14/10/2020
വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാൻ എസ്.എസ്.എഫിന്റെ കീഴിൽ നടന്നുവരുന്ന സാഹിത്യോത്സവുകൾ ഈ കോവിഡ് കാലത്തും നടക്കുന്നുവെന്നത് വളരെ സന്തോഷം നൽകുന്നു. കോവിഡ് പ്രോട്ടോകോളുകൾ പൂർണ്ണമായി പാലിച്ച് യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ തല മത്സരങ്ങൾ ഇതിനകം പൂർത്തിയായി. പ്രതിസന്ധിയുടെ ഈ നാളുകളിലും നന്മയുടെ പ്രചാരകരായ എസ്.എസ്.എഫിന്റെ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കട്ടെ.
നമ്മുടെ വിദ്യാർത്ഥികളുടെ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. ആരോഗ്യവും ഒഴിവു സമയവുമാണ് ഏറ്റവും വലിയ അനുഗ്രഹങ്ങൾ എന്നും, എന്നാൽ അധിക മനുഷ്യരും അലസമായി അവയെ ചെലവഴിക്കുന്നവരുമാണ് എന്നാണല്ലോ മുഹമ്മദ് നബി (സ്വ) പറഞ്ഞത്. നമ്മുടെ ഈ സമയം സർഗാത്മകമായും ഗുണകരമായും ഉപയോഗപ്പെടുത്തുന്നുവെന്നത് വലിയ പുണ്യകരമാണ്. കോവിഡ് പ്രോട്ടോകോളുകൾ പൂർണ്ണമായി പാലിച്ചു ഓൺലൈൻ വഴി നടത്തുന്ന സാഹിത്യോത്സവിന്റെ സംസ്ഥാനതല മത്സരങ്ങൾ 16,17,18 തിയ്യതികളിൽ നടക്കുകയാണ്. അല്ലാഹു നമ്മുടെ പദ്ധതികൾ വിജയിപ്പിക്കുയും, ഇരു ലോകത്തും ഉപകാരപ്പെടുന്ന വിധത്തിൽ നമ്മുടെ കുട്ടികളെ ആക്കുകയും ചെയ്യട്ടെ.
SSF Kerala