Pazhookara CLC

Pazhookara CLC The Christian Life Community (CLC) is an international association of lay Christians who have adopted an Ignatian model of spiritual life.

The 'Community' is present in almost sixty countries. Pazhookara C.L.C is a part of it.

വിസ്മയകരമായ ഭക്തിയും ഐക്യവും നിറഞ്ഞ വിശുദ്ധ ഔസേഫ് പിതാവിന്റെ ഓട്ടുതിരുനാൾ ഈ വർഷം അതിവിശിഷ്ടമായി സംഘടിപ്പിച്ച പഴൂക്കരയിലെ...
05/05/2026

വിസ്മയകരമായ ഭക്തിയും ഐക്യവും നിറഞ്ഞ വിശുദ്ധ ഔസേഫ് പിതാവിന്റെ ഓട്ടുതിരുനാൾ ഈ വർഷം അതിവിശിഷ്ടമായി സംഘടിപ്പിച്ച പഴൂക്കരയിലെ KCYM സുഹൃത്തുക്കൾക്ക് , സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

CLC എന്ന നിലയിൽ ഞങ്ങൾ നിങ്ങളോടൊപ്പം ഈ സന്തോഷത്തിൽ പങ്കുചേരുന്നു. 🙏✨"

03/11/2025

ജപമാല സമർപ്പണ ദിനത്തിൽ പഴൂക്കര ഇടവകയിലെ കുഞ്ഞിമക്കൾ മാതാവിന്റെ രൂപത്തിൽ

ഒത്തിരി.. ഒത്തിരി.. നന്ദി... 💙🤍
09/09/2025

ഒത്തിരി.. ഒത്തിരി.. നന്ദി... 💙🤍

09/09/2025

25 Years of നിറം🎉
ഒരു ഇടവക.. ഒരു സ്വപ്നം.. ഒരേ ആവേശം..

എന്നും ഇപ്പോഴും ഈ നല്ലവരായ ഇടവകക്കാരോട് കൂടെ.. നാട്ടുകാരോട് കൂടെ..

വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് വേണ്ടി എന്നും നില നിൽക്കുന്നു..🩵

Eth mood?.... Onam mood❤️‍🔥
24/08/2025

Eth mood?.... Onam mood❤️‍🔥

പ്രിയ ഇടവകാംഗങ്ങളെ,   കഴിഞ്ഞ പ്രതിനിധി യോഗം ഘോഷയാത്രയെ പറ്റി എടുത്ത തീരുമാനത്തിൽ സിഎൽസി സംഘടനയുടെ അതൃപ്തി പള്ളിയെയും ഇടവ...
14/08/2025

പ്രിയ ഇടവകാംഗങ്ങളെ,

കഴിഞ്ഞ പ്രതിനിധി യോഗം ഘോഷയാത്രയെ പറ്റി എടുത്ത തീരുമാനത്തിൽ സിഎൽസി സംഘടനയുടെ അതൃപ്തി പള്ളിയെയും ഇടവക ജനങ്ങളെയും അറിയിച്ചതിനെ തുടർന്ന് 13/ 8 /25 ബുധനാഴ്ച്ച വൈകീട്ട് കൂടിയ അടിയന്തര പ്രതിനിധി യോഗത്തിൽ തീരുമാനങ്ങൾ പുന പരിശോധിക്കുകയും, ഘോഷയാത്രയോടു കൂടി നിറം നടത്തുവാൻ അനുമതി ലഭിക്കുകയും ചെയ്തു.

ആയതിനാൽ നിറം 2025 മുൻപ് നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തുവാൻ തീരുമാനിച്ചതായി ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.

ഇതിനായി അടിയന്തര യോഗം വിളിച്ചുചേർത്ത വികാരിയച്ചനും കേന്ദ്രസമിതിക്കും പ്രതിനിധിയോഗ അംഗങ്ങൾക്കും CLC പഴൂക്കരയുടെ നന്ദി അറിയിക്കുന്നു.

പ്രതികൂലമായ സാഹചര്യം വന്നതുമൂലം നിറം നിർത്തി വയ്ക്കാനുള്ള CLC സംഘടനയുടെ തീരുമാനത്തിൽ,വികാരിയച്ചനും, ഇടവകയ്ക്കുമുണ്ടായ ബുദ്ധിമുട്ടുകൾക്ക് ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു.

ഇതോടൊപ്പം ഇക്കാലമത്രയും ഞങ്ങളുടെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്ന എല്ലാ ഇടവക അംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

"ഇന്നലെകളില്‍ മിന്നിയതെല്ലാം..നൂറഴകോടെ വീണ്ടും  വിരിയാം..വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ..വന്നെതിരേല്‍ക്കും കാലം വരവായ്.....
04/08/2025

"ഇന്നലെകളില്‍ മിന്നിയതെല്ലാം..
നൂറഴകോടെ വീണ്ടും വിരിയാം..
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ..
വന്നെതിരേല്‍ക്കും കാലം വരവായ്...."❤️‍🔥

നിറം 25 ന്റെ നിറവിൽ❤️‍🔥
ഒരു ഇടവക....
ഒരു സ്വപ്നം......
ഒരേ ആവേശം.......

ഒരിക്കൽകൂടി പഴൂക്കരയ്ക്ക് പൊന്നോണ സമ്മാനമായി സി.എൽ.സി അണിയിച്ചൊരുക്കുന്ന നിറം 2025🌸🌸

💙🤍💙🤍💙🤍💙🤍

ജൂലൈ 31- വിശുദ്ധ ഇഗ്നെഷ്യസ് ലയോള ദിനം💙🤍💙🤍💙🤍💙🤍സി എൽ സി യുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളലോകം മുഴുവൻ പട...
31/07/2025

ജൂലൈ 31- വിശുദ്ധ ഇഗ്നെഷ്യസ് ലയോള ദിനം
💙🤍💙🤍💙🤍💙🤍

സി എൽ സി യുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള
ലോകം മുഴുവൻ പടർന്നു കിടക്കുന്ന ഈശോ സഭയുടെ സ്ഥാപകനാണ്. അദ്ദേഹം സ്‌പെയ്‌നിലെ ലയോള എന്ന പ്രശസ്തമായ കൊട്ടാരത്തിൽ 1491-ഇൽ കുലീന കുടുംബത്തിൽ ജനിച്ചു.
രാജമന്ദിരത്തിലെ യോദ്ധാവായിരുന്നു വിശുദ്ധ ഇഗ്‌നേഷ്യസ്.

യുദ്ധത്തിനിടയിൽ ഉണ്ടായ സാരമായ പരിക്കിൽ ദീർഘകാല ചികിത്സക്കിടയിലാണ് വിശുദ്ധൻ അധ്യാത്മികതയിൽ രൂപപ്പെടുന്നത്. വായനയിലൂടെ വിശുദ്ധരുടെ ജീവിതങ്ങൾ അടുത്തറിഞ്ഞ വിശുദ്ധൻ ഇങ്ങനെ കുറിച്ചുവച്ചു.
അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ഒരു വിശുദ്ധൻ ആയിക്കൂടാ....??

ഇഗ്‌നേഷ്യസ് അദ്ധ്യാമികതയിൽ ആകർഷിക്കപ്പെട്ട് വിശുദ്ധ ഫ്രാൻസീസ് സേവ്യറും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു.
പൗരോഹിത്യം, ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം, മാർപാപ്പ യോടുള്ള വിധേയത്വം വൃതമാക്കിയ വിശുദ്ധൻ 65-ആം വയസ്സിൽ 1556 ജൂലൈ 31 ന് മരണമടഞ്ഞു.
ഗ്രിഗോരിയോസ് 15-ആം മാർപാപ്പ 1622 മാർച്ച്‌ 12 ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

💙🤍💙🤍💙🤍💙🤍

30/01/2025
01/12/2024

സി.എൽ.സി നടത്തിയ ബിരിയാണി ഫെസ്റ്റ് 2024.സഹകരിച്ച എല്ലാവരോടും സിഎൽസി യുടെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. എന്തെങ്കിലും പോരായ്മകളും കുറവുകളും ഉണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമെന്നും, ഇനിയുള്ള യാത്രയിലും ഇതുവരെയുള്ള പോലെ കൂടെയുണ്ടാകും എന്നും പ്രതീക്ഷിക്കുന്നു ❤️

നന്ദി

Address

Annalloor P. O, Pazhookara
Ashtamichira
680731

Website

Alerts

Be the first to know and let us send you an email when Pazhookara CLC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pazhookara CLC:

Share