04/12/2023
عن أبي هريرة رضي الله عنه؛ أنَّ رسولَ الله صلّى الله عليه وسلّم قالَ: «لا تَجْعَلُوا بُيُوتَكُمْ مَقابِرَ. إنَّ الشَّيْطَانَ يَنْفِرُ مِنَ البَيْتِ الَّذِي تُقْرَأُ فيهِ سُورَةُ البَقَرَةِ. (مسلم)
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം , റസൂൽ (സ) പറഞ്ഞു : നിങ്ങളുടെ വീടുകളെ മഖ്ബറകളാക്കരുത്. നിശ്ചയം സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീടുകളിൽ നിന്ന് പിശാച് വിരണ്ടോടുന്നതാണ്. (മുസ്ലിം)
■ ഹദീസിൽ നിന്നുള്ള പാഠങ്ങൾ:
1 - വീടുകളിൽ നിസ്കാരങ്ങളും ഖുർആൻ പാരായണവും നടക്കേണ്ടതിന്റെ പ്രാധാന്യം ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു. പഴയ കാലങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും അല്പസമയം എങ്കിലും ഖുർആൻ എല്ലാവരും പാരായണം ചെയ്യുന്ന രീതി മുസ്ലിം വീടുകളിൽ ഉണ്ടായിരുന്നു. പുതിയകാലത്ത് അത്തരം സന്ദർഭങ്ങളിൽ ടിവിക്കും സ്ക്രീൻ വെളിച്ചത്തിന് മുന്നിലും തളച്ചിടപ്പെടുന്ന അവസ്ഥ സമുദായത്തിലെ ധാരാളം ആളുകളെ കൊണ്ടെത്തിച്ച അവസ്ഥയെയും നമ്മൾ നിസാരമായി കണ്ടുകൂടാ.
2 - ഖുർആൻ പാരായണം ചെയ്യുന്ന വീടുകളിലാണ് അല്ലാഹുവിൻ്റെ ബർക്കത്ത് ഉണ്ടാവുക.
3 - ഖബർസ്ഥാനുകളിൽ നമസ്കാരങ്ങളും ഖുർആൻ പാരായണങ്ങളും നടത്തുന്നത് ഇസ്ലാമിന് അന്യമാണ് എന്നും മനസ്സിലാക്കാം. ഖബറിന്റെ അടുത്ത് മരണപ്പെട്ടവർക്ക് വേണ്ടി എന്ന് പറഞ്ഞു ദിവസങ്ങളോളം ഖുർആൻ ഓതുന്നത് ചിലയിടങ്ങളിൽ കാണാറുണ്ട് അത് സുന്നത്തിനെതിരാണെന്നും ഈ ഹദീസിലൂടെ മനസ്സിലാക്കാം.
4 - ഖുർആൻ പാരായണവും, അല്ലാഹുവേ പറ്റിയുള്ള സ്മരണയും ഇല്ലാത്ത വീട്ടുകാർ യബറാളികളെ പോലെ മനസ്സ് മരിച്ചവരാണ്.
5 - ഖുർആൻ പാരായണം പൊതുവിൽ പൈശാചികതയെ അകറ്റുന്നു എന്നാൽ സൂറത്തുൽ ബഖറ അതിൽ ഏറ്റവും ഫലപ്രദമത്രേ.
6 - സൂറത്തുൽ ബഖറയുടെ മഹത്വവും, അതിലെ ആയത്തുകൾക്ക് പിശാചിനെതിരെയുള്ള സ്വാധീനവും ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു.
Join Nervazhi🔽
WhatsApp Group Invite