Archeparchy of Changanacherry

Archeparchy of Changanacherry Official page of the Archdiocese of Changanacherry Syro Malabar Arch Eparchy of Changanacherry
(5)

അന്നദാനം മഹാദാനംചങ്ങനാശേരിയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ ജൻമദിനത്തിന്റെ ഓർമദിവസമായ ഓഗസ്റ്റ് 14 ...
15/08/2026

അന്നദാനം മഹാദാനം

ചങ്ങനാശേരിയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ ജൻമദിനത്തിന്റെ ഓർമദിവസമായ ഓഗസ്റ്റ് 14 ന് മാർ ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചാരിറ്റി വേൾഡുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണം നടത്തി.
ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫസർ പി ജേ തോമസ് ഫൗണ്ടേഷൻ ഭാരവാഹികളായ പ്രഫസർ അനിയൻ കുഞ്ഞ്, ടോണി കല്ലുകളം, ചാരിറ്റി വേൾഡ് പ്രവർത്തകരായ ശ്രീ . സി ജെ ജോസഫ്, ജോൺസൺ പെരുമ്പായിൽ , ജിജി തറയിൽ എന്നിവർ ഭക്ഷണ വിതരണത്തിൽ പങ്കെടുത്തു.

ചങ്ങനാശ്ശേരി: മരിയൻ തീർത്ഥാടനകേന്ദ്രമായ പാറേൽ പള്ളിയുടെ കൂദാശ നവംബർ 21 ന് നടക്കും. ഒരു ഹൃദയവും ഒരു ആത്മാവുമായി പള്ളി കൂദ...
15/08/2026

ചങ്ങനാശ്ശേരി: മരിയൻ തീർത്ഥാടനകേന്ദ്രമായ പാറേൽ പള്ളിയുടെ കൂദാശ നവംബർ 21 ന് നടക്കും. ഒരു ഹൃദയവും ഒരു ആത്മാവുമായി പള്ളി കൂദാശയിലേക്ക് എന്ന ആപ്തവാക്യവുമായി ഇടവകയിൽ കൂദാശയ്ക്കൊരുക്കമായുള്ള നൂറുദിന പ്രാർഥനാ ശുശ്രൂഷകൾക്ക് ഇന്നു തുടക്കമാകും. നവംബർ 20 വരെയാണ് പ്രാർഥനാശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി ഫാ. ജേക്കബ് വരിക്കാട്ട് അറിയിച്ചു.

​കൂദാശ ഒരുക്കത്തിനായുള്ള പ്രാർഥനയും പത്തു നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥനയും ഇടവകയിലെ ആയിരം കുടുംബങ്ങൾ കുടുംബമായോ വ്യക്തിപരമായോ ഇന്നു മുതൽ നൂറു ദിനങ്ങളിൽ നിയോഗമായി ചൊല്ലും.
​ദേവാലയം, നമ്മുടെ ശരീരമാകുന്ന ദേവാലയം, സഭാ കൂട്ടായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലുള്ള ഭാഗങ്ങൾ ഇടവകയിലെ കുടുംബങ്ങൾക്ക് വാട്സ്ആപ്പിലൂടെ നൽകും. ഒരു കുടുംബം ഒരു ദിവസത്തിലെ ഒരുമണിക്കൂർ സമയം പള്ളിയിൽ എത്തി പ്രാർഥിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. പത്തു കുടുംബങ്ങൾ വീതം 100 ദിനങ്ങളിലായി 1000 മണിക്കൂർ പ്രാർഥിക്കും.

​സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ എട്ടുനോമ്പാചരണം, 15 മുതൽ ഒക്ടോബർ മൂന്നു വരെ ഹോംമിഷൻ, ഒക്ടോബർ നാലു മുതൽ ഒമ്പതു വരെ വാർഡ് കൺവെൻഷൻ, 16 മുതൽ 25 വരെ ദശദിന ജപമാല, 26 മുതൽ 29 വരെ വാർഷിക ധ്യാനം. 31 ന് അഖണ്ഡ ജപമാല, നവംബർ ഒന്നു മുതൽ ഏഴു വരെ ജെറീക്കോ പ്രാർഥന, 12 മുതൽ 20 വരെ നവദിന ഒരുക്കപ്രാർഥന എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.

പൗരോഹിത്യ സ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന അതിരൂപതാ വൈദികർ, അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, അഭിവന്ദ്യ മാർ ...
13/08/2026

പൗരോഹിത്യ സ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന അതിരൂപതാ വൈദികർ, അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, അഭിവന്ദ്യ മാർ തോമസ് തറയിൽ, അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം എന്നീ പിതാക്കന്മാരോടും പെരിയ ബഹു. കൂരിയാ വൈദികരോടും മറ്റു വൈദികരോടും വൈദികാർത്ഥികളോടുമൊപ്പം കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ ഒത്തുചേർന്നു. 14 വൈദികരാണ് ഈ വർഷം പൗരോഹിത്യരജത ജൂബിലി ആഘോഷിക്കുന്നത്.

പ്രാർത്ഥനാശംസകളോടും അഭിമാനത്തോടും കൂടെ അതിരൂപതാ കുടുംബം 🥰🙏
11/08/2026

പ്രാർത്ഥനാശംസകളോടും അഭിമാനത്തോടും കൂടെ അതിരൂപതാ കുടുംബം 🥰🙏

💐 അഭിനന്ദനങ്ങൾ! 💐ഡൽഹി ഐ.ഐ.ടി.യിൽ (IIT Delhi) നിന്ന് ഡോക്ടറേറ്റ് (Ph.D.) കരസ്ഥമാക്കിയ ചങ്ങനാശേരി എസ്ബി കോളജ് വൈസ് പ്രിൻസി...
09/08/2026

💐 അഭിനന്ദനങ്ങൾ! 💐

ഡൽഹി ഐ.ഐ.ടി.യിൽ (IIT Delhi) നിന്ന് ഡോക്ടറേറ്റ് (Ph.D.) കരസ്ഥമാക്കിയ ചങ്ങനാശേരി എസ്ബി കോളജ് വൈസ് പ്രിൻസിപ്പളും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ മുല്ലക്കരിയിൽ ജോസഫ് അച്ചന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎓✨

'Language, Birth and Death in Meister Eckhart: A Literary-Philosophical Study in Apophasis' എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധം വിജയകരമായി സമർപ്പിച്ചത്. Dr. Milind Wakankar - ടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.

ബഹുമാനപ്പെട്ട ജോസച്ചന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും വിജയാശംസകൾ നേരുന്നു! 💐👏

വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭിവന്ദ്യ തോമസ് തറയിൽ പിതാവും പെരിയ ബഹു. കൂരിയാ അംഗങ്ങളും മറ്റ് ബഹു.  വൈദികരും സന്ദർശിക്ക...
09/08/2026

വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭിവന്ദ്യ തോമസ് തറയിൽ പിതാവും പെരിയ ബഹു. കൂരിയാ അംഗങ്ങളും മറ്റ് ബഹു. വൈദികരും സന്ദർശിക്കുകയും ആവശ്യകമായ സാധന സാമഗ്രികള്‍ കൈമാറുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു അതിരൂപതാതലത്തിൽ നേതൃത്വം നൽകുന്ന ചാസ് സ്ഥിതിഗതികൾ വിലയിരുത്തി സഹായസഹകരണങ്ങൾ നൽകുകയും തുടർന്നുള്ള ആവശ്യങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇതുവരെ 25 പേർ മരണമടയുകയും ധാരാളം നാശനഷ്ടങ...
05/08/2026

അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇതുവരെ 25 പേർ മരണമടയുകയും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ചങ്ങനാശേരി അതിരൂപത ദുരിതബാധിതരുടെ ദുഃഖങ്ങളിൽ പങ്കുചേരുകയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് അതിരൂപത ഐക്യദാർഢ്യം പ്രഖ്യാപിച്ചു സഹകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനായി സ്ഥാപനങ്ങളും പാരീഷ് ഹാളുകളും മറ്റും വിട്ടുനൽകാൻ അതിരൂപത സന്നദ്ധമാണെന്നും മാർ തോമസ് തറയിൽ അറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ചാസ് നിർവഹിക്കും. കൂടാതെ റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യ കിറ്റുകൾ നൽകാനും ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയുടെ മെഡിക്കൽ സഹായം എത്തിക്കാനും സംവിധാനം ഒരുക്കുന്നതാണ്.

അതിരൂപത വെള്ളപ്പൊക്ക ദുരിതാശ്വാസ ഏകോപന കമ്മറ്റിയിൽ അതിരൂപത വികാരി ജനറാൾമാർ, കൂരിയ അംഗങ്ങൾ, ഫൊറോന വികാരിമാർ, വിവിധ വകുപ്പുകളുടെ ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

03/08/2026

കർത്താവിന്റെ ജനത്തിനു പുരോഹിതശുശ്രൂഷ ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട വികാരിമാർക്കും പ്രാർഥനാശംസകൾ നേരുന്നു 🙏🙏🙏

സപ്തതി ആഘോഷിക്കുന്ന സി.എസ്.ഐ. കൊല്ലം-കൊട്ടാരക്കര മഹായിടവക മുൻ അധ്യക്ഷൻ റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ് ബിഷപ്പിനു  അഭിവന്ദ്യ...
30/07/2026

സപ്തതി ആഘോഷിക്കുന്ന സി.എസ്.ഐ. കൊല്ലം-കൊട്ടാരക്കര മഹായിടവക മുൻ അധ്യക്ഷൻ റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ് ബിഷപ്പിനു അഭിവന്ദ്യ തോമസ് തറയിൽ മെത്രാപ്പോലീത്തായും വികാരിയ ജനറാൾ പെരിയ ബഹു. ജോൺ തെക്കേക്കര അച്ചനും ചങ്ങനാശ്ശേരി അതിരൂപതയുടെ ആശംസകൾ അറിയിച്ചു.

പാലത്തുങ്കൽ ബഹു. ഡൊമിനിക്  അച്ചൻ (91) കർത്താവിൻ്റെ സന്നിധിയിലേക്കു യാത്രയായി. പരേതൻ്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കാം.
12/07/2026

പാലത്തുങ്കൽ ബഹു. ഡൊമിനിക് അച്ചൻ (91) കർത്താവിൻ്റെ സന്നിധിയിലേക്കു യാത്രയായി. പരേതൻ്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കാം.

Address

Archbishop House No. 20
Changanacherry
686101

Alerts

Be the first to know and let us send you an email when Archeparchy of Changanacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share