Kavil Paradevatha Temple കാവിൽ ശ്രീ പരദേവത ക്ഷേത്രം

  • Home
  • India
  • Calicut
  • Kavil Paradevatha Temple കാവിൽ ശ്രീ പരദേവത ക്ഷേത്രം

Kavil Paradevatha Temple കാവിൽ ശ്രീ പരദേവത ക്ഷേത്രം The oldest paradevatha temple in iyyad which is destroyed bytippusulthan is under reconstruction now.

ശ്രീകൃഷ്ണ ജയന്തി ആശംസകൾ
02/09/2018

ശ്രീകൃഷ്ണ ജയന്തി ആശംസകൾ

29/08/2018

*കുടുംബ പരദേവത......കുടുംബക്ഷേത്രം*

*എന്താണ് കുടുംബ പരദേവത..... കുടുംബ പരദേവത എങ്ങിനെ ഉണ്ടാകുന്നു....?*

കുടുംബ പരദേവത എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിയ്ക്കേണ്ടതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. ഈ കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിയ്ക്കാം. പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും. അവരിൽ ഒരാൾ പൂർവ്വ ജന്മവാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു... വർഷങ്ങൾ നീളുന്ന ആ യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു.... ആ യാത്രയിൽ ആ സന്യാസി ഒരു ഉപാസനാ മൂർത്തിയെ കണ്ടെത്തി ഉപാസിയ്ക്കാൻ തുടങ്ങുന്നു... അവസാനം ആ മൂർത്തിയുടെ ദർശനം ആ സന്യാസിയ്ക്ക് അനുഭവവേദ്യമാകുന്നു..... ഏതു ആപത്തിലും വിളിച്ചാൽ ആ മൂർത്തിയുടെ സംരക്ഷണം ആ സന്യാസിയ്ക്ക് ലഭ്യമാകുന്നു. ഈ അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ആ ദേവതയോട് കൂടി തിരിച്ചെത്തുമ്പോൾ അദ്ദേഹം ഉപാസിയ്ക്കുന്ന ആ മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു. ഇങ്ങിനെ കുടിവയ്ക്കുന്ന ആ സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ആ ദേവതയുടെ മുമ്പിൽ പ്രതിഷ്ഠാവസരത്തിൽ ഒരു സത്യ പ്രതിജ്ഞ ചൊല്ലുന്നു. ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ള കാലം ഈ ദേവതയെ വഴിപോലെ സേവിയ്ക്കുകയും ഭജിയ്ക്കുകയും ചെയ്യാം എന്ന്... ഇങ്ങിനെ കുടിവച്ചതായ കുടുംബ ക്ഷേത്രങ്ങൾ ആണ് മിക്ക തറവാടുകളിലും ഇന്ന് കണ്ടു വരുന്നത്.

ഈ സന്യാസിയുടെ കാലശേഷം , ഈശ്വര ദർശനം സിദ്ധിച്ച യോഗി / ഗുരു എന്ന സങ്കൽപ്പത്തിൽ ഈ കുടുംബ ക്ഷേത്രത്തിൽ തന്നെ കുടിവച്ചു ആരാധിയ്ക്കുന്നു. ചില തറവാടുകളിൽ കുടുംബ ക്ഷേത്രത്തിൽ പൂജകൾ മുടങ്ങുമ്പോളും ക്ഷേത്രം ജീർണ്ണാവസ്ഥയിൽ എത്തുംമ്പോളും പല വിധ അനിഷ്ടങ്ങളും ആപത്തുകളും കണ്ടുവരാറുണ്ട്. ധർമ്മ ദൈവ കോപം എന്ന് ഇതിനെ പറയാറുണ്ട്. എന്നാൽ അനുഗ്രഹം നല്കേണ്ട ധർമ്മ ദൈവം കോപിയ്ക്കുമൊ.... ഇല്ല....?!, അവിടെ മന:സിലാക്കേണ്ടത് അനാഥമായ ആ ദേവസ്ഥാനത്തിന്റെ തുല്യ അവസ്ഥ ആ കുടുംബാദികൾക്കും ഉണ്ടാകുന്നു എന്ന് മാത്രം. ഇങ്ങിനെ സംഭവിയ്ക്കാൻ കാരണം അവരുടെ പൂർവ്വികർ ഉപസനാ മൂർത്തിയോട് നടത്തിയ ആ സത്യപ്രതിജ്ഞാ ലംഘനം ആണ്. പൂർവ്വികർ തങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ദേവത ആണെന്ന് വിശ്വസിച്ചു ആ ദേവതയെ ആരാധിച്ചു. ആ ദേവതയുടെ അനുഗ്രഹത്താൽ ആ കുടുംബത്തിൽ നല്ല ബുദ്ധിമാന്മാരായ കുട്ടികൾ ജനിച്ചു... സമ്പത്ത് വർദ്ധിച്ചു... എന്നാൽ കഷ്ടപാട് എന്തെന്നറിയാതെ വളർന്ന പിന്നത്തെ തലമുറയിലെ ചിലർക്ക് ഈ ധർമ്മ ദൈവങ്ങൾ ഒരു അധിക പറ്റായി. അവർ അതിനെ സൌകര്യപൂർവ്വം വിസ്മരിച്ചു. ചില തറവാടുകളിൽ ചില കുടുംബങ്ങൾ അവരുടെ ക്ഷേത്രങ്ങൾ നിലനിർത്തി.

അങ്ങിനെ ഉള്ള പല ക്ഷേത്രങ്ങളിൽ പലതും ഇന്ന് മഹാ ക്ഷേത്രങ്ങൾ ആയി മാറി ക്കഴിഞ്ഞു എന്നും ചരിത്ര സത്യം..

ഹനുമാൻ സ്വാമിയും നാരദ മഹർഷിയുംഅഞ്ജനാതനയനായ ഹനുമാനെപ്പറ്റി നിരവധി കഥകളുണ്ട്. ഹനുമാന്‍ നല്ലൊരു സംഗീതജ്ഞന്‍ കൂടിയാണെന്ന് കേ...
10/06/2018

ഹനുമാൻ സ്വാമിയും നാരദ മഹർഷിയും

അഞ്ജനാതനയനായ ഹനുമാനെപ്പറ്റി നിരവധി കഥകളുണ്ട്. ഹനുമാന്‍ നല്ലൊരു സംഗീതജ്ഞന്‍ കൂടിയാണെന്ന് കേട്ടിട്ടില്ലേ? ഒരിക്കല്‍ നാരദമുനി ഹനുമാൻറെ വാസസ്ഥലമായ കദളീവനത്തിലെത്തി. തൻറെ വീണ മനോഹരമായി മീട്ടി, നാരായണ നാമം പാടിയാണ് നാരദരുടെ വരവ്. ആരാണ് ഇത്ര മനോഹരമായി പാടുന്നത? ഹനുമാന്‍ അമ്മയോട് ചോദിച്ചു. അത് നാരദ മുനിയാണ്. അദ്ദേഹമൊരു മഹാത്മാവാണ്. അദ്ദേഹത്തെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല. പുത്രാ, നീ ആദ്ദേഹത്തിൻറെ അടുത്തുചെന്ന്, അവിടുത്തെ മഹത്വം എത്രത്തോളമുണ്ടെന്ന് അറിഞ്ഞാലും. ഹനുമാനോട് അമ്മ പറഞ്ഞു.

ഉടന്‍ തന്നെ ഹനുമാന്‍ നാരദരുടെ മുന്നിലെത്തി. അദ്ദേഹത്തിന് പ്രണാമം അർപ്പിച്ച് പറഞ്ഞു' നാരദമുനി അങ്ങ് മഹാനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. തീർച്ചയായും അങ്ങ് എന്നെ അനുഗ്രഹിക്കണം. അല്ലാതെ താങ്കളെ ഞാന്‍ പോകാന്‍ അനുവദിക്കില്ല'.

നിനക്ക് എന്ത് അനുഗ്രഹമാണ് വേണ്ടത്? നാരദ മുനി ഹനുമാനോട് ചോദിച്ചു.

വാസ്തവത്തില്‍ എല്ലാ ദേവന്മാരുടേയും അനുഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് അങ്ങേയ്ക്ക് ഇഷ്ടമുള്ള വരം നല്കാം . ഹനുമാന്‍ പറഞ്ഞു.

എന്ത് വരമാണ് ഹനുമാന് നൽകേണ്ടത്. നാരദര്‍ ആലോചിച്ചു. തുടർന്ന് നീ സംഗീതത്തില്‍ അഗ്രഗണ്യനായിത്തീരും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പോകാനൊരുങ്ങി,

നാരദ മുനിയെ തടഞ്ഞുകൊണ്ട് ഹനുമാന്‍ ചോദിച്ചു. ഞാന്‍ നല്ലൊരു സംഗീതജ്ഞന്‍ ആയോ എന്ന് എങ്ങനെ അറിയും. എൻറെ പിതാവ് പറഞ്ഞിട്ടുണ്ട്. താങ്കൾക്ക് സംഗീതത്തില്‍ അതീവ ഗ്രാഹ്യമുണ്ടെന്ന്. അതുകൊണ്ട് എനിക്ക് സംഗീതത്തില്‍ അങ്ങയേക്കാള്‍ അഗ്രഗണ്യനാകണം.

ശരി, ഞാന്‍ നിൻറെ സംഗീതാലാപനം ആദ്യം കേൾക്കട്ടെ. നാരദര്‍ സമ്മതിച്ചു. നാരദമുനി തൻറെ വീണ ഒരു ശിലമേല്‍ വച്ചിട്ട് ഹനുമാൻറെ സംഗീതത്തിനായി കാതോർത്തു . ഹനുമാന്‍ മലഹരി രാഗത്തില്‍ ഒരു ഗാനം ആലപിച്ചു. ആ ആലാപന മാധുര്യത്താല്‍ ശില പോലും അലിയാന്‍ തുടങ്ങി. ഹനുമാന്‍ പാട്ട് തുടർന്നു . ശില ഉരുകിക്കൊണ്ടേയിരുന്നു. നാരദമുനിയുടെ വീണ ദ്രവമായിക്കൊണ്ടിരുന്ന ശിലയിലൂടെ ഒഴുകി നടന്നു.

നാരദമുനി കണ്ണുകള്‍ അടച്ച് സംഗീതത്തെ അതിൻറെ പാരമ്യതയില്‍ ആസ്വദിച്ചിരുന്നു. തുടർന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്‍ നീ തന്നെയാണ് മികച്ച സംഗീതജ്ഞന്‍. സംശയമില്ല. ഗാനാലാപനം അവസാനിപ്പിച്ചുകൊള്ളൂ.

ഹനുമാന്‍ പറഞ്ഞു 'താങ്കള്‍ ആദ്യം കണ്ണുകള്‍ തുറക്കൂ. എന്നിട്ട് പറയൂ, ആലാപനം നിർത്തണോ എന്ന്'.

നാരദര്‍ കണ്ണുകള്‍ തുറന്നു. ചുറ്റും നോക്കി. ഉരുകിയ ശിലയില്‍ തൻറെ വീണ ഒഴുകുന്നത് അദ്ദേഹത്തിന് കാണാനായില്ല. അതുകൊണ്ടുതന്നെ ആലാപനം നിർത്താന്‍ അനുവാദവും നല്കി്. ഹനുമാന്‍ പാട്ട് മതിയാക്കിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയണ്ടേ. ശില വീണ്ടും പൂർവ്വ സ്ഥിതിയില്‍ ആകാന്‍ തുടങ്ങി. നാരദമുനിയുടെ വീണയും അതില്‍ ഒട്ടിപ്പിടിച്ചു.

നാരദര്‍ മടങ്ങിപ്പോകാന്‍ നേരം വീണ എടുക്കാന്‍ ശ്രമിച്ചു. ശിലയില്‍ ഒട്ടിപ്പോയതിനാല്‍ അത് അനങ്ങിയില്ല. നീ എന്ത് വേലയാണ് ഒപ്പിച്ചതെന്ന് നാരദര്‍ ഹനുമാനോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ നിർദ്ദേശപ്രകാരം പാടുക മാത്രമേ ചെയ്തുള്ളൂ. ഹനുമാന്‍ വിനയാന്വിതനായി.

അതേ രാഗം വീണ്ടും ആലപിക്കാന്‍ നാരദ മുനി ഹനുമാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹനുമാന്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. ഹനുമാന്‍ അവിടെ നിന്നും അതിവേഗം ചാടി ചാടി പോയി. നാരദരാവട്ടെ ഹനുമാൻറെ പിന്നാലെ ഓട്ടം തുടങ്ങി. കദളീവനത്തിലെ തൻറെ കൊട്ടാരത്തിലെ മുറികളിലൂടെ ഹനുമാന്‍ ഓട്ടം തുടർന്നു . ഹനുമാനെ പിടിക്കാന്‍ നാരദർക്കായില്ല. തളർന്നു പോയ നാരദര്‍ ദയനീയമായി വീണ തിരികെ തരാന്‍ അപേക്ഷിച്ചു.

അപ്പോഴേക്കും ഹനുമാൻറെ അമ്മ നാരദരുടെ സമീപത്തെത്തി ആ പാദങ്ങളില്‍ തൊട്ടു വന്ദിച്ചു. ഹനുമാന്‍ അങ്ങയെ ഏറെ ബുദ്ധിമുട്ടിച്ചുവല്ലെയെന്ന് അവര്‍ തിരക്കി.

ഹനുമാന്‍ ഒപ്പിച്ച കുസൃതിയെക്കുറിച്ച് നാരദര്‍ ധരിപ്പിച്ചു.

ഉടന്‍ തന്നെ നാരദമുനിയുടെ വീണ തിരികെ നല്കാന്‍ അമ്മ ഹനുമാനോട് നിർദ്ദേശിച്ചു.

അപ്പോഴാണ് ഹനുമാന്‍ തൻറെ ഉദ്ദേശ്യശുദ്ധി അമ്മയോട് വെളിപ്പെടുത്തുന്നത്. നാരദമുനിയുടെ പാദസ്പർശം എല്ലായിടത്തും പതിയുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തതെന്ന്. അതിലൂടെ നമ്മുടെ ഗൃഹം തീർത്ഥാടനകേന്ദ്രം പോലെ പരിശുദ്ധമായി എന്നും പറഞ്ഞു.

ശ്രീരാമദാസനായ ഹനുമാന്‍ ഏറെ അനുഗ്രഹീതനാണെന്ന് നാരദരും പറഞ്ഞു.

ഹനുമാന്‍ നാരദർക്ക് വേണ്ടി വീണ്ടും ഗാനം ആലപിച്ചു. ശില വീണ്ടും അലിയാന്‍ തുടങ്ങിയപ്പോള്‍ നാരദര്‍ തൻറെ വീണയെടുത്തു മടങ്ങി.

മഹാത്മാക്കള്‍ ഒരിക്കലും അസൂയാലുക്കളല്ല എന്ന ഗുണപാഠം ഈ കഥയില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മറ്റുള്ളവര്‍ തങ്ങളെക്കാള്‍ കേമന്മാരായാലും അതില്‍ അവര്‍ സന്തോഷിക്കും. കൂടാതെ മഹദ് വ്യക്തികള്‍ നമ്മുടെ ഭവനത്തിലെത്തുമ്പോള്‍ അവിടവും പാവനമാകും. പിന്നെ പുണ്യ സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യം തന്നെ വരുന്നില്ല.
വിനീത വേണാട്ട്
ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ നാരായണായ

23/05/2018

*കുട്ടികളിലേക്ക് പകർന്നു കൊടുക്കുക*

*നമുടെ വരും തലമുറയ്ക്ക വേണ്ടി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.......*

*1. സന്ധ്യാ നാമം :*

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

*2. നക്ഷത്രങ്ങൾ : 27*

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

*3. തിഥികൾ :*

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

*4. മലയാള മാസങ്ങൾ :*

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

*5. പഞ്ചഭൂതങ്ങൾ :*

ഭൂമി, ജലം, വായു, അഗ്നി, ആകാശം

*6. പഞ്ച മാതാക്കൾ :*

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

*7. സപ്തര്ഷികൾ :*

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

*8. ചിരഞ്ജീവികൾ :*

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

*9. നവഗ്രഹങ്ങൾ :*

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

*10. നവരസങ്ങൾ :*

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

*11. ദശാവതാരം :*

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

*12. ദശപുഷ്പങ്ങൾ :*

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

*13. ദശോപനിഷത്തുകൾ :*

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം

-----------------------------
*14. വേദങ്ങൾ 4 :*

ഋക്, യജൂസ്, സാമം, അഥര്വ്വം

*15. ഉപവേദങ്ങൾ :*

ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

*16. വേദാംഗങ്ങൾ :*

ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

*17. വേദോപാംഗങ്ങൾ :*

യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

*18. മഹാപുരാണങ്ങൾ :*
പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

*19. യമം :*

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

*20. നിയമം :*

ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം

*ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!*

*ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം.......* .............................🦋🦋🦋🦋

25/04/2018
15/04/2018


14/04/2018

*വിഷുക്കണിക്കു ഒരുക്കേണ്ടത്:*

_*ഒരുക്കേണ്ട ദ്രവ്യങ്ങൾ.*_

1.നിലവിളക്ക്
2. ഓട്ടുരുളി
3. ഉണക്കലരി
4. നെല്ല്
5.നാളികേരം
6.സ്വർണ്ണ നിറമുള്ള കണിവെള്ളരി
7. ചക്ക
8. മാങ്ങ, മാമ്പഴം
9. കദളിപ്പഴം
10.വാൽക്കണ്ണാടി 11.കൃഷ്ണവിഗ്രഹം 12.കണിക്കൊന്ന പൂവ്
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
14.തിരി
15. കോടിമുണ്ട്
16. ഗ്രന്ഥം
17.നാണയങ്ങൾ 18.സ്വർണ്ണം
19. കുങ്കുമം
20. കണ്മഷി
21. വെറ്റില
22. അടക്ക
23. ഓട്ടുകിണ്ടി
24. വെള്ളം
25. പച്ചക്കറി വിത്തുകൾ
26. നട്ടു വളർത്താൻ തുളസി തയ്യോ ചെത്തി തയ്യോ കൂടി വക്കാൻ പറ്റിയാൽ കൂടുതൽ നല്ലത്

Address

Iyyad
Calicut
673574

Telephone

9544006063

Website

Alerts

Be the first to know and let us send you an email when Kavil Paradevatha Temple കാവിൽ ശ്രീ പരദേവത ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share