14/09/2026
സ്നേഹം നിറഞ്ഞവരെ,
നാളെ സസ്യ മാർക്കറ്റിലുള്ള വ്യാകുല മാതാവിൻ്റെ കുരിശടിയുടെ വെഞ്ചിരിപ്പ് നടത്തപ്പെടുകയാണ്. അതിനു മുന്നോടിയായി ഉച്ചകഴിഞ്ഞ് 3:30ന് വലിയ പള്ളിയിൽ നിന്നും വ്യാകുല മാതാവിൻ്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ബൈക്ക് റാലി നടത്തപ്പെടുന്നു. വൈകുന്നേരം 4:30ന് അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് നവീകരിച്ച കുരിശടിയുടെ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കുന്നു. നാളത്തെ തിരുകർമ്മങ്ങളിൽ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം,
വികാരിയച്ചൻ