SKSSF പുത്തൂർമഠം

SKSSF പുത്തൂർമഠം വിജ്ഞാനം, വിനയം, സേവനം.�

15/12/2023
09/09/2023
02/08/2023

ക്യാമ്പയിൻ വിജയിപ്പിക്കുക പാണക്കാട് സയ്യിദ് സ്വാദിഖലിശിഹാബ് തങ്ങൾ

എസ്.കെ.എസ്.എസ്.എഫ്ബാലാരവംസത്യം , സ്വത്വം, സമർപ്പണം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് 35 ാം വാർഷികം ആഘോഷിക്കുകയാണ്  എസ്.കെ.എ...
01/08/2023

എസ്.കെ.എസ്.എസ്.എഫ്
ബാലാരവം

സത്യം , സ്വത്വം, സമർപ്പണം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് 35 ാം വാർഷികം ആഘോഷിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ്.
വിജ്ഞാനത്തിന്റെ നറുമണം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു നൽകുന്നതിന് നിമിത്തവും പ്രോത്സാഹനവുമായി, വിനയമെന്ന സവിശേഷമായ ജീവിത മൂല്യം മുറുകെപ്പിടിച്ച്, സഹജീവികൾക്ക് വേണ്ടി സേവനത്തിന്റെയും സ്നേഹ സാഹോദര്യത്തിന്റെയും ചിറകു വിരിച്ചു മുന്നേറുന്ന ആദർശ പ്രസ്ഥാനത്തിൻറെ വാർഷികാഘോഷ പരിപാടികൾ
കൃത്യമായ ആസൂത്രണ മികവോടെ പൊതു സമൂഹത്തിലേക്ക് എത്തിച്ചേരുകയാണ്..
വിദ്യാർത്ഥി യുവജനങ്ങൾക്ക് വേണ്ടി കാലത്തിൻറെ പുതിയ കാഴ്ചകൾ തുറന്നുവെക്കുന്ന നിരവധി വ്യത്യസ്ത പദ്ധതികൾ ഉൾക്കൊള്ളുന്ന വാർഷിക
പരിപാടികളുടെ ഭാഗമായി കൊച്ചു ബാലന്മാർക്ക് വേണ്ടി നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തന പദ്ധതിയാണ് ബാലാരവം.
ശാഖാതലത്തിൽ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഈ പരിപാടിയിൽ
ശാഖയിലെ 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന
വിദ്യാർഥി, വിദ്യാർഥിനികളാണ് പങ്കെടുക്കുക. വളർന്നുവരുന്ന പുതുതലമുറയിൽ
ധാർമിക മൂല്യവും സംഘടനാ ബോധവും വളർത്തുക ,ആത്മവിശ്വാസവും ലക്ഷ്യബോധവും സമ്മാനിക്കുക,
സർഗാത്മകതയും കാര്യക്ഷമതയും പരിപോഷിപ്പിക്കുക മക്കളെ മതാ പിതാക്കൾക്കും കുടുംബത്തിനും നാടിനും ഉപകാരമുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഈ പ്രോഗ്രാം നടക്കുക.
മുതിർന്നവരെ ബഹുമാനിച്ചും രാജ്യത്തിൻറെ നിയമങ്ങളെ അനുസരിച്ചും ഇതര മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറിയും അറിവിനനുസരിച്ച് ജീവിക്കേണ്ടതിന്റെ ബാലപാഠങ്ങൾ
ഈ പരിപാടിയിലൂടെ ഏറെ ആകർഷകമായി പങ്കുവെക്കും.
സംഘടനാ പ്രവർത്തകർക്കൊപ്പം
സാമൂഹിക സാംസ്കാരിക രംഗത്തെ മുഴുവൻ ആളുകളുടെയും രക്ഷിതാക്കളുടെയും സമസ്ത സഹകരണവും പിന്തുണയും ഈ പരിപാടിയുടെ വിജയത്തിന് വേണ്ടി ഉണ്ടാകണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.

-ജനറൽ സെക്രട്ടറി SKSSF
സംസ്ഥാന കമ്മിറ്റി

സൗമ്യനായ ഒരു മനുഷ്യൻ പ്രകാശംപരത്തി കടന്നു പോയിട്ട് ഇന്നേക്ക്പതിനാല് വർഷങ്ങൾ...പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകി...
01/08/2023

സൗമ്യനായ ഒരു മനുഷ്യൻ പ്രകാശം
പരത്തി കടന്നു പോയിട്ട് ഇന്നേക്ക്
പതിനാല് വർഷങ്ങൾ...
പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ ആമീൻ... 🤲🏻

Address

Puthoormadam
Calicut
673019

Telephone

+917025692025

Website

Alerts

Be the first to know and let us send you an email when SKSSF പുത്തൂർമഠം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share