പാലയൂർ ദുക്റാന-തർപ്പണ തിരുനാൾ

  • Home
  • India
  • Chavakkad
  • പാലയൂർ ദുക്റാന-തർപ്പണ തിരുനാൾ
Directions

പാലയൂർ ദുക്റാന-തർപ്പണ തിരുനാൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പാലയൂർ ദുക്റാന-തർപ്പണ തിരുനാൾ, Religious organisation, Palayoor Chavakkad, Chavakkad.

03/07/2026

പാലയൂർ ദുക്റാന-തർപ്പണ തിരുനാൾ 2026 ജൂലൈ 03-12

പാലയൂർ ദുക്റാന-തർപ്പണ തിരുനാൾ 2026 ജൂലൈ 03-12   കടലാരവം മുഴങ്ങി തുടങ്ങി.കർക്കിടകത്തിലെ ആദ്യാത്ഭുത സ്മരണകൾ തുടി കൊട്ടുന്ന...
21/06/2026

പാലയൂർ ദുക്റാന-തർപ്പണ തിരുനാൾ 2026 ജൂലൈ 03-12

കടലാരവം മുഴങ്ങി തുടങ്ങി.കർക്കിടകത്തിലെ ആദ്യാത്ഭുത സ്മരണകൾ തുടി കൊട്ടുന്നു. പെരുമഴയുടെ ആരവം കേൾക്കുന്നുണ്ട്. പള്ളിപ്പറമ്പ് മഴയിൽ കുതിർന്നു തുടങ്ങി. കൂട്ടിയും കിഴിച്ചും സജ്ജീകരണങ്ങൾ ഒരുക്കുന്ന കമ്മറ്റിക്കാർ. പന്തൽ പണിക്കാർ പള്ളിപ്പറമ്പിൽ കാലുകൾ നാട്ടി തുടങ്ങി . ദീപാലങ്കാരങ്ങളുടെ പകിട്ടിനായി പള്ളിമേടകൾ സുന്ദരമായി കഴിഞ്ഞു. മഴയിരമ്പലിൽ കുടചൂടി കൂട്ടായ്മക്കാരെത്തുമ്പോൾ ആഹ്ലാദത്തിന്റെ നിറചിരി കൊട്ടി ബാന്റ് മേളക്കാരും . വെളിച്ചെണ്ണച്ചൂടിൽ എരിപൊരി കൊള്ളുവൻ കൊതിക്കുന്ന അച്ചപ്പവും കുഴലപ്പവും കുഴിയപ്പവും .തൊരാമഴ തുടങ്ങും. ഇടയ്ക്കിടെ മാനം ഇരുണ്ടു വെളുക്കും. കുരുത്തോലത്തോരണങ്ങൾ ഉയരും. വർണ്ണമഴകൾ പൊട്ടിവിരിയും.പള്ളിമണികൾ മുഴങ്ങും. ചെണ്ടയും തിമിലയും ബാന്റ്റും നാസിക്ഡോളും ഇരമ്പി കയറും. പള്ളിപ്പറമ്പിലെ ജല തലങ്ങൾ വിറ കൊള്ളും. എല്ലാറ്റിനും,എന്തിനും, കാതോർത്ത് ചുറ്റുപാടും പുഞ്ചിരിയോടെ കണ്ണുകളെറിഞ്ഞ് , ആകാശത്തോളം തലയുയർത്തി ഘനഗംഭീരമായി മണിമാളികമുകളിലെ മുത്തപ്പനുണ്ട്.

അതെ ദുക്റാന തർപ്പണ തിരുനാളുകൾ ഇങ്ങെത്തുകയാണ്.

🖊️ Sabu Manjaly Jacob
📸 Titto Palayoor

Address

Palayoor Chavakkad
Chavakkad

Website

Alerts

Be the first to know and let us send you an email when പാലയൂർ ദുക്റാന-തർപ്പണ തിരുനാൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share