Amme Mathave

Amme Mathave Holy Mary, Mother of God, pray for us sinners...

26/08/2026

365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 238-ാo ദിവസം.

കൂടുതൽ വായിക്കുവാനും, കാണുവാനും കമന്‍റ് ബോക്സ് നോക്കുക...

26/08/2026
26/08/2026

DAILY BLESSING26th AUG 2026subscribe to this channel https://www....

26/08/2026

അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 26
വി. വിശുദ്ധ സെഫിരിനൂസ്
റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച്‌ ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തിയോഡോട്ടസ് എന്നയാള്‍ യേശു ദൈവത്തിന്റെ യഥാര്‍ത്ഥ മകനല്ല എന്ന തന്റെ വാദം പ്രചരിപ്പിക്കുകയും, കൂടാതെ സ്വന്തം സഭ സ്ഥാപിക്കുകയും, ശമ്പളത്തില്‍ ഒരു മെത്രാനെ നിയമിക്കുകയും ചെയ്തു. നതാലിയൂസ് എന്നായിരുന്നു ആ മെത്രാന്റെ നാമം. അതിനു മുന്‍പായി സത്യ ദൈവത്തിലുള്ള തന്റെ വിശ്വാസം തുറന്ന് പറഞ്ഞതിന് ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ആളായിരുന്നു നതാലിയൂസ്.
ഐതീഹ്യമനുസരിച്ച്, തനിക്ക്‌ വേണ്ടി സഹനമനുഭവിച്ച ആരും സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നത് യേശു ആഗ്രഹിക്കാത്തതിനാല്‍, നതാലിയൂസിനുണ്ടായ ഒരു ദര്‍ശനത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുകയും തിയോഡോട്ടസിനൊപ്പം ചേര്‍ന്നതില്‍ അദ്ദേഹത്തെ ഗുണദോഷിക്കുകയും ചെയ്തു. സത്യപ്രകാശം കണ്ട നതാലിയൂസ് വിശുദ്ധ സെഫേരിയൂസിനോട് മാപ്പപേക്ഷിച്ചു. ആഴമായ അനുതാപം പ്രകടിപ്പിച്ച നതാലിയൂസിനെ മെത്രാന്‍ സഭയില്‍ തിരിച്ചെടുത്തു.
ഇതിനിടെ പ്രാക്സീസ്‌, നോയിറ്റസ്, സബേല്ലിയൂസ് എന്നിവര്‍ മൊഡാലിസമെന്ന മതവിരുദ്ധ വാദവുമായി രംഗത്ത്‌ വരികയും അക്കാര്യം സെഫിരിനൂസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ സെഫെരിനൂസ്‌ അപ്പസ്തോലന്‍മാരുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ മതവിരുദ്ധ വാദത്തെ നിശിതമായി വിമര്‍ശിക്കുകയും അതിന്റെ കെടുതിയില്‍ വീഴാതെ കത്തോലിക്കാ സഭയെ പ്രതിരോധിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധ സെഫെരിനൂസ്‌ രക്തസാക്ഷിത്വം വരിച്ചതായും, അദ്ദേഹത്തിന്റെ ഭൗതീക ശരീരം അപ്പിയന്‍ മാര്‍ഗ്ഗത്തിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തതായും പറയപ്പെടുന്നു.

26/08/2026

Start your day with God’s promise and walk in His peace. 🌿

26/08/2026

പ്രഭാത പ്രാർത്ഥന..🙏
നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍.. ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍..
(ഫിലിപ്പി 4/4)
അനന്ത നന്മയായ ദൈവമേ..സന്തോഷത്തിന്റെയും സമൃദ്ധിയുടെയും തിരുവോണദിനത്തിലെ ഈ മനോഹരമായ പ്രഭാതം ഞങ്ങൾക്കു നൽകിയതിനെയോർത്തു നന്ദി പറയുന്നു..രാത്രിയിലെ എല്ലാ ഭയാശങ്കകളിൽ നിന്നും കരുതലോടെ ഞങ്ങളെ സംരക്ഷിക്കുകയും..പുതിയൊരു ദിവസത്തിന്റെ പ്രകാശത്തിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്ത അവിടുത്തെ സ്നേഹം എത്രയോ അവർണനീയമാണ്..സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണെന്ന് സങ്കീർത്തകൻ ഞങ്ങളെ ഓർമ്മിപ്പിക്കുന്നുവല്ലോ..ഈ തിരുവോണ നാളിൽ ഞങ്ങളുടെ കുടുംബങ്ങളിലും സമൂഹത്തിലും സ്നേഹവും ഐക്യവും..സമാധാനവും നിറയ്ക്കണമേ..കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്യുമെന്നുള്ള വചന സമൃധിയിൽ ഞങ്ങളുടെ അധ്വാനങ്ങളെ അനുഗ്രഹിക്കണമേ..ഈ ഭൂമിയിലെ സകല നന്മകളും വിളസമൃദ്ധിയും അവിടുത്തെ ദാനമാണെന്ന തിരിച്ചറിവിൽ ചുറ്റുപാടുകളിൽ എളിമയോടെ വർത്തിക്കാനും..വാക്കിലും സംസാരത്തിലുമല്ലാതെ പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കാനും അവിടുന്നു ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ..വിശുദ്ധ ഔസേപ്പിതാവേ..അവിടുത്തെ പൈതൃക സ്നേഹത്തിൽ ദിനവും ഞങ്ങളെ പാലിക്കണമേ..ആമേൻ 🙏

Address

Bangalore

Website

Alerts

Be the first to know and let us send you an email when Amme Mathave posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share