CASA Kozhikode

Directions Website Contact the place of worship

CASA Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CASA Kozhikode, Religious organisation, casa, Calicut.

സ്വകാര്യമായി പ്രാർത്ഥന നടത്തിയ വിവരം പുറത്തായതിനെ തുടർന്ന് സൗദി പോലീസ് അറസ്റ്റ് ചെയ്ത 3 മാർത്തോമാ സഭക്കാരായ ക്രിസ്ത്യാനി...
30/09/2026

സ്വകാര്യമായി പ്രാർത്ഥന നടത്തിയ വിവരം പുറത്തായതിനെ തുടർന്ന് സൗദി പോലീസ് അറസ്റ്റ് ചെയ്ത 3 മാർത്തോമാ സഭക്കാരായ ക്രിസ്ത്യാനികൾക്ക് കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ മൂലം സൗദി ജയിലിൽ നിന്നും മോചനം !

സൗദി റിയാദിൽ സ്വകാര്യമായി പ്രാർത്ഥന സംഘടിപ്പിച്ചതിന് മൂന്ന് മലയാളികളെ മാർത്തോമ സഭാ വിശ്വാസികളെ റിയാദിലെ അൽ അസീസിയാ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മതപ്രചരണമോ സുവിശേഷപ്രഘോഷണമോ ഒന്നുമായിരുന്നില്ല മറിച്ച് സ്വകാര്യമായി കുറച്ചുപേർ കൂടി പ്രാർത്ഥിക്കുക മാത്രമായിരുന്നു ചെയ്തത് , പ്രാർത്ഥനയുടെ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന തുടർന്നാണ് മൂന്ന് പേരും അറസ്റ്റിലായത്. പ്രാർത്ഥന നടത്തിയതിന്റെ ഉത്തരവാദിത്വം ഈ മൂന്നുപേർ ഏറ്റെടുക്കുവാൻ തയ്യാറായത് കൊണ്ട് മാത്രമാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്ത വൈദികർ ജയിലറക്കുള്ളിൽ ആകാതെ രക്ഷപ്പെട്ടത് !

2026 ജൂലൈ മാസം ആദ്യവാരത്തിലാണ്
ഡെന്നി മോൻ, ലിജു മാത്യു, മാത്യു ചെറിയാച്ചൻ എന്നിവരെ സൗദി പോലീസ് അറസ്റ്റ് ചെയ്തത് , രണ്ടാഴ്ച കഴിഞ്ഞിട്ടും മോചനം സാധ്യമാകാത്തതിനെ തുടർന്ന് ഇവിടെ ബന്ധുക്കളും സഭാ അധികൃതരും ബിജെപി നേതാവ് ശ്രീ ഷോൺ ജോർജ് വഴി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുകയും കേന്ദ്രസർക്കാരിൻ്റെ ഇടപെടലിനായി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം 2026 ജൂലൈ ഇരുപതാം തീയതി ഡെന്നി മോൻ്റെ ഭാര്യ അമ്മിണിയും, ലിജുവിൻ്റെ ഭാര്യ സെലീനാ എബ്രഹാമും , മാത്യു ചെറിയാച്ചൻ്റെ ഭാര്യ ജോളി മാത്യുവും ഒപ്പിട്ട സംയുക്ത അപേക്ഷ വിദേശകാര്യ കാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നൽകിയിരുന്നു. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ആവശ്യവും കൂടി എത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യമന്ത്രാലവും ഇടപെട്ട് ഇവരുടെ മോചനം കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതെ സാധ്യമാക്കുകയായിരുന്നു.

മാർത്തോമ്മാ സഭാംഗങ്ങളായ 3 പേരെ സൗദി തടവറയിൽ നിന്നും മോചിപ്പിക്കുന്നതിന് ശ്രമങ്ങൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കത്തയച്ച വിവരം ഇന്നലെ പുറത്തുവന്നിരുന്നു .

എന്നാൽ പുറത്തുവന്ന വാർത്തകളിൽ എന്ത് കാരണത്താലാണ് ഇവർ സൗദിയിൽ അറസ്റ്റിൽ ആയതെന്നും , കേന്ദ്രസർക്കാരിൻറെ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് അവർക്ക് ശിക്ഷ ലഭിക്കാതെ മോചനം ലഭിച്ചതെന്നും. ഛത്തീസ്ഗട്ടിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ എന്നപോലെ കേരള ബിജെപി നേതൃത്വത്തിന്റെ ഈ വിഷയത്തിലുള്ള ഇടപെടലും ഫോളോഅപ്പുമാണ് കേന്ദ്രസർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും എംബസിയുടെയും ധൃതഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് കാരണമായി മാറിയത് എന്നുമുള്ള കാര്യം വാർത്ത നൽകിയവർ മനപ്പൂർവ്വം മറച്ചു വെച്ചിട്ടുണ്ട്.

എന്തുതന്നെയായാലും പ്രാർത്ഥിച്ചതിന്റെ പേരിൽ സൗദി അറേബ്യയിൽ അറസ്റ്റിലായ 3 ക്രിസ്ത്യാനികളുടെ ജയിൽ മോചനം സന്തോഷം നൽകുന്നത് തന്നെയാണ് ........ അതിനായി ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും കേരള ബിജെപി നേതൃത്വത്തിനും അഭിനന്ദനങ്ങൾ.

Team CASA

എന്തുകൊണ്ടായിരിക്കും ഇവർക്കിത്ര സന്തോഷം ???200 വർഷം തടവു ശിക്ഷയെന്ന് പറയുമ്പോൾ മരണം വരെ തടവ് ശിക്ഷയെന്നാണർത്ഥം. തങ്ങൾ മര...
27/09/2026

എന്തുകൊണ്ടായിരിക്കും ഇവർക്കിത്ര സന്തോഷം ???

200 വർഷം തടവു ശിക്ഷയെന്ന് പറയുമ്പോൾ മരണം വരെ തടവ് ശിക്ഷയെന്നാണർത്ഥം. തങ്ങൾ മരണം വരെ തടവറയ്ക്കുള്ളിൽ തന്നെയാണെന്നറിഞ്ഞിട്ടും ഇവരുടെ മുഖത്ത് പുശ്ചം നിറഞ്ഞ ഈ ചിരി വന്നുവെങ്കിൽ അതിന് കാരണങ്ങളുണ്ട്.

ഒന്ന് - ഇവർ ചെയ്ത അതിക്രൂരമായ തെറ്റിൽ ഇവർക്ക് ഒരു വിധ കുറ്റബോധവുമില്ല ........മുസ്ലിം ഉമ്മത്തിന് വേണ്ടി ഈസ്റ്റർ ദിനത്തിൽ 279 കാഫിറുകളെയാണ് ശ്രീലങ്കയിൽ ഇവർ ഇല്ലാതാക്കിയത്......സ്വന്തം ആരാധനാലയത്തിനുള്ളിലെ കുർബാനയിൽ പങ്കെടുത്തു കൊണ്ടിരുന്ന കുഞ്ഞുമക്കളും മാതാപിതാക്കളുമാണ് ഇസ്ലാമിക ചാവേറുകൾക്കൊപ്പം പൊട്ടിച്ചിതറിയത്, പരിക്കേറ്റ 500 ഓളം പേരിൽ ഇന്നും പലരും ഭാര്യയെയും ഭർത്താവിനെയും മക്കളെയുമെല്ലാം നഷ്ടപ്പെട്ട് ജീവച്ഛവമായി കഴിയുന്നു. അവരാരും ആരും തന്നെ ലോക മുസ്ലിംങ്ങളോട് പോയിട്ട് ശ്രീലങ്കയിലെ സാധാരണ മുസ്ലിങ്ങളായ ഇവരോട് പോലും ഒരുവിധ തെറ്റും ചെയ്തവർ ആയിരുന്നില്ല.......അതിലൊന്നിലും ഒരു തെറ്റും ഇവർ കാണുന്നില്ല , തങ്ങളുടെ ദൈവത്തിനുവേണ്ടി റിസ്ക് എടുത്ത് ഒരു സൽകൃത്യം ചെയ്തതിന്റെ അഭിമാനമാണ് അതിൻ്റെ നിർവൃതിയാണ് ഈ മുഖങ്ങളിൽ നാം കാണുന്നത്.

രണ്ട് - തങ്ങൾ ചെയ്ത സൽകൃത്യത്തിന്റെ പ്രതിഫലം പരലോകത്ത് കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഇവർ ഭൂമിയിലെ ജയിൽ ശിക്ഷയെ ഭയക്കുന്നില്ല .അതുതന്നെയാണ് ആ മുഖത്തെ പുച്ഛത്തിന്റെ കാരണം. മുസ്ലിം ഉമ്മത്തിന് വേണ്ടി 270 കാഫിറുകളെ ഇല്ലാതാക്കിയതിന്റെ പേരിൽ തങ്ങൾക്ക് പ്രതിഫലമായി വിയർപ്പിന്റെ ഗ്രന്ധമില്ലാത്ത ഉടയാത്ത സ്തനങ്ങളുള്ള സമപ്രായക്കാരികളായ ഹൂറികളും തേൻ മുതൽ മദ്യം വരെയുള്ള പുഴകൾ നിറഞ്ഞ സ്വർഗ്ഗം തങ്ങൾക്കുവേണ്ടി തങ്ങളുടെ ദൈവം റെഡിയാക്കി വെച്ചിരിക്കുകയാണെന്ന വിശ്വാസം നൽകുന്ന ആത്മധൈര്യമാണ് ആ മുഖത്തു കാണുന്നത്, ആ പുഞ്ചിരിക്കു പിന്നിലുള്ളത് ....... പിന്നെയെങ്ങിനെ ഇവർ ചിരിക്കാതിരിക്കും !

ഇതേ ചിരി തന്നെയാണ് ജോസഫ് മാഷിൻ്റെ കൈ വെട്ടിയ കേസിൽ ശിക്ഷാവിധി കേട്ട് പുറത്തിറങ്ങിയ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളും അന്ന് ചിരിച്ചത്.

മാനവരാശിക്ക് ഭീഷിണിയായ ഇത്തരം ഭീകരവാദികൾക്ക് അതത് രാജ്യങ്ങളിൽ മുസ്ളിം സമുദായത്തിലെ ഒരു വലിയ വിഭാഗം നൽകുന്ന സപ്പോർട്ടാണ് ഇതിൻ്റെ മറ്റൊരു കാരണം ......... ജോസഫ് മാഷിൻ്റെ കൈവവെട്ട് കേസിലെ പ്രതി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് തന്നെ ഉദാഹരണം !

ജോസഫ് മാഷിൻ്റെ കൈവെട്ട് കേസിൽ പ്രതിയായ അനസ് വാഴക്കുളം
2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനിൽ നിന്ന് SDPI സ്ഥാനാർഥിയായി മത്സരിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വിജയിക്കുകയാണ് ഉണ്ടായത്.........
അന്ന് വിചാരണ തടവുകാരനായി വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന അനസ്
കോടതി അനുമതിയോടെയാണ് ജയിലിൽ കിടന്നു കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

മുസ്ലിം ഉമ്മത്തിൻ്റെ സംരക്ഷകരായി നിലകൊണ്ട് ഷരിയ നിയമ പ്രകാരം ജോസഫ് മാഷിൻ്റെ വലതു കൈയ്യും ഇടതു കാലും വെട്ടിയ കേസിലെ പ്രതികൾക്ക് ലഭിച്ച ഹീറോ പരിവേഷമാണ് മുസ്ലിം ഭൂരിപക്ഷ ഡിവിഷനിൽ നിന്നും 1,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനസെന്ന ആ തീവ്രവാദി അന്ന് വിജയിക്കാൻ ഇടയാക്കിയത്........ പകരം ആ വാർഡിലെ മുസ്ലിം സമൂഹം ജോസഫ് മാഷിൻ്റെ കൈ വെട്ടിയെടുത്ത ക്രൂരതയ്ക്ക് എതിരായിരുന്നുവെങ്കിൽ അനസ് അവിടെ തോൽക്കേണ്ടതായിരുന്നു. അതുണ്ടായില്ല !

ഇതിൻ്റെയെല്ലാം അടിസ്ഥാന കാരണം തീവ്രവാ ദികളും മിതവാദികളും ഒരേ പോലെ പിൻതുടരുന്ന മതഗ്രന്ഥത്തിൽ എഴുതി വെച്ചിരിക്കുന്ന മാനവിക വിരുദ്ധമായ കാര്യങ്ങളാണ് ........ അത് തിരുത്തുവാൻ മുസ്ലിം പുരോഹിത സമൂഹം തയ്യാറാവുകയോ അല്ലെങ്കിൽ അത്തരം ഭാഗങ്ങൾ നിരോധിക്കുവാൻ നട്ടെല്ലുഉള ഭരണകൂടങ്ങൾ തെയ്യാറാവുകയോ ചെയ്താൽ ലോകം ശാന്തവും സുന്ദരവുമായി മാറും അല്ലാത്തപക്ഷം ലോകത്ത് എവിടെയായാലും മുസ്ലിം ഭികര വാദികളുടെ ഇത്തരം ക്രൂരമായ ചിരികൾ തുടർന്നു കൊണ്ടേയിരിക്കും.

Team CASA

ഇല്ല .......അവർ ശബ്ദിക്കില്ല !കാരണം സംഭവം നടക്കുന്നത് ഉത്തരേന്ത്യയിലല്ല ! ഛത്തീസ്ഗട്ടിലെ കന്യാസ്ത്രീകൾക്ക് വേണ്ടി മുതലക്...
17/09/2026

ഇല്ല .......അവർ ശബ്ദിക്കില്ല !

കാരണം സംഭവം നടക്കുന്നത് ഉത്തരേന്ത്യയിലല്ല ! ഛത്തീസ്ഗട്ടിലെ കന്യാസ്ത്രീകൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കിയവർ ഇവിടെ ക്രിസ്ത്യൻ പ്രേമ നാടകം അഭിനയിച്ചു മുതലെടുപ്പിന് ഇറങ്ങിയാൽ തിരിച്ചടി ലഭിക്കുമെന്ന് അവർക്കറിയാം കാരണം മറുഭാഗത്തുള്ളത് സംഘടിത വോട്ട് ബാങ്കാണ്. ജാമ്യമില്ല വകുപ്പുകൾ പ്രകാരം എടുത്ത കേസ് ആഭ്യന്തരവകുപ്പ് മന്ത്രിയെ കൊണ്ടുപോലും പിൻവലിപ്പിക്കുവാൻ തക്ക ശക്തരാണിന്നവർ, പ്രതികരിച്ചാൽ ഏതു പാർട്ടിയിൽ ആയാലും മാപ്പ് പറയേണ്ടിവരും ഇല്ലെങ്കിൽ പിന്നെ ആ സ്ഥാനത്തുണ്ടാവില്ല. അവർക്ക് വലുത് അവരുടെ നിലനിൽപ്പാണ് ഭാവി രാഷ്ട്രീയമാണ് അതുകൊണ്ടുതന്നെ കളമശ്ശേരി പള്ളുരുത്തി വിഷയങ്ങളിൽ എന്നപോലെ ഈ വിഷയത്തിലും ഇവിടുത്തെ രാഷ്ട്രീയക്കാർ സിസ്റ്റർ ലിൻ്റയെ പിന്തുണയ്ക്കില്ല.

പിന്നെ ക്രിസ്ത്യൻ പ്രേമ നാടകം കളിക്കാൻ അടുത്തെങ്ങും ഒരു ഇലക്ഷനുമില്ല. ഇനിയൊരു ഇലക്ഷൻ വരാൻ രണ്ടര വർഷം കഴിയണം.......അത് അടുക്കുമ്പോൾ പൊട്ടൻ ക്രിസ്ത്യാനികൾ ഇതെല്ലാം മറക്കുമെന്ന് അവർക്കറിയാം , ഇല്ലെങ്കിൽ അതിനായി ഉത്തരേന്ത്യൻ വിഷയങ്ങളിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു തെരുവിൽ ഇറക്കും , വെറുക്കപ്പെട്ടവന്റെ പത്രം എഡിറ്റോറിയൽ കൊണ്ട് മെഗാ സീരിയലുകൾ തീർക്കും , കുർബാനയും കുരിശിൻ്റെ വഴിയും ഇലക്ഷൻ പ്രചാരണ വേദികളായി മാറും. ഇലക്ഷന്റെ തലേന്ന് അരമനയിൽ നിന്നുപോലും മഠത്തിലേക്ക് ഫോൺ കോൾ എത്തും , വേട്ടക്കാർക്ക് ഉൾപ്പെടെ വോട്ട് ചെയ്യാൻ ആവശ്യമുയരും ...... എക്കാലത്തും ബിഷപ്പുമാർക്കും വൈദികർക്കും കന്യാസ്ത്രീകൾക്കും ഉൾപ്പെടെ സമുദായ വിഷയങ്ങളിൽ സമുദായത്തിനൊപ്പം നിന്നിട്ടുള്ള അവറാനും തോമസും ജോർജും ചാക്കോച്ചനുമെല്ലാം തോൽപ്പിക്കപ്പെടും, ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ നിന്നു പോലും ഷിയാസുമാർ വൻഭൂരിപക്ഷത്തിൽ വിജയിക്കപ്പെടും ....... ഇതര സമുദായങ്ങൾ അവരുടെ സമുദായ അംഗങ്ങളുടെ വളർച്ചയ്ക്ക് വേണ്ടതെല്ലാം നേടിയെടുക്കുമ്പോൾ നമ്മൾ സതീശന്മാരുടെ പ്രസംഗങ്ങളിലെ ബൈബിൾ വചനങ്ങൾ കേട്ട് ഞെട്ടും പുളകിതരായി കയ്യടിക്കും ! എവനെങ്കിലും ഒരു കോടി തരാമെന്നു പറഞ്ഞാൽ സ്വന്തം അപ്പനെ വരെ മാറ്റിപ്പറയും

പാലാ , പൂഞ്ഞാർ , ചെമ്പൻ തൊട്ടി , കളമശ്ശേരി , പള്ളുരുത്തി ഒടുവിൽ കുന്നോത്ത് സെൻറ് ജോസഫ് സ്കൂൾ ........ അങ്ങിനെ കേരളത്തിലെ ലിസ്റ്റ് നീളകയാണ് !

സമർപ്പിതരുടെ സഹനത്തെക്കുറിച്ച് തിരുവചനം വന്നു കഴിഞ്ഞു. ഇനി വരാനുള്ളത് രക്തസാക്ഷികളുടെ ചുടു നീണത്തിൽ നിന്നും വളർന്നതാണീ സഭയെന്ന ഓർമ്മപ്പെടുത്തലാണ് ! പൂർണ്ണ ദണ്ഡവിമോചനം ലഭിക്കാനായി അത് പബ്ലിഷ് ചെയ്യുന്ന നമ്മുടെ ഓൺലൈൻ ചാനലുകളുടെ പോസ്റ്റുകൾ നമുക്ക് ഷെയർ ചെയ്യാം.

കേരള ഭരണം നാലുമാസം മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ സിസ്റ്റർക്ക് ജോസഫ് മാഷിൻ്റെ കാര്യമോർത്ത് ഉറക്കം കളയേണ്ടതില്ല.

Team CASA

ഹെഡ്മാസ്റ്റർ പ്രിൻസിപ്പാൾ തസ്തികകളിലേക്കുള്ള നിയമനത്തിന്റെ മാനദണ്ഡം കോഴയും മെത്രാന്മാരുടെ പാദസേവയും ആവരുത് ! ക്രിസ്ത്യൻ ...
16/09/2026

ഹെഡ്മാസ്റ്റർ പ്രിൻസിപ്പാൾ തസ്തികകളിലേക്കുള്ള നിയമനത്തിന്റെ മാനദണ്ഡം കോഴയും മെത്രാന്മാരുടെ പാദസേവയും ആവരുത് !

ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹെഡ്മാസ്റ്റർ പ്രിൻസിപ്പൽ നിയമനങ്ങളുടെ മാനദണ്ഡം അധ്യാപന കാലയളവിലെ പ്രവർത്തന മികവും വിദ്യാഭ്യാസ യോഗ്യതയും മാത്രമായിരിക്കണമെന്നും അവർ ഒരിക്കലും രാഷ്ട്രീയ പ്രവർത്തകർ ആയിരിക്കരുതെന്നും കണ്ണൂർ കുന്നോത്ത് സെൻ്റ് ജോസഫ് യു പി സ്കൂൾ സംഭവം നമ്മെ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ പുറത്തുവന്ന വിവരങ്ങളും വീഡിയോകളും എല്ലാം വെച്ച് നോക്കുമ്പോൾ നിസ്സാരമായി ഒതുക്കി തീർക്കാവുന്ന ഒരു പ്രശ്നത്തെ ഈ അവസ്ഥയിൽ എത്തിച്ചതിൻ്റെ പ്രധാന കാരണം കുന്നോത്ത് സെൻറ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു കുറുമുറ്റത്തിൻ്റെ കഴിവുകേടും രാഷ്ട്രീയ അടിമത്വവും ഒന്നുകൊണ്ട് മാത്രമാണ്. മെല്ലെ പോക്ക് നയവും അഴകൊഴമ്പൻ നിലപാടും കന്യാസ്ത്രീയെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുക എന്ന മഹാഅപരാധവും ചെയ്ത കോർപ്പറേറ്റ് മാനേജർക്കും ഇതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും വിട്ടുനിൽക്കാനാവില്ല. ഇവിടെ ലോക്കൽ മാനേജർ , ഹെഡ്മാസ്റ്റർക്കും കോർപ്പറേറ്റ് മാനേജർക്കും ഇടയ്ക്കുള്ള ഒരു മിഡിൽ മാൻ്റെ റോളിൽ മാത്രമായതിനാൽ അദ്ദേഹത്തെ പൂർണ്ണമായി കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.

സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉണ്ടായ സംഭവത്തിൽ പിറ്റേദിവസം ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ രക്ഷകർത്താവ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഹെഡ്മാസ്റ്റർക്ക് പരാതി നൽകുന്നത് ....... പ്രസ്തുത പരാതിയിൽ സ്കൂളിൻറെ മേൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന രീതിയിൽ കുട്ടിയെ കാലുകൊണ്ട് ചവിട്ടി നീ ചത്തില്ലേ എന്ന് ചോദിച്ചു എന്നീ ഗുരുതരമായ രണ്ട് വ്യാജ ആരോപണങ്ങൾ കടന്നുവന്നിട്ടുണ്ട്, അതിന് മുളയിലെ നുള്ളിയില്ലെങ്കിൽ അപകടമാണ് എന്നത് ഏതൊരു പോഴനും മനസ്സിലാകുന്നതാണ്.

ആ സ്ഥിതിക്ക് ഉടനടി ആരോപണ വിധേയയായ കന്യാസ്ത്രീയിൽ നിന്നും ഒപ്പമുണ്ടായിരുന്ന സഹ അധ്യാപികയിൽ നിന്നും സംഭവത്തിന്റെ വിവരം ചോദിച്ചു മനസ്സിലാക്കുകയും. അതിനുശേഷം ലോക്കൽ മാനേജർ, സ്റ്റാഫ് സെക്രട്ടറി, പി.ടി.എ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഭവം കണ്ടു എന്ന് പറയപ്പെടുന്ന കുട്ടികളെ കൂട്ടമായി വിളിക്കാതെ ഓരോരുത്തരെയായി ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തി ഹെഡ്മാസ്റ്റർ അവർ പറയുന്നത് രേഖപ്പെടുത്തുകയും കന്യാസ്ത്രീയുടെ നിരപരാധിത്വം ഉറപ്പിക്കുകയും. തുടർന്നു സംയുക്ത സ്റ്റാഫ് / PTA മീറ്റിംഗ് വിളിച്ച് എല്ലാവരെയും സ്കൂളിൽ സംജാതമായിട്ടുള്ള ആ വിഷയത്തിന്റെ ഗൗരവത്തെ പറഞ്ഞു മനസ്സിലാക്കി സംഭവത്തിന്റെ യാഥാർഥ്യവും കന്യാസ്ത്രീയുടെ നിരപരാധിപത്യവും ബോധ്യപ്പെടുത്തി, ഈ വിഷയത്തിൽ സ്കൂൾ മാനേജ്മെൻറ് സ്വീകരിക്കുവാൻ പോകുന്ന നിലപാട് അറിയിക്കുകയും ആയിരുന്നു വേണ്ടിയിരുന്നത്.

തുടർന്ന് പരാതിയിൽ ആരോപിക്കപ്പെടുന്ന രീതിയിൽ ഒരു സംഭവം നടന്നിട്ടില്ല എന്ന് ശക്തമായ ഒരു നിലപാട് ഹെഡ്മാസ്റ്റർ പരാതി നൽകിയ രക്ഷിതാക്കളോട് അറിയിക്കുകയും ചെയ്യണമായിരുന്നു .........ഇതേ നിലപാട് തന്നെയായിരുന്നു ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറി പിടിച്ചെടുത്ത് രണ്ട് അധ്യാപികമാരെ ആൾക്കൂട്ട വിചാരണ നടത്തിയ സംഘത്തോടും ഹെഡ്മാസ്റ്റർ ബിജു കുറുമുറ്റം സ്വീകരിക്കേണ്ടിയിരുന്നത്.

രക്ഷിതാക്കൾക്ക് സ്കൂളിലേക്ക് കടന്നു വരാം ഹെഡ്മാസ്റ്റർ മുറിയിൽ കയറിയിരിക്കാം , അധ്യാപകരുമായി സംസാരിക്കാം അവർക്ക് വേണമെങ്കിൽ ഒരു പൊതുപ്രവർത്തകനെയോ സ്ഥലം വാർഡ് പ്രതിനിധിയോ ഒപ്പം കൂട്ടാം അതിൻറെ അപ്പുറം വലിയ ഒരു ആൾക്കൂട്ടത്തെ സ്കൂൾ കോമ്പൗണ്ടിലേക്ക് കടക്കുകയും മുദ്രാവാക്യം വിളികളുമായി സ്കൂൾ പഠനത്തിന് തടസ്സമുണ്ടാക്കുകയും ചെയ്തപ്പോൾ പോലീസിനെ വിളിച്ച് അവരെ ആദ്യം പുറത്താക്കേണ്ടതായിരുന്നു.......ഇത്തരത്തിൽ ഒരു സംഘത്തിന് അധ്യാപകരുമായി സംസാരിക്കണമെങ്കിൽ അത് പോലീസിന്റെ സാന്നിധ്യത്തിൽ ആവണമായിരുന്നു

അതിനുപകരം ഇത്തരം ഒരു പരാതി ഉണ്ടായാൽ അത് പരിഹരിക്കാൻ നടപടിക്രമങ്ങൾ ഉണ്ടെന്നിരിക്കെ കുട്ടികളെ മുൻനിർത്തി സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്ന ഒരു സംഘത്തെ തന്റെ ഓഫീസറൂമിനുള്ളി കസേരയിട്ട് സ്വീകരിച്ചിരുത്തി അവർക്കു മുന്നിലേക്ക് രണ്ട് അധ്യാപികമാരെ വിളിച്ചുവരുത്തി ( സ്റ്റാഫ് സെക്രട്ടറി ഒപ്പമാല്ലാതെ ) അവർക്ക് ഇരിക്കുവാൻ കസേര പോലും കൊടുക്കുവാനുള്ള മര്യാദ കാണാതെ ആ സംഘത്തിന് മുന്നിൽ നിർത്തിക്കൊണ്ട് താലിബാൻ മോഡൽ വിചാരണ നടത്താൻ ഒപ്പം കൂടുകയാണ് ബിജു കുറുമുറ്റം എന്ന ഹെഡ്മാസ്റ്റർ ചെയ്തത്.

കന്യാസ്ത്രീയെയും സഹ അധ്യാപികയെയും ആൾക്കൂട്ട വിചാരണ നടത്തി അതിൻ്റെ വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പുറമെ ഈ സംഭവത്തെക്കുറിച്ചുളള വ്യാജവാർത്ത ദൃശ്യമാധ്യമങ്ങൾക്ക് കൊടുത്തു പ്രചരിപ്പിക്കാനും തുടങ്ങി എന്ന് അറിഞ്ഞപ്പോൾ തന്നെ ഹെഡ്മാസ്റ്റർ സ്ഥലത്തെ പ്രധാന ചാനൽ റിപ്പോർട്ടർമാരെ വിളിച്ചുവരുത്തി സംഭവത്തിന്റെ യാഥാർത്ഥ്യം വിശദീകരിക്കുകയാണ് വേണ്ടിയിരുന്നത് , ഇവിടെ അതുണ്ടായില്ല. ഇല്ലെങ്കിൽ സ്വന്തം നിലയിൽ സംഭവത്തിന്റെ യാഥാർത്ഥ്യം വിശദീകരിക്കുന്ന വീഡിയോ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹെഡ്മാസ്റ്റർക്കോ സഹ അധ്യാപകർക്കോ സോഷ്യൽ മിഡിയിലുടെ പുറത്തു വിടാമായിരുന്നു അതും ഉണ്ടായില്ല. പകരം അത്തരത്തിൽ ഒരു വ്യാജവാർത്ത പ്രചരിക്കുവാൻ മനപ്പൂർവ്വം അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ഹെഡ്മാസ്റ്ററും മാനേജ്മെൻ്റും ചെയ്തത്.

തുടർന്ന് മൂവാറ്റുപുഴയിൽ ചോദ്യപേപ്പർ വിവാദം ഉണ്ടായപ്പോൾ ജോസഫ് മാഷിനെ മാനേജ്മെൻറ് തുടക്കത്തിൽ ഒറ്റപ്പെടുത്തിയത് അനുസ്മരിപ്പിച്ചുകൊണ്ട് കന്യാസ്ത്രീയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത പ്രവർത്തി ശുദ്ധ വിവരക്കേട് തന്നെയായിരുന്നു.

കന്യാസ്ത്രീ പൂർണ്ണമായും നിരപരാധിയാണെന്ന് ഹെഡ്മാസ്റ്റർക്കും സഹ അധ്യാപകർക്കും പൂർണ്ണ ബോധ്യമുള്ള ഒരു വിഷയത്തിൽ എന്തിൻറെ പേരിലാണ് കന്യാസ്ത്രീയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത് ??? കോർപ്പറേറ്റ് മാനേജ്മെൻറ് ഇരിക്കുന്നവർ അതിന് നിർദ്ദേശിച്ചാലും ഹെഡ്മാസ്റ്റർ എന്ന് പറയുന്ന സത്യം അറിയാവുന്ന വ്യക്തി അതിന് കൂട്ടു നിൽക്കുവാൻ പാടില്ലായിരുന്നു...... മാത്രവുമല്ല സ്കൂളിൽ പ്രശ്നമുണ്ടാക്കിയവർ പുറത്തുവിട്ട ലെറ്ററിന്റെ ചിത്രത്തിൽ ഏതോ രണ്ടു കുട്ടികൾ കന്യാസ്ത്രീ ചവിട്ടിയതും ചത്തിലെ എന്ന് ചോദിച്ചതും കണ്ടു എന്ന് മൊഴി കൊടുത്തു എന്നുള്ളത് രേഖാമൂലം ഹെഡ്മാസ്റ്റർ എഴുതി ഒപ്പുവെച്ച് സ്കൂളിൻറെ സീലും വച്ചു കൊടുത്തിരിക്കുന്നത് കണ്ടു. ഇത് കാണുമ്പോൾ തോന്നുന്നത് ഇയാൾക്ക് ഒരു പീയൂണിന്റെ ബുദ്ധി പോലും ഇല്ലേ എന്നുള്ളതാണ് !

ഹെഡ്മാസ്റ്ററെ ഈ നടപടിയിൽ നിന്നും മനസ്സിലാവുന്നത് ഇദ്ദേഹത്തിന് SDPI പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളും ആയി രാഷ്ട്രീയപരമായി ബന്ധമുണ്ട് എന്നുതന്നെയാണ് .........ഹെഡ്മാസ്റ്റർ ബിജു കുറുമുറ്റം ഒരു കോൺഗ്രസുകാരനാണ് , കണ്ണൂർ പായം പഞ്ചായത്തിലെ പെരിങ്കരി വാർഡിൽ 2015, 2020 എന്നീ വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് ബിജു കുറുമുറ്റം , 2015 ൽ നിർദേശിക്കപ്പെട്ട സ്ഥാനാർത്ഥിയെ വെട്ടിമാറ്റി അവസാനനിമിഷം സ്ഥാനാർത്ഥി ലിസ്റ്റിൽ കയറിക്കൂടി എങ്കിലും രണ്ടുതവണയും ജനം ഇദ്ദേഹത്തെ തോൽപ്പിക്കുകയാണ് ഉണ്ടായത്. ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ്. ആ ബന്ധങ്ങൾക്കും ഭാവി രാഷ്ട്രീയത്തിനും തടസ്സങ്ങൾ ഉണ്ടാവാതിരിക്കാനാണ് ഇസ്ലാമിക തീവ്രവാദികൾക്ക് മുന്നിൽ തന്റെ ഉത്തരവാദിത്വം മറന്നു മുട്ടിലിടയാൻ ബിജു കുറുമുറ്റം തയ്യാറായത്.

KCYM, AKCC ജീസസ് യൂത്ത് തുടങ്ങിയ സമുദായത്തിന് ഒരാവശ്യം വരുമ്പോൾ പ്രയോജനമില്ലാത്ത മനകുണാഞ്ചൻ സംഘടനകളിൽ പ്രവർത്തിച്ചതോ മെത്രാന്മാർക്ക് പാദസേവ ചെയ്തു പ്രീതി പിടിച്ചു പറ്റുന്നതോ കോൺഗ്രസ് രാഷ്ട്രീയ പശ്ചാത്തലമോ ആയിരിക്കരുത് ഒരു ഹെഡ്മാസ്റ്റർ നിയമനത്തിന്റെ മാനദണ്ഡം, മറിച്ച് സ്കൂൾ അധ്യാപന കാലത്തെ പ്രവർത്തന മികവായിരിക്കണം എന്നത് കുന്നോത്ത് സെൻറ് ജോസഫ് സ്കൂളിൽ ഉണ്ടായ സംഭവങ്ങളിലൂടെ എങ്കിലും സഭാ നേതൃത്വം തിരിച്ചറിയണം.

Team CASA

എവിടെ നമ്മുടെ കാക്കത്തൊള്ളായിരം വനിത സംഘടനകൾ ???കേരളത്തിലെ വനിതാ കമ്മീഷനും വനിതാ സംഘടനകളും സെലിബ്രിറ്റികൾക്കും ചില പ്രത്...
15/09/2026

എവിടെ നമ്മുടെ കാക്കത്തൊള്ളായിരം വനിത സംഘടനകൾ ???

കേരളത്തിലെ വനിതാ കമ്മീഷനും വനിതാ സംഘടനകളും സെലിബ്രിറ്റികൾക്കും ചില പ്രത്യേക സമുദായത്തിലെ വനിതകൾക്കും വേണ്ടി മാത്രമേ ഇടപെടുകയുള്ളൂവെന്ന് നമുക്കറിയാം ........ എന്നാൽ കന്യാസ്ത്രീയും വനിതയാണ് , ആ ഒരു സാധു സ്ത്രീയാണ് കഴിഞ്ഞ അഞ്ചുദിവസത്തോളം ഒരു വ്യാജ പരാതിയുടെ പേരിൽ നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും അതിക്രൂരമായി വിചാരണ ചെയ്യപ്പെട്ടത് അവഹേളിക്കപ്പെട്ടത്. ഇതിൽ ഒരു കമ്മീഷനും ഒരു സംഘടനയും ഇതുവരെ ഒരു അഭിപ്രായം പോലും പറഞ്ഞിട്ടില്ല.

നാം എന്തിന് അവരെ കുറ്റം പറയുന്നു , നമ്മുടെ ക്രിസ്ത്യൻ സമുദായത്തിൽ നമുക്കും ഉണ്ടല്ലോ അനേകം വനിതാ സംഘടനകൾ, എവിടെയവർ ???

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് വേണ്ടി അവർ തെരുവിൽ ഇറങ്ങിയിരുന്നു ? ഇവിടെ ഈ കേരളത്തിൽ സ്വന്തം കണ്ണിനു മുന്നിൽ ഇരയാക്കപ്പെട്ടത് എന്താ കന്യാസ്ത്രീയല്ലേ ??? മണിപ്പൂരിലെ വനിതകൾക്ക് വേണ്ടി കൊന്തയും ചൊല്ലി ഈ സംഘടനയിലെ ആളുകൾ ഒക്കെ തെരുവിൽ ഇറങ്ങിയിരുന്നു, എന്തേ കണ്ണൂരിലെ കന്യാസ്ത്രീ വനിതയല്ലേ ??? ഇതേ ദുരനുഭവം മുസ്ലിം സമുദായത്തിലെ ഒരു അധ്യാപികയ്ക്ക് ആയിരുന്നു സംഭവിച്ചിരുന്നതെങ്കിൽ എന്തായിരിക്കും ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.

ഉത്തരേന്ത്യൻ , മണിപ്പൂർ വിഷയങ്ങളുടെ പേരിൽ പോലും വിശ്വാസികളെ തെരുവിൽ ഇറക്കിയവർ എന്തുകൊണ്ടാണ് കണ്ണൂരിൽ അധ്യാപികയായ കന്യാസ്ത്രീ ഇരയാക്കപ്പെട്ട വിഷയത്തിൽ ഒരു പ്രതികരണം പോലും നടത്തുവാൻ മടിക്കുന്നത് ???

KCBC Women’s Commission – കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വനിതാ കമ്മീഷനാണ് , ഇതിപ്പോൾ ജീവനോടെയില്ലേ ഉണ്ടെങ്കിൽ എന്തിനാണ് ഇതിനെ തീറ്റിപ്പോറ്റുന്നത് ??? ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കാൻ കഴിയില്ലെങ്കിൽ ഇതിനെ പിരിച്ചു വിട്ടുകൂടെ ???

Kerala Latin Catholic Women’s Association (KLCWA) – കേരള ലത്തീൻ സഭയുടെ ഔദ്യോഗിക വനിതാ സംഘടന. Knanaya Catholic Women’s Association (KCWA), Catholic Women’s Commission / Women’s Associations (വിവിധ കത്തോലിക്കാ രൂപതകളിലെ വനിതാ കമ്മീഷനുകളും സംഘടനകളുടെയും കൂട്ടായ്മ ) ......... എന്തിന് കത്തോലിക്കാ സഭയിലെ അവിവാഹിതരായ സ്ത്രീകളുടെ സമഗ്രവികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായി Society of Marian Singles എന്ന ഒരെണ്ണം മുതൽ ...... ഞങ്ങളുടെ അറിവിൽ വിധവകൾക്കായി ഇപ്പോൾ പുതുതായി ഒരു സംഘടന കൂടി തുടങ്ങിയിട്ടുണ്ട്......തീർന്നില്ല മാതൃവേദി, പൃതുവേദി മറ്റേ വേദി മറിച്ചേവേദി തുടങ്ങി രൂപതകൾ കേന്ദ്രീകരിച്ചും ഇടവകളിലും ഒക്കെയായി എണ്ണിയാൽ ഒടുങ്ങാത്ത സംഘടനകൾ നമ്മൾ ക്രിസ്ത്യാനികൾക്കുണ്ട് , കന്യാസ്ത്രീകൾക്കുമുണ്ട് സംഘടനകൾ വൈദികരും കന്യാസ്ത്രീകളും ചേർന്ന് അഖിലേന്ത്യ തലത്തിലുമുണ്ട് സംഘടനകൾ.

ഇത്രയധികം സംഘടനകളും കൂട്ടായ്മകളും ഒക്കെ നമുക്ക് ഉണ്ടായിട്ടും ന്യായം നമ്മുടെ ഭാഗത്താണെന്നെരിക്കെ ,നമുക്കു മുന്നിൽ ഒരു പാവം കന്യാസ്ത്രീ ഒരു വ്യാജ ആരോപണത്തിന്റെ പേരിൽ നേരിട്ടും അല്ലാതെയും അവഹേളിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും കുറ്റക്കാരിയാക്കപ്പെടുകയും ചെയ്യുമ്പോൾ അവർക്കുവേണ്ടി ആരാണ് ശബ്ദിക്കേണ്ടത് ??? ....... വിശ്വഹിന്ദു പരിഷത്തിൻ്റെ മാതൃശക്തിയോ , ദുർഗ്ഗാവാഹിനിയോ അതോ നമ്മുടെ ക്രിസ്ത്യൻ സംഘടനകളോ ???

ഈയിടെ ഒരു കോൺഗ്രസ് നേതാവ് ഞാൻ അഖിലേന്ത്യാ വിഷയങ്ങളിൽ മാത്രമേ പ്രതികരിക്കുകയുള്ളൂ എന്ന് പറഞ്ഞതുപോലെ നിങ്ങൾ ഉത്തരേന്ത്യൻ വിഷയത്തിൽ മാത്രമേ പ്രതികരിക്കുകയുള്ളോ ???, ഇനിയതല്ല ഈ വിഷയത്തിൽ വേട്ടക്കാരുടെ സ്ഥാനത്തുള്ള മതമൗലികവാദികളോടുള്ള ഭയമാണോ അതോ നിങ്ങളുടെ സ്വന്തം രാഷ്ട്രീയമാണോ ഈ നിഷ്ക്രിയത്വത്തിന്റെ പിന്നിലെ കാരണം ???

രണ്ടിൽ ഏതായാലും ഈ അലംഭാവം തുടരാനാണ് ഭാവമെങ്കിൽ കാലം നിങ്ങളെ വെറുതെ വിടില്ല !

Team CASA

14/09/2026

ഇത് SDPI ഓഫീസ് ആണെന്ന് തെറ്റിദ്ധരിക്കരുത് .......ഇത് സ്കൂൾ ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറി തന്നെയാണ്. !!

പരാതി ഉണ്ടാവേണ്ടത് കുട്ടിയുടെ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ ആണ് , അവരാണ് പരാതിയുമായി സ്കൂളിൽ വരേണ്ടത് , അവരുമായിട്ടാണ് ഹെഡ്മാസ്റ്റർ സംസാരിക്കേണ്ടത് ! അവർക്ക് വേണമെങ്കിൽ കുട്ടിയുടെ അധ്യാപകരുമായി സംസാരിക്കാം.

എന്നാൽ ഇവിടെ ആരോപണ വിധേയയായ കന്യാസ്ത്രീയെയും സഹഅധ്യാപികയും എഴുന്നേൽപ്പിച്ചു നിർത്തിക്കൊണ്ട് ചോദ്യം ചെയ്യാൻ ഇവർ ആരാണ് ? ഹെഡ്മാരുടെ മേശപ്പുറത്ത് അടിച്ചുകൊണ്ട് സംസാരിക്കുവാനും കുട്ടികളിൽ നിന്ന് തെളിവ് ശേഖരിക്കുവാനും ഇവർക്ക് ആരാണ് അധികാരം കൊടുത്തത് ???

ആരോപണ വിധേയായ കന്യാസ്ത്രീയിൽ നിന്നും സഹഅദ്ധ്യാപികയിൽ നിന്നും ക്ലാസിലെ മറ്റ് കുട്ടികളിൽ നിന്നും കാര്യങ്ങളുടെ നിജസ്ഥിതി ചോദിച്ചു മനസിലാക്കിയ ശേഷം ഹെഡ്മാസ്റ്ററല്ലേ ഇവരുമായി സംസാരിക്കേണ്ടത് ......... അല്ലാതെ ഈ ആൾക്കൂട്ടത്തിന് നടുവിൽ അദ്ധ്യാപകരെ വിജാരണ നടത്താനായി നിർത്തി കൊടുക്കേണ്ട ആവശ്യമെന്താണ് ???

പന്നി മാംസം വിളമ്പിയ വിഷയത്തിൽ പണ്ട് എരുമേലിയിലും ഇതുതന്നെയാണ് സംഭവിച്ചത് -- ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽതലശ്ശേരി കുന്ന...
14/09/2026

പന്നി മാംസം വിളമ്പിയ വിഷയത്തിൽ പണ്ട് എരുമേലിയിലും ഇതുതന്നെയാണ് സംഭവിച്ചത് -- ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

തലശ്ശേരി കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ നടന്ന സംഭവത്തെക്കുറിച്ച് അഞ്ചു ദിവസങ്ങൾ കഴിഞ്ഞ് ഉത്തരവാദിത്വപ്പെട്ടവരുടെ ഒരു വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചത് കാണുവാനിടയായി. അത് വായിച്ചപ്പോൾ, വളരെ വിശദമായ അന്വേഷണമാണ് കമ്മീഷൻ നടത്തിയതെന്നു വ്യക്തമായി. കൂടാതെ സംഭവിച്ച കാര്യങ്ങൾ മൊഴികളുടെ അടിസ്ഥാനത്തിൽ പഴുതില്ലാതെ അവർക്കു വിശദീകരിക്കാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടു പ്രധാനപ്പെട്ട ചിന്തകൾ പങ്കുവയ്ക്കുകയാണ്.

കമ്മീഷൻ ബന്ധപ്പെട്ടവരിൽനിന്നെല്ലാം മൊഴിയെടുത്തുകൊണ്ടിരുന്ന അഞ്ചു ദിവസങ്ങളിലും നിരപരാധിയായ ഒരു കന്യാസ്ത്രീയും കുഞ്ഞുങ്ങളെ ഉത്തമ പൌരന്മാരായി രൂപാന്തരപ്പെടുത്താൻ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളും കുറ്റവാളികളായി പൊതുസമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കപ്പെടുകയായിരുന്നു. ഒന്നോ രണ്ടോ സാമൂഹ്യവിരുദ്ധരുടെ ആരോപണങ്ങളുടെയും പരാതിയുടെയുംപേരിൽ രക്ഷകർത്താക്കളെന്നപേരിൽ കുറേയാളുകൾ സ്കൂളിൽ അധിക്ഷേപകരമായ പ്രതിഷേധം നടത്തിയത് നിരവധി തവണയാണ്. അതെല്ലാം മാധ്യമങ്ങളിലൂടെ ലോകമാസകലം പ്രചരിപ്പിച്ച് പ്രതിയാക്കപ്പെട്ട സന്ന്യാസിനിയെയും സ്കൂളിനെയും അവഹേളനത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. കൂടാതെ പ്രത്യേക വർഗസ്നേഹം പ്രകടിപ്പിക്കുന്ന ചിലർ സോഷ്യൽ മീഡിയായിലുടെ എത്ര വൃത്തിഹീനമായാണ് പ്രതിയാക്കപ്പെട്ട സന്ന്യാസിനിയെയും ക്രൈസ്തവസന്ന്യാസത്തെയും അവഹേളിച്ചത്. ഇങ്ങനെയുള്ള മുഴുവൻ ശോഭകേടും നടന്നതിനുശേഷമാണ് ഉത്തരവാദിത്വപ്പെട്ടവരുടെ വിശദീകരണം എത്തിയത് എന്നത് ഖേദകരമാണ്. അത് തലശ്ശേരിയിലെ സഭയുടെ പ്രശ്നമല്ല, കത്തോലിക്കാസഭയുടെ മുഴുവൻ ശീലമാണ്. ഇനിയെങ്കിലും അതിനൊരു പരിഹാരമുണ്ടായേ മതിയാകൂ.

രണ്ടാമതായിട്ട് സൂചിപ്പിക്കാനുള്ളത് ആ വിശദീകരണക്കുറിപ്പുതന്നെ വലിയൊരു അന്യായത്തിനു ചൂട്ടുപിടിക്കുന്നുവെന്നതാണ്. സംഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി പൊതുസമൂഹത്തെ അറിയിച്ചശേഷം അവസാനം എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചും അപേക്ഷിച്ചും ആ വിശദീകരണക്കുറിപ്പ് അവസാനിച്ചു. എന്നാൽ ഈ വ്യാജാരോപണത്തിന്റെ പേരിൽ അപമാനം സഹിക്കുകയും ജോലിയിൽനിന്ന് മാറി നില്ക്കുകയും ചെയ്യേണ്ടിവന്ന ഒരു കന്യാസ്ത്രി അനുഭവിച്ച അന്യായത്തെക്കുറിച്ചോ അതിന്റെ പരിഹാരത്തെക്കുറിച്ചോ ഒരു വരിപോലും അതിൽ കുറിച്ചിട്ടില്ല. കൂടാതെ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ മുമ്പിൽ അവരുടെ അദ്ധ്യാപികയെയും സ്കൂളിനെത്തന്നെയും അവഹേളിച്ച് ആ കുഞ്ഞുങ്ങളുടെ മനസിലുണ്ടാക്കിയ പോറലിനെക്കുറിച്ചും വേവലാതിയില്ല. ഈ രണ്ടന്യായങ്ങളും പരിഹരിക്കപ്പെടേണ്ടതല്ലേ... അതിനു മുൻകൈയെടുത്ത് നിയമവഴിയേ പോകാൻ വിശദീകരണക്കുറിപ്പു നല്കിയ ഉത്തരവാദിത്വപ്പെട്ടവർക്കു കടമയുണ്ടെന്നതാണ് എന്റെ ബോദ്ധ്യം. തങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാർക്ക് മാന്യമായി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടെന്നു ഉറപ്പുവരുത്തേണ്ടത് സ്ഥാപനനടത്തിപ്പുകാരുടെ ഉത്തരവാദിത്വമാണല്ലോ.

പണ്ട് എരുമേലിയിലും ഇതുതന്നെയാണ് സംഭവിച്ചത്.

ഒരു കുട്ടിയെ പന്നിമാംസം തിന്നാൻ നിർബന്ധിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ സ്കൂൾ അടിച്ചുതകർക്കുകയും അദ്ധ്യാപകരെ കൈയ്യേറ്റം ചെയ്യുകയും കേസെടുത്ത് അവരുടെ ജീവിതം കുട്ടിച്ചോറാക്കുകയും ചെയ്തതിനുശേഷം അന്വേഷണങ്ങളും വിശദീകരണങ്ങളുമെല്ലാം പിറകേവന്നു. മാത്രമല്ല സമൂഹത്തിൽ സമാധാനം സ്ഥാപിക്കാനെന്നപേരിൽ അന്ന് സ്കൂളിൽ അതിക്രമം നടത്തിയവരുടെ പ്രതിനിധികളെ ചെന്നുകണ്ട് ഉത്തരവാദിത്വപ്പെട്ടവർ അവരോട് ക്ഷമചോദിക്കുന്ന അശ്ലീലംകൂടി അന്നു നടന്നു.

സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ എന്ത് അന്യായം സംഭവിച്ചാലും അതുവഴിയുണ്ടാകാവുന്ന എല്ലാ പരിക്കുകളും എറ്റുകഴിഞ്ഞ് വിലപിച്ചുകൊണ്ട് വിശദീകരണങ്ങളുമായി പിറകേ നടക്കുന്ന ശീലം കത്തോലിക്കാസഭ ഇനിയും അവസാനിപ്പിച്ചിട്ടില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കുന്നോത്തു സംഭവം.

ഈ രണ്ടു സംഭവങ്ങളെയും വിലയിരുത്തുമ്പോൾ രണ്ടും ഒരേ പാറ്റേണിലാണ് നടന്നിരിക്കുന്നത് എന്നു നമുക്കു മനസിലാകും. കഥയും കഥാപാത്രങ്ങളുംമാത്രമാണ് മാറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അത് പൊതുസമൂഹത്തെ തുറന്ന കണ്ണോടെ നോക്കിക്കാണുന്നവരുടെ ഉൾക്കാഴ്ച്ചയാണെന്നു പറയേണ്ടിവരും.

ഇനിയെങ്കിലും അന്യായമായ ആരോപണങ്ങളുയരുമ്പോൾ അതെക്കുറിച്ചു വിശദീകരണം നല്കി തൃപ്തിയടയാതെ അന്യായത്തിനെതിരെ താമസംവിനാ പ്രതികരിക്കാനും നിമയനടപടികൾ കൈക്കൊള്ളാനും ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ഇങ്ങനെ ഓരോ വഴികളിലൂടെ തല്പരകക്ഷികൾ തങ്ങളുടെ ലക്ഷ്യം സാധിച്ചുകൊണ്ടേയിരിക്കും.

ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

നിരപരാധിത്വം ബോധ്യപ്പെട്ട സ്ഥിതിക്ക് കന്യാസ്ത്രീയെ ഇന്നുതന്നെ ജോലിയിൽ പ്രവേശിപ്പിക്കുവാൻ തലശ്ശേരി രൂപതാ സ്കൂൾ കോർപ്പറേറ്...
14/09/2026

നിരപരാധിത്വം ബോധ്യപ്പെട്ട സ്ഥിതിക്ക് കന്യാസ്ത്രീയെ ഇന്നുതന്നെ ജോലിയിൽ പ്രവേശിപ്പിക്കുവാൻ തലശ്ശേരി രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറ് തയ്യാറാവണം.

സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്ത ഒരു ആരോപണമാണ് തലശ്ശേരി കുന്നോത്ത് സെൻ്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ കന്യാസ്ത്രീക്ക് നേരെ ഉണ്ടായത് , 2026 സെപ്റ്റംബർ 8 ചൊവ്വാഴ്‌ച നടന്ന സംഭവത്തിന്റെ പേരിൽ മതമൗലികവാദം തീവ്രവാദ ശക്തികൾ സ്കൂളിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു , തുടർന്ന് ആരോപണ വിധയായ കന്യാസ്ത്രീയെ ജോലിയിൽ നിന്നും മാറ്റി നിർത്തിക്കൊണ്ട് കോർപ്പറേറ്റ് മാനേജ്മെൻറ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പരാതിയുടെ അടിസ്‌ഥാനത്തിൽ കോർപ്പറേറ്റ് മാനേജ്‌മെൻ്റ് വസ്‌തുതകൾ കണ്ടെത്താൻ പ്രത്യേക അന്വേഷ ണ സമിതിയെ നിയോഗിച്ചു. സെപ്റ്റംബർ 10, 11 തീയതികളിൽ അന്വേഷണ സമിതി പ്രധാനാധ്യാപകൻ, അധ്യാപകർ, വിദ്യാർത്ഥിനി, സഹപാഠികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് നേരിട്ട് മൊഴികൾ രേഖപ്പെടു ത്തി. രണ്ടുപേരൊഴികെ ബാക്കി എല്ലാവരുടെയും മൊഴിയിൽ നിന്ന് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപ ണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പ്രസ്തു‌ത വിദ്യാർത്ഥിനിയോ ഭൂരിഭാഗം സഹപാഠികളോ ശരിവെക്കുന്നില്ലെന്നും കോർപ്പറേറ്റ് മാനേജ്മെൻറ് ഇന്നലെ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കിയിരുന്നു

കന്യാസ്ത്രീയെ സസ്പെൻഡ് ചെയ്തത് വിദ്യാഭ്യാസ വകുപ്പോ , കോടതി നിർദ്ദേശം മൂലമോ അല്ല ..... അത് ചെയ്തിട്ടുള്ളത് രൂപത നേതൃത്വം തന്നെയാണ് , അവർക്ക് തന്നെ കന്യാസ്ത്രീ നിരപരാധിയാണെന്നും ആരോപണം വ്യാജമാണെന്നും മനസ്സിലാക്കിയ സ്ഥിതിക്ക് കന്യാസ്ത്രീയെ ഇന്നുതന്നെ ജോലിയിൽ പ്രവേശിക്കുവാൻ അനുവദിക്കണം.

ബാലാവകാശ കമ്മീഷനോ മറ്റേതെങ്കിലും സംഘടനകളോ പരാതിയോ കേസോ ആയി പോയിട്ടുണ്ടെങ്കിൽ അത് അതിൻ്റെ വഴിക്ക് പോകട്ടെ. അവരുടെ നിർദ്ദേശങ്ങളും ആവശ്യമുള്ള മാനിച്ചുകൊണ്ട് ഇനിയും കന്യാസ്ത്രീയെ സസ്പെൻഷനിൽ തുടരാൻ അനുവദിക്കരുത്.

മതമൗലികവാദ തീവ്രവാദ സംഘടനകൾക്കും അവർക്ക് പിന്തുണ കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മുന്നിൽ മുട്ടുമടക്കി അധ്യാപകരുടെ ആത്മവിശ്വാസം തകർക്കാതെ സ്കൂൾ മാനേജ്മെൻറ് തങ്ങളുടെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാൻ തയ്യാറാവുക.

Team CASA

നിരപരാധിയായ ആ കന്യാസ്ത്രീയെ ഇനിയും കഴുകന്മാർക്ക് കൊത്തിപ്പറിക്കാനായി അവർക്ക് മുന്നിൽ നിർത്തി കൊടുക്കരുത് !കണ്ണൂർ ജില്ലയി...
13/09/2026

നിരപരാധിയായ ആ കന്യാസ്ത്രീയെ ഇനിയും കഴുകന്മാർക്ക് കൊത്തിപ്പറിക്കാനായി അവർക്ക് മുന്നിൽ നിർത്തി കൊടുക്കരുത് !

കണ്ണൂർ ജില്ലയിൽ സ്കൂൾ അധ്യാപികയായ കന്യാസ്ത്രീ ആറാം ക്ലാസുകാരിയെ ചവിട്ടി "നീ ചത്തില്ലേ "എന്ന് ചോദിച്ചു എന്നു പറഞ്ഞുകൊണ്ട് പുറത്തുവന്ന സംഭവത്തിന്റെ യാഥാർത്ഥ്യം മറ്റൊന്നാണ് ! അവിടെ കന്യാസ്ത്രീ ചവിട്ടിയിട്ടുമില്ല നീ ചത്തില്ലേയെന്ന് ചോദിച്ചിട്ടുമില്ല. ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം മാത്രമായ കന്യാസ്ത്രീക്ക് കുട്ടിക്ക് സോഡിയത്തിന്റെ പ്രശ്നം ഉണ്ടെന്നുള്ള വിവരം അറിയില്ലായിരുന്നു നിലത്തിരിക്കുന്ന കുട്ടിയോട് നീ എന്താണ് നിലത്തിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മറ്റു കുട്ടികളാണ് പറഞ്ഞത് ബെഞ്ചിൽ കയറിയപ്പോഴാണ് അവൾ വീണതെന്ന് , ഇതിനെക്കുറിച്ച് ചോദിച്ചിട്ട് അവളെ ബെഞ്ചിൽ കയറ്റി ഇരുത്തി കന്യാസ്ത്രീ അവരുടെ പണികൾ ചെയ്തു. ഇതാണ് ഉണ്ടായ സംഭവത്തിന്റെ രത്ന ചുരുക്കം.

ജോലിയിൽ പ്രവേശിച്ചിട്ട് ഒരു ദിവസം മാത്രമായ കന്യാസ്ത്രീയല്ല 50 വർഷം സീനയോറിറ്റി ഉള്ള സ്കൂളിലെ തൂപ്പുകാരി ആയാൽ പോലും സ്കൂളിലെ ഏത് പ്രായത്തിലെ കുട്ടിയോട് ആയാലും ഇത്തരത്തിൽ പെരുമാറത്തില്ല എന്നത് സാമാന്യബോധമുള്ളവർക്ക് മനസ്സിലാകും ..........സത്യത്തിൽ കുറ്റിയില്ലാത്ത ബാത്റൂമിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെ പെൺകുട്ടിയെ പപ്പൻ മാഷ് 3 തവണ പീഡിപ്പിച്ചിട്ട് സ്വന്തം ഉടുമുണ്ട് അഴിച്ചു കുട്ടിയുടെ വായ മൂടി കെട്ടിയിട്ട് ഉടുമുണ്ടില്ലാതെ അണ്ടർവെയറും ഇട്ട് പുറത്തേക്ക് ഇറങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്ന കഥ പോലെ മറ്റൊരു കഥ മാത്രമാണ് ഇത് . അതിന്റെ പിന്നിലെ ലക്ഷ്യം മറ്റൊന്നാണ്.

70% മുസ്ലിം കുട്ടികൾ പഠിക്കുന്ന SDPI യുടെ ശക്തികേന്ദ്രമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ കഴിഞ്ഞ കുറെ കാലങ്ങളായി ഒരു കൂട്ടർക്ക് മുറുമുറുപ്പ് ഉണ്ട് സ്കൂൾ പിടിഎ തിരഞ്ഞെടുപ്പ് വിഷയത്തിലും അത് ശക്തയായി പ്രതിഫലിച്ചിരുന്നു. അതിൻ്റെ ഒരു ചെറിയ പ്രതിഫലനമാണ് ഇപ്പോൾ ഉണ്ടായ ഈ വിവാദം. ഇതിൻ്റെ തിരക്കഥ തയ്യാറാക്കിയത് സുഡാപ്പികൾ തന്നെയാണ്.

പക്ഷേ യാഥാർത്ഥ്യം എങ്ങനെയാണ് പുറംലോകം അറിയുന്നത് ??? ഇവിടെ 99% പത്ര ദൃശ്യ മാധ്യമങ്ങളും പൊളിറ്റിക്കൽ ഇസ്ലാമിൻറെ അടിമകളാണ് ,അവരും ഒപ്പം സോഷ്യൽ മീഡിയയിലെ സുഡാപ്പികളും കമ്മി കൊങ്ങി മതേതരരും ഉള്ളടത്തോളം കാലം ഒരിക്കലും സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുവാൻ പോകുന്നില്ല ! സത്യം ചെരുപ്പിടാൻ തുടങ്ങുമ്പോൾ കളവ് മൂന്നു തവണ ലോകം ചുറ്റിയിട്ടുണ്ടാകും എന്ന പഴമൊഴി യാഥാർത്ഥ്യമാക്കിയ ഈ കാലഘട്ടത്തിൽ അപ്പോൾ ആരാണ് യാഥാർത്ഥ്യം പുറത്തുവിടേണ്ടത് ???

അതിന് ഉത്തരവാദിത്തപ്പെട്ടവരാണ് അത് ചെയ്യേണ്ടത് ! എന്താ അവർക്ക് അതിനുള്ള കഴിവും ഭൗതിക സാഹചര്യങ്ങളും ഇല്ലേ ???

കേരള കത്തോലിക്കാ സഭ നേതൃത്വത്തിനും തലശ്ശേരി രൂപതയ്ക്കും അനവധി മാധ്യമങ്ങളുണ്ട് , PRO കൾ ഉണ്ട് ,വൈദികർക്കും കന്യാസ്ത്രീകൾക്കും ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ട്, ക്രിസ്ത്യാനികളുടെത് എന്ന രീതിയിൽ പ്രവർത്തിക്കുന്ന ദീപിക പത്രമുണ്ട്, നിരവധി സഭാ സംഘടനകളുണ്ട് , ഇന്ത്യ മുഴുവൻ ക്രിസ്ത്യാനികളുടെ ശവം തപ്പി നടക്കുന്ന ക്രിസ്ത്യൻ ഓൺലൈൻ ചാനലുകളുണ്ട് ........ എന്തുകൊണ്ട് സംഭവത്തിന്റെ യാഥാർത്ഥ്യം ഒരു കന്യാസ്ത്രീയുടെ അഭിമുഖമായി പുറത്തുവിട്ടു കൂടാ ??? പത്ര ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആ കന്യാസ്ത്രീയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ മറ്റ് കന്യാസ്ത്രീകളും കൂടി മോശക്കാരാണെന്ന് വരുത്തിതീർക്കുവാൻ ശ്രമിക്കുമ്പോൾ ആ കന്യാസ്ത്രീക്ക് പറയാനുള്ളത് ഒരു മൊബൈൽ ഫോണിലെങ്കിലും ചിത്രീകരിച്ച് പുറത്തു വിടാനുള്ള വിവേകമെങ്കിലും കന്യാസ്ത്രീയെ സംരക്ഷിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ കാണിക്കേണ്ടതല്ലേ ???

ഇല്ല ചെയ്യില്ല ........ അതിന് കാരണം പലതാണ് !

സംഭവം പുറത്തുവന്ന അന്ന് തന്നെ സിസ്റ്ററെ ബന്ധപ്പെടാൻ കാസ ശ്രമം നടത്തി, നടന്നില്ല. തുടർന്ന് ആ സ്കൂളിലെ ഹെഡ്മാസ്റ്റർ എന്നു പറയുന്ന മര പാഴിൻ്റെ നമ്പർ സംഘടിപ്പിച്ചു കാസയുടെ പ്രസിഡൻറ് കെവിൻ പീറ്റർ നേരിട്ട് വിളിച്ചു ....... അദ്ദേഹം തൻ്റെ എല്ലാവിധ ഐഡന്റിറ്റിയും വെളിപ്പെടുത്തി കൊണ്ടാണ് സംഭാഷണം തുടങ്ങിയത് , വിഷയത്തിന്റെ ഒരു ഭാഗം മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും സ്കൂളിനും സിസ്റ്റർക്കും പറയാനുള്ളത് കൂടി പുറംലോകം അറിയണമെന്നും പറഞ്ഞപ്പോൾ ആ മരമൊണ്ണയായ ഹെഡ്മാസ്റ്റർ പറഞ്ഞത് ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ് എനിക്ക് വെളിപ്പെടുത്താൻ പറ്റില്ല എന്നാണ് ! വീണ്ടും റിക്വസ്റ്റ് ചെയ്തു തുടങ്ങിയപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു പോയി. ഇതാണ് അവിടുത്തെ അവസ്ഥ !

ഓരോ സഭകൾക്കും സന്യാസ സമൂഹങ്ങൾക്കും PRO കൾ ഉണ്ട് സഭാ വിഷയത്തിൽ ആയാലും പൊതു വിഷയത്തിൽ ആയാലും ഔദ്യോഗികമായി അവരാണ് സഭാ നേതൃത്വത്തിന്റെ നിലപാട് പറയേണ്ടത്. ഓരോ വിഷയങ്ങൾ ഉണ്ടാവുമ്പോൾ പ്രതികരിക്കേണ്ടത് ........ എന്നാൽ ഒരു ലൈസൻസും ഇല്ലാതെ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നതുപോലെ ചാനൽ മൈക്കുകളുടെ മുന്നിലും സോഷ്യൽ മീഡിയയിലും വൈദികരും കന്യാസ്ത്രീകളും വേണ്ടതിനും വേണ്ടാത്തതിനും എല്ലാം അഭിപ്രായം പറഞ്ഞു ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് ........ എന്നാൽ ഇതുപോലുള്ള ഒരു വിഷയത്തിൽ അവർ എല്ലാവരും നിശബ്ദരാണ്

സത്യം പുറത്തു വരാൻ എന്തുകൊണ്ടാണ് സഭാ / സന്യാസ നേതൃത്വം അനുവദിക്കാത്തത് എന്ന് മനസ്സിലാവുന്നില്ല. എന്തിനാണ് ഹെഡ്മാസ്റ്ററുടെയും ആരോപണ വിധേയയായ സിസ്റ്ററെയും വായ മൂടി കെട്ടുന്നത് ! അവർക്ക് പറയാനുള്ളത് പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണം സത്യം എന്തെന്ന് ജനങ്ങൾ അറിയണം. അവർക്ക് പറയാനുള്ളത് സഭാ നേതൃത്വത്തിന് പുറത്തുവിടാൻ മടിയാണെങ്കിൽ അവരെയെങ്കിലും അതിന് അനുവദിക്കണം . ഇതിനൊക്കെ സഭാ നേതൃത്വം ആരെയാണ് ഭയപ്പെടുന്നത് ???

ഇതൊക്കെ കാണുമ്പോൾ ഓർമ്മ വരുന്നത് ഹലാലിനെ കുറിച്ച് തൻ്റെ സ്വന്തം വിശ്വാസികളോട് സംസാരിച്ചതിന് ഇതേ തലശ്ശേരി രൂപതയിൽ തന്നെ ഏതാനും വർഷങ്ങൾക്കു മുൻപ് ഫാദർ ആന്റണി തറക്കടവിലിന് എതിരെ ജിഹാദികൾ പോലീസിൽ പരാതി കൊടുത്ത വിഷയമാണ് ....... അന്ന് ജിഹാദികൾക്ക് മുന്നിൽ മുട്ടുമടക്കി വൈദികനെ തള്ളിപ്പറയുന്ന രീതിയിൽ രൂപത നേതൃത്വം പത്രക്കുറിപ്പ് ഇറക്കി ....... അച്ഛൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അവസ്ഥയെത്തിയപ്പോൾ രണ്ടും കൽപ്പിച്ച് കാസ അച്ഛനുവേണ്ടി ഇറങ്ങി........ അവസാനം തിരിച്ചടിയാകുമെന്നും നാണക്കേട് ആകുമെന്നും മനസ്സിലാക്കിയപ്പോൾ രണ്ടാമത് തിരുത്തിയ പത്രക്കുറിപ്പ് തലശ്ശേരി രൂപതയ്ക്ക് ഇറക്കേണ്ടി വരികയും അച്ഛനെ പിന്തുണയ്ക്കേണ്ടതായി വന്നു. അന്ന് ഞങ്ങൾ എടുത്ത ശക്തമായ നിലപാടാണ് അച്ഛനെ അറസ്റ്റിൽ നിന്നും ഒഴിവാക്കിയത്.

ഇപ്പോൾതന്നെ കന്യാസ്ത്രീയെ ജോലിയിൽ നിന്നും ഒഴിവാക്കി കഴിഞ്ഞു. ഇനി അവർ തിരിച്ച് ആ സ്കൂളിൽ വരാനും പോകുന്നില്ല ഇതിനിടയിൽ കന്യാസ്ത്രീ ഈ വിഷയത്തിൽ കേസിൽ പെടാം ........ കാരണം കേരളമിന്ന് മതമൗലികവാദികൾ കയ്യടക്കിയ ബംഗ്ലാദേശ് പോലെയാണ് . തീവ്രവാദികൾക്ക് എതിരെ പരാതി കൊടുത്താൽ ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ അതിനെ തടയും എന്നാൽ അതേ തീവ്രവാദി ഒരു നിരീശ്വരവാദിക്കെതിരെ പരാതി കൊടുത്താൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുക്കും ഇതാണ് അൽ ഖേരളത്തിലെ ഇന്നത്തെ അവസ്ഥ........ അതുകൊണ്ടുതന്നെ ഇനി കന്യാസ്ത്രീ അറസ്റ്റ് ചെയ്യപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

ഒരു കഷണം വെള്ള പേപ്പറിൽ ആർക്കും വേണ്ടാത്ത പത്രക്കുറിപ്പ് ഇറക്കുകയല്ല വേണ്ടത് , നിരപരാധിയായ ആ കന്യാസ്ത്രീക്ക് സ്കൂളിൽ സംഭവിച്ച കാര്യങ്ങളുടെ യാഥാർത്ഥ്യം പൊതുസമൂഹത്തോട് വെളിപ്പെടുത്താൻ അവസരം നൽകുകയാണ് വേണ്ടത്.

Team CASA

Address

Casa
Calicut

Alerts

Be the first to know and let us send you an email when CASA Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CASA Kozhikode:

Shortcuts

Share