Adoration Centre, St.Joseph Parish Shrine , Pavaratty.
Hours of Adoration From Morning :7.00 am to Evening 7.PM

തൃശൂർ അതിരൂപതയിലെ പ്രധാന തീർത്ഥകേന്ദ്രങ്ങൾ 1. സെന്റ്. തോമസ്  മേജർ ആർച്ച് എപ്പിസ്കോപ്പൽ ഫൊറോനാ ചർച്ച് , പാലയൂർ 2. സെന്റ്....
29/07/2026

തൃശൂർ അതിരൂപതയിലെ പ്രധാന തീർത്ഥകേന്ദ്രങ്ങൾ

1. സെന്റ്. തോമസ് മേജർ ആർച്ച് എപ്പിസ്കോപ്പൽ ഫൊറോനാ ചർച്ച് , പാലയൂർ
2. സെന്റ്. ജോസഫ് പാരിഷ് ഷ്റയിൻ , പാവറട്ടി
3. ഔർ ലേഡി ഓഫ് ഡോളോർസ് ബസലിക്ക, തൃശൂർ

നമ്മുടെ പുതിയ അൾത്താര ബാലന്മാർ പുതു വസ്ത്രങ്ങളുമായി, അൾത്താരയിലേയ്ക്ക്...
19/07/2026

നമ്മുടെ പുതിയ അൾത്താര ബാലന്മാർ പുതു വസ്ത്രങ്ങളുമായി, അൾത്താരയിലേയ്ക്ക്...

ലഹരി വിരുദ്ധ ബോധവല്ക്കരണത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രിയോടൊപ്പം
17/07/2026

ലഹരി വിരുദ്ധ ബോധവല്ക്കരണത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രിയോടൊപ്പം

പാവറട്ടി തീർത്ഥകേന്ദ്രത്തിന്റെ സ്നേഹസ്പർശം: 'സാൻ ജോസ് ഭവന നിർമ്മാണ പദ്ധതിക്ക്' തുടക്കമായി​പാവറട്ടി: കാരുണ്യത്തിന്റേയും ക...
15/07/2026

പാവറട്ടി തീർത്ഥകേന്ദ്രത്തിന്റെ സ്നേഹസ്പർശം: 'സാൻ ജോസ് ഭവന നിർമ്മാണ പദ്ധതിക്ക്' തുടക്കമായി
​പാവറട്ടി: കാരുണ്യത്തിന്റേയും കരുതലിന്റേയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ 'സാൻ ജോസ് ഭവന നിർമ്മാണ പദ്ധതി'ക്ക് തുടക്കമായി. തീർത്ഥകേന്ദ്രത്തിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നിർധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ തലചായ്ക്കാൻ ഒരിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
​പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന മൂന്ന് പുതിയ ഭവനങ്ങളിൽ ആദ്യത്തേതിന്റെ കല്ലിടൽ കർമ്മം തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി നിർവഹിച്ചു. പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ജൂബിലി വർഷത്തിന്റെ തിളക്കം അർഹരായവർക്ക് തണലൊരുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാവണം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
​തീർത്ഥകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മഹത്തായ സംരംഭത്തിന് വലിയ പിന്തുണയാണ് ഇടവക സമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ചടങ്ങിൽ തീർത്ഥകേന്ദ്രം ട്രസ്റ്റിമാരായ ബാബു കെ.ജെ., ജോസൺ കെ.എ., ലിയോ ജോസഫ് ഒ.ടി., ജയ്സൺ വടുകൂട്ട് എന്നിവരും ഭവന നിർമ്മാണ കമ്മിറ്റി അംഗങ്ങളും, ഇടവക ജനങ്ങളും പങ്കെടുത്തു. ബാക്കി രണ്ട് വീടുകളുടെ നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.

തർപ്പണ തിരുനാൾ ജൂലായ് 11, 12
11/07/2026

തർപ്പണ തിരുനാൾ ജൂലായ് 11, 12

Address

Chavakkad

Website

Alerts

Be the first to know and let us send you an email when Pavaratty Shrine Parishioners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share