Arunamangalam Mahadeva Temple

Arunamangalam Mahadeva Temple The Very Ancient Shiva temple which is being renovated completely in Rock stone and is round in Shape as well..

അരുണമംഗലം മഹാദേവക്ഷേത്രം , എളയടം, കടമേരിവടകര.വെള്ളയോട് ഇല്ലം താവഴിയിൽ പെട്ട അരുണമംഗലം മഹാദേവ ക്ഷേത്രത്തിൽ, പൂർണ്ണമായും ക...
25/02/2018

അരുണമംഗലം മഹാദേവക്ഷേത്രം , എളയടം, കടമേരി
വടകര.

വെള്ളയോട് ഇല്ലം താവഴിയിൽ പെട്ട അരുണമംഗലം മഹാദേവ ക്ഷേത്രത്തിൽ, പൂർണ്ണമായും കൃഷ്ണശിലയിൽ വർത്തുളാകൃതിയിൽ നിർമ്മിച്ച ശ്രീകോവിലിലേക്ക് പുനഃപ്രതിഷ്ഠയും ശുദ്ധി ക്രിയകളും നടക്കുകയാണ്. 2018 മാർച്ച് 7, 8 തിയതികളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: തരണനല്ലൂരില്ലം പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഓം നമ:ശിവായ !എല്ലാ നല്ലവരായ നാട്ടുകാരുടേയും മറ്റു ഭക്തജനങ്ങളുടെയും ശ്രദ്ധയിലേക്ക്,നാളെ (13 ഫെബ്രുവരി 2018) ഈ വർഷത്തെ മഹാ...
12/02/2018

ഓം നമ:ശിവായ !

എല്ലാ നല്ലവരായ നാട്ടുകാരുടേയും മറ്റു ഭക്തജനങ്ങളുടെയും ശ്രദ്ധയിലേക്ക്,

നാളെ (13 ഫെബ്രുവരി 2018) ഈ വർഷത്തെ മഹാശിവരാത്രി മഹോത്സവമാണെന്ന് എല്ലാവർക്കും അറിയാമല്ലോ.
ശിവരാത്രി പ്രമാണിച്ച് അരുണമംഗലം മഹാദേവ ക്ഷേത്രത്തിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ , ചിറക്കൽ വെള്ളയോട്ടില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്. ചിറക്കൽ രണ്ട് ഇല്ലക്കാരും കൂടി പെട്ടെന്ന് എടുത്ത ഒരു തീരുമാനമായതിനാൽ എല്ലാ കമ്മിറ്റി അംഗങ്ങളെയും നാട്ടുകാരെയും അറിയിക്കാനോ ചർച്ച ചെയ്യാനോ സമയം കിട്ടിയില്ല. അതിനാൽ തന്നെ അതൊരു പോരായ്മയായി കരുതാതെ , ഈ എഴുത്ത് ഒരു ക്ഷണമായി കണ്ടു കൊണ്ട് എല്ലാവരും (കമ്മിറ്റി മെംബേർസ് ഉൾപ്പെടെ ) എത്തിച്ചേരുവാനും പരമാവധി ഭക്തജനങ്ങളിലേക്ക് ഈ വിവരം എത്തിക്കുവാനും അഭ്യർത്ഥിക്കുന്നു.
ശിവരാത്രി വ്രതം നോൽക്കുന്നവരോ 'ഒരിക്കൽ ' (ഒരു നേരം മാത്രം അരി ഭക്ഷണം) നോൽക്കുന്നവരോ ആയിട്ടുള്ള ഭക്തർക്ക് ഇളനീരോ പഴവർഗ്ഗങ്ങളോ കൊണ്ടുവന്ന് ദേവന് നേദിച്ച് പ്രസാദമായി കഴിക്കാവുന്നതാണ്.
സർവ്വോപരി എല്ലാ സഹൃദയരായ ക്ഷേത്ര വിശ്വാസികളുടെയും സകുടുംബം സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു..

എന്ന്,
അരുണമംഗലം മഹാദേവ ഷേത്ര ഊരാളൻമാർ.

.. നമഃ ശിവായ ..ഇന്നലെ ഉണ്ടാക്കിയ ഈ പേജിന് 24 മണിക്കൂറിൽ 61 Like ഉം 61 ഫോളോവേഴ്സ് ഉം വന്നിരിക്കുന്നു എന്നത് ഒരു പാട് സന്ത...
19/11/2017

.. നമഃ ശിവായ ..

ഇന്നലെ ഉണ്ടാക്കിയ ഈ പേജിന് 24 മണിക്കൂറിൽ 61 Like ഉം 61 ഫോളോവേഴ്സ് ഉം വന്നിരിക്കുന്നു എന്നത് ഒരു പാട് സന്തോഷം തരുന്നു. ഇപ്പോൾ ഈ പേജിന്റെ ഭാഗമായിരിക്കുന്ന എല്ലാവർക്കും അകമഴിഞ്ഞ നന്ദി.
ക്ഷേത്ര പുനരുദ്ധാരണവും അതുമായി ബന്ധപ്പെട്ട വാർത്തകളും പുതിയ കാര്യങ്ങളും ചർച്ചകളും കമ്മറ്റി തീരുമാനങ്ങളും കൂടാതെ വിശേഷ ദിവസങ്ങളെക്കുറിച്ചും തദ് ദിവസങ്ങളിൽ ആ സൂത്രണം ചെയ്യുന്ന കാര്യ പരിപാടികളെക്കുറിച്ചും മറ്റു വിശേഷാൽ പൂജകളെക്കുറിച്ചുമുള്ള കാര്യങ്ങൾ എല്ലാവരിലേക്കും എളുപ്പത്തിൽ എത്തിക്കുക എന്നതാണ് നമ്മുടെ പേജിന്റെ ഉദ്ദേശ്യം,
ഒപ്പം പരമാവധി ആളുകളിലേക്ക് നമ്മുടെ ക്ഷേത്രത്തിന്റെ മാഹാത്മ്യം എത്തിക്കുക എന്നതും. ക്ഷേത്ര ദർശനമെന്ന സംസ്കാരത്തിലൂടെ ആത്മീയമായ ശക്തി ഏവർക്കും കൈവരികയും അതുവഴി കുടുംബത്തിന്നും സമൂഹത്തിന്നും ദേശത്തിനും ശാന്തിയും സമാധാനവും ക്ഷേമവും ഐശ്വര്യവും വർദ്ധിക്കുകയും ചെയ്യുമെന്ന അറിവാണ് ഈയൊരു ഉദ്യമത്തിന് മുതിരാൻ ഞങ്ങൾക്ക് പ്രചോദനമായത് .

എത്രത്തോളം ആളുകളെ നമ്മുടെ ഈ പേജിലേക്ക് കൊണ്ടുവരാൻ പറ്റുമോ അത്രയും പേരെ കൊണ്ടു വരൂ.
മാക്സിമം ഷെയർ ചെയ്യൂ. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ പേജ് സജസ്റ്റ് ചെയ്യൂ.

പഴയ ശ്രീ കോവിലാണ് ചിത്രത്തിൽ. ഇത് ഇന്നില്ല, ഈ സ്ഥാനത്താണ് പുതിയ വൃത്താകാര ശ്രീകോവിൽ പണിതിരിക്കുന്നത്.

ഓം നമഃശിവായ !ക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ്.പുതുതായി ഉണ്ടാക്കിയ പേജാണ്. പരമാവധി Like and followers ആണ് ലക്ഷ്യം....
18/11/2017

ഓം നമഃശിവായ !
ക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ്.
പുതുതായി ഉണ്ടാക്കിയ പേജാണ്. പരമാവധി Like and followers ആണ് ലക്ഷ്യം.

കടത്തനാടിലെ പൂർണ്ണമായും കൃഷ്ണശിലയിൽ അവാ കരിങ്കല്ലിൽ പണി തീർത്തതും വൃത്താകാരത്തിലുള്ളതുമായ ഒരേയൊരു ശ്രീകോവിൽ. കരിങ്കൽ പതിച്ച അഷ്ട കോണ സ്തൂപാകൃതിയിലുള്ള മേൽക്കൂരയടക്കം ക്ഷേത്രത്തിന്റെ ചുവരുകളും സോപാനവും എന്നു വേണ്ട ഓരോ അണുവിടയും ശില്പികളുടെ കരവിരുതു കൊണ്ട് മനോഹരമായിരിക്കുന്നു.
ക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗഭാക്കായി കൂടെ നില്ക്കുന്ന എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.ഇനിയും മുന്നോട്ടുള്ള നവീകരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം അറിയിക്കാനുള്ള സാഹചര്യങ്ങളും കരുത്തും നല്കി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
ലോകാ സമസ്താ: സുഖിനോ ഭവന്തു:

Address

Elayadam, Thanneerpanthal, Vadakara
Calicut
673542

Website

Alerts

Be the first to know and let us send you an email when Arunamangalam Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category