KNM Markazudawa

KNM Markazudawa Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KNM Markazudawa, Religious organisation, Cig Building, R. M Road, Kozhikode, Calicut.

KNM Markazdawa, a Muslim community organisation in Kerala committed to spreading the genuine message of Islam, fostering educational and social renaissance, and serving society

24/08/2026
GCC Islahi Family Meet @ REHAB Village Thiruvambadi - സംസ്ഥാന പ്രസിഡണ്ട് CP ഉമർ സുല്ലമി ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവമ്പാ...
15/08/2026

GCC Islahi Family Meet @ REHAB Village Thiruvambadi - സംസ്ഥാന പ്രസിഡണ്ട് CP ഉമർ സുല്ലമി ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവമ്പാടി MLA CK കാസിം സാഹിബ് മുഖ്യാതിഥി ആയിരുന്നു.

09/08/2026

MGM സ്നേഹ ഭവനം താക്കോൽദാനം

കൂടൊരുക്കാൻ കൂടെനിൽക്കാം

പിണങ്ങോട്, വയനാട്

MGM KERALA

പ്രൊഫ. അബ്ദുൽ ഹമീദ് മദീനി വിടവാങ്ങിപ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ (KJU) ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ. എ അബ്ദുൽ ...
08/08/2026

പ്രൊഫ. അബ്ദുൽ ഹമീദ് മദീനി വിടവാങ്ങി

പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ (KJU) ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4.15 ന് ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദിൽ നടക്കും. ഉച്ചതിരിഞ്ഞ് 2 മണി മുതൽ മയ്യിത്ത് റൗളത്തുൽ ഉലും അറബിക് കോളജിലായിരിക്കും ഉണ്ടാവുക.

കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് KNM Markazudawa സംസ്ഥാന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെ ജെ യു ഉപദേശക സമിതി ചെയർമാനും Institute Of Higher Education In Islamic Studies And Research (IHIR) Senior Faculty യും ആയിരുന്നു.

ബിരുദ പഠനത്തിനുശേഷം മദീന യൂണിവേഴ്സിറ്റിയിൽ ഉപരി പഠനത്തിനു പോയ ആദ്യകാല ഇസ്ലാഹി പണ്ഡിതരിൽ പ്രമുഖനാണ് പ്രൊഫ. അബ്ദുൽ ഹമീദ് മദീനി. ഫാറൂഖ് കോളേജ് സ്ഥാപകൻ അബുസ്വബാഹ് മൗലവിയുടെ പ്രിയ ശിഷ്യനായിരുന്നു. ഫറൂഖ് റൗളതുൽ ഉലൂം അറബിക് കോളേജിലെ മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിൽ നിന്ന് സ്ഥാപനത്തിൻ്റെ പ്രിൻസിപ്പാളായാണ് വിരമിച്ചത്. സൗദി അറേബ്യയിലെ ദാറുൽ ഇഫ്തയുടെ കീഴിൽ കേരളത്തിൽ നിന്നുള്ള ദാഇമാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1979 ൽ പുളിക്കൽ വെച്ച് നടന്ന ഒന്നാം മുജാഹിദ് സമ്മേളനത്തിലെ വിഷയാവതാരകനായിരുന്നു മദീനി.

'ഫത്ഹുൽ അസീസ് ' എന്ന പേരിൽ വിശുദ്ധ ഖുർആൻ പരിഭാഷ എട്ടു വാല്യങ്ങളിൽ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിൽ നിരതനായിരുന്നു മൗലവി. രണ്ടു വാല്യങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്. ശിയാഇസം, മദ്ഹബുകൾ, ഇസ്ലാം- മൗലിക പ്രമാണങ്ങൾ, ഉസ്വൂലുൽ ഫിഖ്ഹ്, മാസപ്പിറവി, ഖുതുബകളുടെ ക്രോഡീകരണം (അറബി) തുടങ്ങി വൈജ്ഞാനിക മേഖലയെ ധന്യമാക്കിയ പത്തോളം പ്രധാന ഗ്രന്ഥങ്ങൾ മദീനിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട് മുഹിയുദ്ധീൻ പള്ളി, കടലുണ്ടി തെക്കുമ്പാട് മസ്ജിദ്, ഫറോഖ് ചുങ്കം ജുമുഅത് പള്ളി, ഫാറൂഖ് കോളേജ് ക്യാമ്പസ് മസ്ജിദ് എന്നിവിടങ്ങളിൽ ദീർഘകാലം ഖതീബായി സേവനമനുഷ്ടിച്ചു.

അഞ്ചര പതിറ്റാണ്ടു കാലം കേരളത്തിലെ ഇസ്ലാഹി പ്രവർത്തന രംഗത്ത് എഴുത്തും ചിന്തയും പ്രഭാഷണവും കൊണ്ട് നേതൃപരമായ പങ്കു നിർവ്വഹിച്ച പണ്ഡിതനാണ് വിടവാങ്ങിയത്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറതും മർഹമതും ചൊരിഞ്ഞ് അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

ധർമ്മപഥം- ശാഖകളിലെ തസ്കിയത് സംഗമം സംസ്ഥാനതല ഉദ്ഘാടനം പ്രസിഡണ്ട് ബഹു. സി പി ഉമർ സുല്ലമി രണ്ടത്താണി ശാഖയിൽ നിർവ്വഹിച്ചു.
26/07/2026

ധർമ്മപഥം- ശാഖകളിലെ തസ്കിയത് സംഗമം സംസ്ഥാനതല ഉദ്ഘാടനം പ്രസിഡണ്ട് ബഹു. സി പി ഉമർ സുല്ലമി രണ്ടത്താണി ശാഖയിൽ നിർവ്വഹിച്ചു.

Address

Cig Building, R. M Road, Kozhikode
Calicut
673002

Alerts

Be the first to know and let us send you an email when KNM Markazudawa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KNM Markazudawa:

Shortcuts

Share