Thengil Juma Masjid, Changaramkulam

Thengil Juma Masjid,  Changaramkulam THENGIL Juma Masjid. is situated just 2.5kms away from Changaramkulam Town(malappuram dist). This is One Of the Big masjids in our locality..

24/07/2016

"അങ്ങിനെ ആപൂവും കൊയിഞ്ഞുപോയി" അഷ്കർ എന്നും നമുക്ക്‌ മറക്കാനും പൊറുക്കനും കയിയാത്ത ഓർമ്മകൾ സമ്മാനിച്‌ നമ്മോട്‌ യാത്ര പോലും ചൊതിക്കാതെ ഒരിക്കലും തിരിചു വരാത്ത ലോകതേക്ക്‌ യാത്രയായി.അള്ളാഹു ആ പൊന്നു മോന്ന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ!!! അഷ്കറുമായി അടുത്തിടപയകിയ ആരും ഒരിക്കലും അഷ്കറിനെ മരണം വരെ മറക്കില്ല അല്ലങ്കിൽ മറക്കാൻ കയിയില്ല.കാരണം അഷ്കർ എല്ലാവർക്കും എല്ലാ അർത്തത്തിലും ഒരു ഉപകാരമുള്ള സുഹൃത്തും അനുജനും ഒക്കെ ആയിരുന്നു.അഷ്കർപൊതുവെശാന്തപ്രകൃതക്കാരനും ആളുകളുമായി വളരെ സൌമ്യമായി ഇടപെടുകയും ചെയ്യുന്ന ഒരു വ്യക്തിത്വത്തിന്ന് ഉടമയും ആയിരുന്നു. തന്റെ സുഹൃത്തുക്കൾ‌,സഹപ്രവർത്തകർ എന്നിവരോടെല്ലാം "പുഞ്ചിരി"ചു കൊണ്ട്‌ തന്നെ തന്റെ ദേശ്യ്ം പോലും പ്രകടിപ്പിക്കാൻ കയിയുന്ന അപൂർവ്വം ചിലരുടെ കൂട്ടത്തിൽ ഒരാളായിരുന്നു നമ്മുടെ പൊന്നുമോൻ അഷ്കർ!!! അള്ളാഹു ആ പൊന്നുമോന്റെ "പുഞ്ചിരി" സ്വർഗ്ഗത്തിൽ വെച്ച്‌കാണാൻ തൗഫീഖ്‌ നൽകട്ടെ ആമീൻ !!! തെങ്ങിൽ മഹല്ലിന്റെ ദീനിപരമായ കാര്യങ്ങളിൽ വളരെ ആവെശവാനും, ഉത്സാഹപരിതനുമായിരുന്നു നമ്മുടെ പൊന്നുമോൻ അഷ്കർ!!! അവന്റെ ആപ്രവർത്തനങ്ങളെല്ലാം അള്ളാഹു അവന്റെ അടുക്കൽ നിന്നും ഒരു സ്വാലിഹായ അമലായി സ്വീകരിച്‌ ഖിയാമത്ത്‌നാൾ വരെ അവന്റെ ഖബറിൽ ഒരുകൂട്ടുകാരനായ് നിലനിർത്തുമാറാകട്ടെ ആമീൻ!! അവന്റെ ഉപ്പാക്കും, ഉമ്മാകും ,മറ്റുകുടുംബാങ്കങൾക്കും ക്ഷമിക്കാനുള്ള മനശക്തിയും ,ആ ക്ഷമക്ക്‌ നാദാ നീ അർഹമായ പ്രതിഫലവും നൽകണെമെ ആമീൻ!!!!എന്ന് ആത്മാർത്തമായി ദുആ ചെയ്ത്‌ കൊണ്ട്‌ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്തനയിൽ അഷ്കറിനെയും ഉൾപെടുത്തണമെന്ന ദുആ വസ്വിയ്യത്തോടെ നിർത്തുന്നു. ഷെമീർ കൊളാടിക്കൽ!!!

28/04/2016

ശൈഖുനാ ശൈഖുല്‍ കാമില്‍
ശംസുല്‍ ഉലമ വഖമറുല്‍ ഉമറ
ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍
(ഖ:സി)
മദീനാ മുനവ്ലറയില്‍,
====================
ശൈഖുനായുടെ ഹജ്ജ് യാതയില്‍ പ്രധാന മസാറുകളെല്ലാം ശൈഖുനാ സിയാറത്ത് ചെയ്തിരുന്നു.
ശൈഖുനായുടെ അവസാന ഹജ്ജ് യാത്രയില്‍ കൂടെയുണ്ടായിരുന്ന
എ.വി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ പറയുന്നു,
"1987ല്‍ ശൈഖുനാ കുടുംബ സമേതം ഹജ്ജിന് വന്ന വേളയില്‍ ഞാന്‍ പരിശുദ്ധ മക്കയില്‍ ഉണ്ടായതും,പുണ്യ സ്ഥലങ്ങളിലെല്ലാം ശൈഖുനായുടെ കൂടെ ഒരുമിച്ച് കൂടാന്‍ സാധിച്ചതും എനിക്ക് ഒരിക്കലും മറക്കാത്ത സാധിക്കാത്ത അനുഭവമായി
ഹജ്ജ് യാത്രയില്‍ സിയാറത്ത് ചെയ്യേണ്ട
ഏറ്റവും പുണ്യസ്ഥലം
നബി (സ്വ)യുടെ ഖബ്ര്‍ ശരീഫ് ആണല്ലോ.
അവിടെ സിയാറത്ത് ചെയ്യുന്ന ശൈഖുനായെ വിവരിക്കാന്‍ അസാധ്യമാണ്,കാരണം എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടു പരിചയപ്പെട്ട ശൈഖുനായെയായിരുന്നില്ല അവിടെ കണ്ടത്.
എപ്പോഴും ഗൗരവം സ്ഫുരിക്കുന്ന മുഖവും
സാധാരണ ആരോടും വിധേയത്വം കാണിക്കാത്ത പ്രകൃതവുമുളള ശൈഖുനായെ ആയിരുന്നില്ല റൗളാ ശരീഫിന്നടുത്ത് കാണാന്‍ കഴിഞ്ഞത്. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരയുകയും,കണ്ണുനീരൊഴുക്കുകയും ചെയ്യുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു
മസ്ജിദുന്നബവിയില്‍ ശൈഖുനാ പ്രവേശിക്കുമ്പോഴൊക്കെ ഒന്നുകില്‍ ഖബ്ര്‍ ശരീഫിന്നടുത്തോ അല്ലെങ്കില്‍ റൗളാശരീഫിന്നടുത്തോ
(നബി (സ്വ)യുടെ ഖബ്റിനും മിമ്പറിനും ഇടയിലുളള സ്ഥലം)
എത്താനാണ് ശ്രമിക്കുക
റൗളാ ശരീഫില്‍ ശൈഖുനാ ഇരിക്കുമ്പോള്‍ 'ഉസ്വാനത്തു ആയിശ'!
എന്ന തൂണിന്റെ താഴെ ഇരിക്കുവാനാണ് ശ്രമിച്ചിരുന്നത്.
അവിടെ ജനങ്ങള്‍ തിരക്കി ഊഴം കാത്തിരിക്കുന്ന സ്ഥലം ആയിട്ടും ഒരിക്കല്‍ ശൈഖുനാ അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ കൂട്ടാതെ തൂണും പിടിച്ച് കരയുകയും ദുആ ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കരയേണ്ട സ്ഥലത്ത് എത്തുമ്പോള്‍ ശൈഖുനാ കരയും എന്ന് എനിക്ക് ബോധ്യമായി.
ശൈഖുനാ ജന്നത്തുല്‍ ബക്കീഇല്‍,
===============-===
അനേകം സ്വഹാബിമാരുടെയും മറ്റു മഹാന്മാരുടെയും ഖബ്റുകള്‍ സ്ഥിതി ചെയ്യുന്ന മദീനയിലെ ജന്നത്തുല്‍ ബക്കീഅ് സിയാറത്ത് ചെയ്യുന്ന വേളയിലും ശൈഖുനായെ കൂടുതല്‍ ദു:ഖിതനായി കാണുകയുണ്ടായി. ഓരോ ഖബ്റിന്നടത്തും പോയി കൂടുതല്‍ സമയം നില്‍ക്കാന്‍ അവിടുത്തെ പോലീസുകാര്‍ അനുവദിച്ചില്ല, എന്നാല്‍ ശൈഖുനാ അതൊന്നും കൂടുതല്‍ വക വെക്കാതെ പല ഖബ്റിന്നരികിലും ചെന്ന് സൂറ:യാസീന്‍ ഓതി ദുആ ചെയ്യുന്നത് കാണാമായിരുന്നു
ഒരിക്കല്‍ നബി (സ്വ) തങ്ങളുടെ ഭാര്യമാരായിരുന്ന ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളുടെ ഖബ്റുകള്‍ക്കടുത്ത് ശൈഖുനാ ഇരുന്നു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുകയും ശൈഖുനായുടെ കയ്യിലുണ്ടായിരുന്ന തസ്ബീഹ് മാല ആ മഹതികളുടെ ഖബ്റുകള്‍ക്ക് മുകളില്‍ ഇടുകയും മാല കൊണ്ട് തടവിയ ശേഷം തിരിച്ചെടുക്കുകയും ചെയ്തു.
ശൈഖുനാ ബദ്റില്‍,
====================
വിശുദ്ധ മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോഴാണ് ശൈഖുനാ ബദ്ര്‍ സിയാറത്ത് ചെയ്തത്.
മക്കയില്‍ ശൈഖുനായെ പരിചയപ്പെടാന്‍ ഇടയായ ഒരു അറബിയാണ് അദ്ധേഹത്തിന്റെ സ്വന്തം വണ്ടിയില്‍ ശൈഖുനായെയും കുടുംബത്തെയും ബദ്റിലേക്ക് കൊണ്ടുപോയത്. ബദ്റില്‍ അപ്പോള്‍ നിയന്ത്രണം ഉണ്ടായിരുന്നു.
അധിക ആളുകളെയുംബദ്ര്‍ ശുഹദാക്കളെ മറവ് ചെയ്ത ഖബ്റുകള്‍ക്കടുത്തേക്ക് വിടാതെ കല്‍മതിലിന്റെ ഗെയ്‌റ്റിന്റെയടുത്ത് നിന്ന് സിയാറത്ത് ചെയ്ത് പോകാനെ പോലീസ് അനുവദിച്ചിട്ടുളളൂ..
ശൈഖുനായെയും കൂടെയുളളവരെയും അകത്തേക്ക് വിടുകയും ശുഹദാക്കളുടെ ഖബ്റുകള്‍ക്ക് തൊട്ടരുകില്‍ ഇരുന്ന് യാസീന്‍ ഓതിയതിന്ന് ശേഷം ശൈഖുനാ ദുആ ചെയ്യാന്‍ തുടങ്ങി
ബദ്രീങ്ങളുടെ പേരുകള്‍ മുഴുവന്‍ പറഞ്ഞ് തവസ്സുല്‍ ചെയ്ത് കൊണ്ടുളള ദുആ കേട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന അറബി അത്ഭുത സ്തബ്ധനായിപ്പോyi
സൂചിക: ശൈഖുനാ ശംസുല്‍ ഉലമയെ
(ഖ:സി) കുറിച്ച് സമസ്ത പുറത്തിറക്കിയ പ്രശസ്ഥരുടെയും പ്രഗത്ഭരുടെയും എഴുത്തുകളുടെ സമാഹരണമായ
"ശംസുല്‍ ഉലമ"
എന്ന പുസ്തകത്തില്‍
എം.ടി അബ്ദുല്ലാ മുസ്ലിയാര്‍
(സമസ്ത-മുശാവറ അംഗം)
രചിച്ച മഹാനവര്‍കളുടെ കറാമത്തുകള്‍ വിവരിക്കുന്ന
"ശംസുല്‍ ഉലമാ മസാറുകളില്‍" എന്ന അദ്ധ്യായത്തില്‍ നിന്നും
പേജ്:55-57

21/04/2016
10/04/2016

കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തിൽ പരിക്കു പറ്റിയവർക്ക് രക്തം ആവശ്യമുണ്ട് എല്ലാ ഗ്രൂപ്പിൽ പെട്ട രക്തവും അത്യാവശ്യമാണ് സഹോദരങ്ങളെ കരുണ വറ്റാത്തവർ എത്രയും പെട്ടന്ന് അതാതു ഹോസ്പിറ്റലിൽ എത്തുക....

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും നൂറ് കണക്കിന് മഹല്ലുകളുടെ ഖാസിയും നമ്മുടെ  തെങ്ങില്‍ മഹല്ലിന്റെ ഖാസിയും കൂടിയായ...
18/02/2016

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും നൂറ് കണക്കിന് മഹല്ലുകളുടെ ഖാസിയും നമ്മുടെ തെങ്ങില്‍ മഹല്ലിന്റെ ഖാസിയും കൂടിയായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ വഫാത്തായി ,,,,,അള്ളാഹു പരലോക ദറജ ഉയരത്തട്ടെ ,,,ആമീൻ

06/02/2016
21/01/2016

06/02/2016

23/01/2016
21/01/2016

23/01/2016

Address

Changaramkulam
679575

Opening Hours

Monday 5am - 12am
Tuesday 5am - 12am
Wednesday 5am - 12am
Thursday 5am - 12am
Friday 5am - 12am
Saturday 5am - 12am
Sunday 5am - 12am

Website

Alerts

Be the first to know and let us send you an email when Thengil Juma Masjid, Changaramkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share