SNDP Yogam Chalakudy Union

SNDP Yogam Chalakudy Union one caste one religion one god for human

07/10/2022
കേന്ദ്രസർക്കാരിന്റെ റബ്ബർബോർഡ് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട  നമ്മുടെ പ്രിയ യൂണിയൻ സെക്രട്ടറി ശ്രീ.കെ.എ.ഉണ്ണികൃഷ്ണൻ ചേട്ട...
15/09/2022

കേന്ദ്രസർക്കാരിന്റെ റബ്ബർബോർഡ് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ പ്രിയ യൂണിയൻ സെക്രട്ടറി ശ്രീ.കെ.എ.ഉണ്ണികൃഷ്ണൻ ചേട്ടന് അഭിനന്ദനങ്ങൾ....
🌹🌹🌹🌹🌹

SNDP യോഗം ചാലക്കുടി യൂണിയൻ നടത്തിയ 168-ാം മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം  ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ്  മന്ത്രി  ...
10/09/2022

SNDP യോഗം ചാലക്കുടി യൂണിയൻ നടത്തിയ 168-ാം മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ് മന്ത്രി Dr.ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കുന്നു.

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ ഭൂമിയിൽ അവതാരം പൂകിയ സന്തോഷ സുദിനം അറിയിച്ചുകൊണ്ട് ഒരു ചതയദിനം കൂടി സമാഗതമാകുന്നു. നാണുവാ...
10/09/2022

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ ഭൂമിയിൽ അവതാരം പൂകിയ സന്തോഷ സുദിനം അറിയിച്ചുകൊണ്ട് ഒരു ചതയദിനം കൂടി സമാഗതമാകുന്നു.

നാണുവായി, നാരായണനായി, നാരായണ ഗുരുവായി, ശ്രീനാരായണ ഗുരുദേവനായി, സാക്ഷാൽ ബ്രഹ്മസ്വരൂപനായി ജനനം മുതൽ മഹാസമാധി വരെ കടന്നു പോയ ഗുരുദേവനു പാകമാകത്ത ഒരു വേഷവും കേരളത്തിൽ ഉണ്ടായിരുന്നില്ല.

കുട്ടികൾ മുതൽ സമൂഹത്തിന്റെ വരെ അദ്ധ്യാപകനായി, നൂറു കണക്കിനു ശിഷ്യന്മാരുടെ ഗുരുവായി, മൂന്നു ഭാഷകളിലെ കവിയായി, പാരമ്പര്യ വൈദ്യനായി, ഏകാന്ത തപസ്സിലൂടെയും യോഗ വിദ്യയിലൂടെയും യോഗയായി, ആരിൽ നിന്നും സന്യാസദീക്ഷ സ്വീകരിക്കാതെ സന്യാസിയും , മന്ത്രങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഋഷിവര്യനും, അരുവിപ്പുറത്ത് പ്രാണ പ്രതിഷ്ഠയിലൂടെ കേരളത്തിന്റെ ആത്മീയ നവോത്ഥാന നായകനും, അനാചാരങ്ങളെയും മാമൂലുകളെയും ഇല്ലായ്മ ചെയ്തുകൊണ്ട്
സാമൂഹ്യപരിഷ്കർത്താവും , അതുവരെ കേട്ടു കേൾവിയില്ലാതിരുന്ന പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും
പുരോഗമന ആശയങ്ങളുടെ സൃഷ്ടാവും, അയിത്ത-അനാചാരങ്ങളുടെ ഉച്ചാടകനും അദ്വൈത ദർശനത്തിന്റെ പ്രചാരകനും പ്രയോക്താവും, സർവ്വോപരി എന്നെപ്പോലെ ജനലക്ഷങ്ങൾക്കു ദുഃഖത്താൽ ഉള്ളുനീറുന്ന അവസരങ്ങളിൽ, ഒരിറ്റ് കണ്ണീരാൽ അഭിഷേകം ചെയ്തു സർവ്വസ്വവും സമർപ്പിച്ചു കൈകൂപ്പി തൊഴുവാൻ കഴിയുന്ന പരബ്രഹ്മ സ്വരൂപനും ആശാകേന്ദ്രവും ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ മാത്രമാകുന്നു...

ഏവർക്കും ഹൃദയം നിറഞ്ഞ ഗുരുദേവ ജയന്തി ആശംസകൾ.

31/08/2022

എസ്‌.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ നടത്തുന്ന 168-ാംമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് യൂണിയൻ സെക്രട്ടറി
ശ്രീ.കെ.എ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തുന്നു...

"പീതപതാക എൻ്റെ ഹൃദയപതാക "പതാകദിനം 2022 ആഗസ്റ്റ് 30(ചിങ്ങം 14)
11/08/2022

"പീതപതാക എൻ്റെ ഹൃദയപതാക "
പതാകദിനം 2022 ആഗസ്റ്റ് 30(ചിങ്ങം 14)

സംസ്ഥാന കലോൽസവം ജനനീനവരത്‌ന മജ്ഞരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഖന്നാനഗർ ശാഖാ പ്രസിഡൻ്റ്  ശ്രീ. പി.ജി. സുന്ദർലാലിന് അഭിനന്...
25/05/2022

സംസ്ഥാന കലോൽസവം ജനനീനവരത്‌ന മജ്ഞരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഖന്നാനഗർ ശാഖാ പ്രസിഡൻ്റ് ശ്രീ. പി.ജി. സുന്ദർലാലിന് അഭിനന്ദനങ്ങൾ....

1903 മെയ് 15ന് കമ്പനി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത എസ് എൻ ഡി പി യോഗത്തിൻ്റെ 119 മത് സ്ഥാപക വാർഷിക ദിനം.കേരളത്തിൻ്റെ സ...
15/05/2022

1903 മെയ് 15ന് കമ്പനി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത എസ് എൻ ഡി പി യോഗത്തിൻ്റെ 119 മത് സ്ഥാപക വാർഷിക ദിനം.

കേരളത്തിൻ്റെ സമസ്ത മേഖലയിലും സ്വാധീനം ചെലുത്തുവാൻ എസ് എൻ ഡി പി യോഗത്തിന് ഇന്ന് ആയിട്ടുണ്ട്. ഗുരുദേവൻ്റെ തൃക്കരങ്ങളാൽ രൂപീകൃതമായ മഹാപ്രസ്ഥാനം ഇന്നും മികവിൻ്റെ ഉന്നതിയിൽ സംഘടനകളുടെ മാതാവായി നില കൊള്ളുന്നു.. സാമ്പത്തിക വിദ്യാഭ്യാസ ആദ്ധ്യാത്മിക മേഖലകൾ അടക്കം വിവിധങ്ങളായ രംഗങ്ങളിൽ പിന്നാക്ക വിഭാഗങ്ങളുടെ ഇടയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ എസ് എൻ ഡി പി യോഗത്തിന് കഴിഞ്ഞിട്ടുണ്ട്.

ശ്രീനാരായണ ഗുരുദേവൻ പാകപ്പെടുത്തിയ കേരളത്തിൻ്റെ മതേതര കാഴ്ച്ചപ്പാടുകളിൽ ഇന്ന് ഒട്ടനവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. മനുഷ്യരെ ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ രാഷ്ട്രീയ അധികാരങ്ങൾക്കു വേണ്ടി വിഭജിക്കുന്നു. ഇതിൻ്റെ പേരിൽ പ്രീണനങ്ങളും പീഡനങ്ങളും നടക്കുന്നു.

ധർമ്മത്തിൻ്റെയും സത്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും അഹിംസയുടെയും നല്ല പാഠങ്ങൾ പകർന്ന് കൊടുത്ത്, ഗുരുവിൻ്റെ തത്വ ദർശനം ജനഹൃദയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ് എൻ ഡി പി യോഗം മുന്നോട്ട് കുതിക്കുക തന്നെ ചെയ്യുന്നു.

Address

Palace Road South Chalakkudy
Chalakudi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919846920014

Website

Alerts

Be the first to know and let us send you an email when SNDP Yogam Chalakudy Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share