വാക്കയിൽ ഭഗവതി ക്ഷേത്രം

വാക്കയിൽ ഭഗവതി ക്ഷേത്രം Its a family temple

30/05/2025
16/11/2023

🙏🏻

രാമായണത്തിലെ കഥാപാത്രങ്ങൾ ****2. ദശരഥൻ... തുടർച്ച **വർഷങ്ങൾ കടന്നു പോയിട്ടും സന്താനഭാഗ്യം കൈവരാതിരുന്ന ദശരഥ രാജൻ വസിഷ്ഠ ...
08/08/2023

രാമായണത്തിലെ കഥാപാത്രങ്ങൾ **

**2. ദശരഥൻ... തുടർച്ച **

വർഷങ്ങൾ കടന്നു പോയിട്ടും സന്താനഭാഗ്യം കൈവരാതിരുന്ന ദശരഥ രാജൻ വസിഷ്ഠ മഹർഷിയുടെ ഉപദേശപ്രകാരം പുത്രകാമേഷ്ടിയാഗം നടത്താൻ തീരുമാനിച്ചു. ജാമാതാവായ ഋശ്വശ്യംഗനെ അതിനായി അയോദ്ധ്യയിലേക്കു വരുത്തിച്ചു.ലോമപാദൻ്റെയും ശാന്തയുടേയും പ്രേരണക്കു വഴങ്ങി അയോദ്ധ്യയിലെത്തിയ ഋശ്യശൃംഗൻ പുത്രകാമേഷ്ടി ആരംഭിച്ചു.ആകാശം വേദമന്ത്രധ്വനികളാൽ മുഖരിതമായപ്പോൾ ഋശ്യശൃംഗൻ ദിവ്യമായ പുത്രകാമന്ത്രം ജപിച്ച് യാഗാഗ്നിയിൽ ആഹൂതി ചെയ്തു. ഉടനെ ഹോമാഗ്നി മധ്യത്തിൽ നിന്നും ഉയർന്നു വന്ന ഒരു ദിവ്യരൂപം അമൃതമയമായ പായസം നിറഞ്ഞ ഒരു കനകപാത്രം മുനിയുടെ മുന്നിൽ വച്ച് ആ യാഗാഗ്നിയിൽ തന്നെ അപ്രത്യക്ഷമായി!
ഋശ്യശൃംഗൻ ആ കനകപാത്രം ദശരഥനെ ഏല്ലിച്ചു.മഹാമുനിയുടെ നിർദ്ദേശപ്രകാരം ആ പാത്രത്തിലെ പായസം രണ്ടായി പകുത്ത ദശരഥൻ അത് കൗസല്യയ്ക്കും കൈകേയിക്കും നൽകി. അവരാകട്ടെ തങ്ങൾക്കു ലഭിച്ച പായസത്തിൽ നിന്നും ഓരോ പങ്ക് സുമിത്രക്കും നൽകി.കാലക്രമത്തിൽ ദശരഥ പത്നിമാരായ മൂവരും ഗർഭം ധരിച്ചു ! സമയമായപ്പോൾ കൗസല്യ ,രാമനും കൈകേയി , ഭരതനും സുമിത്ര, ലക്ഷ്മണ ശത്രുഘ്നന്മാർക്കും ജന്മം നൽകി!
കാലങ്ങൾ കടന്നു പോയി. ശ്രീരാമനെ യുവരാജാവായി വാഴിക്കാനുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ പുരോഗമിക്കേ ദേവാസുര യുദ്ധ വേളയിൽ ദശരഥൻ കൈകേയിക്കു നൽകിയിരുന്ന രണ്ടു വരങ്ങൾ തൻ്റെ ദാസിയായ മന്ഥരയുടെ നിർദ്ദേശപ്രകാരം വിനിയോഗിക്കാൻ കൈകേയി തീരുമാനിച്ചു.അതു പ്രകാരം സ്വന്തം പുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും രാമനെ പതിനാലു വർഷം വനവാസത്തിനയക്കണമെന്നുമുള്ള രണ്ടു വരങ്ങൾ കൈകേയി ആവശ്യപ്പെട്ടു. സത്യത്തിൽ നിന്നും വ്യതിചലിക്കാത്ത ദശരഥൻ തകർന്ന മനസ്സോടെയാണെങ്കിലും കൈകേയിയുടെ ആ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുത്തു!
രാമനോടൊപ്പം സീതയും ലക്ഷ്മണനും വനവാസത്തിനു പുറപ്പെട്ടു. അവരെ ഗംഗാനദി വരെ അനുഗമിച്ച സുമന്ത്രർ (ദശരഥൻ്റെ 8 മന്ത്രിമാരിൽ ഒരാൾ ) കൊട്ടാരത്തിൽ തിരികെ എത്തുമ്പോൾ കണ്ട കാഴ്ച ദശരഥൻ പുത്ര ദു:ഖത്താൽ വികാരവിവശനായി നിലംപതിച്ചു കിടക്കുന്നതായിരുന്നു. ആ മോഹാലസ്യത്തിൽ നിന്നും അദ്ദേഹം പിന്നെ ഉണരുകയുണ്ടായില്ല. ദശരഥൻ്റെ മരണവേളയിൽ ഭരത ശത്രുഘ്നന്മാർ കേകയ രാജ്യത്തും രാമലക്ഷ്മണന്മാർ വനത്തിലുമായിരുന്നു. അങ്ങനെ ശ്രാവണ പിതാവായ വ്യദ്ധ മുനിയുടെ ശാപവാക്കുകൾ അക്ഷരംപ്രതി ദശരഥൻ്റെ മരണവേളയിൽ ശരിയായി പരിണമിച്ചു!
വാല്മീകി രാമായണം യുദ്ധകാണ്ഡത്തിൽ പരാമർശിക്കുന്ന ഒരു സംഭവം കൂടി പറഞ്ഞാലേ ഈ കഥ പൂർണമാകൂ. രാമ രാവണയുദ്ധത്തിൽ രാവണൻ വധിക്കപ്പെട്ടു. അഗ്നിശുദ്ധി വരുത്തി പതിവ്രതയാണെന്നു കണ്ട സീതയെ ശ്രീരാമൻ സ്വീകരിക്കുന്ന വേളയിൽ സാക്ഷാൽ ശ്രീ പരമേശ്വരൻ ഒരു ദിവ്യ വിമാനത്തിൽ ശ്രീരാമൻ്റെ മുന്നിൽ പ്രത്യക്ഷനായി. വിമാനത്തിൽ ആ സമയം ശിവനോടൊപ്പം ദശരഥനുമുണ്ടായിരുന്നു. രാമലക്ഷ്മണന്മാരെ ചേർത്തു പുണർന്ന ദശരഥൻ തൊഴുകൈയ്യോടു കൂടി നിന്ന സീതാദേവിക്കും അനുഗ്രഹങ്ങൾ വർഷിച്ച ശേഷം അപ്രത്യക്ഷനായി

രാമായണത്തിലെ കഥാപാത്രങ്ങൾ ദശരഥൻ **ഇക്ഷ്വാകു വംശത്തിലെ അജൻ എന്ന രാജാവിന് ഇന്ദുമതി എന്ന രാജ്ഞിയിൽ ജനിച്ചവനാണ് ദശരഥൻ. യഥാർത...
07/08/2023

രാമായണത്തിലെ കഥാപാത്രങ്ങൾ

ദശരഥൻ **

ഇക്ഷ്വാകു വംശത്തിലെ അജൻ എന്ന രാജാവിന് ഇന്ദുമതി എന്ന രാജ്ഞിയിൽ ജനിച്ചവനാണ് ദശരഥൻ. യഥാർത്ഥ നാമം നേമി എന്നായിരുന്നു. ഒരിക്കൽ ആർക്കും എതിരിടാനോ ജയിക്കാനോ കഴിയാതിരുന്ന ശംബരാസുരൻ ഇന്ദ്രപദം ആക്രമിച്ചു കീഴടക്കി. ബ്രഹ്മാവിൻ്റേയും ദേവന്മാരുടേയും അപേക്ഷ പ്രകാരം നേമി സ്വർഗ്ഗത്തിൽ ചെന്ന് അസുര സൈന്യങ്ങളെയെല്ലാം വകവരുത്തി.അതിൽ ക്രുദ്ധനായ ശംബരൻ പത്തു മൂർത്തികൾ ധരിച്ച് പത്തുദിക്കുകളിൽ നിന്ന് നേമിയെ ഒരേ സമയം ആക്രമിച്ചു. ഏക കാലത്തിൽ തൻ്റെ രഥം പത്തു ദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട് ആ പത്തു ശംബരന്മാരേയും നിഗ്രഹിച്ചു.നേമിയുടെ യുദ്ധചാതുര്യത്തിൽ സന്തുഷ്ടനായ ബ്രഹ്മാവാണ് അദ്ദേഹത്തിന് ദശരഥൻ എന്ന നാമം നൽകിയത്.
കോസലരാജ്യത്തിൻ്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥൻ്റെ രാജധാനി. സരയൂ നദിയുടെ തീരത്തുള്ള അയോദ്ധ്യയിൽ ദേവലോകത്തെ ഇന്ദ്രനെ പോലെ അദ്ദേഹം ശോഭിച്ചിരുന്നു. ദശരഥന് കൗസല്യ, കൈകേയി , സുമിത്ര എന്നീ മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു. ആദ്യ ഭാര്യയായ കൗസല്യയിൽ ശാന്ത എന്നൊരു പുത്രി ജനിച്ചു.അതിനു ശേഷം വളരെക്കാലം കഴിഞ്ഞിട്ടും ദശരഥന് പുത്രനോ പുത്രിയോ ജനിച്ചില്ല. ആയിടയിൽ അയോദ്ധ്യയിലെത്തിയ അദ്ദേഹത്തിൻ്റെ സുഹൃത്തും അംഗരാജാവുമായ ലോമപാദൻ തനിക്ക് മക്കളില്ലാത്തതിനാൽ ശാന്തയെ തനിക്ക് മകളായി തരണമെന്ന് കേണപേക്ഷിച്ചു.ദശരഥൻ സമ്മതം നൽകിയതോടെ ലോമപാദൻ ശാന്തയെ തൻ്റെ ദത്തുപുത്രിയായി സ്വീകരിച്ച് അംഗരാജ്യത്തേക്കു കൊണ്ടു പോയി.അവിടെ വച്ച് ഋശ്യശൃംഗ മഹർഷിക്ക് ലോമപാദൻ ശാന്തയെ വിവാഹം കഴിച്ചു കൊടുത്തു.
അപുത്രത്വം പരിഹരിക്കാൻ ദശരഥൻ കേകയ രാജാവിൻ്റെ പുത്രിയായ കൈകേയിയെ രണ്ടാമത്തെ പത്നിയായി സ്വീകരിച്ചു. എന്നിട്ടും സന്താനങ്ങൾ ഉണ്ടാവാഞ്ഞതിനെ തുടർന്ന് കാശിരാജകുമാരിയായ സുമിത്രയേയും വിവാഹം ചെയ്തു.ഈ മൂന്നു പത്നിമാരിൽ പട്ടമഹിഷി സ്ഥാനം കൗസല്യക്കായിരുന്നു. വർഷങ്ങൾ വീണ്ടും കഴിഞ്ഞു.മൂന്ന് പത്നിമാർ ഉണ്ടായിട്ടും അപുത്രത വിട്ടുപിരിയാതിരുന്ന ദശരഥൻ ശോകത്തിലാണ്ടു. അപ്പോഴാണ് തനിക്ക് കൗമാരത്തിൽ ലഭിച്ച മുനിശാപത്തെക്കുറിച്ച് ദശരഥൻ ഓർത്തത്.ആ സംഭവം ഇപ്രകാരമായിരുന്നു.
യൗവ്വനകാലത്ത് സരയൂ നദിക്കരയിലൂടെ നായാട്ടിൽ മുഴുകി നടക്കുകയായിരുന്ന ദശരഥൻ ദൂരെ നദിയിൽ ആന വെള്ളം കുടിക്കുന്നതു പോലുള്ള ഗുളു ഗുളുശബ്ദം കേട്ട് ആ ദിക്കിലേക്ക് ഒരു അസ്ത്രം പായിച്ചു.ആ അസ്ത്രം പതിച്ച സ്ഥലത്തു നിന്നും ഒരു മനുഷ്യരോദനം കേട്ട ദശരഥൻ അവിടേക്ക് ഓടിച്ചെന്നപ്പോൾ കണ്ടത് തൻ്റെ അസ്ത്രമേറ്റു പിടയുന്ന ഒരു മുനികുമാരനെയാണ്! നദിയിൽ നിന്നും ജലം മുക്കിയെടുത്തു കൊണ്ടിരുന്ന ഒരു കുടം സമീപത്തും.തനിക്കു പറ്റിയ കൈപ്പിഴയോർത്ത് വിഷമിച്ചു നില്ക്കുന്ന ദശരഥനോടായി ആ മുനികുമാരൻ പറഞ്ഞു;" ഞാൻ ശ്രാവണൻ. അല്ലയോ രാജൻ, ഞാൻ എന്തു തെറ്റാണ് അങ്ങയോടു ചെയ്തത്? വാർദ്ധക്യം കൊണ്ട് കണ്ണു കാണാൻ പാടില്ലാത്തവരായി ആശ്രമത്തിൽ കഴിയുന്ന എൻ്റെ മാതാപിതാക്കൾക്കുള്ള ദാഹജലം കുടത്തിൽ മുക്കിയെടുക്കുമ്പോഴാണ് അങ്ങ് അസ്ത്രം പ്രയോഗിച്ചത്. അവരുടെ ഏക പുത്രനാണ്‌ ഞാൻ. അങ്ങ് ഈ കുടത്തിലെ ദാഹജലവുമായി ചെന്ന് അവരെ സാന്ത്വനപ്പെടുത്തുക."
ദശരഥൻ കണ്ണീർ വാർത്തുകൊണ്ട് മുനികുമാരൻ്റെ ശരീരത്തിൽ തറച്ചിരിക്കുന്ന അമ്പ് വലിച്ചൂരി. അതോടെ ശ്രാവണൻ ഇഹലോകവാസം വെടിഞ്ഞു. ദാഹജലവുമായി ആശ്രമത്തിലെത്തിയ ദശരഥൻ കണ്ണീർ വാർത്തുകൊണ്ട് ആ വൃദ്ധ ദമ്പതികളെ നടന്ന കാര്യങ്ങൾ മുഴുവൻ ധരിപ്പിച്ചു. നെഞ്ചു തകർന്ന അവസ്ഥയിലായിപ്പോയ ആ വൃദ്ധമാതാപിതാക്കളെ അവരുടെ ഇംഗിതമനുസരിച്ച് ഓമന പുത്രനായ ശ്രാവണൻ്റെ അടുക്കലെത്തിച്ച ദശരഥൻ ചിതയൊരുക്കി ആ മുനികുമാരനെ ദഹിപ്പിക്കുമ്പോൾ "ഞങ്ങളെപ്പോലെ അങ്ങും പുത്ര ദു:ഖത്താൽ മരിക്കും " എന്ന ശാപവാക്കുകൾ ചൊരിഞ്ഞ് അവരിരുവരും പുത്രൻ്റെ ചിതയിലേക്കു ചാടി ജീവൻ അവസാനിപ്പിച്ചു !!
ഈ ശാപവാക്കുകൾ ഓർമയിലെത്തിയ ദശരഥ രാജൻ ശ്രാവണൻ്റെ വൃദ്ധ പിതാവായ മുനി അവരെപ്പോലെ താനും പുത്ര ദു:ഖത്താൽ മരിക്കും എന്ന് ശപിച്ചതിനാൽ തനിക്ക് പുത്രന്മാർ ജനിക്കാതിരിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചു.

Thudarum
* *(രാമായണത്തിലെ കഥാപാത്രങ്ങൾ -എ.ബി.വി കാവിൽപ്പാട് **

🦜🦜🦜🦜🦜🦜🦜🦜🦜🦜🦜

**രാമായണത്തിലെ കഥാപാത്രങ്ങൾ ****1. വാല്മീകി **രാമായണ കർത്താവും ആദികവിയുമായ വാല്മീകി മഹർഷിയെ കുറിച്ചുള്ള പ്രബലമായ ഐതിഹ്യം...
18/07/2023

**രാമായണത്തിലെ കഥാപാത്രങ്ങൾ **

**1. വാല്മീകി **

രാമായണ കർത്താവും ആദികവിയുമായ വാല്മീകി മഹർഷിയെ കുറിച്ചുള്ള പ്രബലമായ ഐതിഹ്യം ഇപ്രകാരമാണ്. വരുണൻ്റെ പത്താമത്തെ പുത്രനായിരുന്നു വാല്മീകി. ബാല്യകാലനാമം രത്നാകരൻ എന്നായിരുന്നു.ചെറുപ്പത്തിൽ ദുർവൃത്തന്മാരുടെ പിടിയിലകപ്പെട്ട രത്നാകരൻ ഒരു കൊള്ളക്കാരനായിത്തീർന്നു. ഒരു പിതാവായിക്കഴിഞ്ഞിരുന്ന അദ്ദേഹം തൻ്റെ കുടുംബത്തെ പോറ്റാൻ വഴിയാത്രക്കാരുടെ ധനധാന്യങ്ങൾ പിടിച്ചുപറിച്ച് കാലം കഴിച്ചു വന്നു. ഒരിക്കൽ അതു വഴി വന്ന സപ്തർഷികളെ കൊള്ള ചെയ്യാൻ തുനിഞ്ഞ രത്നാകരനോടായി ഋഷിമാർ ചോദിച്ചു;" നീ കൊള്ള ചെയ്യുന്ന ഈ പാപത്തിൻ്റെ പങ്ക് നിൻ്റെ ഭാര്യപുത്രാദികളും അനുഭവിക്കുമോ?" അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് അന്ധാളിച്ച അയാൾ സ്വന്തം ഭവനത്തിലേക്ക് ഓടിച്ചെന്ന് വീട്ടുകാരോടായി മഹർഷിമാരുടെ ചോദ്യം ആവർത്തിച്ചു.പക്ഷേ പാപത്തിൻ്റെ പങ്കു വഹിക്കാൻ അവരാരും തയ്യാറല്ലായിരുന്നു. നിമിഷ നേരം കൊണ്ട് സ്വന്തം ജീവിതം ഒരു പരിവർത്തനത്തിനു വിധേയമായ രത്നാകരനെന്ന കാട്ടാളൻ ഓടിച്ചെന്ന് സപ്തർഷികളുടെ മുന്നിൽ മുട്ടുകുത്തി. അവർ അയാൾക്ക് ബ്രഹ്മജ്ഞാനം ഉപദേശിച്ചു കൊടുത്തു. ഋഷിമാരുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ഒരു മരച്ചുവട്ടിൽ ചെന്നിരുന്ന് രാമ മന്ത്രം ജപിച്ചു തുടങ്ങി.
"കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം "
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി .അതിനിടയിൽ ചിതലുകൾ അയാൾക്ക് ചിതൽപ്പുറ്റു കൊണ്ട് ഒരു ആവരണം തീർത്തതൊന്നും അയാൾ അറിഞ്ഞിരുന്നില്ല. അനേക വർഷങ്ങൾക്കു ശേഷം ആ വഴി വീണ്ടും വന്ന സപ്തർഷികൾ ചിതൽപ്പുറ്റു ഭേദിച്ച് മുനിയെ പുറത്തേക്കെടുത്തു. വല്മീകം അഥവാ ചിതൽപ്പുറ്റിൽ നിന്നും പുറത്തു വന്നതിനാൽ രത്നാകരന് അന്നു മുതൽ വാല്മീകി എന്ന പേരുണ്ടായി.തമസാ നദിയുടെ തീരപ്രദേശത്ത് ആശ്രമം നിർമ്മിച്ച് തൻ്റെ ശിഷ്യന്മാരോടൊപ്പം വാത്മീകി അവിടെ വാസം തുടങ്ങി.അവിടെ വച്ചാണ് സുപ്രസിദ്ധമായ രാമായണ കാവ്യം അദ്ദേഹം രചിച്ചത്. അതിനിടയാക്കിയ സംഭവം ഇപ്രകാരമാണ്.
ഒരിക്കൽ തമസാനദിയിൽ സ്നാന കർമം നടത്തുകയായിരുന്ന വാല്മീകി, ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ എയ്തു വീഴ്ത്തുന്ന കാഴ്ച കണ്ടു.അതിൽ നിന്നുണ്ടായ ഉൽക്കടവികാരത്താൽ അദ്ദേഹത്തിൻ്റെ ഉള്ളിൽ നിന്നും ഒരു ശ്ലോകരൂപം പുറത്തു വന്നു.
"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ:
ശാശ്വതീ സമാഃ
യൽ ക്രൗഞ്ചമിഥുനാദേക മവ ധീഃ
കാമമോഹിതം "
ഉടനെ അവിടെ പ്രത്യക്ഷനായ ബ്രഹ്മാവ് ആ ശ്ലോകത്തിൻ്റെ രൂപത്തിൽ രാമകഥ രചിക്കുവാൻ ഉപദേശിച്ചു.അതിനായി ശ്രീരാമചരിതത്തിൻ്റെ ഭൂതകാലവും ഭാവികാലവും വാല്മീകിയെ ബ്രഹ്മാവ് പഠിപ്പിച്ചു.സീതാദേവിയും ലവകുശന്മാരും അക്കാലത്ത് വാല്മീകിയുടെ ആശ്രമത്തിൽ താമസിച്ചിരുന്നതിനാൽ വർത്തമാന ചരിതം അദ്ദേഹത്തിന് വ്യക്തവുമായിരുന്നു.അങ്ങനെ ഇരുപത്തിനാലായിരം ശ്ലോകങ്ങൾ കൊണ്ട് വാല്മീകി രാമായണ കഥ മുഴുവൻ കാവ്യരൂപത്തിൽ എഴുതിത്തീർത്തു.ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്ന ഏഴു കാണ്ഡങ്ങളിലായി അഞ്ഞൂറ് അദ്ധ്യായങ്ങൾ കൊണ്ട് വാല്മീകി മഹർഷി രചിച്ച ഈ കാവ്യം ലവകുശന്മാരെയാണ് ആദ്യം അദ്ദേഹം പഠിപ്പിച്ചത്.ശ്രീരാമൻ്റെ അശ്വമേധം നടക്കുന്ന വേളയിൽ വാല്മീകിയോടൊത്ത് അയോദ്ധ്വയിലെത്തിയ ലവകുശന്മാർ ഈ കാവ്യം അവിടെ പാടുകയുണ്ടായി!!!

*(രാമായണത്തിലെ കഥാപാത്രങ്ങൾ എന്ന പുസ്തകത്തിൽ നിന്നും )എ.ബി.വി കാവിൽപ്പാട് **

RIP
31/05/2023

RIP

Punapradhishtta 🙏🏻
21/05/2023

Punapradhishtta 🙏🏻

🌸കർക്കിടക വാവ്  തലേന്നത്തെ ചിട്ടകള്‍🌸🌸പിതൃ പൂജയുടെ പുണ്യമായി ഒരു കർക്കിടക വാവ് കൂടി വന്നെത്തുകയാണ്... ഈ കർക്കിടക വാവിനും...
27/07/2022

🌸കർക്കിടക വാവ് തലേന്നത്തെ ചിട്ടകള്‍🌸

🌸പിതൃ പൂജയുടെ പുണ്യമായി ഒരു കർക്കിടക വാവ് കൂടി വന്നെത്തുകയാണ്... ഈ കർക്കിടക വാവിനും അതിന്റെ തലേ ദിവസവും ആചരിക്കേണ്ട ആത്മീയ തയ്യാറെടുപ്പുകളെ കുറിച്ച്

🌸ശ്രാദ്ധത്തിന് രണ്ട് ഭാഗമുണ്ട്. ഒന്ന്, തലേന്നത്തെ ഒരിക്കലൂണ്. രണ്ട്, ശ്രാദ്ധദിവസത്തേകര്‍മ്മം, ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, , ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്.
പിതൃകര്‍മ്മത്തിന് തയ്യാറെടുക്കലാണ് തലേന്ന്,

🌸തലേന്നത്തെ ചിട്ടകള്‍

1. ശ്രാദ്ധമൂട്ടുന്നവര്‍ തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. . അന്ന് മറ്റെങ്ങും പോകാറില്ല. പുറത്തു നിന്നും ഭക്ഷണം പാടില്ല. പുറത്തു പോയാല്‍ കുളിച്ചേ അകത്തു കേറാവൂ.

2. വീടും പരിസരവും ശുചിയായിരിക്കണം, അതിരാവിലെ വീടും പരിസരവും അടിച്ചു തളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കാന്‍ പോകാം.

3. കുളി, മുങ്ങിക്കുളിയായിരിക്കണം, ഉടുത്ത വസ്ത്രങ്ങള്‍ മുക്കിയിരിക്കണം, തലേന്നത്തെ കുളിയ്ക്ക് എണ്ണതേപ്പാവാം. രണ്ടു നേരവും കുളിയ്ക്കണം.

4. കുളി കഴിഞ്ഞാല്‍ ഭസ്മമാദിലേപനങ്ങള്‍ പാടില്ല. പഴയ വസ്ത്രമുടുക്കരുത്. ഈറനുണക്കിയെടുക്കാം. ശുദ്ധമായ ശുഭ്രവസ്ത്രമാണ് ധരിക്കേണ്ടത്.

5. അശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കരുത്, കുളിക്കാത്തവരേയും, പഴകിയതുടുത്തവരേയും തൊടരുത്. അടിച്ചുതളിക്കാത്തിടത്ത് ചവിട്ടുക പോലുമരുത്.

6. മത്സ്യ-മാംസാദികള്‍, , മുരിങ്ങയ്ക്കാ, , ഉള്ളി, ഇവ ഉപയോഗിക്കരുത്.

7. തലേന്നത്തെ വെള്ളമുപയോഗിക്കരുത്, അന്ന് കോരിയെടുത്തതാവണം, തലേന്നു തന്നെ പാത്രങ്ങള്‍ കഴുകിത്തുടച്ചും, ചാണകം മെഴുകിയും ശുദ്ധമാക്കിയതാവണം.

8. ഉഴുന്നു ചേര്‍ത്തതായ ഇഡ്ഡലി, ദോശ ഇവയും, ഉള്ളി മൂപ്പിച്ചുചേര്‍ത്ത കറിയും പാടില്ല. തലേന്ന് അരച്ചും കുഴച്ചും വെച്ച ഭക്ഷണം തലേന്ന് അടിച്ചുവെച്ച പഴസത്ത് തുടങ്ങിയവ പാടില്ല.

9. ഒരു നേരമേ ഉണ്ണാവൂ. രാത്രി ഭക്ഷണമില്ല പുട്ട്, ഉപ്പുമാവ്, പഴങ്ങള്‍ ഇവ കഴിക്കാം.

10. പുകയില മുറുക്ക്, പുകവലി ഇവ നിഷിദ്ധം, പകലുറക്കം, ചൂതുകളി, സിനിമ കാണല്‍ ഇവ പാടില്ല.

11. കോപതാപാദികളുണ്ടാവുന്ന കാര്യങ്ങളിലേര്‍പ്പെടരുത്. കുടുംബകലഹം, പരദൂഷണം, ശണ്ഠ ഇവ ഒഴിവാക്കണം

12. ശയനത്തിന് കിടയ്ക്ക ഉപയോഗിക്കരുത്. പായ ഉപയോഗിക്കാം....

ഇതിൽ പലതും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതാണ് ..എന്നിരുന്നാലും കഴിയുന്നവ ആചരിച്ചാൽ നന്നായിരിക്കും .

🌸കർക്കിടക വാവ്...

പോയകാലം നമ്മെ കൈപിടിച്ച് നടത്തിയവർക്ക് ഒരു പിടിച്ചോർ... പിന്നെ ആ ഓർമ്മയ്ക്ക് ഒരു തുള്ളി കണ്ണീർ....

നിങ്ങളെ നിങ്ങളാക്കിയ, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്ന നിങ്ങളുടെ മരിച്ചു പോയ മാതാ പിതാക്കൾക്കും പൂർവികർക്കും വേണ്ടി, ബന്ധുക്കള്‍ ആയവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി, സമസ്ത ജീവജാലങ്ങല്ക്കും വേണ്ടി ഈ പ്രാര്‍ത്ഥന ചൊല്ലി സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം എന്നിവ ആത്മാര്‍ഥമായി അര്‍പ്പിക്കുക.

🌸പിതൃബലി പ്രാർത്ഥന, :

ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു

🌸അർത്ഥം:

ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവർക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവർക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവർക്കും ,എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവർക്കും കഴിഞ്ഞ കാലത്തില്‍ പിണ്ഡസമർപ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവർക്കും , മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവർക്കും പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവർക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിർത്തുന്നതിനായി സമര്‍പ്പിക്കുന്നു
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവർക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!🙏🏻

30/06/2022

🙏🏼🙏🏼

06/05/2022

പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്ര ഉല്‍സവ കൊടികയറ്റം 🙏🏼

Address

Vakkayil
Chavakkad
680515

Telephone

+917356736054

Website

Alerts

Be the first to know and let us send you an email when വാക്കയിൽ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to വാക്കയിൽ ഭഗവതി ക്ഷേത്രം:

Share