St.George Tabore Orthodox Syrian Church Peechanikad

St.George Tabore Orthodox Syrian Church Peechanikad St.George Tabore Orthodox Syrian Church
(Malankara Orthodox Syrian Church, Angamaly Diocese)

05/05/2025

വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ഇടവക പെരുന്നാൾ ഈ വർഷവും ഇന്നലെയും ഇന്നുമായി ഏറ്റവും അനുഗ്രഹമായി കൊണ്ടാടി.
പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം ബഹു. അഹറോൻ ജോയ് അച്ചൻ (മലബാർ ഭദ്രാസനം) വഹിച്ചു.

പരിശുദ്ധൻ എന്നുവെച്ച് പരിശുദ്ധനെ കൈക്കൊള്ളുന്ന ഏവർക്കും സഹദായുടെ മധ്യസ്ഥത കാവൽ ആയിരിക്കട്ടെ അനുഗ്രഹമായി തീരട്ടെ.

05/05/2025
ഹാശാ 2025 ആഴ്ചയിലെ ശുശ്രൂഷ ക്രമീകരണം
12/04/2025

ഹാശാ 2025 ആഴ്ചയിലെ ശുശ്രൂഷ ക്രമീകരണം

പ്രിയപ്പെട്ടവരെ ദൈവകൃപയാൽ "നടപ്പിൽ നിർമ്മലരായിരിപ്പിൻ  " ( 119:9) എന്ന വാക്യത്തെ ആസ്പദമാക്കി ഈ വർഷത്തെ OVBS 2025 അനുഗ്രഹ...
10/04/2025

പ്രിയപ്പെട്ടവരെ ദൈവകൃപയാൽ

"നടപ്പിൽ നിർമ്മലരായിരിപ്പിൻ " ( 119:9) എന്ന വാക്യത്തെ ആസ്പദമാക്കി ഈ വർഷത്തെ OVBS 2025 അനുഗ്രഹമായി പൂർത്തീകരിക്കാൻ സാധിച്ചു
ഇന്ന് സന്ധ്യ പ്രാർത്ഥനയോടുകൂടി ഈ വർഷത്തെ ഒ ബിഎസിന്റെ സമാപന സമ്മേളനം നമ്മുടെ ഇടവകയിൽ വച്ച് നടക്കുകയും ആലുവ സൺഡേസ്കൂൾ ഇൻസ്പെക്ടർ ബഹു. വർഗീസ് സാർ ഡിസ്ട്രിക്ട് സെക്രട്ടറി ബഹു. പ്രസാദ് സാർ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കുകയും ചെയ്തു ചെയ്തു.നടത്തിപ്പിനു വേണ്ടി അക്ഷീണം പ്രവർത്തിച്ച സൺഡേസ്കൂൾ ഹെഡ്മിസ്ട്രസ്, അധ്യാപകർ,മാതാപിതാക്കൾ, കുഞ്ഞുങ്ങൾ സാമ്പത്തികമായി സഹായിച്ചവർ
ഭരണസമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ ഏവരോടുള്ള നന്ദി അറിയിക്കുന്നു.

അങ്ങനെ നമ്മൾ ഒരിക്കൽ കൂടി അവധികാലത്തെ വേദപഠനത്തിന്റെ...ചിരിയുടെ, കളികളുടെ ..സന്തോഷത്തിന്റെ ദിനങ്ങളിലേക്ക്....🤍✨OVBS 2025...
01/04/2025

അങ്ങനെ നമ്മൾ ഒരിക്കൽ കൂടി അവധികാലത്തെ വേദപഠനത്തിന്റെ...ചിരിയുടെ, കളികളുടെ ..സന്തോഷത്തിന്റെ ദിനങ്ങളിലേക്ക്....🤍✨
OVBS 2025💗
ഏപ്രിൽ 06മുതൽ ഏപ്രിൽ 10 വരെ💓🎉🎁✝️

നമ്മുടെ ഇടവകാംഗം ആലുക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ  കർത്താവിൽ നിദ്ര പ്രാപിച്ചു  .  സംസ്കാരം നാളെ (25 March) ഉച്ചയ...
24/03/2025

നമ്മുടെ ഇടവകാംഗം
ആലുക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ കർത്താവിൽ നിദ്ര പ്രാപിച്ചു .

സംസ്കാരം നാളെ (25 March) ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കുന്നതും
2 മണിക്ക് ദൈവാലയത്തിലും തുടർന്ന് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.കുടുംബത്തിൻ്റെ ദുഃഖത്തിൽ ഇടവക പങ്ക് ചേരുന്നു✝️

നമ്മുടെ ഇടവകാംഗം  പരേതനായ മൂലൻ വർഗീസിൻ്റെ (68), സംസ്കാരം നാളെ (18 March ) ഉച്ചകഴിഞ്ഞ് 2 മണിക്ക്  ഭവനത്തിലെ ശുശ്രൂഷ ആരംഭി...
17/03/2025

നമ്മുടെ ഇടവകാംഗം പരേതനായ മൂലൻ വർഗീസിൻ്റെ
(68), സംസ്കാരം നാളെ (18 March )
ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് 2:30 മണിക്ക് പള്ളിയിലും ശുശ്രൂഷ നടത്തപ്പെടുന്നതാണ്

അഖില മലങ്കര പ്രാർത്ഥനാ യോഗം അങ്കമാലി ഭദ്രാസനം ആലുവ ഡിസ്ട്രിക്റ്റ് വാർഷികം 16 - 03 - 25 ഞായറാഴ്ച  പീച്ചാനിക്കാട് സെൻ്റ് ജ...
17/03/2025

അഖില മലങ്കര പ്രാർത്ഥനാ യോഗം അങ്കമാലി ഭദ്രാസനം ആലുവ ഡിസ്ട്രിക്റ്റ് വാർഷികം 16 - 03 - 25 ഞായറാഴ്ച പീച്ചാനിക്കാട് സെൻ്റ് ജോർജ് താപോർ ഓർത്തോഡോക്സ് പള്ളിയിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി ഉദ്ഘാടനം ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് പ്രസിഡൻ്റ് ബഹുമാനപ്പെട്ട റിജോ മാത്യു അച്ചൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി ബഹുമാനപ്പെട്ട നിതിൻ മാത്യുസ് അച്ചൻ സ്വാഗതം ആശംസിച്ചു. കളമശേരി പള്ളി വികാരി A.V മാത്യൂസ് കോർഎപ്പിസ്കോപ്പാ അരീക്കൽ അച്ചൻ ആമുഖ സന്ദേശം നൽകി. മീമ്പാറ മാർ പക്കോമിയോസ് അരമന മാനേജർ ബഹുമാനപ്പെട്ട നോബിൻ ഫിലിപ്പ് അച്ചൻ മുഖ്യസന്ദേശം നൽകി. ആലുവ ഡിസ്ട്രിക്റ്റിലെ വിവിധ ദേവാലയങ്ങളിലെ വികാരിമാരായ ബഹുമാനപ്പെട്ട ബിനോയ് വർഗീസ് പരിയാത്ത് അച്ചൻ , ബിസൻ സണ്ണി അച്ചൻ , സ്റ്റാലിൻ അലക്സ് അച്ചൻ , മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. പി.വി ബഹനാൻ , പിച്ചാനിക്കാട് പള്ളിയിലെ പ്രാർത്ഥനാ യോഗം ജോ. സെക്രട്ടറി ശ്രീമതി ഹെലനി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഭദ്രാസന ഭാരവാഹികളായ K.V ജേക്കബ് സർ , ജോർജ് മാത്യു സർ , പി.വി. ബേബി സർ , കുറുപ്പംപടി മേഖല സെക്രട്ടറി ശ്രീ. ടിൽസൺ വർഗീസ് എന്നിവരു സാന്നിദ്ധ്യവും ഉണ്ടായിരുന്നു. ആലുവ ഡിസ്ട്രിക്റ്റിലെ വിവിധദേവാലയങ്ങളിൽ നിന്നുള്ള ധാരാളം പ്രാർത്ഥനാ കൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു. ഡിസ്ട്രിക്റ്റ് സെക്രട്ടറി ശ്രി. വി.ഐ രാജൻ കൃതജ്ഞത അർപ്പിച്ചു. ശ്രീ. K.V ജേക്കബ് ശ്രീ. ടിൽസൺ വർഗീസിൻ്റെയും നേതൃത്വത്തിൽ ബൈബിൾ ക്വിസ് മത്സരവും നടത്തി.

Address

Peechanikad
Angamaly

Website

Alerts

Be the first to know and let us send you an email when St.George Tabore Orthodox Syrian Church Peechanikad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share