Holy Trinity Church Thrithwamala

Holy Trinity Church Thrithwamala Holy Trinity Church Thrithwamala is under Palakkad Diocess and was found in 1968. Present Parish Priest: Fr. Jose Cheniyara

തിരുനാൾ കൊടിയേറ്റ് 2025
28/01/2025

തിരുനാൾ കൊടിയേറ്റ് 2025

Heartfelt Condolences.(മ്യത സംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതാണ്.)
25/08/2022

Heartfelt Condolences.

(മ്യത സംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതാണ്.)

01/05/2022

😍🎊🎉😍

Video Courtesy: Amal Job

28/04/2022

ഹോളി ട്രിനിറ്റി ചർച്ച് ത്രിത്വമല ഗോൾഡൻ ജൂബിലി റിപ്പോർട്ട്.

ത്രിത്വമല ഇടവക കുടുംബത്തിൻ്റെ  തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും ഏവരിലേക്കും പങ്കു വെക്കുവാനായ്, ഒരാഴ്ചക്കാലം ...
24/04/2022

ത്രിത്വമല ഇടവക കുടുംബത്തിൻ്റെ തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും ഏവരിലേക്കും പങ്കു വെക്കുവാനായ്, ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷവും തിരുനാളും സമുചിതമായി കൊണ്ടാടുന്നു. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ മധ്യസ്ഥം തേടുവാനും പരിശുദ്ധ ത്രിത്വത്തിന്റെ അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

നമ്മുടെ ഇടവകയിൽ 1972 മുതൽ 1976 വരെ വികാരിയായിരുന്ന ബഹു. ആന്റണി തോട്ടാനച്ചൻ ഇന്നു രാവിലെ ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട...
30/01/2022

നമ്മുടെ ഇടവകയിൽ 1972 മുതൽ 1976 വരെ വികാരിയായിരുന്ന ബഹു. ആന്റണി തോട്ടാനച്ചൻ ഇന്നു രാവിലെ ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ടു. അച്ചന്റെ മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തൃശൂർ ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. അച്ചനിലൂടെ നമ്മുടെ ഇടവകയ്ക്ക് ദൈവം തന്ന അനുഗ്രഹങ്ങളെ ഓർക്കാം. ആത്മശാന്തിക്കായി പ്രർത്ഥിക്കാം.

മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്കാക്കനാട്: പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പ...
15/01/2022

മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

കാക്കനാട്: പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. അറിയിപ്പിനു ശേഷം മാർ ആലഞ്ചേരിയും പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തും നിയുക്ത പിതാവിനെ പൊന്നാട അണിയിച്ചും ബൊക്കെ നല്കിയും അനുമോദിച്ചു. സീറോമലബാർസഭാ സിനഡിൽ പങ്കെടുക്കുന്ന പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും തദവസരത്തിൽ സന്നിഹിതരായിരുന്നു.

പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെടുന്നത്. 1964 മെയ് 29ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കൾ പരേതരായ മാണിയും ഏലിക്കുട്ടിയും. 1981ൽ പാലക്കാട് രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണു തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്. 1990 ഡിസംബർ 29ന് അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം സഭാകോടതിയുടെ അധ്യക്ഷനായും രൂപതാ ചാൻസലറായും വികാരി ജനറാളായും മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്. ബാഗ്ളൂർ സെന്റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഭാനിയമത്തിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കിയ നിയുക്ത മെത്രാൻ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. 2020 ജനുവരി 15ന് പാലക്കാട് സഹായമെത്രാനായി നിയമിക്കപ്പെട്ട ഇദ്ദേഹം 2020 ജൂൺ 18ന് അഭിഷിക്തനായി. പാലക്കാട് രൂപതാധ്യക്ഷനായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലേക്കാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഇപ്പോൾ നിയമിതനായിരിക്കുന്നത്.

നിയുക്ത പിതാവിന്റെ സ്ഥാനാരോഹണം സംബന്ധിച്ച തീയതി പിന്നീട് തീരുമാനിക്കുന്നതാണ്.

PRO, Palghat Diocese
15 ജനുവരി 2022

Heartfelt Condolences.മൃതസംസ്കാരം 28-08-2021, ശനിയാഴ്ച്ച  2:30 PM ന്.(ഹോളി ട്രിനിറ്റി ചര്ച്ച് ത്രിത്വമല)
27/08/2021

Heartfelt Condolences.

മൃതസംസ്കാരം 28-08-2021, ശനിയാഴ്ച്ച 2:30 PM ന്.
(ഹോളി ട്രിനിറ്റി ചര്ച്ച് ത്രിത്വമല)

ജൂൺ 29 ന് സ്വർഗ്ഗീയ  മദ്ധ്യസ്ഥന്റെ തിരുനാൾ ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ജോബിയച്ചന്, ഇടവകകുടുംബാംഗങ്ങളുടെ സ്നേഹം നി...
29/06/2021

ജൂൺ 29 ന് സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാൾ ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ജോബിയച്ചന്, ഇടവകകുടുംബാംഗങ്ങളുടെ സ്നേഹം നിറഞ്ഞ പ്രാർത്ഥനാശംസകൾ.

Heartfelt Condolences.മൃതസംസ്കാരം 28-06-2021 തിങ്കളാഴ്ച രാവിലെ 9:30 ന്.(ഹോളി ട്രിനിറ്റി ചര്ച്ച് ത്രിത്വമല)
27/06/2021

Heartfelt Condolences.

മൃതസംസ്കാരം 28-06-2021 തിങ്കളാഴ്ച രാവിലെ 9:30 ന്.
(ഹോളി ട്രിനിറ്റി ചര്ച്ച് ത്രിത്വമല)

Heartfelt Condolences
18/06/2021

Heartfelt Condolences

നവ വൈദികൻ, ബഹുമാനപ്പെട്ട ഹെൽബിനച്ചൻ തന്റെ ഇടവ കുടുംബാംഗങ്ങൾക്കായി ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിക്കുകയും, ഹെൽബിനച്ചന് ഇടവക...
19/04/2021

നവ വൈദികൻ, ബഹുമാനപ്പെട്ട ഹെൽബിനച്ചൻ തന്റെ ഇടവ കുടുംബാംഗങ്ങൾക്കായി ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിക്കുകയും, ഹെൽബിനച്ചന് ഇടവകാംഗങ്ങളും ബഹുമാനപ്പെട്ട വികാരിയച്ചനും ആശംസകളർപ്പിക്കുകയും ചെയ്തു.

Image Courtesy: Amal Augustin

Address

Attappadi
678582

Telephone

+919544738323

Website

Alerts

Be the first to know and let us send you an email when Holy Trinity Church Thrithwamala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy Trinity Church Thrithwamala:

Share