Thirunayathode Sivanarayana Kshethram

Thirunayathode Sivanarayana Kshethram Thirunayathode Siva:narayana temple is a unique one of its kind because here both the deities of Siva and Vishnu are consecrated together on a single idol.

As per historical records it is more than 1200 years old. near, Cochin international airport. This strutural temple is of Vritta Vimana. Granite stone for adhistana and wall. Granite wall is coated with plaster on which murals are seen. Sandhara type. Dwarapalakas in stone work are seen on all the four sides. unified copper roofing for the whole temple, Unitary type without any subsidiary shrines.

Pranala set in the Kantha and supported by a gana figure. main deity is Sivalingga in front of which is fixed the figures of Siva and Vishnu in the same 'Pitha'. the concept is not of Sankara Narayana but of Siva and Vishnu in separate entity having equal importance. The square ardhamandapa poses carvings of Navagraha on the ceiling. This temple can be datable to the 11th - 12th century AD. THIRUNAYATHODE SIVA:NARAYANA TEMPLE,
(Near - Cochin international Airport),
NAYATHODE - P.0
ERANAKULAM (District)
KERALA -
Pin - 683 572. e-mail : [email protected]

Considering its structural importance, it was declared as protected monument in 1996.Thirunayathode Sivanarayana Kshethram is a unique one of its kind because here both the deities of Siva and Vishnu are consecrated together on a single idol. There are two legends about the temple, one associated with Adi Sankaracharya and another one with Cheraman Perumal.It is reported that earlier the temple was known as Sree Parameswaramangalam temple. The temple has some rare rituals.For ulsavam two temporary dhwajas are installed in a single pit.It is a must that kodiyettam is performed only after staging chakyarkoothu by Vallachira Chakyar.The present tantri belongs to the Netumballi Tarananelloor mana, who also have tantram at the famous Padmanabhaswamy temple, Thiruvananthapuram. There is a peculiar vazhipadu by name "Parvathymangalyam" for mangalya siddhi.It is the offering of one "itangazhi" of boiled raw rice to the lords. Poojas start for Lord Siva up to the peetha pooja and then change over to those for Lord Vishnu.As a result the offerings have to be prepared in separate vessels. In structural aspects also the temple is unique with agramandapam to chuttambalam on all sides as against the general pattern at front alone. Mahakavi G Sankara Kurup,who got the first Jnanapeetham award in 1965 was a great devotee of the temple and earlier he was as edakka artist of this temple who used to sing ashtapathis. Prior to the implementation of the land reforms act, the temple owned 102.40 hectares of dry land, besides paddy fields which fetched 12,000 paras of paddy as paattam per annum.At present only the dry land remains. The idol of Lord Shiva is of linga form of height 72 cm. There is no idol for Lord Vishnu but there is the sankalpa of Lord Vishnu in the peetham of Lord Siva, hence the sankalpa of the deity is known as Sree Sivanarayana. The ten day annual festival starts with the kodiyettam on makarasamkrama day.For the koothu on the samkrama day a member of Cheriya Parisha Chakyar family has to be present with the headgear.A brahmin is then nominated as Samudayam.At the same time four ooralars (Moottamana,Kosappilli,Paravattam and Udhayamangalam manas) reach the temple and take up specific traditional positions on the mandapam.Samudayam then seeks permission from ooralars to hoist the flag of the deity and lower it after aarattu. Reference: "Temples of Ernakulam District" - book published by Census of India Special Studies - Keralaതിരുനായത്തോട് ശിവനാരായണ ക്ഷേത്രം ( ഊരാണ്മ ദേവസ്വം ബോർഡ്)
Thirunayathode Sivanarayana Kshethram

ശ്രീപരമേശ്വരനും മഹാവിഷ്ണുവും ഒരേ ശ്രീകോവിലിൽ ഒരേ പീഠത്തിൽ കുടികൊള്ളുന്നു എന്നതാണ് ഈ അപൂർവമായ ക്ഷേത്തിലെ ഏറ്റവും പ്രധാന സവിശേഷത. ബിംബം ഒന്നാണെങ്കിലും ഉത്സവക്കാലത്ത് ഒരു കുഴിയിൽ രണ്ട് കൊടിമരങ്ങളാണ് നാട്ടുന്നത്. കോലം ഒന്നേയുള്ളുവെങ്കിലും രണ്ടു തിടമ്പുകളായിരിക്കും.ചടങ്ങുകളിൽ പ്രസാദ ശുദ്ധി ഒഴികെയുള്ള മറ്റെല്ലാ ചടങ്ങുകളും രണ്ടുവീതം വേണം.ശിവന്റെ പൂജ തുടങ്ങി ഇടയ്ക്കുവെച് വിഷ്ണുവിന്റെ പൂജ ആരംഭിക്കുന്നതുകൊണ്ട് രണ്ട് പാത്രങ്ങളിൽ നിവേദ്യം നിർബന്ധമാണ്. മുള, നവകം,പഞ്ചഗവ്യം തുടങ്ങിയവയെല്ലാം തന്നെ രണ്ട് ദേവന്മാർക്കും വേറെ വേറെയാണ്. ഉത്സവാദി ചടങ്ങുകൾക്ക് തന്ത്രിമാരും രണ്ടുപേർ ഉണ്ടായിരിക്കണം.ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രി മുഖ്യനായ ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലൂർ നമ്പൂതിരിപ്പാടാണ് തന്ത്രി.

ഇവിടത്തെ പ്രധാന വഴിപാട് പാർവതി മംഗല്യം (പാറമംഗലം) ആണ്, വിവാഹ തടസ്സം നീങ്ങുവാൻ ജന്മനക്ഷത്ര ദിവസം നടത്തപ്പെടുന്ന വഴിപാട് നിവേദ്യമാണിത്.
എള്ള് - തുളസി ചേർന്ന് തുലാഭാരവും, മൃത്യുംഞ്ജയം പൂജകളും പ്രധാനപ്പെട്ടതാണ്

മകരസംക്രമം കൊടികയറി ആറാട്ടോടുകൂടിയ ഉത്സവം മാത്രമേ വിശേഷമായിട്ടുള്ളൂ. കൊടിയേറ്റിന് മുൻപ് ചാക്യാർകൂത്ത് പുറപ്പാട് മറ്റൊരു പ്രത്യേകതയാണ്. ഉത്സവപരിപാടികളിൽ കഥകളിക്കും ചാക്യാർകൂത്തിനുമാണ് പ്രാധാന്യം.

വട്ടശ്രീകോവില്‍, മുഖമണ്ഡപം, ചുറ്റമ്പലം, തിടപ്പള്ളി, മുളയറ, കൂത്തമ്പലം, വാതില്‍മാടം ,രണ്ട് ഗോപുരങ്ങൾ, കൊട്ടാരമാളിക എന്നിവയെല്ലാം ഈ ക്ഷേത്രത്തിലുണ്ട്. 1200 വർഷത്തിൽപ്പരം പുരാതനമായ ഈ ക്ഷേത്രം കേരളപുരാവസ്തു സംരക്ഷിത സ്മാരകവുമാണ്..

തിരുനായത്തോട് ക്ഷേത്രത്തിൽ നടന്ന ' നരകാസുരവധം ' കഥകളിയിലെ വിവിധ രംഗങ്ങൾ.....
18/01/2026

തിരുനായത്തോട് ക്ഷേത്രത്തിൽ നടന്ന ' നരകാസുരവധം ' കഥകളിയിലെ വിവിധ രംഗങ്ങൾ.....

17/01/2026

തിരുവുത്സവത്തിൽ നരകാസുരവധം നിണത്തോടുകൂടി അവതരിപ്പിച്ചപ്പോൾ....

തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ *നരകാസുരവധം* കഥകളി *നിണത്തോടുകൂടി* ഉത്സവക്കളിയായി അരങ്ങിലെത്തുന്നു. 2026 ജനുവരി 17 ...
16/01/2026

തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ *നരകാസുരവധം* കഥകളി *നിണത്തോടുകൂടി* ഉത്സവക്കളിയായി അരങ്ങിലെത്തുന്നു. 2026 ജനുവരി 17 ന് 7:00ന് തേവർക്ക് മുൻപിൽ ആരംഭിക്കുന്നു. നായത്തോട് ഗ്രാമവും ക്ഷേത്രവും പണ്ട് മുതൽക്കേ കഥകളിയ്ക്ക് വളരെ പ്രാധാന്യം നല്കിവന്നിരുന്ന സ്ഥലമാണ്. ഒട്ടനവധി കലാകാരന്മാരും കഥകളും ആടിത്തിമിർത്ത കലാകേന്ദ്രം, മുഴുരാത്രി കഥകൾ മാത്രം അവതരിപ്പിച്ചിരുന്ന സ്ഥാനത്തു ഇന്ന് ഒരു കഥയിൽ ഒതുങ്ങുന്ന കാലസ്ഥിതിയായി മാറി എന്നത് മാത്രമാണ് ദുഃഖകരം. എങ്കിലും ഉത്സവകാലത്തു ക്ഷേത്ര സമിതി കഥകളിക്ക് നൽകുന്ന പ്രാധാന്യത്തിൽ കുറവ് വരുത്തിയിട്ടില്ല.ആദ്യകാലങ്ങളിൽ വിളിച്ചുകൂട്ടി കളി ആയിരുന്നു ,അക്കാലങ്ങളിൽ വേഷക്കാരും പാട്ടുകാരും കൊട്ടുകാരും സർവ്വരും പ്രഗത്ഭർ ആയിരുന്നു. തെക്കൻ ചിട്ടയിലും വടക്കൻ ചിട്ടയിലും കഥകളികൾ ഉണ്ടായിട്ടുണ്ട് , കാണികൾ ധാരാളം ആയിരുന്നു എന്നത് നായത്തോടുകാരുടെ കഥകളിയോടുള്ള അഭിനിവേശം വിളിച്ചോതുന്നു. വാഴേങ്കട കുഞ്ചു നായർ , വാസു പിഷാരടി ആശാൻ, മാങ്കുളം വിഷ്ണു നമ്പൂതിരി , മടവൂർ വാസുദേവൻ നായർ, നെല്ലിയോട് ,പട്ടിക്കാംതൊടി, ചമ്പക്കുളം പാച്ചുപിള്ള, കീഴ്പ്പടം കുമാരൻ നായർ , കുടമാളൂർ കരുണാകരൻ നായർ, മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ , രാമൻകുട്ടി നായർ ആശാൻ , അതുപോലെ പ്രഗത്‌ഭ ഗായകരായിരുന്ന ശങ്കരൻ എമ്പ്രാന്തിരി , കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് , കലാമണ്ഡലം ഗംഗാധരൻ ആശാൻ തുടങ്ങിയവരും തിരുനായതോട്ടപ്പന്റെ മണ്ണിൽ എത്തിയ എക്കാലത്തെയും ആചാര്യന്മാർ ആണ്‌.

ഇക്കാലത്തും പ്രഗത്ഭരായുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഉത്സവകാലത്തു കഥകളി നടത്തുന്ന പതിവ് നിർത്താതെ കൊണ്ടുപോകുന്നു. ഇത്തവണ സർവ്വശ്രീ കലാമണ്ഡലം കുട്ടികൃഷ്‌ണൻ ആശാന്റെ നേതൃത്വത്തിൽ നടക്കുന്ന കാർത്തിക തിരുനാൾ മഹാരാജാവ് രചിച്ച *നരകാസുരവധം* കഥയിലേക്ക് ഒരു എത്തിനോട്ടം _ കഥ അവതരിപ്പിക്കുന്ന ശൈലിയിലൂടെ ...

*വേഷങ്ങൾ*
നരകാസുരൻ-കത്തി
വലിയ നരകാസുരൻ-ചുവന്ന താടി
നക്രതുണ്ഡി-കരി
ലളിത-സ്ത്രീവേഷം
ജയന്തൻ-പച്ച
ഇന്ദ്രൻ-മിനുക്ക്
നിണം
കിങ്കരൻ(ഭീരു)
ശ്രീകൃഷ്ണൻ-പച്ച കൃഷ്ണമുടി
പത്നിമാർ, ദേവസ്ത്രീകൾ-സ്ത്രീവേഷം മിനുക്ക്
സത്യഭാമ-സ്ത്രീവേഷം
ഗരുഡൻ-പക്ഷി
വിഭ്രമി(നരകാസുരപത്നി)-സ്ത്രീവേഷം
വിവദൻ ,മുരാസുരൻ ( ഗോപുര കാവൽക്കാർ)

*നരകാസുരൻ*
ഹിരണ്യാക്ഷൻ എന്ന അസുരൻ പന്നിയുടെ രൂപംധരിച്ചു ഭൂമിദേവിയെ തന്റെ തേറ്റയിൽ ഏന്തിക്കൊണ്ട് പാതാളത്തിലേക്ക് പോയി . ഹിരണ്യാക്ഷന്റെ കൊമ്പുമായി ഉണ്ടായ സമ്പർക്കത്തിൽ ഭൂമിദേവിയിൽ മഹാശക്തിമാനായ അസുരശിശുവായി ജനിച്ച പുത്രനാണ് നരകാസുരൻ .കൂർമ്മാവതാരമായി മഹാവിഷ്ണു ഹിരണ്യാക്ഷനെ വധിച്ചു ഭൂമിദേവിയെ പാതാളത്തിൽനിന്ന് ഉയർത്തികൊണ്ട് വന്നു. അശുദ്ധിയിൽ ജനിച്ചതാണെങ്കിലും തന്റെ പുത്രനെ രക്ഷിക്കണമെന്ന് ഭൂമിദേവി അപേക്ഷിച്ചപ്പോൾ മഹാവിഷ്ണു നരകാസുരനെ അനുഗ്രഹിക്കുകയും ആരാലും തോൽപ്പിക്കാൻ സാധിക്കാത്ത നാരായണാസ്ത്രം നൽകുകയും ചെയ്തു. തനിക്കല്ലാതെ ആർക്കും നിന്നെ വധിക്കാൻ കഴിയില്ലെന്ന് മഹാവിഷ്ണു നരകാസുരനെ അറിയിക്കുകയും ചെയ്തു . മഹാശക്തിമാനായ നരകാസുരൻ പ്രാഗ്ജ്യോതിഷപുരത്തെ മഹാരാജാവായി വാഴുകയും ചെയ്തു. തുടർന്നുള്ള കഥയാണ് നരകാസുരവധം കഥകളിയായി അവതരിപ്പിക്കുന്നത്.

*കഥാ സംഗ്രഹം*
സുരഭില പുഷ്പങ്ങൾ നിറഞ്ഞ ഉദ്യാനത്തിൽ ശ്രീകൃഷ്ണനും പത്നിമാരുമായി രമിക്കുന്ന ആദ്യരംഗവും ,ദേവേന്ദ്രൻ നന്ദനോദ്യാനത്തിൽ ദേവസുന്ദരിമാരുമായി രമിക്കുന്ന രണ്ടാം രംഗവുമാണ് ആദ്യ ഭാഗം.
തുടർന്ന് നരകാസുരന്റെ ആജ്ഞപ്രകാരം നക്രതുണ്ഡി എന്ന രാക്ഷസി ദേവസ്ത്രീകളെഅപഹരിക്കുന്നു . യാത്രാവേളയിൽ ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് കാമാതുരയാകുന്ന നക്രതുണ്ഡി ദേവസ്ത്രീകളെ അപ്രത്യക്ഷമാകുന്നു. നക്രതുണ്ടി മോഹിനി രൂപം കൈക്കൊണ്ട് ജയന്തനെ സമീപിക്കുകയും, തന്റെ ഉദ്ദേശ്യം അറിയിക്കുകയും ചെയ്യുന്നു . മോഹം നടത്തിത്തരാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ജയന്തൻ അവളുടെ അഭ്യർത്ഥന നിരസിക്കുന്നു. തന്റെ ആഗ്രഹം സാധിക്കുന്നില്ല എന്നുകണ്ട് ക്രുദ്ധയാവുന്ന നക്രതുണ്ഡി ജയന്തനെആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന വേളയിൽ ജയന്തൻ അവളുടെമൂക്കും സ്തനങ്ങളൂം ഛേദിച്ചയയ്ക്കുന്നു.
ഉണ്ടായ സംഭവങ്ങൾ ജയന്തൻ ഇന്ദ്രസമീപം അറിയിക്കുന്നു. ഇതേസമയം ഭൂമിപുത്രനും, നാരായണാസ്ത്രം ലഭിച്ചിട്ടുള്ളവനും ദിവ്യശക്തിവിശേഷങ്ങളോടുകൂടിയവനുമായ നരകാസുരൻ തന്റെ അന്തപ്പുരോദ്യാനത്തിൽ സ്വപത്നിയോടൊത്ത് രമിക്കുന്നു. പെട്ടന്ന് ഘോരമായ ശബ്ദം കേട്ട് കാരണമെന്തെന്ന് അന്വേഷിക്കുന്ന നരകാസുരന്റെ മുന്നിലേയ്ക്ക് മുറിഞ്ഞ അവയവങ്ങളിൽ നിന്നും ചോരയൊഴുക്കിക്കൊണ്ടും വിലപിച്ചുകൊണ്ടുമെത്തുന്ന നക്രതുണ്ഡി എത്തുന്നു .നടന്ന വിവരങ്ങൾ അറിയിക്കുന്നു. പകരംവീട്ടാനുറച്ച് നരകാസുരൻ ഇന്ദ്രന്റെ അടുത്തേക്ക് യുദ്ധത്തിന് ചെല്ലുന്നു .
നരകാസുരൻ സ്വർഗ്ഗത്തിലെത്തി ദേവേന്ദ്രനെ പോരിനുവിളിക്കുകയും,യുദ്ധത്തിൽ ഇന്ദ്രനെ തോൽപ്പിക്കുന്നു . തുടർന്ന്, ഐരാവതത്തേയും കീഴടക്കിയ നരകാസുരൻ ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും സ്വർഗ്ഗത്തിലെ മറ്റു വിശിഷ്ടവസ്തുക്കളും സ്വന്തമാക്കുന്നു . ഇന്ദ്രൻ ദ്വാരകാപുരിയിലെത്തി ശ്രീകൃഷ്ണനോട് നരകാസുരന്റെ ദുഷ്ടകർമ്മങ്ങളെ അറിയിക്കുന്നു. നരകാസുരനെ താൻ ഉടനെ വധിക്കാമെന്ന് ശ്രീകൃഷ്ണൻ ഇന്ദ്രന് ഉറപ്പ് നൽകുന്നു .
ശ്രീകൃഷ്ണൻ ഗരുഡനെ സ്മരിച്ചുവരുത്തി സത്യഭാമയോടൊപ്പം നരകാസുരവധത്തിനായി പുറപ്പെടുന്നു. ശ്രീകൃഷ്ണൻ ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷപുരത്തേക്ക് പോകുന്നു.
രംഗം പത്തിൽ നരകാസുരന്റെ ഗോപുര കാവൽക്കാരനായ വിവിദനെ ഗരുഡൻ തോൽപ്പിക്കുന്നു. പാഞ്ചജന്യം മുഴക്കിക്കൊണ്ട് പ്രാഗ്ജ്യോതിഷത്തിൽ പ്രവേശിച്ച ശ്രീകൃഷ്ണൻ നരകാസുരന്റെ സേനാനായകനായ മുരാസുരനെ വധിക്കുന്നു.
ഈ കാര്യങ്ങളെല്ലാം കിങ്കരൻ വന്ന് നരകാസുരനെ അറിയിക്കുന്നു.
നരകാസുരൻ ചതുരംഗസേനാസമേതനായി വന്ന് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്യുന്നു. ഘോര യുദ്ധത്തിൽ കൃഷ്ണൻ തളർന്നുവീഴുമ്പോൾ ഗരുഡൻ നരകാസുരനോട് ഏറ്റുമുട്ടുന്നു. അസ്ത്രമേറ്റ് ഗരുഡനും നിലത്ത് വീഴുന്നു. സത്യഭാമ എഴുന്നേറ്റ് അമ്പും വില്ലുമെടുത്ത് ശ്രീകൃഷ്ണനെ വലം വെച്ച് നരകാസുരനുനേരെ അസ്ത്രമയക്കുന്നു. ആ സമയത്ത് ശ്രീകൃഷ്ണൻ ചാടിയെഴുന്നേറ്റ് ചക്രം ധരിയ്ക്കുന്നു. ശ്രീകൃഷ്ണൻ ചക്രം ധരിച്ച വലതുകൈകൊണ്ട് കഴുത്തറുക്കുന്നതോടൊപ്പം ഇടതു കൈകൊണ്ട് നരകനെ അനുഗ്രഹിയ്ക്കുന്നു.
തുടർന്ന് നരകപുത്രനായ ഭഗദത്തനെ രാജാവായി വാഴിക്കുവാനും, അദിതിയുടെ കുണ്ഡലങ്ങൾ മുതലായ ദിവ്യവസ്തുക്കളും സ്ത്രീകളേയും ഇന്ദ്രനുനൽകാനും ശ്രീകൃഷ്ണൻ തീരുമാനിക്കുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

ചുരുക്കത്തിൽ, "നരകാസുരവധം നിണത്തോടു" എന്നത് ആട്ടക്കഥയിലെ രക്തം ചിതറുന്ന ഭാഗം വിശേഷമായി അവതരിപ്പിക്കുന്നതും യുദ്ധരംഗത്തെയും വേഷങ്ങളെയും സൂചിപ്പിക്കുന്ന പ്രയോഗമാണ്.

*തിരുനായതോട്ടപ്പന്റെ ഉത്സവാഘോഷങ്ങളുടെ പകിട്ട് കൂട്ടുന്ന ഇത്തവണത്തെ കഥകളി ഗംഭീരമാകാൻ പ്രാർത്ഥിക്കുന്നു.*

📝 മധു വാരണാട്ട്

ഇന്ന്‌ രാത്രി 10 ന്
14/01/2026

ഇന്ന്‌ രാത്രി 10 ന്

09/01/2026

SUPER STAR SINGER...... AVIRBHAV ( babukuttan)...

സ്വാഗതം വിനീത് ചാക്യാർവലിയ വിളക്ക് ദിനത്തിലെ പാഠകം സമർപ്പിക്കുന്നത് നടയ്ക്കൽ ഫ്രണ്ട്സ് തിരുനായത്തോട്
08/01/2026

സ്വാഗതം വിനീത് ചാക്യാർ
വലിയ വിളക്ക് ദിനത്തിലെ പാഠകം സമർപ്പിക്കുന്നത് നടയ്ക്കൽ ഫ്രണ്ട്സ് തിരുനായത്തോട്

03/01/2026
കലാ ലോകത്തേക്ക് ചുവട് വയ്ക്കുന്ന കുഞ്ഞു മക്കളെ പ്രോത്സാഹിപ്പിക്കാനായി എല്ലാവരും ജനുവരി 18 ന് സ്വാഗതം ചെയ്യുന്നു
02/01/2026

കലാ ലോകത്തേക്ക് ചുവട് വയ്ക്കുന്ന കുഞ്ഞു മക്കളെ പ്രോത്സാഹിപ്പിക്കാനായി എല്ലാവരും ജനുവരി 18 ന് സ്വാഗതം ചെയ്യുന്നു

തിരുനായത്തോട്ടപ്പന്റെ തിരുവുത്സവം 2026....
30/12/2025

തിരുനായത്തോട്ടപ്പന്റെ തിരുവുത്സവം 2026....

Address

Angamaly

Opening Hours

Monday 5am - 9:30am
5pm - 7pm
Tuesday 5am - 9:30am
5pm - 7pm
Wednesday 5am - 9:30am
5pm - 7pm
Thursday 5am - 9:30am
5pm - 7pm
Friday 5am - 9:30am
5pm - 7pm
Saturday 5am - 9:30am
5pm - 7pm
Sunday 5am - 9:30am
5pm - 7pm

Telephone

04842610270

Alerts

Be the first to know and let us send you an email when Thirunayathode Sivanarayana Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thirunayathode Sivanarayana Kshethram:

Share