20/02/2021
*എസ് കെ എസ് എസ് എഫ് സ്ഥാപകദിനം ആചരിച്ചു*
ആമയം : എസ് കെ എസ് എസ് എഫ് സ്ഥാപകദിനാചാരണം രണ്ടു ദിവസങ്ങളിലായി വ്യത്യസ്ഥ പരിപാടികളിലൂടെ ആമയം യൂണിറ്റിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 19 കാലത്ത് 8 മണിക്ക് മഹല്ല് കമ്മറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തി അസാസുൽ ഇസ്‌ലാം മദ്രസാ അങ്കണത്തിൽ വെച്ച് പതാക ഉയർത്തി. ഇന്ന് കാലത്ത് 8 മണിക്ക് പ്രാർത്ഥനാ സദസ്സിന് ഉസ്താദ് ഹാഫിള് ഉമറുൽ ഫാറൂഖ് ഹുദവി നേതൃത്വം നൽകി. തുടർന്ന് മദ്രസാ വിദ്യാർത്ഥികൾക്കായി എന്റെ പടയണി സെഷൻ സംഘടിപ്പിച്ചു. ഉസ്താദ് മുഹമ്മദലി അശ്‌റഫി ഉൽഘാടനം നിർവഹിച്ച സെഷനിൽ ഇസ്മായിൽ അമയിൽ, ജാബിർ വാഫി ചിറവല്ലൂർ വിഷയാവതരണം നടത്തി.സംഗമത്തിൽ സമ്മേളിച്ചവർക്ക് മധുരം വിതരണം ചെയ്തു. തുടർന്ന് പൊന്നാനി താലൂക്ക് എസ് കെ എസ് എസ് എഫ് പ്രഥമ ട്രഷറർ ലത്തീഫ് പാണക്കാടിന് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സ്നേഹ കുറിപ്പ് മഹല്ല് ട്രഷറർ ടി. ബാപ്പു കൈമാറി.
*----------------------*
*എസ് കെ എസ് എസ് എഫ് ആമയം യൂണിറ്റ്*