16/01/2023
ദൈവത്തിനു മഹത്വം ,
ഈ പുതിയ വര്ഷത്തിലേക്കേ പ്രവേശിച്ച എല്ലാവര്ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പുതു വര്ഷം തുടങ്ങുന്നതിന് രണ്ട് ആഴ്ചകൾ മുൻപേ ദൈവം എനിക്ക് തന്ന ഒരു വചനം ഡാനിയേൽ പ്രവചന പുസ്തകം 11 :32 b .....എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കും . ഏതൊരു കാലഘട്ടം എടുത്തു പഠിച്ചാലും എല്ലാ യിടത്തും ദൈവത്തെ അറിയുന്ന ജനം ,ദൈവമക്കൾ ഉറച്ചുനിന്ന് വീര്യം പ്രവർത്തിച്ചിട്ടുണ്ടേ. രാജ്നക്കന്മാർ ,അധികാരികൾ, ദൈവസഭ ,ദൈവമക്കൾ എല്ലാവരും മാറും എന്നാൽ ഇപ്പോഴും കൂടെ ഇരുന്നേ നടത്തുന്ന ദൈവം ഒരുനാളും മറക്കുകയില്ല, ഉപേക്ഷിക്കയുമില്ല.
ഉല്പത്തി 35:11,12 ഈ വചനപ്രകാരം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. നമ്മുടെ ഭാരതത്തിൽ ദൈവമക്കൾക്കെ ഉപദ്രവം ഉണ്ടാകും ,കർത്താവിന്റെ വരവിനെ മുൻപേ നടക്കേണ്ടതെല്ലാം ദേശത്തെ നടക്കുന്ന, ദൈവത്തെ അറിയുന്ന തന്റെ ജനം , അറിവ് എന്നുപറയുന്നതേ നമ്മുടെ ബുദ്ധി കൊണ്ടുള്ള അറിവല്ല. റോമർ 1 : 21 -23 .
നാം ഏതിനും ഒരുങ്ങിനിൽക്കുക ,സമയത്തിലും അസമയത്തിലും ,സമയം തക്കത്തിൽ ഉപയോഗിക്കുക, ആരെയും വഞ്ചിക്കാതിരിക്കുക , സത്യസന്ധത പാലിക്കുക , കർത്താവ് വരാറായി ,ഇതാ കർത്താവ് വാതിൽക്കൽ .
അവസാനമായി എല്ലാവരോടും പറയുവാൻ ഉള്ളതേ കൊലോസ്യർ 3 : 22 - 25 വരെ
22 .ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.
23. നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ.
24. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.
25.അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
ദൈവദാസന്മാർ,ദൈവമക്കൾ എല്ലാവരും മുകളിൽ പറഞ്ഞിരിക്കുന്ന വചനം മനഃപാഠം ആക്കി ജീവിച്ചാൽ ,നാം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും.
ദൈവം എല്ലാവരെയൊയും അനുഗ്രഹിക്കട്ടെ.
Best wishes from our children and siloam mission and ministries
Dr. Jyothi Johnson