Veroor Sreedharma Shastha Temple Vadakkekara

Veroor Sreedharma Shastha Temple Vadakkekara വെരൂർ ശ്രീധർമ്മശാസ്താക്ഷേത്രം വടക്കേക്കര ചങ്ങനാശേരി 🙏🏻🕉️ സ്വാമിയെ ശരണമയ്യപ്പ 🕉️🙏🏻

വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയ്ക്കടുത്ത് വാഴപ്പള്ളി വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന അയ്യപ്പക്ഷേത്രമാണ് വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം. പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിർമ്മിതി നടന്നിരിക്കുന്നത്. തെക്കുകൂർ രാജാക്കന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നു കരുതുന്നു. വേരൂരിൽ ധർമ്മശാസ്താവിന്റെ (അയ്യപ്പൻ) സ്വയംഭൂവായ വിഗ്രഹ പ്രതിഷ്ഠയാണ് ഉള്ളത്. ശാസ്താവിനു സ്വയംഭൂ പ്രതിഷ്ഠകൾ അപൂർവ്വമാണ്. കിഴക്കു ദർശനമാണ് പ്രതിഷ്ഠ. സ്വയംഭൂപ്രതിഷ്ഠ ആദ്യമായി കണ്ട വേടനേയും വേടത്തിയേയും ക്ഷേത്ര മതിലകത്തോട് ചേർന്ന് പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നുള്ളതും ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ് .

ഐതിഹ്യം

പഴയകാലത്ത് വാഴപ്പള്ളിയുടെ വടക്കുഭാഗങ്ങളായ വടക്കേക്കര കാട്ടുപ്രദേശങ്ങളായിരുന്നു. തങ്ങളുടെ ആഹാരത്തിനായി ഇറങ്ങിയ വേടനും വേടത്തിയും (മങ്ങാട്ട് പറയന്മാർ കുടുംബം) സ്വയംഭൂവായ ശാസ്താവിഗ്രഹം കണ്ടെടുക്കുകയും അടുത്തുള്ള ബ്രാഹ്മണ പ്രമാണിമാരായ തേവരശ്ശേരിയിൽ ഇല്ലക്കാരും, പത്ത് നായർ തറവാട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു. ദേവസാന്നിധ്യം മനസ്സിലാക്കിയ ഇവർ ശാസ്താപ്രതിഷ്ഠയെ നിത്യവും പൂജിച്ചാദരിക്കുന്നതിനു സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. അതിനെ തുടർന്ന് തെക്കുകൂർ രാജാവിന്റെ സഹായത്തോടെ ക്ഷേത്ര നിർമ്മാണം നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ക്ഷേത്രേശനു ആദ്യമായി നേദിച്ച അടയാണ് പ്രധാന വഴിപാട്.

ക്ഷേത്ര നിർമ്മിതി

ശ്രീകോവിൽ

ചതുരാകൃതിയിൽ ഒരുനിലയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനം നൽകി സ്വയംഭൂ പ്രതിഷ്ഠയിൽ ധർമ്മശാസ്താവ് ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിൽ തെക്കുംകൂർ രാജാക്കന്മാരുടെ കാലത്താണ് നിർമ്മിച്ചത്. ശ്രീകോവിലിന്റെ ഭിത്തികൾ വെട്ടുകല്ലും മണ്ണും ചേർത്ത് പണിതീർത്തതാണ്. മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. യുദ്ധസന്നദ്ധനായി കുതിരപ്പുറത്തേറി നിൽക്കുന്ന അയ്യപ്പനാണ് പ്രതിഷ്ഠാമൂർത്തി സങ്കൽപം.


ഉപപ്രതിഷ്ഠകൾ

വിഷ്ണു
ശിവൻ
ഗണപതി
നാഗരാജാവ്
യക്ഷി
ബ്രഹ്മരക്ഷസ്
ഭഗവതി
ഭൂതത്താന്മാർ
വേടനും, വേടത്തിയും (ക്ഷേത്രമതിലകത്തിനു പുറത്ത് പടിഞ്ഞാറേവശം)

നിത്യപൂജകൾ

ഉഷഃപൂജ
ദേവിപൂജ
ഉച്ചപൂജ
ദീപാരാധന
അത്താഴപൂജ

ക്ഷേത്രത്തിൽ എത്തിചേരാൻ

ചങ്ങനാശ്ശേരിയിൽ നിന്നും 4 കി.മി. ദൂരെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എം.സി.റോഡിൽ വാഴപ്പള്ളിച്ചിറയിൽനിന്നും ചെത്തിപ്പുഴ റോഡിലൂടെ ഒരു കി.മി. സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തിചേരാം.

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ..
04/09/2026

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ..

ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼🌸💮 തിരുവോണദിനത്തിലെ പൂക്കളം.
26/08/2026

ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼🌸💮
തിരുവോണദിനത്തിലെ പൂക്കളം.

ഇന്ന് ചിങ്ങം ഒന്ന്  ❤️ ഏവര്‍ക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും പുതുവത്സര ആശംസകൾ നേരുന്നു.🙏
17/08/2026

ഇന്ന് ചിങ്ങം ഒന്ന് ❤️
ഏവര്‍ക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും പുതുവത്സര ആശംസകൾ നേരുന്നു.🙏

രാമായണ മാസം സമാപനം🙏
16/08/2026

രാമായണ മാസം സമാപനം🙏

സ്വാതന്ത്ര്യദിനാശംസകൾ✨🇮🇳🇮🇳
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ✨🇮🇳🇮🇳

12/08/2026
നിറപുത്തരി ആശംസകൾ....
03/08/2026

നിറപുത്തരി ആശംസകൾ....

രാമായണ മാസാചരണത്തിന്റെ പുണ്യവേളയ്ക്ക് തുടക്കം കുറിച്ച്, ക്ഷേത്രം മേൽശാന്തി ശ്രീ രാജീവ് നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രകാശന...
17/07/2026

രാമായണ മാസാചരണത്തിന്റെ പുണ്യവേളയ്ക്ക് തുടക്കം കുറിച്ച്, ക്ഷേത്രം മേൽശാന്തി ശ്രീ രാജീവ് നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിച്ചു....

Address

Veroor Sreedharma Shastha Temple Vadakkekara
Changanacherry
686104

Opening Hours

Monday 5am - 11am
5pm - 8:30pm
Tuesday 5am - 11am
5pm - 8:30pm
Wednesday 5am - 11am
5pm - 8:30pm
Thursday 5am - 11am
5pm - 8:30pm
Friday 5am - 11am
5pm - 8:30pm
Saturday 5am - 12pm
5pm - 8:30pm
Sunday 5am - 11am
5pm - 8:30pm

Telephone

+914812723722

Website

Alerts

Be the first to know and let us send you an email when Veroor Sreedharma Shastha Temple Vadakkekara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share