13/07/2026
🙏പുനഃപ്രതിഷ്ഠ വാർഷികം 2026 ജൂലൈ 15 ന് 🙏
മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ദിനം
ജൂലൈ 15 ബുധനാഴ്‌ച (മിഥുനം 31) പൂയം നക്ഷത്രത്തിൽ ഭക്തി നിർഭരമായി ചടങ്ങുകളോടെ ആഘോഷിക്കുന്നു. പുലർച്ചെ 5:00 ന് നിർമ്മാല്യ ദർശനം, 5:30ന് അഷ്ടഭിഷേകം, തുടർന്ന് ഗംഗപൂജ, ഗംഗ ആരതി ശേഷം ധൂപ ദീപത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിച്ചു മഹാദേവന് ധാര തുടർന്ന് വിശേഷാൽ പൂജകൾ. 10:00 ന് നവകലശഅഭിഷേകം തുടർന്ന് ഉച്ചപൂജ.
വൈകുന്നേരം 5:30 ന് നടതുറക്കൽ തുടർന്ന് ഉമാമഹേശ്വര പൂജ, 6:00 ന് വിളക്കിനെഴുന്നള്ളത് തുടർന്ന് ദീപാരാധന, 7:00 ന് അത്താഴപൂജ.🙏
എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണങ്ങളും ഈ ചടങ്ങുകളിൽ ഉണ്ടാകണമെന്ന് മേലാറ്റിങ്ങൽ മഹാദേവ നാമത്തിൽ അറിയിച്ചുകൊള്ളുന്നു ..
നേരിട്ട് ക്ഷേത്രത്തിൽ എത്തിച്ചേരുക സാധ്യമല്ലാത്ത ഭക്തജങ്ങൾ വഴിപാട് നടത്തുവനായി 9562644855 എന്ന ഫോൺ നമ്പറിൽ Gpay ആയി തുക അയക്കുന്നതിനോടൊപ്പം പേരും നക്ഷത്രവും സന്ദേശങ്ങൾ അയക്കാവുന്നതാണ്.
മേലാറ്റിങ്ങൽ മഹാദേവാ..
തിരുഃവൈക്കത്തപ്പാ....