Thalirmamkunnudevi kshethram thevannoor

Thalirmamkunnudevi kshethram thevannoor തളിര്‍മാംകുന്ന്‌ദേവി ക്ഷേത്രം തേവന?
(1)

തളിര്‍മാംകുന്ന് ദേവിക്ഷേത്രം തേവന്നൂര്‍
ഐതിഹ്യവും പുരാണവും ക്ഷേത്രോല്‍പപ്പത്തിയും

സര്‍വ്വ മംഗളകരിണിയും സര്‍വ്വാഭിഷ്ട്പ്രധയിനിയുമായ തളിര്‍മാംകുന്ന് ദേവിക്ഷേത്രം കൊല്ലംജില്ലയില്‍ അയൂരിനുസമീപം തേവന്നൂര്‍ എന്ന പ്രകൃതി സുന്ദരമായ ദേശത്ത്സ്ഥിതി ചെയ്യുന്നു.ദേവന്‍റെ ഊര് എന്ന അര്‍ത്ഥമുള്ളദേവന്നൂര്‍ ആണ്തേവന്നൂര്‍ ആയതെന്ന് പറയപ്പെടുന്നു.
ത്രേതായുഗത്തിലെശ്രീരാമകഥയുമായി ഈ ക്ഷേത്രചരിത്രം കെട്ടുപിണഞ്ഞുകിടക്കുന്

നു.ഭഗവന്‍ ശ്രീരമാച്ചന്ദ്രനും സീതദേവിയും ലക്ഷ്മണപെരുമാളും വനവാസകാലത്ത് ഇവിടെ താമസിചിരുന്നതായ്‌പറയപ്പെടുന്നു.ഇളംമാനിന്‍റെ രൂപത്തില്‍വന്ന മാരീചന്‍ എന്ന അസുരന്‍സീതാദേവിയെമോഹിപ്പിക്കുകയും,രാക്ഷസരാജാവായരാവണന്‍ ദേവിയെ ഇവിടെനിന്നും ബലമായ്‌പുഷ്പകവിമാനത്തില്‍ കയറ്റി തെക്കുധിശയിലെ ലങ്ക ലക്ഷ്യമാക്കി കൊണ്ടുപോകുകയും ചെയ്തുവേന്നാണല്ലോ പുരാണം. ഇളം മാന്‍ എന്നര്‍ത്ഥം വരുന്ന “തളിര്‍മാന്‍” എന്ന പദംഅങ്ങനെ ലഭിച്ചു എന്നും ആ ദേശത്തെ ദേവി തളിര്മംകുന്നുഭഗവതി എന്ന് പ്രശസ്തയവുകയും ചെയ്തു.
ഈ ഐതിഹ്യത്തിനു ഉപോല്‍ബലകമായ പല ക്ഷേത്രങ്ങളും തെവന്നൂരിനു സമീപ പ്രദേശങ്ങളിലായ് പരിലസിക്കുന്നു.
പ്രഥമമായി ഓര്‍മ്മിക്കപ്പെടുന്നത് ജടയുമംഗലം എന്നറിയപ്പെടുന്ന ചടയമംഗലം എന്ന സ്ഥലമാണ്‌,രാവണനുമയിട്ടുള്ള യുദ്ധത്തില്‍ ജടയുവെന്ന പക്ഷിശ്രെഷ്ടന്‍ ഇവിടെ നിര്‍വ്വാണം പുകിസ്വര്‍ഗ്ഗം ഗമിച്ചുപെന്നു പുരാണം ഉദ്ഘോഷിക്കുന്നു.വളരെ ഉയരമുള്ളചടയമംഗലം പാറയുടെ മുകളില്‍ജടായുവിന്‍റെ ചുണ്ട് ഉരഞ്ഞ ഭാഗവും,ശ്രീരാമപാദങ്ങളും,വെള്ളം വറ്റാത്ത ഒരു കുളവും കാണപ്പെടുന്നുണ്ട്.ഇപ്പോള്‍ പാറയുടെ മുകളില്‍ ശ്രീരാമപ്രതിമയും മറ്റും പ്രതിഷ്ടിതമായിട്ടുണ്ട്.പഴയകാലത്ത് ധാരാളംവനരന്മമാരും ഈ പാറമുകളില്‍ അധിവസിച്ചിരിക്കുന്നു.ഇതിനു താഴെ എം സസമീപം പുരാതനമായൊരു ശിവക്ഷേത്രവും,അതിനു മുന്‍പില്‍ ജടയുവുന്റെ പ്രതിഷ്ഠയും ഇപ്പോഴും ദര്‍ശിക്കുവാന്‍ കഴിയും.തേവന്നൂര്‍ ക്ഷേത്രത്തിനു ഉദ്ദേശം 5 കിലോമീറ്റര്‍ തെക്ക്കിഴക്ക് മാറിയാണ് ജടയുമംഗലംഎന്ന് പേരുള്ള പുണ്യപുരാതനമായ ഈ പ്രദേശം.
മറ്റൊരു പ്രദാന ക്ഷേത്രവും ചടയമംഗലത്തിനു തെക്ക് പടിഞ്ഞാറായുള്ള വെളിനല്ലൂര്‍ എന്ന സ്ഥലത്തുണ്ട്.വെളിനല്ലുര്‍ ശ്രീരാമ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു.ഇതു പുരാധനവും പ്രശസ്തവുമയൊരു ക്ഷേത്രമാണ്.ബാലി-സുഗ്രീവ യുദ്ധത്തിന്‌ സാക്ഷിയായ ഉഗ്രന്‍കുന്നുംപോര് നടന്ന സ്ഥലം എന്ന് അര്‍ത്ഥമുള്ള പോരേടം എന്നാ സ്ഥലവും ഇതിനു അടുത്താണ്.കുടാതെ തേവന്നൂരിനു ഉദ്ദേശം12കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കരവാളൂര്‍എന്ന സ്ഥലത്ത്വച്ചശ്രീരാമദേവനോടു യുദ്ധത്തിനു വന്ന എന്ന അസുരന്‍ വാള്‍ ഊരിയതെന്നുപറയപ്പെടുന്നു.അങ്ങനെ ഖരന്‍ വാള്‍ ഊരിയ സ്ഥലം കരവാളൂര്‍ എന്ന് പരിണമിച്ചു.ഇതിനുസമീപത്തു തന്നെയുള്ള പീടികഭഗവതിക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ട്ട നടത്തിയത് ശ്രീരാമനാനിന്നാണ് ഐതിഹ്യം.തളിര്‍മംകുന്നുദേവി ക്ഷേത്രവും ഈ സ്ഥലങ്ങളും ശ്രീരാമകഥയുമായ് അഭേദ്യമായിബന്ധപ്പെട്ടുകിടക്കുന്നു.
ഭുമിദേവിയുടെനിത്യസനിത്യമായ്‌ നിലപ്പനയെന്നദശപുഷ്പത്തിലെ ഒരു ചെറുചെടി തളിര്‍മംകുന്നുദേവിക്ഷേത്രമതിലകത്ത്
ധാരാളമായ്‌ വളരുന്നു.ഇതും സീതദേവിയുമായും രാമായണ കഥയുമായ്ബന്ധപ്പെട്ടു വരുന്നു.
ഈ ക്ഷേത്രത്തിനു കിഴക്ക്ഭാഗത്തായ് പുരാതനമായവെള്ളം വറ്റാത്തഒരു ചിറയും കാണപ്പെടുന്നു.പൌരാണിക കാലത്ത് തിരു ഉത്സവത്തിനു ദേവിക്ക് ചാര്‍ത്തുവാനുള്ളതിരുവാഭരണങ്ങള്‍ഈ ചിറയില്‍ നിന്നും ഒരു വലിയ വാര്‍പ്പില്‍ ഉയര്‍ന്നുവരുമായിരുന്നുവെന്നും ഒരു വര്‍ഷം ഒരാള്‍സത്യവിരുധമായ്തിരികെ നിക്ഷേപിച്ചില്ലെന്നും,അതിനു ശേഷം ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും ഐതിഹ്യം.ക്ഷേത്രത്തില്‍ നിന്നും ചിറയിലെക്ക്(ഉദ്ദേശം 200 മീറ്റര്‍)പടിക്കെട്ടുകള്‍ഉണ്ടായിരുന്നതായുംപഴമക്കാര്‍ പറയുന്നു.വളരെ വര്‍ഷം പഴക്കമുള്ള ഒരു തീര്‍ഥകിണറും ശ്രീകോവിലിനുസമീപത്തായിട്ടുണ്ട്.
ഉദ്ദേശം 75 വര്‍ഷം മുന്‍പാണ്‌ഈ ക്ഷേത്രം ഇന്നത്തെ നിലയില്‍ പണികഴിപ്പിച്ചത്.ചങ്ങനാശ്ശേരി വാഴപ്പള്ളി,ചീരക്കട്ടില്ലാത്തു ദ്വിവേദി നാരായണന്‍ നമ്പൂതിരിയെന്നതാന്ത്രിക പൂജാ വിദഗ്ദനായിരുന്നു ദേവി വിഗ്രഹ പ്രതിഷ്ഠ നടത്തിയത്.അതിനു മുന്‍പ്സ്വയംഭുവായ ഒരു ശൂലം മാത്രമേ ഉണ്ടായിരുന്നുള്ള.ചുറ്റും കരിങ്കല്‍ പലകകള്‍ നിര്‍ത്തി അതിര്‍ത്തി തിരിച്ചിരിക്കുന്നു.ചുറ്റുപാടും തെറ്റി ചെടികള്‍ ധാരാളമായ്‌വളര്‍ന്നിരിക്കുന്നു.തെറ്റിപ്പു പുഷ്പാഞ്ജലി ഇവിടുത്തെ പ്രദാന പൂജആകുന്നു.ശ്രീ ഭഗവതിയെ കുടാതെ മഹാവിഷ്ണുവും,ഈശാന കോണില്‍ ശിവഭഗവാനും മഹാഗനപതിയും ,കന്നിമുലയില്‍ ധര്‍മശാസ്താവും,മതിലിനു പുറത്തു ശ്രീഭദ്രകാളിയും,ബ്രഹ്മരക്ഷസും,അഗ്നികോണില്‍നാഗദൈവങ്ങലും സമീപത്തായി യക്ഷിയമ്മയുംമാടസ്വമികളും കുടികൊള്ളുന്ന ഒരു പുണ്യ ഭൂമിയകുന്നു ഈ ക്ഷേത്രം
കുംഭമാസത്തിലെ കാര്‍ത്തിക പ്രധാനമായ് അശ്വതി,ഭരണി,കാര്‍ത്തിക എന്നീ മുന്ന് ദിവസങ്ങളിലായിരിക്കും അമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.കടുംപയാസം,പാല്‍പ്പായസം,നീരാഞ്ജനം,ജലധാര,അര്‍ച്ചന,ആയില്ല്യപൂജ എന്നി പ്രധാന വഴിപാടുകള്‍ എവിടെ നടത്തപ്പെടുന്നു.
ഒരു പ്രദേശത്തെ മുഴുവന്‍കാത്തരുളുന്ന അമ്മമഹാമയയാണ്‌ തേവന്നൂര്‍അമ്മ,ആലുംമാവുംഒരു അത്ഭുതസത്വമായ് കുടികൊള്ളുന്ന പ്രദേശമാണ് തേവന്നൂര്‍

Address

Thalirmamkunnudevikshethram
Ayur
691533

Alerts

Be the first to know and let us send you an email when Thalirmamkunnudevi kshethram thevannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thalirmamkunnudevi kshethram thevannoor:

Share