ക്ഷേത്രോപദേശക സമിതി ആറന്മുള

  • Home
  • India
  • Aranmula
  • ക്ഷേത്രോപദേശക സമിതി ആറന്മുള

ക്ഷേത്രോപദേശക സമിതി ആറന്മുള പമ്പാനദീതട ഹൃദയം ശ്രീ പാർഥസാരഥി അമ്പലം തിരുവാറന്മുളേശൻ കുടികൊള്ളുന്ന പൊന്നമ്പലം🙏🙏🙏🙏🙏

🙏സ്വാമിയേ ശരണമയ്യപ്പ🙏🙏ഇന്ന് വൃശ്ചികം ഒന്ന്, ഇനി ശരണം വിളിയുടെ നാളുകൾ 🙏*ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ...*🌻*ഹരിവരാസ...
17/11/2025

🙏സ്വാമിയേ ശരണമയ്യപ്പ🙏

🙏ഇന്ന് വൃശ്ചികം ഒന്ന്, ഇനി ശരണം വിളിയുടെ നാളുകൾ 🙏

*ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ...*

🌻*ഹരിവരാസനം*🌻
🌻*വിശ്വമോഹനം*🌻
🌻*ഹരിദധീശ്വരം*🌻
🌻*ആരാധ്യപാദുകം*🌻
🌻*അരി വിമർദ്ദനം*🌻
🌻*നിത്യ നർത്തനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

🌻*ശരണ കീർത്തനം*🌻
🌻*ശക്ത മാനസം*🌻
🌻*ഭരണലോലുപം*🌻
🌻*നർത്തനാലസം*🌻
🌻*അരുണ ഭാസുരം*🌻
🌻*ഭൂതനായകം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ...*🌻

🔔 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*പ്രണയ സത്യകം*🌻
🌻*പ്രാണ നായകം*🌻
🌻*പ്രണതകല്പകം*🌻
🌻*സുപ്രഭാഞ്ചിതം*🌻
🌻*പ്രണവ മന്ദിരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*തുരഗവാഹനം*🌻
🌻*സുന്ദരാനനം*🌻
🌻*വരഗദായുധം*🌻
🌻*വേദവർണ്ണിതം*🌻
🌻*ഗുരുകൃപാകരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻

🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
🙏
🌻*ത്രിഭുവനാർച്ചിതം*🌻
🌻*ദേവതാത്മകം*🌻
🌻*ത്രിനയനം പ്രഭും*🌻
🌻*ദിവ്യദേശികം*🌻
🌻*ത്രിദശ പൂജിതം*🌻
🌻*ചിന്തിത പ്രദം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*ഭവഭയാപഹം* 🌻
🌻*ഭാവുകാവഹം*🌻
🌻*ഭുവനമോഹനം*🌻
🌻*ഭൂതിഭൂഷണം*🌻
🌻*ധവളവാഹനം*🌻
🌻*ദിവ്യവാരണം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻

🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*കള മൃദുസ്മിതം*🌻
🌻*സുന്ദരാനനം*🌻
🌻*കളഭ കോമളം*🌻
🌻*ഗാത്ര മോഹനം*🌻
🌻*കളഭ കേസരി*🌻
🌻*വാജിവാഹനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*ശ്രിതജനപ്രിയം*🌻
🌻*ചിന്തിതപ്രദം*🌻
🌻*ശ്രുതിവിഭൂഷണം*🌻
🌻*സാധുജീവനം*🌻
🌻*ശ്രുതിമനോഹരം*🌻
🌻*ഗീതലാലസം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

പന്ത്രണ്ട് കളഭ മഹോത്സവവും ദശാവതാര ചാർത്തും🙏🙏
13/11/2025

പന്ത്രണ്ട് കളഭ മഹോത്സവവും ദശാവതാര ചാർത്തും🙏🙏

Address

Aranmula

Website

Alerts

Be the first to know and let us send you an email when ക്ഷേത്രോപദേശക സമിതി ആറന്മുള posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category