St Thomas Evangelical Church, chathanoor

St Thomas Evangelical Church, chathanoor South Kerala diocese,kottarakara Kundra center

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ അധ്യക്ഷ പദവിയിൽ നിന്നും വിരമിക്കുന്ന ബഹുമാനപ്പെട്ട മോസ്റ്റ് റവ. തോമസ് എബ...
01/05/2026

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ അധ്യക്ഷ പദവിയിൽ നിന്നും വിരമിക്കുന്ന ബഹുമാനപ്പെട്ട മോസ്റ്റ് റവ. തോമസ് എബ്രഹാം തിരുമേനിക്ക്, ഈ വേളയിൽ, അങ്ങയുടെ അനുഗ്രഹീതമായ ശുശ്രൂഷകളെ ചാത്തന്നൂർ ഇടവക നന്ദിയോടെ സ്മരിക്കുന്നു.
കഴിഞ്ഞ കാലയളവിൽ സഭയെയും വിശ്വാസികളെയും ക്രിസ്തീയ സ്നേഹത്തിലും ദൈവീക ജ്ഞാനത്തിലും നയിക്കുവാൻ ദൈവം അങ്ങയെ ശക്തമായി ഉപയോഗിച്ചു. അങ്ങയുടെ ലാളിത്യവും, വചനനിഷ്ഠയും, ഇടവകകളോടുള്ള കരുതലും ഞങ്ങൾക്ക് എപ്പോഴും വലിയ പ്രോത്സാഹനമായിരുന്നു. സഭയുടെ ആത്മീയ ഉന്നമനത്തിനായി അങ്ങ് നൽകിയ അമൂല്യമായ നേതൃത്വത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി അർപ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ചാത്തന്നൂർ ഇടവകാംഗങ്ങൾ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ

01/05/2026
30/04/2026
ഇടവക വികാരിക്ക് യാത്രായായപ്പ് നൽകിചാത്തന്നൂർ ഇടവകയുടെ വികാരി ആയി സേവനം ചെയ്ത ടോണി തോമസ് അച്ചനു ഇടവകയായി 26.04.26 ന് ആരാധ...
28/04/2026

ഇടവക വികാരിക്ക് യാത്രായായപ്പ് നൽകി
ചാത്തന്നൂർ ഇടവകയുടെ വികാരി ആയി സേവനം ചെയ്ത ടോണി തോമസ് അച്ചനു ഇടവകയായി 26.04.26 ന് ആരാധനക്ക് ശേഷം നടന്ന യാത്രായായപ്പ് യോഗത്തിൽ ഇടവകയുടെ വൈസ് പ്രസിഡണ്ട് ഡി കൊർന്നേല്യൊസ് അധ്യക്ഷത വഹിച്ചു.ഇടവക സെക്രട്ടറി ഏബെൻ കാഞ്ഞിരംവിളയിൽ സ്വാഗത പ്രസംഗവും ആശംസയും അറിയിച്ചു, തുടർന്ന് കൃപാ മേരി വിനോദും , സുനിൽ കെ ജോർജും അച്ചനിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിച്ച സേവനങ്ങളെ ഓർത്തു നന്ദി കരേറ്റുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഇടവകയുടെ ഉപഹാരം അത്മായ ശുശ്രൂഷകൻ സി. ഗീവർഗീസ് അച്ചനു നൽകി. തുടർന്ന് ടോണി തോമസ് അച്ചൻ്റെ മറുപടി പ്രസംഗത്തിൽ ഇടവകയിൽ നിന്ന് അച്ചനു ലഭിച്ച കൂട്ടായ്മയിൽ സന്തോഷം അറിയിക്കുകയും ചെയ്തു.

ഓഗസ്റ്റ് 31-ാം തീയതി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രസൈഡിങ് ബിഷപ്പ് ചാത്തന്നൂർ ഇടവക സന്ദർശിച്ച് ശുശ്ര...
31/08/2025

ഓഗസ്റ്റ് 31-ാം തീയതി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രസൈഡിങ് ബിഷപ്പ് ചാത്തന്നൂർ ഇടവക സന്ദർശിച്ച് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

23/07/2023

Address

Chathannoor

Website

Alerts

Be the first to know and let us send you an email when St Thomas Evangelical Church, chathanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share