Mullath sree Kannikarumakan Kshetram

Mullath sree Kannikarumakan Kshetram Mullath Sree Kannikarumakan temple located in kommeri,Near to kommeri A L P School

ക്ഷേത്രത്തിൽ വൃശ്ചികമഹോത്സവത്തോട് അനുബന്ധിച്ചു നടന്ന നാമജപവും പ്രസാദ ഊട്ടും. 🙏🏻
24/12/2024

ക്ഷേത്രത്തിൽ വൃശ്ചികമഹോത്സവത്തോട് അനുബന്ധിച്ചു നടന്ന നാമജപവും പ്രസാദ ഊട്ടും. 🙏🏻

ഇന്ന് ഗുരുവായൂർ ഏകാദശി വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ...
11/12/2024

ഇന്ന് ഗുരുവായൂർ ഏകാദശി

വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഭഗവാൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.

ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം.

എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു. 🙏🏻
27/11/2024

എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു. 🙏🏻

🙏🏻
26/11/2024

🙏🏻

വ്രതശുധിയുടെ നാളുകൾ സ്വാമിയേ ശരണമയ്യപ്പ 🙏🏻
18/11/2024

വ്രതശുധിയുടെ നാളുകൾ
സ്വാമിയേ ശരണമയ്യപ്പ 🙏🏻

ഇന്ന് ഗുരുവായൂർ എകാദശി
22/11/2023

ഇന്ന് ഗുരുവായൂർ എകാദശി

22/11/2023

അന്നപൂർണ്ണേശ്വരിയുംആദിപരാശക്തിയുമായ ദേവിക്ക് ക്ഷേത്രസന്നിധിയിൽവച്ച് ഭക്തോത്തമകളായ
സ്ത്രീജനങ്ങൾ സ്വന്തം കൈകൾ കൊണ്ട് പുത്തൻകലങ്ങളിൽ പായസം, വെള്ളനിവേദ്യം മുതലായ നിവേദ്യങ്ങൾ കാലമാക്കുന്ന വഴിപാടാണ് പൊങ്കാല. പൂജാരി ആ നിവേദ്യം ദേവിക്ക്സമർപ്പിക്കുന്നു. അതിനു ശേഷം അതാതാളുകൾ വിതരണം ചെയ്യുകയും ഭവനങ്ങളിൽ കൊണ്ടുപോവുകയും ചെയ്യുന്നു.

ഭക്തിസാന്ദ്രമായ ഒരു ഐതീഹ്യപ്പെരുമയാണ് പൊങ്കാലയുമായി ബന്ധപ്പെട്ട് ക്ഷേത്ര ഐതീഹ്യത്തിൽ
ഇതൾ വിടർത്തുന്നത്. ''പുഷ്‌കര ദ്വീപത്തിലെ സമ്പൂർണ്ണചൈതന്യത്തിന്റെ പ്രതിഷ്ഠാഭാവമായ ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ഒരു കാലത്ത് ഘോരവനമായിരുന്നത്രെ. ഈ
വനത്തിൽ ജീവിച്ചിരുന്ന അതിഭക്തരായ ഒരു വേടന്റെയും കുടുംബത്തിന്റെയും കഥയിലൂടെയാണ്
പൊങ്കാലയുടെ ചരിത്രം ചുരുളഴിയുന്നത്. എന്നും തങ്ങൾ മൺകലങ്ങളിൽ പാകം ചെയ്തിരുന്ന ഭക്ഷണത്തിന്റെ ഒരംശം ദേവിയ്ക്ക്സമർപ്പിച്ചതിനു ശേഷമായിരുന്നു അവർ ഭക്ഷിച്ചിരുന്നത്. ഒരു ദിവസം
വിറകും കായ്കനികളും ശേഖരിയ്ക്കുവാൻ പോയ അവർ സമയം വൈകിയാണ് എത്തിയത്. ദേവിയ്ക്ക്
നിവേദ്യം സമർപ്പിക്കുവാൻ കഴിയാതെ വന്നതിൽ അതീവദുഃഖിതരായി അവർ പശ്ചാത്താപത്തോടെ
ഭഗവതിയെ സാഷ്ടാംഗം പ്രണമിച്ച് ദേവിയോട് മാപ്പിരന്നു. അമ്മയ്ക്കായി ആഹാരം പാകം ചെയ്യുവാൻ
നോക്കുമ്പോൾ മരച്ചുവട്ടിലെ മൺകലം നിറയെ കായ്കനികളും ആഹാരപദാർത്ഥങ്ങളും നിറഞ്ഞുതുളുമ്പുന്ന കാഴ്ചയാണ് അവർകണ്ടത്. ആദിപരാശക്തിയും സർവ്വമംഗളപ്രദായികയുമായ ദേവിതന്നെയാണ് ഈ ആഹാരം പാകം ചെയ്തതെന്ന് ദേവിയുടെ അരുളപ്പാടിൽ നിന്ന് വേടനും കുടുംബവും മനസ്സിലാക്കി.
അവർ അമ്മയോടൊപ്പമിരുന്ന് ആഹാരം ഭക്ഷിച്ചു. വൃശ്ചിക മാസത്തിലെ കാർത്തിക ദിവസമായിരുന്നു
ഈ അത്ഭുതം സംഭവിച്ചത്. ദേവിയുടെ അന്യൂനമായ ഈ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും
പ്രതീകമായാണ് ഇന്നും ഭക്തജനങ്ങൾ അമ്മയ്ക്കായി പൊങ്കാല സമർപ്പിക്കുന്നത്. ഇങ്ങനെ പൊങ്കാലയിടുമ്പോൾ ആദിപരാശക്തിയായ അമ്മയും അവരിലൊരാളായി മാറുകയും അഷ്ടൈശ്വര്യ സ്വരൂപിണിയായി കുടികൊണ്ട്, നരകദുരിതയാതനകൾ മാറ്റുകയും മഹാരോഗനിവാരിണിയായും മംഗല്യഭാഗ്യവും
സന്താനസൗഭാഗ്യവും വിദ്യയും ബുദ്ധിയും ഉദ്യോഗാദിസമൃദ്ധിയും കുടുംബൈശ്വര്യവും തന്നനുഗ്രഹിക്കുകയും ചെയ്യുന്നു. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിനത്തിൽ സകല ദേവീദേവചൈതന്യങ്ങളും
ഒരുമിച്ച് ലയിച്ച് പ്രപഞ്ചേശ്വരിയായി കുടികൊള്ളുന്ന ചക്കുളത്തമ്മയുടെ പൊങ്കാലദർശനം പോലും
സായൂജ്യമേകുന്നു''.

🙏

ക്ഷേത്രത്തിൽ പുതുക്കിപ്പണിത കെട്ടിടം.തിടപ്പള്ളിയും നാമജപ മണ്ഡപവും വഴിപാട് കൗണ്ടറും ഉൾപ്പെടുന്ന ഈ കെട്ടിടത്തിൻറെ നിർമാണത്...
20/11/2023

ക്ഷേത്രത്തിൽ പുതുക്കിപ്പണിത കെട്ടിടം.

തിടപ്പള്ളിയും നാമജപ മണ്ഡപവും വഴിപാട് കൗണ്ടറും ഉൾപ്പെടുന്ന ഈ കെട്ടിടത്തിൻറെ നിർമാണത്തിൽ ക്ഷേത്ര സമിതിയോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊള്ളുന്നു.

പ്രതിഷ്ഠദിന മഹോത്സവത്തിലേക്ക് ഏവർക്കും സ്വാഗതം
13/04/2022

പ്രതിഷ്ഠദിന മഹോത്സവത്തിലേക്ക് ഏവർക്കും സ്വാഗതം

Address

Kommeri
Calicut

Website

Alerts

Be the first to know and let us send you an email when Mullath sree Kannikarumakan Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category