29/09/2025
നവരാത്രി ഒമ്പതാം ദിവസം
ദേവത: സിദ്ധിധാത്രി
സിദ്ധിധാത്രി
ശക്തി സ്വരുപിണിയായ ദുർഗ്ഗാദേവിയെ നവദുർഗ്ഗയായി നവരാത്രി ദിവസങ്ങളിലെ ഒരോ ദിനങ്ങളിൽ ഓരോ ദേവതയായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.
നവദുർഗ്ഗകളിലെ ഒമ്പതാം ഭാവമായ ദേവി സിദ്ധിധാത്രിയുടെ പൂജയാണ് പ്രധാന്യം. സിദ്ധിയുടെ എല്ലാം ഭാവങ്ങളോടും കൂടിയ സിദ്ധിധാത്രിയെ ആരാധിക്കുന്ന ദിനമാണിത്. താമരപൂവിൽ ഉപവിഷ്ടയായ ദേവിക്ക് നാലുകരങ്ങളാണുള്ളത്. ശംഖ്, ചക്രം, ഗദ, താമര എന്നിവ ഏന്തിയ ദേവിയുടെ വസ്ത്രം ചുവന്ന ഉടയാടയും ദേവിയുടെ പ്രിയവാഹനം സിംഹവുമാണ്. ഭക്തർക്ക് 18 തരത്തിലുള്ള സിദ്ധിയും (അമാനുഷശക്തി) ബുദ്ധിയും നവരാത്രി പൂജയുടെ സമാപനത്തോടെ ഭക്തർക്ക് സിദ്ധിക്കുന്നു. പരമശിവന് സർവ്വ സിദ്ധികളും ലഭിച്ചത് സിദ്ധിധാത്രിയുടെ അനുഗ്രഹത്താലാണെന്നാണ് വേദഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെയാണ് തൻറെ പകുതി ദേവിക്ക് നൽകിക്കൊണ്ട് ശിവന് അർദ്ധനാരീശ്വരനായത്. കന്യാ പൂജ, യജ്ഞം, പൂജ, യാഗം എന്നിവയാൽ ശ്രഷ്ഠമാണ് ആ ദിനം. നവരാത്രിയിലെ ഒരോ ദിനം പ്രധാന്യമർഹിക്കുന്നെങ്കിലും അവസാന ദിനമാണ് സുപ്രധാനം. സിദ്ധിദാത്രി ഭജനയിലൂടെ പേരും പ്രശസ്തിയും സിദ്ധിക്കുന്നു. ക്ഷിപ്രപ്രസാദിയായ ദേവി വരദായിനിയാണ്, കരുണാമയിയാണ്. ദുരാഗ്രഹം, ലോഭം, അത്യാർത്തി , ധനത്തിനോടും ലൌകികജീവിതത്തോടുമുള്ള ആസക്തി എന്നിവയിൽ നിന്നും മുക്തിയാണ് സിദ്ധിധാത്രിയിൽ നിന്നും കരസ്ഥമാകുന്നത്.
മന്ത്രം
സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനി