അയിലം ഇണ്ടിളയപ്പന്‍ ശിവക്ഷേത്രം - Ayilam Indilayappan Siva Temple

  • Home
  • India
  • Attingal
  • അയിലം ഇണ്ടിളയപ്പന്‍ ശിവക്ഷേത്രം - Ayilam Indilayappan Siva Temple

അയിലം ഇണ്ടിളയപ്പന്‍ ശിവക്ഷേത്രം - Ayilam Indilayappan Siva Temple ഓം നമ: ശിവായ
അയിലത്തു മഹാദേവായ നമ:
ഇണ്ടിളയപ്പായ നമഃ

അയിലം ശിവക്ഷേത്രം അതിപുരാതനവും ഉത്തമാബ്രഹ്മണരാല്‍ ആരാധിച്ച് പോന്നിരുന്നതും കാലാന്തരത്തില്‍ മദ്ധ്യമ ബ്രാഹ്മണ അവകാശത്തില്‍ എത്തപ്പെട്ടതും അനന്തരം ദേശവാസികളുടെ ആശ്രയ കേന്ദ്രമായിതീര്‍ന്നതും അവരുടെ ഭരണത്തില്‍ എത്തപ്പെട്ടതുമാണ്....ഇന്നു കാണുന്ന ദേവാലയത്തിനു ഏകദേശം മൂവായിരത്തോളമോ അതില്‍ കൂടുതലോ വര്‍ഷത്തെ പഴക്കമുള്ളതും എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനം നടന്നിട്ട് ആയിരത്തി അഞ്ഞൂറ് വര്‍ഷത്തിന്മേല്‍ ആയതും...നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വര്‍ണ്ണ കൊടിമരം,ചുറ്റമ്പലം,അഷ്ടദിക്പാലകര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ ക്ഷേത്രമായിരുന്നതായും .....
ഇവിടെ യാഗങ്ങളാലും മന്ത്രമുഖരിതത്താലുംകൊണ്ട് വിശേഷമായി തീര്‍ന്ന മണ്ണാണ് എന്നും ഒരുകാലത്ത് യുദ്ധമോ മറ്റോ ഉണ്ടായ സമയത്ത് ഉപേക്ഷിച്ചുപോയതും അതിനാല്‍. സ്വര്‍ണ്ണകൊടിമരവും ചുറ്റമ്പലവും മറ്റും നശിച്ചു പോയതുമാണ്......ഇപ്രകാരം വിശേഷതയാര്‍ന്നതാണ് നമ്മുടെ ദേവാലയം..തൃപരമേശ്വരം എന്നാണു പൂര്‍വ്വനാമം. ക്ഷേത്രനിര്‍മ്മാണകാലത്ത് ശില്‍പ്പികള്‍ക്ക് മത്സ്യം കഴിക്കാതെ ഉദരരോഗം പിടിപെടുകയും , ക്ഷേത്ര നിര്‍മ്മാണം നിര്‍ത്തിവെച്ചു സ്വദേശത്തേക്ക് മടങ്ങുവാന്‍ ഒരുങ്ങിയ സമയത്തു ഇന്നുള്ള ദേവാലയത്തിന് കിഴക്കുള്ള രണ്ടു വയലുകളില്‍ ദേവനാല്‍ കടല്‍വെള്ളം കയറ്റുകയും..അതില്‍ " അയില " എന്ന മത്സ്യത്തെ കാണുകയും അതിനെ ശില്‍പ്പികള്‍ കഴിക്കുകയും ഉദരരോഗം മാറിയതായും അതിന്‍റെ അടിസ്ഥാനത്തില്‍ " അയിലം " എന്ന പേരു ഉണ്ടായി എന്നുമാണ് അറിയപ്പെടുന്നത്.......

Address

അയിലം ഇണ്ടിളയപ്പൻ ശിവ ക്ഷേത്രം അയിലം. പി. ഒ
Attingal
695103

Telephone

9497292012

Website

Alerts

Be the first to know and let us send you an email when അയിലം ഇണ്ടിളയപ്പന്‍ ശിവക്ഷേത്രം - Ayilam Indilayappan Siva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category