29/04/2026
❤️💛❤️💛❤️💛❤️💛❤️
*ചെറുപുഷ്പ മിഷൻ ലീഗ്*
*ചങ്ങനാശ്ശേരി അതിരൂപത*
❤️💛❤️💛❤️💛❤️💛❤️
*ചെറുപുഷ്പ മിഷൻ ലീഗ് ചങ്ങനാശ്ശേരി അതിരൂപത 2026- 27 വർഷത്തെ ഭാരവാഹികളുടെ ഇലക്ഷൻ ക്യാമ്പ് 2026* ഏപ്രിൽ 27, 28 തീയതികളിൽ അതിരൂപതാ മതബോധന കേന്ദ്രമായ സന്ദേശനിലയത്തിൽ വച്ച് നടത്തപ്പെട്ടു. കെ എൽ എം അതിരൂപത ഡയറക്ടർ ഫാ. ജോസഫ് ചമ്പക്കുളത്തിൽ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ ദൈവവിളി പ്രോത്സാഹനം, ക്രിസ്തീയ ജീവിതസാക്ഷ്യം, വ്യക്തിത്വ വികാസം, എൻ്റെ മിഷൻ ലീഗ് എന്നീ വിഷയങ്ങളിൽ സി മാഗി CMC , അതിരൂപത ഡയറക്ടർ ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ, ഫാ. ജോൺസൺ ചാലയ്ക്കൽ, അതിരൂപത ഓർഗനൈസിങ് പ്രസിഡൻറ് ശ്രീ റ്റിൻ്റോ സെബാസ്റ്റ്യൻ, എന്നിവർ ക്ലാസുകൾ നയിച്ചു.
മിഷൻ ചൈതന്യം പ്രചരിപ്പിക്കുന്നവരായി മിഷൻലീഗ് അംഗങ്ങൾ മാറണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ക്യാമ്പിൽ കുട്ടികളോട് ആഹ്വാനം ചെയ്തു. പരസ്പര സ്നേഹവും കരുതലുമാണ് നമ്മെ ഈശോയിൽ മുന്നോട്ടു നയിക്കേണ്ടതെന്ന് അതിരൂപത വികാരി ജനറൽ ഫാ. സിറിയക് കന്യാകോണിൽ ഓർമിപ്പിച്ചു.
അതിരൂപത അസിസ്റ്റൻറ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മാമ്പ്ര , ജോയിൻറ് ഡയറക്ടർ സി. ജെസ്‌ലിൻ ജെ എസ്, ഓഫീസ് സെക്രട്ടറി സി. മേരി റോസ് DSFS, ക്യാമ്പ് ചീഫ് ബ്രദർ. സെബിൻ തട്ടുതറ, ജനറൽ സെക്രട്ടറി എബിൻ ജോസഫ്, വൈസ് പ്രസിഡൻ്റ് നേഹ ഷൈൻ, അന്തർ ദേശീയ ഭാരവാഹി ജോൺസൺ കാഞ്ഞരങ്ങാട്ട്, ദേശീയ ഭാരവാഹി ലൂക്ക് അലക്സ്, റീജിയണൽ ഓർഗനൈസർ ജെഫിൻ ജോസഫ്, റോഹൻ ബെന്നി, ജെറി ജോസഫ്, അനീഷ്മ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.